നക്ഷത്രത്താരാട്ട് [MR. കിംഗ് ലയർ] 490

 

“”””എടാ തെണ്ടി… നിന്നെ എത്ര പ്രാവിശ്യം ഞാൻ വിളിച്ചു എന്നെയൊന്നു ഇങ്ങോട്ട് കൊണ്ടുവരൻ…!!!””””

 

ചേച്ചി എന്നെ നോക്കി അൽപ്പം ദേഷ്യത്തോടെ തന്നെ ചോദിച്ചു.

 

“”””പിന്നെ.. ഞാനാരുവാ നിന്റെ കെട്ടിയോനോ…. ഒന്ന് പോടീ ചേച്ചി…!!!””””

 

ഞാൻ ലോഡ് പുച്ഛം വാരി വിതറിക്കൊണ്ട് പറഞ്ഞു.

 

സത്യം പറഞ്ഞ എന്റെ കസിൻസിൽ ഞാൻ ഏറ്റവും ക്ലോസ്സ് അപ്പുവേച്ചിയോടും അച്ചുവിനോടും ആണ്. അച്ചു  എന്റെ നന്പൻ… ചേച്ചി എന്റെ അമ്മക്ക് തുല്യം ആണ്. പക്ഷെ നേരിൽ കണ്ടാൽ ഫുൾ അടിപിടി ആണ്. ഞാൻ ഒമ്പതാം ക്ലാസ്സ്‌ വരെ ചേച്ചിയുടെ വീട്ടിൽ നിന്നാണ് പഠിച്ചത്. ചേച്ചി ഊട്ടാതെ ഉണ്ണില്ല.. ഉറക്കത്തെ ഉറങ്ങില്ല… എന്റെ പെണ്ണിനേയും അമ്മയെയും പോലെ തന്നെയാണ് എന്റെ മുഖം ഒന്ന് മാറിയാൽ പെട്ടന്ന് ചേച്ചിക്ക് പിടികിട്ടും.

 

“”””നീതന്നെ ഇങ്ങനെ  പറയണം വാവേ… “”””

 

ചേച്ചി സെന്റി ഇറക്കി അതിൽ ഞാൻ ഫ്ലാറ്റ്.

 

“”””എന്റെ ചേച്ചിപ്പെണ്ണ് വെറുതെ സെന്റി ആവല്ലേ… ഞാനിതിരി തിരക്കിൽ ആയിരുന്നു അച്ഛൻ രണ്ടീസം ഇല്ലാത്തതു കൊണ്ട് കട നോക്കിയത് ഞാനാ… അതാ.. അല്ലാതെ ചേച്ചി വിളിച്ചാൽ ഞാൻ വരാതെ ഇരിക്കോ…!!”””””

 

ചേച്ചിയെ ചേർത്ത് പിടിച്ചുകൊണ്ടു ഞാൻ പറഞ്ഞു…. ചേച്ചിയുടെ മിഴികളിൽ നേരിയ നനവ് ഞാൻ കണ്ടു.

 

“””ഹരികുട്ടാ… നീ ചേച്ചിടെ ഒപ്പം ഒന്ന് വന്നേ എനിക്ക് ഒരു ടോപ്പ് എടുക്കണം… “”””

 

“”””ആ പോയേക്കാം “””

 

ഞാൻ സമ്മതം മൂളിയത്തോട് കൂടി ചേച്ചി എന്റെ കൈയും പിടിച്ചു പുറത്തേക്ക് നടന്നു. ജെനിയും അമ്മയും അത് ഒരു ചിരിയോടെ നോക്കികണ്ടു.

 

ഞാനും ചേച്ചിയും എന്റെ ബുള്ളറ്റിൽ ഞങ്ങളുടെ ടെക്സ്റ്റെയിൽസ് പോയി ചേച്ചിക്കും ജെനിക്കും ഓരോ ടോപ്പ് വീതം എടുത്തു ഞങ്ങൾ തിരികെ പോന്നു.

 

ചേച്ചിയിൽ നിന്നും ഡ്രസ്സ്‌ കിട്ടിയപ്പോൾ ജെനിയുടെ മുഖം ചെന്താമര പോലെ വിടർന്നു.

 

ഉച്ചക്ക് അച്ഛൻ വന്നപ്പോൾ ജെനിയുമായി ഒടുക്കത്തെ കത്തി… അപ്പുവേച്ചി കൂടി കൂടിയപ്പോൾ ഞാൻ പുറത്ത്…. കുഞ്ഞാപ്പിയേം പിടിച്ചുകൊണ്ടാണ് ജെനിയുടെ ഇരിപ്പ്. അച്ഛനും അമ്മയും ചേച്ചിയും ജെനിയും ഫുൾ ടോക്ക് ഞാൻ പോസ്റ്റ്‌… എന്തെങ്കിലും പറഞ്ഞാൽ അമ്മയും ചേച്ചിയും കൂടി തഗ്ഗ് അടിച്ചു എന്റെ പൊക്കി പുരപ്പുറത്ത് ഇരുത്തും. എന്റെ കളിയാക്കുന്നത് കാണുമ്പോൾ ജെനിയുടെ മുഖം വാടും… അതിന് അവൾക്കും കിട്ടി കളിയാക്കൽ. എല്ലാം കഴിഞ്ഞ് വൈകുനേരത്തോടെ ജെനിയെ ഞാൻ കൊണ്ടുപോയി അവളുടെ വീടിന്റെ അടുത്താക്കി…

 

ചേച്ചി ഒരാഴ്ച ഇനി ഇവിടെ ആണ്… രാത്രി അത്താഴം കഴിഞ്ഞ് മുറിയിൽ കയറിയപ്പോൾ ജെനി വിളിച്ചു… അവളോട് സംസാരിച്ചു എപ്പോഴോ ഞാൻ ഉറങ്ങി പോയി.

Updated: May 9, 2021 — 3:36 pm

130 Comments

  1. എത്ര പ്രാവശ്യം വായിച്ചു എന്ന് ഒരു ഊഹവും ഇല്ലാ…. ഒന്നും പറയാനില്ല അടിപൊളി ??

  2. Repeat mode
    Always super thanks bro ? ❤️❤️❤️❤️

  3. Superb ❤❤❤❤

Comments are closed.