നക്ഷത്രത്താരാട്ട് [MR. കിംഗ് ലയർ] 490

 

“”””ഞാൻ വന്നോ…. പൊന്നുസേ നിന്നെ കൊണ്ടുവരാൻ…??? “”””

 

ഞാൻ സംശയത്തോടെ ചോദിച്ചു.

 

“”””വേണ്ടിച്ഛയാ…. ഞാവന്നോളം… “”””

 

“”””എന്നാ ഗുഡ് നൈറ്റ്‌ പൊന്നൂട്ടി….. “”””

 

“”””ഗുഡ് നൈറ്റ്‌ ഇച്ഛയാ.. ഉമ്മ്ഹഹ് “”””

 

“”””ഉമ്മ്ഹ.. “””

 

സന്തോഷത്തോടെ ഫോൺ കോൾ അവസാനിപ്പിച്ചു ഞാൻ മെല്ലെ ബെഡിലേക്ക് കിടന്നു അധികം വൈകാതെ ഞാൻ നിദ്രയെ പുൽകി.

 

>>>>>>>>>>>>>>>><<<<<<<<<<<<<<<<

 

പറഞ്ഞത് പോലെ പിറ്റേന്ന് അവൾ എന്നെ കാണാൻ വീട്ടിൽ എത്തി.. വീട്ടിൽ നിന്നും പുറത്തിറങ്ങാൻ സമ്മതിക്കാതെ എന്റെ പിന്നാലെ നടന്നു എന്നെ പരിചരിച്ചു.

 

ദിവസങ്ങൾ കൊഴിഞ്ഞു വീണു…. കോളേജിലെ ഒരു ദിനങ്ങളും ഞാൻ ജെനിയോടൊപ്പം പ്രണയാതുല്യമായ നാളുകൾ ആക്കി. ആർട്സ് ഡേ, കോളേജ് ഡേ, ഓണം ക്രിതുമസ് ഫെയർവെൽ…. അവസാനം എക്സാം കഴിഞ്ഞ് അവിടെന്ന് ഇറങ്ങുമ്പോൾ ജെനിക്ക്‌ ഒരു വാക്ക് നൽകി എന്നും രാവിലെ അവളെ കോളേജിൽ കൊണ്ടുചെന്ന് ആക്കാം എന്ന്… അത് പോലെ വൈകുന്നേരം തിരികെ കൊണ്ടിവരാമെന്നും… എനിക്ക് ജോലി ലഭിക്കും വരെ അത് ഞാൻ പാലിച്ചു… എന്നാലും എന്നും രാവിലെ ഞാൻ അവളെ കോളേജിൽ കൊണ്ടാക്കും.

 

പതിവ് പോലെ ഫോൺ കോളും, മെസ്സേജിങ്ങും…. വല്ലപ്പോഴുമുള്ള കറക്കവും ഒക്കെയായി ഞങ്ങളുടെ ജീവിതം മുന്നോട്ട് പോയികൊണ്ടിരുന്നു.

 

അച്ചുവിനും മാത്യുവിനും ജോലി ലഭിച്ചു… മാത്യു അവന്റെ അപ്പന്റെ ഒപ്പം ഗൾഫിലേക്ക് പോയി.. അച്ചു എന്റെ ഒപ്പം നാട്ടിൽ തന്നെ…

 

ജെനി തേർഡ് ഇയർ പഠിക്കുബോൾ ആണ് ഞങ്ങളുടെ ജീവിതം തന്നെ മാറ്റി മറിച്ച സംഭവം അരങ്ങേരുന്നത്.

 

വൈകുന്നേരം ജെനിയെ കൂട്ടി ഒരു കറക്കവും കഴിഞ്ഞ് അവളുടെ  വീടിന്റെ അടുത്ത് അവളെ ഡ്രോപ്പ് ചെയ്യാം എന്നാ ഉദ്ദേശത്തിൽ ബുള്ളെറ്റ് ഓടിക്കുമ്പോൾ ആണ് എന്റെ മുന്നിലേക്ക് ഒരു വൈറ്റ് ഹോണ്ട സിറ്റി കുതിച്ചു കയറിയത് പെട്ടന്ന് ആ കാർ എന്റെ വണ്ടിക്ക് വട്ടം വെച്ചു… ഞാൻ പെട്ടന്ന് ബ്രേക്ക്‌ പിടിച്ചപ്പോൾ ബുള്ളെറ്റ് ഒന്ന് പാളി പക്ഷെ കണ്ട്രോൾ പോവാതെ ഞാൻ ബൈക്ക് ചവിട്ടി നിർത്തി.

 

“””””ഇച്ഛയാ….!!! “””

 

ബുള്ളെറ്റ് പാളിയപ്പോൾ ജെനിയുടെ വായിൽ നിന്നും അറിയാതെ ശബ്ദം ഉയർന്നു.

 

കാറിന്റെ ഡോർ തുറന്ന് ഇറങ്ങി വന്നവരെ കണ്ട് ഞാനും ജെനിയും ഒരുപോലെ ഞെട്ടി….

 

“”””””അപ്പച്ചൻ …. “”””

 

ജെനി അയാളെ നോക്കി മെല്ലെ പറഞ്ഞു.

Updated: May 9, 2021 — 3:36 pm

130 Comments

  1. എത്ര പ്രാവശ്യം വായിച്ചു എന്ന് ഒരു ഊഹവും ഇല്ലാ…. ഒന്നും പറയാനില്ല അടിപൊളി ??

  2. Repeat mode
    Always super thanks bro ? ❤️❤️❤️❤️

  3. Superb ❤❤❤❤

Comments are closed.