ദൗത്യം 09 [ശിവശങ്കരൻ] 200

“മാഷ്…. ഉറങ്ങിയായിരുന്നോ…” അവൻ പതുക്കെ ചോദിച്ചു…

 

“നിന്റെ ഈ വിളി പ്രതീക്ഷിച്ചു തന്നെ കിടക്കുകയായിരുന്നു…”

 

“എന്നാ… പറ മാഷേ…” സച്ചി ഒരു കള്ളച്ചിരി ചിരിച്ചു….

 

“നീ ചോദിക്കാൻ വന്നത് ചോദിക്ക് സഖാവേ…” മാഷ് കണ്ണടച്ച് കിടന്നുകൊണ്ട് തന്നെ ഒരു കള്ളപ്പുഞ്ചിരിയോടെ സച്ചിയോട് പറഞ്ഞു…

 

“അല്ല… അപ്പൊ കണ്ട ഒരു കുട്ടിക്ക് വേണ്ടി വീട്ടുകാരെ ഉപേക്ഷിച്ചു മാഷ് ഇറങ്ങില്ല…”

 

അത് കേട്ട് പരിഭ്രമത്തോടെ ഇന്ദിരാദേവി ടീച്ചർ മാഷിനെ നോക്കി…

 

“ടീച്ചറമ്മ പേടിക്കണ്ട, ഞങ്ങളൊക്കെ ഒരേ വേവ് ലെങ്ത് ആണ്… അപ്പൊ മാഷ് പറ, എങ്ങനെയാ തുടക്കം…”

 

അച്ചുവും നീരജും എന്താണിവിടെ നടക്കുന്നതെന്നു മനസ്സിലാകാതെ അച്ഛൻ പറയുന്നത് കേൾക്കാൻ കാതോർത്തു…

 

*****************************************

 

“ഞാൻ പിജി ക്ക് പഠിച്ചുകൊണ്ടിരുന്ന അതേ കോളേജിലാണ് ഇന്ദിരയും പഠിച്ചിരുന്നത്… പിജി കഴിഞ്ഞു ഒരു വർഷം കൂടി കഴിഞ്ഞു ഇവരുടെ അവസാന എക്സാമിന്റെ അന്ന് കാര്യം അവതരിപ്പിക്കാൻ നിന്ന എനിക്ക് അന്നേ ദിവസം ഒരപകടം സംഭവിച്ചു… 2 മാസം കാലിൽ പ്ലാസ്റ്റർ ഇട്ടു കിടന്നു… അത് കഴിഞ്ഞു വീണ്ടും കോളേജിൽ ചെന്നു പ്യൂൺ ചേട്ടനെ കുപ്പിയിലാക്കി അഡ്രസ് ഒക്കെ സംഘടിപ്പിച്ചു നേരെ പാലക്കാട് ബസ് കയറി… വീട് തേടി നടക്കുമ്പോൾ ഞാൻ കാണുന്നത് വല്ലാത്ത കോലത്തിൽ വയലിലൂടെ ഓടി മറയുന്ന ഒരു പെൺകുട്ടിയെയാണ്… അവളറിയാതെ അവളെ പിന്തുടർന്നു… അവസ്ഥ മനസ്സിലായപ്പോൾ കൈ വിടില്ല എന്ന് ഉറച്ചു തീരുമാനിച്ചു… പിന്നീടെപ്പോഴോ എല്ലാം അങ്ങോട്ടും ഇങ്ങോട്ടും പങ്കുവച്ചു…”

 

“നിങ്ങൾ വലിയവനാണ് മാഷേ… എനിക്കൊന്നും ഒരു ജന്മം കൊണ്ട് നിങ്ങളുടെ ഒപ്പം എത്താൻ പറ്റില്ല… ലാൽസലാം സഖാവേ…” സച്ചി എഴുന്നേറ്റ് നിന്നു ഇടതുകൈ ഉയർത്തി പറഞ്ഞു…

 

“അതേ മക്കളേ… അച്ഛന്റേം അമ്മേടേം ലവ് സ്റ്റോറി ഒക്കെ കേട്ടില്ലേ… ഏട്ടനെക്കൊണ്ട് ഇത്രെയൊക്കേ പറ്റൂ…” അത് കേട്ട് എല്ലാവരും ചിരിച്ചു…

23 Comments

    1. ശിവശങ്കരൻ

      ???

  1. ശിവശങ്കരൻJuly 25, 2021 at 7:07 pm
    മാഷ് ഒപ്പിട്ടു കൊടുത്തത്, ഭീഷണിക്ക് വഴങ്ങിയാവാം…

    മുദ്രകടലാസ്സിൽ എന്തായിരുന്നു ?

    1. ശിവശങ്കരൻ

      എന്തായിരിക്കും, സാധ്യതകൾ പലതാണ്… വഴിയേ അറിയാമായിരിക്കും…???

  2. |Hø`L¥_d€vîL••••

    അതെ wait ചെയ്ത് തന്നെ കാണാം…???
    ??We are waiting..
    ❤️❤️❤️

    1. ശിവശങ്കരൻ

      ??? me too

  3. Kanaam✌️

    1. ശിവശങ്കരൻ

      കാണാം ????

  4. നിധീഷ്

    ???

    1. ശിവശങ്കരൻ

      ???

    1. ശിവശങ്കരൻ

      ???

  5. ഏട്ടാ ഇന്നലെയെ നോട്ടിഫിക്കേഷനിൽ അപ്ഡേറ്റ് കണ്ടു അപ്പോഴാ മനസിലായത് സ്റ്റോറി ലിസ്റ്റിൽ ഇങ്ങനെയൊരു കഥകൂടിയുണ്ടെന്ന്. വായിച്ചു ഗംഭീരം.
    നീരജ് – അരുൺ, രക്ഷിച്ച 99 പേരോടും ചോദിക്കാത്ത സഹായം അരുണിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ അതവന്റെ നിയോഗം തന്നെയാണ്.
    ദേവ്ജിയെ താങ്ങിയപ്പോഴേ പണി പ്രതീക്ഷിച്ചതാ പക്ഷെ വിഷ്ണുവിന് പിറകിലുള്ളത് വിദ്യായായിരിക്കും. നീരാജിന്റെ ലൈഫ് പറയുന്ന ചിലയിടങ്കളിൽ സ്വൽല്പം സ്പീഡ് കൂടിയോന്ന് സംശയം.
    അതേ അപ്പോളും ഒരു ഡൗട്ട് മാഷ് എന്ത് കാര്യത്തിനാ ദേവ്ജിക്ക് ഒപ്പിട്ട് കൊടുത്തത് അത് കണ്ട് സഖാവ് ഞെട്ടിയത് കണ്ടു. ഇനിയും നീരാജിന്റെ ലൈഫിൽ – പോലീസ് സ്റ്റേഷനിൽ കയറുന്നതിനു മുമ്പ് എന്തൊക്കയോ ഇനിയും പറയാന്നുണ്ടോ, കാരണം ദേവ്ജി അയാൾ വളരെ പ്രിപ്ലാൻഡ് ആണ്, വിഷ്ണു ഇതിൽ കേറി കൊരുത്തിട്ടുണ്ടെങ്കിൽ എവിടെയോ ഒന്ന് ഉരസിയിയിട്ടുണ്ട്, അല്ലെങ്കിലും നീരാജിന്റെ വീടാണ്ണെന്ന് അറിഞ്ഞുകൊണ്ടല്ല അവൻ വന്നത്.
    കഥയിലൂടനീളം ആകാംഷ അവോളം നിലനിർത്താൻ സാധിച്ചിട്ടുണ്ട് നീരജ് ഇപ്പൊ വന്നുപെട്ടിട്ടുള്ളത് വല്ലാതൊരു കുറിക്കിലാണല്ലോ പെട്ടെന്ന്. ഇനി ദേവ്ജി ഇതിലില്ലേ മാറ്റ് ആരെങ്കിലും ഏയ് അത് ഉണ്ടാകോ എന്തായാലും കാത്തിരിക്കുന്നു ❣️❣️❣️❣️???

    1. നീരാജിനെ പോലെ കോളേജിലും ജീവിതത്തിലും ആക്റ്റീവ് ആയിരുന്ന ഒരാൾ കോളേജ് പോക്ക് നിർത്തി എന്ന് പറയുമ്പോ ശെരിയ താൻ കാരണം തന്റെ വേണ്ടപെട്ടവർ ദുരിതമനുഭവിക്കുമ്പോ അവൻ തളർന്നിട്ടുണ്ടാകാം പക്ഷെ വിഷ്ണുവിനെ തേടിയുള്ള യാത്ര ഇനിയും പറയാനില്ലേ , ദേവയെ അവനെന്തു കൊണ്ട് വിസ്മരിച്ചു, അച്ചുവിനെ സമാധാനിക്കുമ്പോ(ബസ്ഇഷ്യൂ).ഈ പ്രശ്നങ്ങളൊന്നും നിലവില്ലില്ല എന്ന് എനിക്ക് തോന്നി.
      ചിലപ്പോ എനിക്ക് മനസിലാകാത്തധായിരികം

      1. ശിവശങ്കരൻ

        ബസ് ഇഷ്യൂ ഒക്കെ ഇതിനിടയിൽ ഒരിക്കൽ നടന്നു എന്നെ ഒള്ളൂ, ആ പോലീസ് സ്റ്റേഷനിൽ കയറാനും, മാഷിന്റെ വായിൽ നിന്നും ദേവയുടെ മിസ്സിംഗ്‌ നീരജ് അറിയാനും അതുമൂലം കാരണമായി… ഓരോ സംഭവങ്ങളും കൂട്ടിച്ചേർക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടാകാം ബ്രോ, ഇത്രയും വിശദമായ റിവ്യൂ ആരും തരാറില്ല, ഇനി ഞാൻ ശ്രദ്ധിച്ചോളാം, എല്ലാം ക്ലിയർ ആക്കാൻ ???? വിശദമായ റിവ്യൂന് ഒരായിരം നന്ദി ????

    2. ശിവശങ്കരൻ

      മാഷ് ഒപ്പിട്ടു കൊടുത്തത്, ഭീഷണിക്ക് വഴങ്ങിയാവാം… പ്രിയപ്പെട്ടവരുടെ ജീവനെടുക്കും എന്ന് പറഞ്ഞു വരുന്നവരുടെ ഭീഷണിക്ക് മുൻപിൽ ആരായാലും പതറിപ്പോകുല്ലേ ?

      1. ശിവശങ്കരൻJuly 25, 2021 at 7:07 pm
        മാഷ് ഒപ്പിട്ടു കൊടുത്തത്, ഭീഷണിക്ക് വഴങ്ങിയാവാം…

        മുദ്രകടലാസ്സിൽ എന്തായിരുന്നു ?

  6. വായിച്ചിട്ട് വരാവേ

    1. ശിവശങ്കരൻ

      ???

  7. ❤️❤️❤️❤️❤️

    1. ശിവശങ്കരൻ

      ????

    1. ശിവശങ്കരൻ

      ???

Comments are closed.