നക്ഷത്രത്താരാട്ട് [MR. കിംഗ് ലയർ] 490

 

പക്ഷെ  അതിനിടയിൽ  ഒരു കിടിലൻ അടി ഒരണ്ണം പൊട്ടി…

 

എന്റെ പെണ്ണിന്റെ ദേഹത്ത് തൊട്ടവനെ  ഞാനും അവന്മാരും  ചേർന്ന് ചവിട്ടി കൂട്ടി……

 

“”””””ഹരി….. “”””

 

 ക്ലാസ്സിന് മുന്നിൽ ഉള്ള അരമതിലിൽ കയറി ഇരുന്നു ലോകകാര്യം പറയുകയായിരുന്നു ഞാനും അവന്മാരും…

 

പരിഭ്രമത്തോടെ ഉള്ള ഗൗരിയുടെ വിളികേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്…

 

“””””എന്താടി….???.. നിന്റെ മുഖം എന്താ വല്ലാതെ…?? “”””

 

ഞാൻ ചോദിക്കും മുന്നേ കാര്യം എന്തെന്ന് തിരിക്കിയുള്ള ചോദ്യം അച്ചു ചോദിച്ചു കഴിഞ്ഞു.

 

“”””അത്….. ഹരി…. “”””

 

അവൾ പറയാൻ മടിച്ചു നിന്നു.

 

“”””നീ കാര്യം പറഞ്ഞു ഗൗരി…!!!””””

 

ഞാൻ ഗൗരവത്തോടെ പറഞ്ഞു.

 

“”””ഹരി…. ജെനിയെ ആ തേർഡ് ഇയറിലെ ആഷിക് തടഞ്ഞു നിർത്തി എന്തൊക്കെയോ വൃത്തികേട് പറഞ്ഞു അതിന് പ്രതികരിച്ച ജെനിയെ അവൻ തല്ലി…!!!””””

 

അവിടെന്ന് ഒരോട്ടം ആയിരുന്നു ജെനിയുടെ അടുത്തേക്ക്… ഞാൻ ഓടി അവളുടെ ക്ലാസ്സിൽ ചെല്ലുമ്പോൾ പെൺകുട്ടികളുടെ ഒരു കൂട്ടം… അവിടെയിവിടെയായി കുറച്ച് ആൺകുട്ടികളും ഉണ്ട്.

 

അവർക്കിടയിലൂടെ ഞാൻ ജെനിയുടെ അടുത്തേക്ക് ചെന്നു…. ഐഷയുടെ തോളിൽ മുഖം ചേർത്ത് ഏങ്ങലടിച്ചു കരയുകയാണ് ജെനി..

 

“””””പൊന്നുസേ…. “”””

 

ഞാൻ വിഷമത്തോടെ അവളെ വിളിച്ചു. എന്റെ ശബ്ദം കേട്ടതും പെണ്ണ് മുഖം ഉയർത്തി എന്നെ നോക്കി. കണ്ടു ഞാൻ വലത്തേ കവിളിൽ അടികൊണ്ടത്തിന്റെ വിരൽ പാടുകൾ… വെളുത്ത അവളുടെ കവിൾ തടത്തിൽ ആ പാടുകൾ ചുവന്നു കിടക്കുന്നു…

 

കരഞ്ഞു കലങ്ങിയ മിഴികളും…. ആ കോലത്തിൽ അവളെ കണ്ടപ്പോൾ സഹിച്ചില്ല… ഇന്നേവരെ അറിഞ്ഞുകൊണ്ട് അവളെ ഞാൻ വേദനിപ്പിച്ചിട്ടകൂടി ഇല്ല…

 

തലച്ചോറിലേക്ക് ഇറച്ചെത്തിയ രക്തം ഒന്നേ എന്നോട് ആവിശ്യപെട്ടുള്ളു എന്റെ പെണ്ണിനെ കരയിപ്പിച്ചവനെ വേദനിപ്പിച്ചവനെ വെറുതെ വിടരുത്.

 

“””””അച്ചു…..!!!!”””””

 

നീ ഞാൻ ഒന്ന് വിളിച്ചു.

 

“”””അവൻ ക്യാന്റീനിൽ ഉണ്ട്…!!!””””

 

ഉടനെ കിട്ടി അവന്റെ മറുപടി… അവൻ അവിടെ ഉണ്ടെന്നു അച്ചു എങ്ങിനെ കണ്ടുപിടിച്ചെന്നു എനിക്കറിയില്ല…!!!

 

പിന്നെ ഒന്നും നോക്കിയില്ല എന്റെ ഇരയെ ലക്ഷ്യമാക്കി ഞാൻ ഓരോ കാലടിയും മുന്നോട്ട് വെച്ചു.

 

“”””ഇച്ഛയാ വേണ്ടാ….. സരൂല…. പോവല്ലേ… ഇച്ഛയാ…. നിക്കൊന്നൂല്യ… “”””

 

ജെനി എന്തൊക്കെയോ പറയുന്നുണ്ട് പക്ഷെ കേൾക്കാൻ നിന്നില്ല ഞാൻ…

 

ഞങ്ങൾ ക്യാന്റീനിൽ ചെല്ലുമ്പോൾ ആഷിക് കൂട്ടുകാർക്ക് ഒപ്പം ഇരുന്ന് എന്തൊക്കെയോ പറഞ്ഞു ചിരിക്കുകയാണ്.

Updated: May 9, 2021 — 3:36 pm

130 Comments

  1. എത്ര പ്രാവശ്യം വായിച്ചു എന്ന് ഒരു ഊഹവും ഇല്ലാ…. ഒന്നും പറയാനില്ല അടിപൊളി ??

  2. Repeat mode
    Always super thanks bro ? ❤️❤️❤️❤️

  3. Superb ❤❤❤❤

Comments are closed.