നക്ഷത്രത്താരാട്ട് [MR. കിംഗ് ലയർ] 490

 

വേറെ ആരുമല്ലായിരുന്നു അത് അവളുടെ അപ്പൻ ആയിരുന്നു.

 

“””””ഇങ്ങോട്ടിറങ്ങടി….. “”””

 

അയാൾ ജെനിയെ നോക്കി അലറി… ഞാൻ ഒന്നും ചെയ്യാനാവാതെ നിസ്സഹായനായി നോക്കി നിന്നു.

 

“””പലരും എന്നോട് പറഞ്ഞിട്ടും ഞാൻ വിശ്വസിച്ചില്ല…. എന്റെ മോള് അങ്ങനെയൊന്നും ചെയ്യില്ല…. പക്ഷെ ഇപ്പോ ഞാൻ അത് കണ്ടു… ഇന്നത്തോടെ നിർത്തിക്കോണം പഠിപ്പും കോപ്പും എല്ലാം…!!! “””””

 

അയാൾ കോപത്തോടെ പറഞ്ഞു കൊണ്ട് അവളെയും വലിച്ചു കാറിൽ കയറ്റി.. ശേഷം എന്റെ നേരെ വന്നു കൊണ്ട് പറഞ്ഞു.

 

“”””ഇനി എന്റെ മോളുടെ പിന്നാലെ നടന്ന… കൊന്നുകളയും… ഞാൻ….!!!!”””””

 

അയാൾ എന്നെ നോക്കി പല്ലിറുമ്മി…

 

ഒന്ന് പോടാ ഉവ്വേ….

 

അതായിരുന്നു എന്റെ മനസിൽ.

 

പക്ഷെ കാര്യങ്ങൾ ഞാൻ വിചാരിച്ചതിലും പ്രശ്നം നിറഞ്ഞതായിരുന്നു… അവളുടെ പഠിപ്പ് നിർത്തി വീട്ടിൽ അവളെ പൂട്ടിയിട്ടു.. അവളുടെ ഫോൺ വാങ്ങി വെച്ചു.

 

ഞാൻ ഇതെല്ലാം വീട്ടിൽ പറഞ്ഞപ്പോൾ അച്ഛനും അമ്മയും ചേർന്നു അവളുടെ വീട്ടിൽ പോയി സംസാരിച്ചു പക്ഷെ അവർ എന്റെ അച്ഛനെയുമ്മയെയും ആട്ടി പുറത്താക്കി…

 

അന്ന് അച്ഛൻ എന്നോട് പറഞ്ഞു നീ പോയി വിളിച്ചിറക്കി കൊണ്ടുവടാ അവളെ എന്ന്….

 

പക്ഷെ അനേഷിച്ചപ്പോൾ അറിയാൻ സാധിച്ചത് അവൾ അവളുടെ വീട്ടിൽ ഇല്ല എന്നാണ്.

 

പക്ഷെ അപ്രതീക്ഷിതമായി അവളുടെ ഒരു കോൾ എനിക്ക് വന്നു.

 

“”””ഇച്ഛയാ… ഞാനാ പൊന്നൂസാ…. “””””

 

വിങ്ങിപ്പൊട്ടി കൊണ്ടാണ് അവൾ അത് പറഞ്ഞത്.

 

“”””പൊന്നൂട്ടി നീ എവിടെയാ… ഞാൻ എന്തോരം അനേഷിച്ചു….??? “””””

 

“”””ഇച്ഛയാ അതൊന്നും പറയാൻ നേരമില്ല…. നാളെയെന്റ കല്യാണമാണ്…. എല്ലാം രഹസ്യമായാണ് അപ്പച്ചൻ ഉറപ്പിച്ചിരിക്കുന്നത്… ഇച്ചായനല്ലാതെ വേറെയാരെങ്കിലും എന്റെ കഴുത്തിൽ മിന്ന് കെട്ടിയ ഈ ജെനി പിന്നെ ജീവനോടെയുണ്ടാവില്ല….!!!.. “”””

 

പൊട്ടികരഞ്ഞുകൊണ്ടാണ് അവൾ അത് പറഞ്ഞത്.

 

“”””പൊന്നുസേ…. നീയെന്തൊക്കെയാ ഈ പറയുന്നേ….??? “”””

 

ഞാൻ ഒന്നും മനസിലാവാതെ സംശയത്തോടെ അവളോട് ചോദിച്ചു.

 

“”””അതെ ഇച്ഛയാ…ഞാനിപ്പോ അപ്പച്ചന്റെ  അനിയന്റെ വീട്ടിലാ…  നാളെ വെളുപ്പിന് 5 മണിയാവുമ്പോ ഞാൻ വീടിന് പുറത്തേക്കിറങ്ങി വരും… ഇച്ചായൻ വരണം….!!!! “””””

 

അവൾ ഉരച്ച സ്വരത്തിൽ പറഞ്ഞു.

 

“”””ഞാൻ വരും പൊന്നൂട്ടി…!!! “”””

 

ഉറച്ച ശബ്ദത്തോടെ ഞാൻ അവൾക്ക് വാക്ക് നൽകി.

 

പിറ്റേന്ന്….

 

അമ്മയും അച്ഛനും അമ്മയുടെ ചേട്ടന്റെ അതായിത് എന്റെ വല്യമാമയുടെ മകളുടെ മോൾക്ക് ചോറൂണ് നടത്താൻ വെളുപ്പിന്  3 മണിയായപ്പോൾ ആയപ്പോൾ ഗുരുവായൂർക്ക് പോയി.

Updated: May 9, 2021 — 3:36 pm

130 Comments

  1. എത്ര പ്രാവശ്യം വായിച്ചു എന്ന് ഒരു ഊഹവും ഇല്ലാ…. ഒന്നും പറയാനില്ല അടിപൊളി ??

  2. Repeat mode
    Always super thanks bro ? ❤️❤️❤️❤️

  3. Superb ❤❤❤❤

Comments are closed.