നക്ഷത്രത്താരാട്ട് [MR. കിംഗ് ലയർ] 490

 

അന്നത്തെ ദിവസം  പ്രിൻസിപ്പാളിന്റെ ഓഫീസും വീട്ടിൽ നിന്നും വിളിപ്പിക്കലും ജെനിയുടെ കരച്ചിലും ഒക്കെയായി അങ്ങ് തീർന്നു…..

 

അന്ന് രാത്രി ആണ് പെണ്ണിന്റെ പരിഭവം മുഴുവൻ തീർത്തത്.

 

രാത്രി ഭക്ഷണം കഴിഞ്ഞ് കിടക്കാൻ മുറിയിൽ കയറിയപ്പോൾ തന്നെ ഞാൻ ഫോൺ എടുത്തു ജെനിയെ വിളിച്ചു പക്ഷെ മൂന്നാലു വട്ടം വിളിച്ചിട്ടും പെണ്ണ് കോൾ അറ്റൻഡ് ചെയ്യുന്നില്ല… പിന്നെ ഒന്നും നോക്കിയില്ല രണ്ടും കല്പിച്ചു ഒരു മെസ്സേജ് അങ്ങ് അയച്ചു.

 

“””പത്തു മിനിറ്റിനുള്ളിൽ എന്നെ വിളിച്ചില്ലങ്കിൽ അരമണിക്കൂറിനുള്ളിൽ ഞാൻ നിന്റെ വീട്ടിലോട്ട് വരും… “””””

 

മെസ്സേജ് അയച്ചു ഒരു മിനിറ്റ് പോലും വേണ്ടി വന്നില്ല… ദേ വന്നു എന്റെ പെണ്ണിന്റെ കോൾ…

 

ഫോണിന്റെ ഡിസ്പ്ലേയിൽ പൊന്നൂട്ടി കോളിങ് എന്നതിന്റെ ഒപ്പം അവളുടെ ചിരിക്കുന്ന മുഖം…. ഞാൻ വേഗം കോൾ അറ്റൻഡ് ചെയ്യുതു.

 

“”””എന്താ പൊന്നു…. നീയെന്താ ഞാൻ വിളിച്ചിട്ട് കോൾ എടുക്കത്തെ….???””””

 

ഞാൻ ഗൗരവത്തോടെ ചോദിച്ചു.

 

“”””ഒന്നൂല്യ….!!”””

 

മെല്ലെ ശാന്തമായാണ് അവൾ മറുപടി പറഞ്ഞത്.

 

“”””അത് എന്താ ഒന്നുല്ലത്തെ…??? “”””

 

ഞാൻ ചിരിയോടെ തിരക്കി.

 

“””എന്തിനായിച്ഛയാ…. അടിയുണ്ടാക്കാൻപോയെ….???”””” 

 

ചിണുങ്ങി കൊണ്ടാണ് അവൾ എന്നോട് ചോദിച്ചത്.

 

“”””പിന്നെ എന്റെ പെണ്ണിനെ തൊട്ടാൽ ഞാൻ അത് നോക്കി നിക്കണോ…??? “”””

 

ഞാൻ അൽപ്പം ദേഷ്യത്തോടെ ചോദിച്ചു.

 

“”””നിക്ക് പേടിയായിച്ഛയാ…. ഇച്ഛയാനെന്തെങ്കിലും….സംഭവിച്ചനിക്കത് സയിക്കമ്പറ്റൂല…..!!!… “”””

 

അവൾ അതും പറഞ്ഞു വിങ്ങിപൊട്ടി.

 

“””””ന്റെ പൊന്നുസേ നീ ഈ തൊട്ടതിനും പറഞ്ഞതിനും ഇങ്ങനെ കരഞ്ഞ…. പിന്നെ എങ്ങനെയാ… ഇപ്പോ തന്നെ എല്ലാവരും നിന്നെ കളിയാക്കുകയാ…… “””””

 

ഞാൻ അവളെ സമാധാനിപ്പിക്കാൻ വേണ്ടി പറഞ്ഞു.

 

“”””ന്നെ….. ആരുവേണമെങ്കിലും കളിയാക്കിക്കോട്ടെ…. ന്റെ ഇച്ഛയാനെ… ആരുമൊന്നും പറയാതെയിരുന്നാൽ മതിയെനിക്ക്… “””””

 

അവൾ ചിണുങ്ങിക്കൊണ്ട് പറഞ്ഞു.

 

“”””സോറി… പൊന്നൂട്ടി… ന്റെ പെണ്ണിനെ ആ കോലത്തിൽ കണ്ടപ്പോ എനിക്ക് സഹിച്ചില്ല… അതാ ഇച്ഛയാൻ… തല്ലൂടാൻ പോയെ…. “””””

 

ഞാൻ വിഷമത്തോടെ പറഞ്ഞു.

 

“”””സരൂല ഇച്ഛയാ…. ന്നോട് ഉള്ള സ്നേഹം കൊണ്ടല്ലേ…. പിന്നെ വേദനയുണ്ടോ ഇച്ഛയാ….??? “””””

 

അവൾ സ്നേഹത്തോടെ ചോദിച്ചു.

 

“”””ഇച്ചിരി….!!”””

 

“”””നാളെ കോളേജിലേക്ക് വരണ്ട… ഞാൻ അങ്ങോട്ട് വരാം… ഇപ്പോ….ന്റെ ഇച്ചായൻ ഉറങ്ങിക്കോ…. നമ്മുക്ക് നാളെ കാണാട്ടോ… “”””

Updated: May 9, 2021 — 3:36 pm

130 Comments

  1. എത്ര പ്രാവശ്യം വായിച്ചു എന്ന് ഒരു ഊഹവും ഇല്ലാ…. ഒന്നും പറയാനില്ല അടിപൊളി ??

  2. Repeat mode
    Always super thanks bro ? ❤️❤️❤️❤️

  3. Superb ❤❤❤❤

Comments are closed.