നക്ഷത്രത്താരാട്ട് [MR. കിംഗ് ലയർ] 490

 

ഞാൻ എന്തൊക്കെയോ കാരണങ്ങൾ പറഞ്ഞു അതിൽ നിന്നും ഒഴിഞ്ഞു അച്ചുവും പോയില്ല അവന് ഓഫീസിൽ എന്തോ ഇൻസ്‌പെക്ഷൻ ഉള്ളതിനാൽ പോകാൻ സാധിച്ചില്ല. ഞാനും അച്ചുവും ഒഴികെ ബാക്കിയുള്ള എല്ലാവരും ഗുരുവായൂർക്ക് പുറപ്പെട്ടു.

 

ഞാൻ നാലര കഴിഞ്ഞപ്പോഴേക്കും അവളുടെ അപ്പന്റെ അനിയന്റെ വീട് ലക്ഷ്യമാക്കി നീങ്ങി…. ബുള്ളെറ്റ് ആ വീടിന്റെ അടുത്ത്  നിന്നും 100മീറ്റർ ദൂരെ   ഓഫ്‌ ആക്കി നിർത്തിയ ശേഷം ഞാൻ മെല്ലെ ഇറങ്ങി നടക്കാൻ ഒരുങ്ങവെ എന്റെ ഫോൺ റിങ് ചെയ്‌തു… ജെനി ആവും എന്ന് കരുതി ഞാൻ പെട്ടന്ന് ഫോൺ എടുത്തു നോക്കി പക്ഷെ അച്ചു ആണ് വിളിക്കുന്നത്.

 

“”””എന്താടാ….??? “”””

 

ഞാൻ കോൾ അറ്റൻഡ് ചെയ്‌തു കൊണ്ട് ചോദിച്ചു.

 

“”””നീ എവിടെയാ…??? “”””

 

ഗൗരവത്തോടെ ആണ് അവന്റെ ചോദ്യം…. വിജനമായ വഴിയിൽ എനിക്ക് ആകെ കൂട്ട് വഴിവിളക്കുകൾ മാത്രം.

 

“””നീ കാര്യം പറ…. അച്ചു. ?? “””

 

ഞാൻ അവനോട് മറുചോദ്യം ചോദിച്ചു.

 

“”””ഹരി….നീ എവിടെ ആണെന്ന് പറ…””””

 

അവന്റെ സ്വരം അൽപ്പം പരുഷമായിരുന്നു…

 

“””അത്… ഞാൻ….അത്യാവശ്യമായി… ഒരാളെ കാണാൻ… “”””

 

ഞാൻ എങ്ങനെയോ തപ്പി തടഞ്ഞു പറഞ്ഞു.

 

“””ഈ നേരത്ത് ആരെക്കാണാൻ…??? “””

 

“””അത് നിന്നോട് പറയണോ…??? “””

 

എന്റെ മാനസിക അവസ്ഥ വെച്ച് ഞാൻ അൽപ്പം ദേഷ്യത്തോടെ ചോദിച്ചു.

 

“”””ശരി…എന്നോട് പറയണ്ട…. പക്ഷെ നീ എവിടെ ആണെങ്കിലും 5 മിനിറ്റ് അതിനുള്ളിൽ നീ നമ്മുടെ കടയുടെ മുന്നിൽ ഉണ്ടായിരിക്കണം…!!!”””””

 

അച്ചു അതും പറഞ്ഞു ഫോൺ വെച്ചു. അവൻ ആദ്യമായാണ് ഇത്പോലെ സംസാരിക്കുന്നത്…..5 മണി ആവാൻ ഇനിയും സമയം ഉണ്ട്…. കാര്യം എന്തെന്ന് അറിഞ്ഞിട്ട് വേഗം മടങ്ങിയെത്തം… അവൻ ഇങ്ങനെയൊക്കെ സംസാരിക്കുമ്പോൾ വിഷയം സീരിയസ് ആണ്…

 

ഞാൻ പിന്നെ ഒന്നും നോക്കിയില്ലാ വേഗം കടയുടെ അടുത്തേക്ക് വണ്ടി പായ്ച്ചു.

 

ഞാൻ അവിടെ ചെല്ലുമ്പോൾ  അവൻ അവിടെ ഉണ്ട്…

 

“”””എന്താ കാര്യം…?? “”””

 

ബുള്ളെറ്റ് സൈഡ് ഒതുക്കി നിർത്തി അവന്റെ കാറിന്റെ അരികിലേക്ക് നടന്നുകൊണ്ട് ഞാൻ ചോദിച്ചു.

 

അവന്റെ മുഖം ആകെ വല്ലാതെ ഇരിക്കുകയാണ്. ഞാൻ അവന്റെ അടുത്തേക്ക് ചെന്നതും എന്നോട് ഒരു വാക്ക് പോലും സംസാരിക്കാതെ അവൻ എന്റെ വണ്ടിയുടെ അടുത്ത് ചെന്ന് കീ ഊരിയെടുത് തിരികെ വന്നു കൊണ്ട് പറഞ്ഞു.

 

“””””കയറ്….!!!!””””

 

ഗൗരവത്തോടെ അവൻ അതും പറഞ്ഞു ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നു. ഞാൻ പിന്നാലെ ഡോർ തുറന്നു അകത്ത് കയറി.

Updated: May 9, 2021 — 3:36 pm

130 Comments

  1. എത്ര പ്രാവശ്യം വായിച്ചു എന്ന് ഒരു ഊഹവും ഇല്ലാ…. ഒന്നും പറയാനില്ല അടിപൊളി ??

  2. Repeat mode
    Always super thanks bro ? ❤️❤️❤️❤️

  3. Superb ❤❤❤❤

Comments are closed.