നക്ഷത്രത്താരാട്ട് [MR. കിംഗ് ലയർ] 490

 

“”””ആഹാ… ചോദിക്കാൻ ആൾക്കാർ വന്നല്ലോ… “”””

 

എന്നെയും അവന്മാരെയും കണ്ടതോടെ ആഷിക് പുച്ഛത്തോടെ പറഞ്ഞു.

 

“”””” ആഷിക്കേ…. നീയാണ് ഓരോ പ്രാവിശ്യവും പ്രശ്നം ഉണ്ടാക്കുന്നത്… അന്നെല്ലാം ഞാൻ ഒഴിഞ്ഞു മാറിയട്ടെ ഉള്ളു… പക്ഷെ നീയിന്ന് തൊട്ടത് എന്റെ പെണ്ണിനെയാ…. അത് എനിക്ക് ക്ഷമിക്കാൻ പറ്റില്ല.. “””””

 

ചെന്നുടനെ നീളത്തിൽ ഒരു ഡയലോഗ് വെച്ചു കാച്ചി….

 

“””””ഒരു പീറ പെണ്ണിനെ   തല്ലിയെന്നും പറഞ്ഞു അതിന്റെ പേരിൽ തല്ലു ഉണ്ടാക്കുന്നത്  എനിക്ക് മോശമാണ് അത്കൊണ്ട് നീ ഇന്ന് രാത്രി അവളെ എന്റെ ഹോസ്റ്റൽ റൂമിൽ കൊണ്ടുവന്ന് ആക്ക്… എന്നിട്ട് നമ്മുക്ക് നാളെ എല്ലാം കൂടി ചേർത്ത് ചോദിക്കുവേം പറയുകയും ചെയ്യാം…എന്താ… “””””

 

പിന്നെ ഒന്നും നോക്കിയില്ല അവന്റെ നേരെ കുതിച്ചു ചെന്നു അവന്റെ കഴുത്തിൽ കുതിപിടിച്ചു പൊക്കി അവിടെയുള്ള ഫൈബർ ടേബിളിൽ ഒറ്റയടി… ശേഷം അവനെ പൊക്കിയെടുത്ത് ചുവരിനോട് ചേർത്ത് പിടിച്ചുകൊണ്ടു ഞാൻ പറഞ്ഞു.

 

“”””പന്ന..@%#*@.. മോനെ.. നിന്റെയീ പുഴുത്ത നാവും വെച്ച് എന്റെ പെണ്ണിനെക്കുറിച്ചെന്തെങ്കിലും പറഞ്ഞാ നീയിവിടന്ന് ജീവനോടെ പോവില്ല…. “”””

 

അതും പറഞ്ഞു അവനെ പൊക്കി പുറത്തേക്ക് എറിഞ്ഞു….വീണോടുത്ത് നിന്നും എഴുന്നേറ്റ അവന്റെ ഒപ്പം മൂന്നാല് പേര് കൂടി വന്നു നിന്നു…

 

എന്റെ ഒപ്പം അച്ചുവും മാത്യുവും…. പിന്നെ ഒന്നും നോക്കിയില്ല അവന്മാർ ഓരോരുത്തരെ വെച്ചു നോക്കിയപ്പോ ഞാൻ ആഷിക്കന്റെയും അവന്റെ കൂട്ടുകാരന്റെയും നേരെ ചെന്നു… ഓടി ചെന്നു ആഷികിന്റെ നെഞ്ച് നോക്കി ചാടി ചവിട്ടി… ചവിട്ടിന്റെ ആഘാതത്തിൽ അവൻ പിന്നിലേക്ക് മലർന്നടിച്ചു വീണു. എന്റെ നേരെ വന്ന അവന്റെ കൂട്ടുകാരന്റെ തൊണ്ടകുഴി  നോക്കി മുഷ്ടി ചുരുട്ടി ഞാൻ ആഞ്ഞിടിച്ചു… ചോരതുപ്പിക്കൊണ്ട് അവൻ സൈഡിലേക്ക് വീണു.

 

പിന്നെ പൊരിഞ്ഞിടിയായിരുന്നു…. ഇടിയുടെ ഇടയിൽ എന്റെ നെറ്റി പൊട്ടിയതും എല്ലാം ഞാൻ അറിയുന്നുണ്ടായിരുന്നു….

 

അവസാനം ഞങ്ങളെ രണ്ട് പേരെയും ആരൊക്കെയോ ചേർന്ന് പിടിച്ചു മാറ്റുമ്പോൾ എന്റെ നെറ്റിയും ചുണ്ടും പൊട്ടിയിട്ടുണ്ട് ഷർട്ടിലും ജീൻസിലും നല്ലോണം ചെളിയും പറ്റി.

 

അവന്റെ അവസ്ഥ.. വായിൽ നിന്നും പുറത്തേക്ക് രക്തം ഒഴുകുന്നുണ്ട്… ഒപ്പം മൂക്കിൽ നിന്നും നെറ്റിയുടെ രണ്ട് സൈഡും പിന്നെ അവിടെ ഇവിടെയായി നല്ല സ്ക്രാച്ചും…. അവന്റെ നിൽപ്പ് കണ്ടാൽ മനസ്സിലാവും നല്ലോണം എന്റെ കൈയിൽ നിന്നും വാങ്ങി കൂട്ടി എന്ന്.

Updated: May 9, 2021 — 3:36 pm

130 Comments

  1. എത്ര പ്രാവശ്യം വായിച്ചു എന്ന് ഒരു ഊഹവും ഇല്ലാ…. ഒന്നും പറയാനില്ല അടിപൊളി ??

  2. Repeat mode
    Always super thanks bro ? ❤️❤️❤️❤️

  3. Superb ❤❤❤❤

Comments are closed.