ദൗത്യം 10 [ശിവശങ്കരൻ] 235

 

ആ വണ്ടികൾ നേരെ പോയിക്കൊണ്ടിരുന്നു…

സീറ്റിൽ പിന്നിലേക്ക് ചാഞ്ഞു കണ്ണടച്ചു എന്തോ ആലോചനയിലായിരുന്ന നീരജ് അറിഞ്ഞിരുന്നില്ല, അവനെയും കൊണ്ട് സഞ്ചരിച്ചിരുന്ന വാഹനവ്യൂഹം മെയിൻ റോഡും വിട്ട് വിജനമായ കാട്ടു വഴിയിലൂടെ യാത്ര തുടങ്ങിയത്…

 

അവൻ കണ്ണ് തുറന്നത് ബ്രേക്ക്‌ ചെയ്യുന്ന വണ്ടിയുടെ ചലനം തന്റെ ശരീരത്തിലേക്ക് പകർന്നു കിട്ടിയപ്പോഴായിരുന്നു…

 

ആ വണ്ടിയിൽ നിന്നും പുറത്തേക്ക് നോക്കിയ അവൻ കണ്ടത് വിശാലമായ തെങ്ങിൻ തോപ്പുകളും അതിനൊത്ത നടുവിൽ തല ഉയർത്തി നിൽക്കുന്ന കാഴ്ച്ചയിൽ തന്നെ ഭീകരത തോന്നുന്ന ഒരു ഗോഡൗൺ ആയിരുന്നു…

 

അവൻ ചോദ്യരൂപത്തിൽ കാശിമാമയെ നോക്കി…

“ഇത് നമ്മ തോട്ടം താൻ, ഇങ്കെ മുഖ്യമാന ഒരുവർ നമ്മക്കാക കാത്ത്ക്കിട്ടേ ഇറുക്കെ…”

 

“ആരാ അത് മാമാ…?”

 

“വാങ്ക… നേരടിയാ പാക്കലാം…” ഒരു പ്രത്യേക രീതിയിൽ ചിരിച്ചിട്ട് കാശിമാമ അകത്തേക്ക് കയറി.

 

പിന്നാലെ കയറിയ നീരജിന് ആദ്യം കിട്ടിയത് മൂക്കിലേക്ക് അടിച്ചു കയറിയ ദുഷിച്ച മണ്ണിന്റെ മണമായിരുന്നു. അവന്റെ നെറ്റി ചുളിഞ്ഞു…

 

മുന്നിൽ കുമിഞ്ഞുകൂടിക്കിടക്കുന്ന തേങ്ങകൾക്കിടയിലൂടെ അവൻ കാശിമാമയുടെ കൂടെ മുന്നോട്ട് നടന്നു.

 

ആ ഗോഡൗണിന്റെ ഒരറ്റത്തു ഒരാൾ കസേരയിൽ ഇരിക്കുന്നത് കണ്ടു നീരജ് അങ്ങോട്ട് നോക്കി. ഈ ഗ്രാമീണരായ ആളുകൾക്കിടയിൽ സ്യൂട്ട് ധരിച്ചു നടക്കുന്നതാര് എന്ന ചോദ്യം അവന്റെ ഉള്ളിൽ ഉയർന്നു…

വളരെ അകലെ നിന്നേ കാശിമാമ അയാളെ വിളിച്ചു

“വാസുവണ്ണേ… നമ്മ പയ്യൻ വന്തിടിച്ച്…”

 

അയാൾ തല ഉയർത്തി നോക്കിയതും നീരജിന്റെ രക്തം തിളച്ചു.

“വാസുദേവൻ…” അവന്റെ ചുണ്ടുകൾ വിറച്ചു…

 

“വാടാ കണ്ണാ… നീ വരുമെന്ന് എനിക്ക് അന്നേ അറിയാമായിരുന്നു…”

വാസുദേവന്റെ ചുണ്ടിൽ വന്യമായൊരു ചിരി തിളങ്ങി.

 

“നിങ്ങൾ… കാശിമാമാ… വാ നമുക്ക് പോകാം… എനിക്ക് കാണേണ്ടത് ഇയാളെയല്ല… എന്റെ പെണ്ണിന് എന്ത് സംഭവിച്ചു എന്നറിയാനാ ഞാൻ വന്നത്, അല്ലാതെ…” നീരജ് പറഞ്ഞു മുഴുവിക്കും മുൻപേ വാസുദേവൻ ഇടയിൽ കയറി…

 

“കണ്ണാ… ഉനക്ക് തെരിയാതാ… സോറി… നിനക്കറിയില്ലേ ദേവനന്ദക്ക് എന്ത് സംഭവിച്ചു എന്ന്… നിന്റെ കാശിമാമ ഒന്നും പറഞ്ഞില്ലേ… ഇല്ലെടാ കാശി…” അയാൾ കാശിമാമയെ നോക്കി

 

22 Comments

  1. ?????????????????????

    1. ശിവശങ്കരൻ

      ??????????????????????

  2. super neenga vera leval anna page kammiyapochu nna ckram padichu mudinchathil feel ayiten im wait 4 nxt part

    1. ശിവശങ്കരൻ

      സീക്രമാ തിരുമ്പി വരത്തുക്കു മുയിർച്ചി പണ്ണീട്ടേ ഇരുക്ക്… ഇന്ത മാതം 22ആം തീതി വരുവേൻ… ഇത് അന്ത കടവുൾ മേലെ ആണെയ് ❤❤❤❤

  3. അടുത്ത പാർട്ട്‌ പെട്ടന്ന് തരണം

    1. ശിവശങ്കരൻ

      22 നു രാവിലെ 10 മണിക്ക് വരും സഹോ ????

    1. ശിവശങ്കരൻ

      ???

  4. അടുത്ത പാർട്ടിൽ പരിഹരിച്ചാൽ മതി. ?????

    1. ശിവശങ്കരൻ

      തീർച്ചയായും സഹോ ??????

  5. Enikk othiri valuthayi comment idan ariyilla
    Pashe ullil ninn otta vaakke parayan ullu
    Excellent work broo????

    1. ശിവശങ്കരൻ

      ഒത്തിരി വേണ്ടാ… ഈ വാക്കുകൾ തന്നെ ധാരാളം ??????????

  6. നിധീഷ്

    ???????

    1. ശിവശങ്കരൻ

      ❤❤❤❤❤❤❤❤❤❤❤

  7. ???????????????????????????????????????????????????????

    1. ശിവശങ്കരൻ

      ❤❤❤

  8. ?♥️നർദാൻ?♥️

    പൊളി ?♥️??

    1. ശിവശങ്കരൻ

      ??? താങ്ക്സ് ???

  9. ശങ്കരേട്ടാ ഉസാറാക്കി ??. പേജ് കൊറച്ചു കൊറഞ്ഞെന്ന സങ്ങടെ ഇള്ളൂ, കാത്തിരിക്കുന്നു ❣️❣️❣️❣️❣️❣️❣️❣️

    1. ശിവശങ്കരൻ

      ഇത് ഇതുക്കും മേലെ ഞാൻ എഴുതിയാൽ കുളമാകും… അതാ നശിപ്പിക്കാതെ ഇവിടം കൊണ്ട് നിർത്തിയത്… അടുത്ത ഭാഗം 22 നു പോസ്റ്റ്‌ ചെയ്യും സഹോ ❤❤❤ സ്നേഹം വായനക്കും വാക്കുകൾക്കും

    1. ശിവശങ്കരൻ

      ????

Comments are closed.