ദൗത്യം 10 [ശിവശങ്കരൻ] 235

 

“അത് വന്ത്… അണ്ണേ… പയ്യന്ക്ക് കൊഞ്ചം സർപ്രൈസ്…”

തല ചൊറിഞ്ഞു കൊണ്ട് കാശിമാമ പറയുന്നത് കണ്ടതും അവജ്ഞയോടെ നീരജ് അയാളെ നോക്കി.

 

വാസുദേവന്റെ ആജ്ഞാനുവർത്തിയാണ് കാശിയെന്നു ഇതിനകം നീരജിന് മനസ്സിലായി…

 

കാശിയുടെ മറുപടി കേട്ടതും പൊട്ടിച്ചിരിച്ചുകൊണ്ട് വാസുദേവൻ നീരജിനെ നോക്കി. പെട്ടെന്ന് അയാളുടെ ഭാവം മാറി…

 

“നീ… നീയാണ് അവളുടെ മരണത്തിനു കാരണക്കാരൻ…”

 

അയാളുടെ വാക്കുകൾ തീ പോലെയാണ് നീരജിന്റെ ചെവിയിൽ എത്തിയത്…

 

“ദേവ… അവളെ… നിങ്ങൾ…” മുഴുവിപ്പിക്കാൻ പറ്റാതെ അവൻ അടുത്തുള്ള ചുമരിൽ കൈ വച്ചു…

 

അവന്റെ അവസ്ഥ കണ്ട വാസുദേവൻ ചെറുചിരിയോടെ പതുക്കെ തിരിഞ്ഞു തന്റെ സിഗററ്റ് പാക്കറ്റ് എടുക്കാൻ കൈ നീട്ടിക്കൊണ്ട് പറഞ്ഞു…

 

“എന്റെ മകൾ… അവൾക്കെന്താടാ ഒരു കുറവ്… ദേവയെക്കാൾ സൗന്ദര്യമില്ലേ… അവളെക്കാൾ കഴിവില്ലേ… പണമില്ലേ… എല്ലാത്തിലും മീതെ നിന്നോടുള്ള സ്നേഹമില്ലേ…, എന്നിട്ട് നീ അവളുടെ ഇഷ്ടത്തിന് പുല്ല് വില പോലും കൊടുക്കാതെ ആ ദരിദ്രവാസിയുടെ മോൾക്ക്…”

 

പറഞ്ഞു തീരുന്നതിലും മുൻപേ പുറത്ത് അടിയേറ്റ് വാസുദേവൻ മുന്നോട്ട് തെറിച്ചു വീണു…

 

എല്ലാവരും ഞെട്ടി നിൽക്കുമ്പോൾ കോപത്തോടെ തിരിഞ്ഞു നോക്കിയ അയാൾ, കയ്യിൽ തന്റെ ബാഗുമായി നിൽക്കുന്ന നീരജിനെ കണ്ടു…

 

“നിർത്തടാ നിന്റെ വായ്ത്താരി… നിന്റെ മോളെ എന്റെ ദേവയുമായി താരതമ്യം ചെയ്യുന്നോ… ലൂക്കും ക്വാളിറ്റിയും മാത്രം നോക്കി പ്രണയിക്കുന്ന നിന്റെ മോൾ എവിടെ കിടക്കുന്നു… എന്റെ മനസ്സ് മാത്രം കണ്ടു എന്നെ സ്നേഹിച്ച എന്റെ പെണ്ണ്…”

അത് പറഞ്ഞപ്പോഴേക്കും അവന്റെ കണ്ണുകൾ നിറഞ്ഞു…

 

അവൻ ഇതിനിടയിൽ അറിയുന്നുണ്ടായിരുന്നു മുന്നിൽ വീണു കിടന്ന വാസുദേവൻ എഴുന്നേറ്റ് നിന്നതും അയാളുടെ കണ്ണുകളിലൂടെയുള്ള ആജ്ഞ അനുസരിച്ചു അയാളുടെ ഗുണ്ടകൾ അവനെ വളയുന്നതും… പക്ഷേ ആ കൂട്ടത്തിൽ കാശിമാമയുടെ അസാന്നിധ്യം അവൻ ശ്രദ്ധിച്ചിരുന്നു…

 

“നായെ… എന്റെ കോട്ടയാടാ ഇവിടെ… ഇവിടെ വന്നു എന്റെ മേലെ കൈ വച്ചിട്ട് നീ ജീവനോടെ പോകുമെന്ന് തോന്നുന്നുണ്ടോ…”

 

“തിരിച്ചു പോകണം എന്നെനിക്ക് വല്ല്യ ആഗ്രഹമൊന്നുമില്ലടോ… എനിക്കെന്റെ ദേവയുടെ അടുത്ത് തന്നെ എത്തിയാൽ മതി… പക്ഷേ അതിന് മുൻപ് എന്റെ പെണ്ണിന്റെ ദേഹത്തു കൈ വച്ച എല്ലാത്തിന്റെയും ജീവൻ അതെനിക്ക് വേണം…” അത് പറയുമ്പോൾ അവന്റെ കണ്ണിലെരിയുന്ന കനൽ കണ്ടിട്ടെന്ന വണ്ണം വാസുദേവൻ കൂടെയുള്ളവർക്ക് ആജ്ഞ കൊടുത്തു…

 

22 Comments

  1. ?????????????????????

    1. ശിവശങ്കരൻ

      ??????????????????????

  2. super neenga vera leval anna page kammiyapochu nna ckram padichu mudinchathil feel ayiten im wait 4 nxt part

    1. ശിവശങ്കരൻ

      സീക്രമാ തിരുമ്പി വരത്തുക്കു മുയിർച്ചി പണ്ണീട്ടേ ഇരുക്ക്… ഇന്ത മാതം 22ആം തീതി വരുവേൻ… ഇത് അന്ത കടവുൾ മേലെ ആണെയ് ❤❤❤❤

  3. അടുത്ത പാർട്ട്‌ പെട്ടന്ന് തരണം

    1. ശിവശങ്കരൻ

      22 നു രാവിലെ 10 മണിക്ക് വരും സഹോ ????

    1. ശിവശങ്കരൻ

      ???

  4. അടുത്ത പാർട്ടിൽ പരിഹരിച്ചാൽ മതി. ?????

    1. ശിവശങ്കരൻ

      തീർച്ചയായും സഹോ ??????

  5. Enikk othiri valuthayi comment idan ariyilla
    Pashe ullil ninn otta vaakke parayan ullu
    Excellent work broo????

    1. ശിവശങ്കരൻ

      ഒത്തിരി വേണ്ടാ… ഈ വാക്കുകൾ തന്നെ ധാരാളം ??????????

  6. നിധീഷ്

    ???????

    1. ശിവശങ്കരൻ

      ❤❤❤❤❤❤❤❤❤❤❤

  7. ???????????????????????????????????????????????????????

    1. ശിവശങ്കരൻ

      ❤❤❤

  8. ?♥️നർദാൻ?♥️

    പൊളി ?♥️??

    1. ശിവശങ്കരൻ

      ??? താങ്ക്സ് ???

  9. ശങ്കരേട്ടാ ഉസാറാക്കി ??. പേജ് കൊറച്ചു കൊറഞ്ഞെന്ന സങ്ങടെ ഇള്ളൂ, കാത്തിരിക്കുന്നു ❣️❣️❣️❣️❣️❣️❣️❣️

    1. ശിവശങ്കരൻ

      ഇത് ഇതുക്കും മേലെ ഞാൻ എഴുതിയാൽ കുളമാകും… അതാ നശിപ്പിക്കാതെ ഇവിടം കൊണ്ട് നിർത്തിയത്… അടുത്ത ഭാഗം 22 നു പോസ്റ്റ്‌ ചെയ്യും സഹോ ❤❤❤ സ്നേഹം വായനക്കും വാക്കുകൾക്കും

    1. ശിവശങ്കരൻ

      ????

Comments are closed.