നക്ഷത്രത്താരാട്ട് [MR. കിംഗ് ലയർ] 490

 

>>>>>>>>>>>>>>>><<<<<<<<<<<<<<<<

 

“”””വാ…. വന്നുകയറ്…!!!… “”””

 

ബസ് സ്റ്റോപ്പിന് മുന്നിൽ ബുള്ളെറ്റ് നിർത്തി കൊണ്ട് ജെനിയെ നോക്കി ചിരിയോടെ ഞാൻ പറഞ്ഞു.

 

അവൾ ചുറ്റുമുള്ള പെൺകുട്ടികളെ അൽപ്പം നാണത്തോടെ നോക്കികൊണ്ട് അവരുടെ ഇടയിൽ നിന്നും എന്റെ അരികിലേക്ക് വന്നു ശേഷം ഒന്നും തന്നെ സംസാരിക്കാതെ എന്റെ പിന്നിൽ കയറി.ഒരു സൈഡിലേക്ക് രണ്ട് കാലും ഇട്ടാണ് പെണ്ണിന്റെ ഇരിപ്പ്.

 

പീക്ക്കോക്ക് ബ്ലൂ ചുരിദാർ ടോപ്പും ബ്ലാക്ക് സ്കിൻ ഫിറ്റ്‌ പാന്റും മാറിനു കുറുകെ ബ്ലാക്ക് ഷാളും ആണ് അവളുടെ വേഷം.

 

“”””എന്താടി.. പെണ്ണെ നീ ഒന്നും മിണ്ടാത്തെ…??? “””””

 

ഞാൻ ഡ്രൈവിങ്ങിനിടയിൽ തലചാരിച്ചു അവളെ നോക്കി കൊണ്ട് ചോദിച്ചു.

 

“””””ങ്ങുഹും….. “”””

 

ഒന്നുമില്ല എന്നർത്ഥത്തിൽ മൂളികൊണ്ട് എന്റെ തോളിലേക്ക് മുഖം അമർത്തി ഒപ്പം എന്റെ അരയിലൂടെ കൈയും ചുറ്റിപിടിച്ചു ഇരുന്നു.

 

“””””കാര്യം പറ…. പൊന്നുസേ… “””””

 

ഞാൻ കാര്യമായി തന്നെ ചോദിച്ചു.

 

“””””ഒന്നൂല്യ ഇച്ഛയാ…. നിക്കെന്റെ ഇച്ഛയാനെയിങ്ങനെ കെട്ടിപിടിച്ചിരിക്കാൻതോന്നി….!!!”””””

 

അവൾ അതും പറഞ്ഞു എന്നെ ഒന്നുകൂടി മുറുക്കി കെട്ടിപിടിച്ചുകൊണ്ട് എന്റെ പുറത്ത് അവളുടെ അധരങ്ങൾ ചേർത്ത് മുദ്രവെച്ചു.

 

ഞങ്ങൾ മെല്ലെ ഓരോ കാര്യങ്ങളും സംസാരിച്ചു അങ്ങനെ കോളേജ് എത്തി….!!!

 

>>>>>>>>>>>>>>>><<<<<<<<<<<<<<<<

 

അവസാന വർഷത്തെ ഓരോ ദിവസവും ഞാനും കിരണും മാത്യുവും ഗൗരിയും ഐഷയും ചേർന്ന് അടിച്ചുപൊളിച്ചു… ഒപ്പം എന്റെ പെണ്ണുമ്പുള്ളയും ഉണ്ടായിരുന്നു…

 

ഇച്ഛയാ അങ്ങനെ ചെയ്യരുത്… ഇങ്ങനെ ചെയ്യരുത്….. അവിടെ പോവരുത് ഇവിടെ പോവരുത്… ഇതുപോലെ എന്റെ ഓരോ കാര്യത്തിലും ഇടപെട്ട് എന്റെ പൊന്നൂസ് എന്റെ ഒപ്പം തന്നെ ഉണ്ടായിരുന്നു. ഉച്ചക്ക് ഞാൻ ഭക്ഷണം നേരെചൊവ്വേ കഴിക്കില്ല എന്ന് അറിയാവുന്ന ജെനി എന്നെ പിടിച്ചിരുത്തി വാരി തരും. അതിലൊന്നും പെണ്ണിന് നാണം ഇല്ല.

 

അവൾ കൂടെ ഉണ്ടായിരുന്നത് കൊണ്ട് ഞാൻ അധികം പ്രേശ്നങ്ങൾ ഉണ്ടാക്കാനൊന്നും പോയില്ല…..

 

പക്ഷെ ഇടക്ക് ഇടക്ക് അച്ചു ഓരോന്ന് ഒപ്പിക്കും… വേറെ നിവർത്തി ഇല്ലാണ്ട് അതൊക്കെ പരിഹരിക്കാൻ ഞാനും മാത്യുവും ഒപ്പം ഇറങ്ങും… അന്ന് ജെനിയുടെ കരച്ചിലും കാണേണ്ടി വരും…. ഇത്രമാത്രം കണ്ണീര് എവിടുന്ന് വരുന്നാവോ…???

Updated: May 9, 2021 — 3:36 pm

130 Comments

  1. എത്ര പ്രാവശ്യം വായിച്ചു എന്ന് ഒരു ഊഹവും ഇല്ലാ…. ഒന്നും പറയാനില്ല അടിപൊളി ??

  2. Repeat mode
    Always super thanks bro ? ❤️❤️❤️❤️

  3. Superb ❤❤❤❤

Comments are closed.