ദൗത്യം 09 [ശിവശങ്കരൻ] 200

 

കാശിമാമാ വാ തോരാതെ സംസാരിച്ചുകൊണ്ടിരുന്നു… വണ്ടി നേരെ പോയി നിന്നത് ഒരു അഗ്രഹാരത്തിനു മുന്നിലായിരുന്നു.

 

ബാഗ് എടുത്തു പുറത്തിറങ്ങാൻ തുടങ്ങിയ നീരജിനെ കാശിമാമാ തടഞ്ഞു… “അന്ത ബാഗ് ഇങ്കെ വണ്ടിക്കുള്ളെ ഇരുക്കട്ടും…”

 

“ശരി മാമാ…”

 

നീരജ് കാശിമാമയുടെ പിന്നാലെ നടന്നു അവർ ഒരു പഴയ ബ്രാഹ്മണഗൃഹത്തിന് പുറത്തെത്തി…

 

“ഇത് താൻ ഉന്നോടാ പെരിയ മാമാ… വൈത്തി അണ്ണാവുടെ വീട്… നാൻ ഉള്ളെ വരമാട്ടെ… നീ പോയി പേസ്…”

 

കാശിമാമാ നീരജിനെ ഉള്ളിലേക്ക് കയറ്റിവിട്ട് പുറത്ത് തന്നെ നിന്നു… ചെരുപ്പുകൾ അഴിച്ചു വച്ചു വിറക്കുന്ന കാലടികളോടെ നീരജ് അകത്തേക്ക് കയറി… ചുമരിൽ വച്ചിരിക്കുന്ന പഴയ ഫോട്ടോകളിൽ തന്റെ അമ്മയുടെ മുഖഛായയുള്ള ഒരു പെൺകുട്ടിയുടെ ഫോട്ടോ നീരജ് കണ്ടു… അമ്മയുടെ ആ ഫോട്ടോ നോക്കിക്കൊണ്ട് നിൽക്കുമ്പോൾ പുറകിൽ ആരോ വന്നു നിന്ന പോലെ തോന്നി…

 

അവൻ തിരിഞ്ഞു നോക്കുമ്പോഴേക്കും ഓടിപ്പോകുന്ന പാദസരത്തിന്റെ ശബ്ദം അവന്റെ കാതിലെത്തി അതിന് പിന്നാലെ ഒരു വൃദ്ധൻ അങ്ങോട്ട്‌ വന്നു… പ്രായത്തിൽ കവിഞ്ഞ ജരാനരകൾ ബാധിച്ച ആ വൃദ്ധന്റെ കണ്ണുകളിൽ ഭയം തെളിഞ്ഞു കാണാമായിരുന്നു…

 

ഇത്ര നാളും ഇവരെയൊന്നും കാണാതെ, അറിയാതെ ജീവിക്കേണ്ടി വന്നല്ലോ എന്ന ചിന്ത നീരജിന്റെ കണ്ണുകളിൽ ഒരു നനവ് പടർത്തി…

 

നിറകണ്ണുകളോടെ അവൻ പതുക്കെ വിളിച്ചു…

“വൈത്തി മാമാ…”

 

ഭയം നിഴലിച്ചിരുന്ന ആ കണ്ണുകളിൽ പെട്ടെന്ന് തെളിഞ്ഞ അത്ഭുതവും ചോദ്യഭാവവും മനസ്സിലാക്കി അവൻ പറഞ്ഞു…

 

“ഞാൻ… ഇന്ദിരാദേവി… എന്റെ അമ്മയാ…”

 

അപ്പോഴും അത്ഭുതം വിട്ടുമാറാതെ നിന്ന ആ വൃദ്ധനോട് അവൻ പറഞ്ഞു

“കുറച്ചു നാളുകൾക്ക് മുൻപാണ് അമ്മ എല്ലാവരെയും പറ്റി പറഞ്ഞത്… അന്ന് മുതൽ കാണാനിരുന്നതാ എല്ലാരേം..”

 

“ഉക്കാർന്തു പേസലാം…” അദ്ദേഹം മറുപടി ഒരു ചെറിയ വാക്കിലൊതുക്കി…

 

നീരജ് അവിടെ ഇട്ടിരുന്ന ചെറിയ ചൂരൽക്കസേരയിലേക്കിരുന്നു.

 

ഒരു പഴയ ബ്രാഹ്മണഗൃഹത്തിന്റെ എല്ലാ ചമയങ്ങളും അണിഞ്ഞു നിന്നിരുന്നു ആ വീട്.

 

ദേവയുടെ മുഖസാദൃശ്യമുള്ള ഒരു കൊച്ചുപെൺകുട്ടി അവനു വെള്ളവുമായെത്തി…

 

“എൻ രണ്ടാവത് പൊണ്ണ്… വേദലക്ഷ്മി…”

അവളെ നോക്കി വൈത്തി മാമ പറഞ്ഞു…

 

“മാമ… ദേവ… ദേവനന്ദ…”

 

“അവളെ ഉങ്കളുക്ക് തെരിയുമാ… എപ്പടി… എങ്കെയിരുക്ക്… ഒരു തടവേയാവത് പാക്ക മുടിയുമാ…”

 

മകൾ എവിടെയെന്നറിയാത്ത ഒരു വൃദ്ധന്റെ സങ്കടം നീരജിന്റെ ഉള്ളു പൊള്ളിച്ചു…

 

“ഇതുവരെ എനിക്കറിയില്ല മാമാ… പക്ഷേ ഞാൻ അവളെ തേടി വന്നതാ… അവളെ കണ്ടെത്താതെ എനിക്കൊരു മടക്കമില്ല…”

 

“ഉങ്കളുക്ക് എപ്പടി അവളെ തെരിയും?”

 

നീരജ് കോളേജിലെ എല്ലാ കാര്യങ്ങളും വൈത്തി മാമയോട് പറഞ്ഞു…

 

എല്ലാം കേട്ടുകഴിഞ്ഞു വൈത്തി മാമ കണ്ണുതുടക്കുന്നത് നീരജ് കണ്ടു…

 

“ആമാ… നീങ്കെയെപ്പടി ഇന്ത വീട് പുരിഞ്ചിക്കിട്ടെ കണ്ണാ…”

 

വൈത്തിമാമൻ സ്നേഹത്തോടെ തന്നെ കണ്ണാ എന്ന് വിളിച്ചത് കേട്ട് നീരജിന്റെ കണ്ണിൽ സന്തോഷം നിറഞ്ഞു…

 

“കാശിമാമായാ എന്നെ ഇങ്ങോട്ട് കൊണ്ട് വന്നത്…” പുറത്തു നിന്നു ഫോൺ ചെയ്യുന്ന കാശിമാമയെ നോക്കി നീരജ് അത് പറഞ്ഞപ്പോൾ വിറക്കുന്ന ശബ്ദത്തോടെ വൈത്തിമാമ പറഞ്ഞു…

 

“കാശിമാമാവാ… അവനെ നമ്പാതെ… അവൻ ഒരു ശനിയൻ… അവനെ നമ്പാതെ…”

 

23 Comments

    1. ശിവശങ്കരൻ

      ???

  1. ശിവശങ്കരൻJuly 25, 2021 at 7:07 pm
    മാഷ് ഒപ്പിട്ടു കൊടുത്തത്, ഭീഷണിക്ക് വഴങ്ങിയാവാം…

    മുദ്രകടലാസ്സിൽ എന്തായിരുന്നു ?

    1. ശിവശങ്കരൻ

      എന്തായിരിക്കും, സാധ്യതകൾ പലതാണ്… വഴിയേ അറിയാമായിരിക്കും…???

  2. |Hø`L¥_d€vîL••••

    അതെ wait ചെയ്ത് തന്നെ കാണാം…???
    ??We are waiting..
    ❤️❤️❤️

    1. ശിവശങ്കരൻ

      ??? me too

  3. Kanaam✌️

    1. ശിവശങ്കരൻ

      കാണാം ????

  4. നിധീഷ്

    ???

    1. ശിവശങ്കരൻ

      ???

    1. ശിവശങ്കരൻ

      ???

  5. ഏട്ടാ ഇന്നലെയെ നോട്ടിഫിക്കേഷനിൽ അപ്ഡേറ്റ് കണ്ടു അപ്പോഴാ മനസിലായത് സ്റ്റോറി ലിസ്റ്റിൽ ഇങ്ങനെയൊരു കഥകൂടിയുണ്ടെന്ന്. വായിച്ചു ഗംഭീരം.
    നീരജ് – അരുൺ, രക്ഷിച്ച 99 പേരോടും ചോദിക്കാത്ത സഹായം അരുണിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ അതവന്റെ നിയോഗം തന്നെയാണ്.
    ദേവ്ജിയെ താങ്ങിയപ്പോഴേ പണി പ്രതീക്ഷിച്ചതാ പക്ഷെ വിഷ്ണുവിന് പിറകിലുള്ളത് വിദ്യായായിരിക്കും. നീരാജിന്റെ ലൈഫ് പറയുന്ന ചിലയിടങ്കളിൽ സ്വൽല്പം സ്പീഡ് കൂടിയോന്ന് സംശയം.
    അതേ അപ്പോളും ഒരു ഡൗട്ട് മാഷ് എന്ത് കാര്യത്തിനാ ദേവ്ജിക്ക് ഒപ്പിട്ട് കൊടുത്തത് അത് കണ്ട് സഖാവ് ഞെട്ടിയത് കണ്ടു. ഇനിയും നീരാജിന്റെ ലൈഫിൽ – പോലീസ് സ്റ്റേഷനിൽ കയറുന്നതിനു മുമ്പ് എന്തൊക്കയോ ഇനിയും പറയാന്നുണ്ടോ, കാരണം ദേവ്ജി അയാൾ വളരെ പ്രിപ്ലാൻഡ് ആണ്, വിഷ്ണു ഇതിൽ കേറി കൊരുത്തിട്ടുണ്ടെങ്കിൽ എവിടെയോ ഒന്ന് ഉരസിയിയിട്ടുണ്ട്, അല്ലെങ്കിലും നീരാജിന്റെ വീടാണ്ണെന്ന് അറിഞ്ഞുകൊണ്ടല്ല അവൻ വന്നത്.
    കഥയിലൂടനീളം ആകാംഷ അവോളം നിലനിർത്താൻ സാധിച്ചിട്ടുണ്ട് നീരജ് ഇപ്പൊ വന്നുപെട്ടിട്ടുള്ളത് വല്ലാതൊരു കുറിക്കിലാണല്ലോ പെട്ടെന്ന്. ഇനി ദേവ്ജി ഇതിലില്ലേ മാറ്റ് ആരെങ്കിലും ഏയ് അത് ഉണ്ടാകോ എന്തായാലും കാത്തിരിക്കുന്നു ❣️❣️❣️❣️???

    1. നീരാജിനെ പോലെ കോളേജിലും ജീവിതത്തിലും ആക്റ്റീവ് ആയിരുന്ന ഒരാൾ കോളേജ് പോക്ക് നിർത്തി എന്ന് പറയുമ്പോ ശെരിയ താൻ കാരണം തന്റെ വേണ്ടപെട്ടവർ ദുരിതമനുഭവിക്കുമ്പോ അവൻ തളർന്നിട്ടുണ്ടാകാം പക്ഷെ വിഷ്ണുവിനെ തേടിയുള്ള യാത്ര ഇനിയും പറയാനില്ലേ , ദേവയെ അവനെന്തു കൊണ്ട് വിസ്മരിച്ചു, അച്ചുവിനെ സമാധാനിക്കുമ്പോ(ബസ്ഇഷ്യൂ).ഈ പ്രശ്നങ്ങളൊന്നും നിലവില്ലില്ല എന്ന് എനിക്ക് തോന്നി.
      ചിലപ്പോ എനിക്ക് മനസിലാകാത്തധായിരികം

      1. ശിവശങ്കരൻ

        ബസ് ഇഷ്യൂ ഒക്കെ ഇതിനിടയിൽ ഒരിക്കൽ നടന്നു എന്നെ ഒള്ളൂ, ആ പോലീസ് സ്റ്റേഷനിൽ കയറാനും, മാഷിന്റെ വായിൽ നിന്നും ദേവയുടെ മിസ്സിംഗ്‌ നീരജ് അറിയാനും അതുമൂലം കാരണമായി… ഓരോ സംഭവങ്ങളും കൂട്ടിച്ചേർക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടാകാം ബ്രോ, ഇത്രയും വിശദമായ റിവ്യൂ ആരും തരാറില്ല, ഇനി ഞാൻ ശ്രദ്ധിച്ചോളാം, എല്ലാം ക്ലിയർ ആക്കാൻ ???? വിശദമായ റിവ്യൂന് ഒരായിരം നന്ദി ????

    2. ശിവശങ്കരൻ

      മാഷ് ഒപ്പിട്ടു കൊടുത്തത്, ഭീഷണിക്ക് വഴങ്ങിയാവാം… പ്രിയപ്പെട്ടവരുടെ ജീവനെടുക്കും എന്ന് പറഞ്ഞു വരുന്നവരുടെ ഭീഷണിക്ക് മുൻപിൽ ആരായാലും പതറിപ്പോകുല്ലേ ?

      1. ശിവശങ്കരൻJuly 25, 2021 at 7:07 pm
        മാഷ് ഒപ്പിട്ടു കൊടുത്തത്, ഭീഷണിക്ക് വഴങ്ങിയാവാം…

        മുദ്രകടലാസ്സിൽ എന്തായിരുന്നു ?

  6. വായിച്ചിട്ട് വരാവേ

    1. ശിവശങ്കരൻ

      ???

  7. ❤️❤️❤️❤️❤️

    1. ശിവശങ്കരൻ

      ????

    1. ശിവശങ്കരൻ

      ???

Comments are closed.