ദൗത്യം 09 [ശിവശങ്കരൻ] 200

അമ്മ തുടർന്നു…

 

“അവിടെ അഗ്രഹാരത്തിൽ പ്ലസ് ടു വരെ മാത്രേ മിക്കവരും പഠിച്ചിട്ടുള്ളു അതിനും മുകളിലേക്ക് പഠിച്ചവർ വളരെ ചുരുക്കം, ആ കൂട്ടത്തിൽ നിന്നാണ് ഞാനും ഏട്ടനും വാസുദേവനും ഒക്കെ തൃശൂർ വന്നു പഠിക്കാൻ തുടങ്ങിയത്… അതും കടുംപിടിത്തക്കാരനായ അച്ഛന്റെ വാശി… അങ്ങനെ പഠിച്ചുകൊണ്ടിരുന്ന കാലത്താണ് വാസുദേവന്റെ കയ്യിലിരുപ്പ് ഞങ്ങൾക്ക് മനസ്സിലായത്… അവന്റെ അച്ഛൻ അതായത് എന്റെ മാമൻ മാസം മാസം കടം വാങ്ങിയിട്ടായാലും അയച്ചുകൊടുത്തിരുന്ന പൈസ അവൻ ചിലവാക്കിയത് മദ്യത്തിനും കഞ്ചാവിനും ഒക്കെ വേണ്ടിയായിരുന്നു… പിന്നെ കുറെ പെൺകുട്ടികളുടെ കൂടെ കറങ്ങുന്നതും ഞാൻ കണ്ടിട്ടുണ്ട്… എന്റെ ഏട്ടൻ പാവമായിരുന്നു… അതുകൊണ്ട് ഇതൊന്നും ആരെയും അറിയിക്കാനും നിന്നില്ല, എന്നെയൊട്ടു സമ്മതിച്ചുമില്ല…

അവസാനം പഠനം കഴിഞ്ഞു തിരിച്ചെത്തിയ ഏട്ടൻ അവിടെ അമ്പലത്തിൽ ശാന്തിയായി… ഞാൻ തുടർന്നു പഠിക്കണം എന്ന് തീരുമാനിച്ചു… എന്നാൽ അവൻ, വാസുദേവൻ, ഇതിനകം ചെറിയ രീതിയിൽ റിയൽ എസ്റ്റേറ്റ് ബിസിനസ്‌ ഒക്കെ ചെയ്ത് പണമുണ്ടാക്കാൻ തുടങ്ങിയിരുന്നു… എന്നാൽ താൻ മൂലം വീട്ടുകാർക്കുണ്ടായ കടം വീട്ടാൻ അവൻ ഒരു നയാപൈസ കൊടുക്കുമായിരുന്നില്ല, ഉണ്ടാക്കുന്ന പൈസ എല്ലാം അവൻ തന്റെ ആവശ്യങ്ങൾക്ക് മാത്രമായി ഉപയോഗിച്ചു. സ്വാർത്ഥതയുടെ ആൾരൂപമായിരുന്നു അവൻ… ഇടക്കിടക്ക് അവന്റെ കൊച്ചി യാത്രകൾ സ്ത്രീ സുഖം തേടിയായിരുന്നു എന്ന് ഏട്ടൻ പറഞ്ഞാണ് ഞാൻ അറിഞ്ഞത്… അവനു ഒരുപാട് കൂട്ടുകാരികൾ ഉണ്ടായിരുന്നത്രെ… എന്തായാലും എനിക്ക് അവനെ ഒരുതരത്തിലും ഉൾക്കൊള്ളാൻ സാധിച്ചിരുന്നില്ല…

 

അങ്ങനെയിരിക്കെ ഒരു ദിവസം മാമാവും മാമിയും വീട്ടിൽ വന്നു സങ്കടം പറഞ്ഞുകൊണ്ടിരിക്കെയാണ് അവനൊരു കല്ല്യാണം ആലോചിച്ചു കൂടെ, ഒരു പെണ്ണ് വന്നു കയറിയാൽ അവൻ പകുതി നന്നാവും എന്ന് അമ്മ പറഞ്ഞത്… മാമാവുക്കും മാമിക്കും രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല അവർ അപ്പാവോട് അപ്പൊ തന്നെ എന്റെ കാര്യം ചോദിച്ചു… അപ്പാവുക്ക് എന്നെ വിവാഹം കഴിക്കുന്നത് പഠിപ്പുള്ള ഒരാളായിരിക്കണം എന്ന നിർബന്ധമായിരുന്നു ഉണ്ടായിരുന്നത്. ആ ആളുടെ സ്വഭാവം അപ്പ നോക്കിയില്ല. അതെനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. എതിർത്തതിന് എനിക്കും എന്നെ സപ്പോർട്ട് ചെയ്തതിനു ഏട്ടനും ഒരുപാട് തല്ലു തന്നെ കിട്ടി… ”

 

“തല്ലോ… ഇത്രേം വല്ല്യ പിള്ളേരെയോ…” വിഷ്ണുവിന്റെ മുഖത്ത് അത്ഭുതവും സഹതാപവും ഒരേ സമയം മിന്നി മറഞ്ഞു…

 

“ഞങ്ങൾ വലിയ കുട്ടികളായി എന്നുള്ളതൊന്നും അപ്പാവുക്ക് ഞങ്ങളെ തല്ലുന്നതിനു ഒരു തടസമായിരുന്നില്ല… ഒട്ടും വഴങ്ങുന്നില്ല എന്ന് കണ്ടപ്പോ എന്നെ ഒരു റൂമിൽ അടച്ചിട്ടു, കല്യാണത്തിന് സമ്മതിച്ചിട്ട് പച്ചവെള്ളം പോലും കൊടുക്കാവുന്ന്  അമ്മയോട് പറഞ്ഞു… പാവം അമ്മ, എന്റെ ഒപ്പം അമ്മയും പട്ടിണി കിടന്നുന്നു തോന്നുന്നു, ഒരു ദിവസം ക്ഷീണിച്ച് അമ്മ തലകറങ്ങി വീണു… പുറത്തെ ഒച്ചയും ബഹളവും കേട്ടപ്പോ അച്ഛനും ഏട്ടനും കൂടി അമ്മയേം കൊണ്ട് ഹോസ്പിറ്റലിൽ പോകുവാണെന്ന് മനസ്സിലായി… വാസുദേവന്റെ കാറിലാണ് പോയത്. എന്നെ നോക്കാൻ ഒരു ജോലിക്കാരിയെ പറഞ്ഞേല്പിച്ചു. ആ ജോലിക്കാരി അറിയാതെ എന്റെ കണ്ണൻ, അനിയൻ… അവൻ വാതിൽ തുറന്ന് തന്നു… ചേച്ചി എവിടെയെങ്കിലും പോയി രക്ഷപെടൂ എന്നാണ് എന്റെ മോൻ എന്നോട് പറഞ്ഞത്…”

 

“ഞങ്ങടെ കുഞ്ഞമ്മാവൻ…” അച്ചു ആത്മഗതം പറഞ്ഞതാണ്, ഇച്ചിരി ഉറക്കെ ആയിപ്പോയി…

അതിന്റെ റിസൾട്ട്‌ എന്നാവണം അമ്മയുടെ കണ്ണിൽ കണ്ണീരും ചുണ്ടിൽ പുഞ്ചിരിയും ഒപ്പം നിറഞ്ഞു…

23 Comments

    1. ശിവശങ്കരൻ

      ???

  1. ശിവശങ്കരൻJuly 25, 2021 at 7:07 pm
    മാഷ് ഒപ്പിട്ടു കൊടുത്തത്, ഭീഷണിക്ക് വഴങ്ങിയാവാം…

    മുദ്രകടലാസ്സിൽ എന്തായിരുന്നു ?

    1. ശിവശങ്കരൻ

      എന്തായിരിക്കും, സാധ്യതകൾ പലതാണ്… വഴിയേ അറിയാമായിരിക്കും…???

  2. |Hø`L¥_d€vîL••••

    അതെ wait ചെയ്ത് തന്നെ കാണാം…???
    ??We are waiting..
    ❤️❤️❤️

    1. ശിവശങ്കരൻ

      ??? me too

  3. Kanaam✌️

    1. ശിവശങ്കരൻ

      കാണാം ????

  4. നിധീഷ്

    ???

    1. ശിവശങ്കരൻ

      ???

    1. ശിവശങ്കരൻ

      ???

  5. ഏട്ടാ ഇന്നലെയെ നോട്ടിഫിക്കേഷനിൽ അപ്ഡേറ്റ് കണ്ടു അപ്പോഴാ മനസിലായത് സ്റ്റോറി ലിസ്റ്റിൽ ഇങ്ങനെയൊരു കഥകൂടിയുണ്ടെന്ന്. വായിച്ചു ഗംഭീരം.
    നീരജ് – അരുൺ, രക്ഷിച്ച 99 പേരോടും ചോദിക്കാത്ത സഹായം അരുണിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ അതവന്റെ നിയോഗം തന്നെയാണ്.
    ദേവ്ജിയെ താങ്ങിയപ്പോഴേ പണി പ്രതീക്ഷിച്ചതാ പക്ഷെ വിഷ്ണുവിന് പിറകിലുള്ളത് വിദ്യായായിരിക്കും. നീരാജിന്റെ ലൈഫ് പറയുന്ന ചിലയിടങ്കളിൽ സ്വൽല്പം സ്പീഡ് കൂടിയോന്ന് സംശയം.
    അതേ അപ്പോളും ഒരു ഡൗട്ട് മാഷ് എന്ത് കാര്യത്തിനാ ദേവ്ജിക്ക് ഒപ്പിട്ട് കൊടുത്തത് അത് കണ്ട് സഖാവ് ഞെട്ടിയത് കണ്ടു. ഇനിയും നീരാജിന്റെ ലൈഫിൽ – പോലീസ് സ്റ്റേഷനിൽ കയറുന്നതിനു മുമ്പ് എന്തൊക്കയോ ഇനിയും പറയാന്നുണ്ടോ, കാരണം ദേവ്ജി അയാൾ വളരെ പ്രിപ്ലാൻഡ് ആണ്, വിഷ്ണു ഇതിൽ കേറി കൊരുത്തിട്ടുണ്ടെങ്കിൽ എവിടെയോ ഒന്ന് ഉരസിയിയിട്ടുണ്ട്, അല്ലെങ്കിലും നീരാജിന്റെ വീടാണ്ണെന്ന് അറിഞ്ഞുകൊണ്ടല്ല അവൻ വന്നത്.
    കഥയിലൂടനീളം ആകാംഷ അവോളം നിലനിർത്താൻ സാധിച്ചിട്ടുണ്ട് നീരജ് ഇപ്പൊ വന്നുപെട്ടിട്ടുള്ളത് വല്ലാതൊരു കുറിക്കിലാണല്ലോ പെട്ടെന്ന്. ഇനി ദേവ്ജി ഇതിലില്ലേ മാറ്റ് ആരെങ്കിലും ഏയ് അത് ഉണ്ടാകോ എന്തായാലും കാത്തിരിക്കുന്നു ❣️❣️❣️❣️???

    1. നീരാജിനെ പോലെ കോളേജിലും ജീവിതത്തിലും ആക്റ്റീവ് ആയിരുന്ന ഒരാൾ കോളേജ് പോക്ക് നിർത്തി എന്ന് പറയുമ്പോ ശെരിയ താൻ കാരണം തന്റെ വേണ്ടപെട്ടവർ ദുരിതമനുഭവിക്കുമ്പോ അവൻ തളർന്നിട്ടുണ്ടാകാം പക്ഷെ വിഷ്ണുവിനെ തേടിയുള്ള യാത്ര ഇനിയും പറയാനില്ലേ , ദേവയെ അവനെന്തു കൊണ്ട് വിസ്മരിച്ചു, അച്ചുവിനെ സമാധാനിക്കുമ്പോ(ബസ്ഇഷ്യൂ).ഈ പ്രശ്നങ്ങളൊന്നും നിലവില്ലില്ല എന്ന് എനിക്ക് തോന്നി.
      ചിലപ്പോ എനിക്ക് മനസിലാകാത്തധായിരികം

      1. ശിവശങ്കരൻ

        ബസ് ഇഷ്യൂ ഒക്കെ ഇതിനിടയിൽ ഒരിക്കൽ നടന്നു എന്നെ ഒള്ളൂ, ആ പോലീസ് സ്റ്റേഷനിൽ കയറാനും, മാഷിന്റെ വായിൽ നിന്നും ദേവയുടെ മിസ്സിംഗ്‌ നീരജ് അറിയാനും അതുമൂലം കാരണമായി… ഓരോ സംഭവങ്ങളും കൂട്ടിച്ചേർക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടാകാം ബ്രോ, ഇത്രയും വിശദമായ റിവ്യൂ ആരും തരാറില്ല, ഇനി ഞാൻ ശ്രദ്ധിച്ചോളാം, എല്ലാം ക്ലിയർ ആക്കാൻ ???? വിശദമായ റിവ്യൂന് ഒരായിരം നന്ദി ????

    2. ശിവശങ്കരൻ

      മാഷ് ഒപ്പിട്ടു കൊടുത്തത്, ഭീഷണിക്ക് വഴങ്ങിയാവാം… പ്രിയപ്പെട്ടവരുടെ ജീവനെടുക്കും എന്ന് പറഞ്ഞു വരുന്നവരുടെ ഭീഷണിക്ക് മുൻപിൽ ആരായാലും പതറിപ്പോകുല്ലേ ?

      1. ശിവശങ്കരൻJuly 25, 2021 at 7:07 pm
        മാഷ് ഒപ്പിട്ടു കൊടുത്തത്, ഭീഷണിക്ക് വഴങ്ങിയാവാം…

        മുദ്രകടലാസ്സിൽ എന്തായിരുന്നു ?

  6. വായിച്ചിട്ട് വരാവേ

    1. ശിവശങ്കരൻ

      ???

  7. ❤️❤️❤️❤️❤️

    1. ശിവശങ്കരൻ

      ????

    1. ശിവശങ്കരൻ

      ???

Comments are closed.