ദൗത്യം 09 [ശിവശങ്കരൻ] 200

“നീ നോക്കിയതിന്റെ കാര്യം എനിക്ക് മനസ്സിലായി… എടാ മോനെ… നീ പറയുന്നതൊക്കെ ഉടനെ അങ്ങ് സാധിച്ചു തന്നാൽ നീ അഹങ്കാരിയായിപ്പോകുല്ലേ… ആഗ്രഹിച്ചിട്ടും കിട്ടാത്തതിന്റെ വേദന കുറച്ചൊക്കെ എന്റെ മക്കൾ അറിയണം… എന്നാലേ വാശിയുണ്ടാകൂ… നിന്റെ ചേട്ടനും ഞാനായിട്ട് ഒന്നും വാങ്ങിക്കൊടുത്തിട്ടില്ല. അവൻ അവന്റെ മിടുക്കുകൊണ്ട് ഓരോന്നും നേടിയെടുക്കുമ്പോൾ ഒന്നിനും ഞാൻ തടസ്സവും നിന്നിട്ടില്ല അത്രേയൊള്ളൂ… അതിനി നാളെ നീയും ആഗ്രഹിച്ച കാര്യങ്ങൾ, നിന്റെ മിടുക്കുകൊണ്ട് നേടിയെടുത്താൽ അച്ഛൻ അഭിമാനത്തോടെ കണ്ടു നിൽക്കുകയെയുള്ളു… അതേ സമയം എന്റെ കാലു പിടിക്കാൻ നിന്നാൽ വരുന്ന കാലതാമസം സഹിക്കേണ്ടി വരും എന്ന് മാത്രം…”

 

അരുണിന്റെ കണ്ണുകളിൽ അത്ഭുതം കൂടിയതേ ഒള്ളൂ…

 

“ഈ മൊതലിനെ എന്ത് ചെയ്യും എന്റെ ഈശ്വരാ… ഉള്ളിൽ നിറയെ സ്നേഹമുണ്ട് എന്നാ പുറമെ ഒരിച്ചിരി കാണിക്കാ… എവിടുന്നു…” മനസ്സിൽ ആലോചിച്ചു കൊണ്ട് അവൻ റൂമിലേക്ക് തിരിച്ചു നടന്നു… എതിരെ വന്ന അമ്മയെ നോക്കി പുഞ്ചിരിച്ചുകൊണ്ട് നടന്നു നീങ്ങിയപ്പോൾ അമ്മയുടെ കണ്ണുകളിൽ നിറഞ്ഞ തിളക്കം കണ്ണുനീരിന്റേതാണെന്ന് അവൻ തിരിച്ചറിഞ്ഞില്ല…

 

തിരിച്ചു റൂമിലെത്തിയ അവൻ അപ്ലൈഡ് തെർമോഡൈനാമിക്സ് ടെക്സ്റ്റ്ബുക്ക് എടുത്തു വച്ച് പഠിക്കാൻ തുടങ്ങി… എവിടുന്നു… പുസ്തകത്തിൽ നിറയെ വിഷ്ണുവിന് എന്ത് സംഭവിച്ചു?… നീരജിനെ കൊന്നതാര്?… ദേവനന്ദയെ വിദ്യ വെറുതെ വിട്ടതെന്തുകൊണ്ട്?… ഇങ്ങനെ കുറെ ചോദ്യങ്ങളല്ലാതെ വേറൊന്നും കാണുന്നില്ല… അതിങ്ങനെ ചില സീരിയലുകളുടെ അവസാനം ചോദിക്കുന്ന പോലെ നല്ല ബാസ്സുള്ള ശബ്ദത്തിൽ അവന്റെ ചെവിയിലൂടെ കയറി തലച്ചോറിലെത്തി നാസിക് ഡോൽ അടിച്ചുകൊണ്ടിരുന്നു… (പണ്ടൊക്കെയായിരുന്നല്ലോ പെരുമ്പറ ഇപ്പൊ ട്രെൻഡ് മാറീലെ, അതാ…)

 

“നീരജേട്ടാ…” തലക്ക് പ്രാന്ത് പിടിക്കും എന്നായപ്പോൾ അരുൺ ഉറക്കെ അലറി.

23 Comments

    1. ശിവശങ്കരൻ

      ???

  1. ശിവശങ്കരൻJuly 25, 2021 at 7:07 pm
    മാഷ് ഒപ്പിട്ടു കൊടുത്തത്, ഭീഷണിക്ക് വഴങ്ങിയാവാം…

    മുദ്രകടലാസ്സിൽ എന്തായിരുന്നു ?

    1. ശിവശങ്കരൻ

      എന്തായിരിക്കും, സാധ്യതകൾ പലതാണ്… വഴിയേ അറിയാമായിരിക്കും…???

  2. |Hø`L¥_d€vîL••••

    അതെ wait ചെയ്ത് തന്നെ കാണാം…???
    ??We are waiting..
    ❤️❤️❤️

    1. ശിവശങ്കരൻ

      ??? me too

  3. Kanaam✌️

    1. ശിവശങ്കരൻ

      കാണാം ????

  4. നിധീഷ്

    ???

    1. ശിവശങ്കരൻ

      ???

    1. ശിവശങ്കരൻ

      ???

  5. ഏട്ടാ ഇന്നലെയെ നോട്ടിഫിക്കേഷനിൽ അപ്ഡേറ്റ് കണ്ടു അപ്പോഴാ മനസിലായത് സ്റ്റോറി ലിസ്റ്റിൽ ഇങ്ങനെയൊരു കഥകൂടിയുണ്ടെന്ന്. വായിച്ചു ഗംഭീരം.
    നീരജ് – അരുൺ, രക്ഷിച്ച 99 പേരോടും ചോദിക്കാത്ത സഹായം അരുണിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ അതവന്റെ നിയോഗം തന്നെയാണ്.
    ദേവ്ജിയെ താങ്ങിയപ്പോഴേ പണി പ്രതീക്ഷിച്ചതാ പക്ഷെ വിഷ്ണുവിന് പിറകിലുള്ളത് വിദ്യായായിരിക്കും. നീരാജിന്റെ ലൈഫ് പറയുന്ന ചിലയിടങ്കളിൽ സ്വൽല്പം സ്പീഡ് കൂടിയോന്ന് സംശയം.
    അതേ അപ്പോളും ഒരു ഡൗട്ട് മാഷ് എന്ത് കാര്യത്തിനാ ദേവ്ജിക്ക് ഒപ്പിട്ട് കൊടുത്തത് അത് കണ്ട് സഖാവ് ഞെട്ടിയത് കണ്ടു. ഇനിയും നീരാജിന്റെ ലൈഫിൽ – പോലീസ് സ്റ്റേഷനിൽ കയറുന്നതിനു മുമ്പ് എന്തൊക്കയോ ഇനിയും പറയാന്നുണ്ടോ, കാരണം ദേവ്ജി അയാൾ വളരെ പ്രിപ്ലാൻഡ് ആണ്, വിഷ്ണു ഇതിൽ കേറി കൊരുത്തിട്ടുണ്ടെങ്കിൽ എവിടെയോ ഒന്ന് ഉരസിയിയിട്ടുണ്ട്, അല്ലെങ്കിലും നീരാജിന്റെ വീടാണ്ണെന്ന് അറിഞ്ഞുകൊണ്ടല്ല അവൻ വന്നത്.
    കഥയിലൂടനീളം ആകാംഷ അവോളം നിലനിർത്താൻ സാധിച്ചിട്ടുണ്ട് നീരജ് ഇപ്പൊ വന്നുപെട്ടിട്ടുള്ളത് വല്ലാതൊരു കുറിക്കിലാണല്ലോ പെട്ടെന്ന്. ഇനി ദേവ്ജി ഇതിലില്ലേ മാറ്റ് ആരെങ്കിലും ഏയ് അത് ഉണ്ടാകോ എന്തായാലും കാത്തിരിക്കുന്നു ❣️❣️❣️❣️???

    1. നീരാജിനെ പോലെ കോളേജിലും ജീവിതത്തിലും ആക്റ്റീവ് ആയിരുന്ന ഒരാൾ കോളേജ് പോക്ക് നിർത്തി എന്ന് പറയുമ്പോ ശെരിയ താൻ കാരണം തന്റെ വേണ്ടപെട്ടവർ ദുരിതമനുഭവിക്കുമ്പോ അവൻ തളർന്നിട്ടുണ്ടാകാം പക്ഷെ വിഷ്ണുവിനെ തേടിയുള്ള യാത്ര ഇനിയും പറയാനില്ലേ , ദേവയെ അവനെന്തു കൊണ്ട് വിസ്മരിച്ചു, അച്ചുവിനെ സമാധാനിക്കുമ്പോ(ബസ്ഇഷ്യൂ).ഈ പ്രശ്നങ്ങളൊന്നും നിലവില്ലില്ല എന്ന് എനിക്ക് തോന്നി.
      ചിലപ്പോ എനിക്ക് മനസിലാകാത്തധായിരികം

      1. ശിവശങ്കരൻ

        ബസ് ഇഷ്യൂ ഒക്കെ ഇതിനിടയിൽ ഒരിക്കൽ നടന്നു എന്നെ ഒള്ളൂ, ആ പോലീസ് സ്റ്റേഷനിൽ കയറാനും, മാഷിന്റെ വായിൽ നിന്നും ദേവയുടെ മിസ്സിംഗ്‌ നീരജ് അറിയാനും അതുമൂലം കാരണമായി… ഓരോ സംഭവങ്ങളും കൂട്ടിച്ചേർക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടാകാം ബ്രോ, ഇത്രയും വിശദമായ റിവ്യൂ ആരും തരാറില്ല, ഇനി ഞാൻ ശ്രദ്ധിച്ചോളാം, എല്ലാം ക്ലിയർ ആക്കാൻ ???? വിശദമായ റിവ്യൂന് ഒരായിരം നന്ദി ????

    2. ശിവശങ്കരൻ

      മാഷ് ഒപ്പിട്ടു കൊടുത്തത്, ഭീഷണിക്ക് വഴങ്ങിയാവാം… പ്രിയപ്പെട്ടവരുടെ ജീവനെടുക്കും എന്ന് പറഞ്ഞു വരുന്നവരുടെ ഭീഷണിക്ക് മുൻപിൽ ആരായാലും പതറിപ്പോകുല്ലേ ?

      1. ശിവശങ്കരൻJuly 25, 2021 at 7:07 pm
        മാഷ് ഒപ്പിട്ടു കൊടുത്തത്, ഭീഷണിക്ക് വഴങ്ങിയാവാം…

        മുദ്രകടലാസ്സിൽ എന്തായിരുന്നു ?

  6. വായിച്ചിട്ട് വരാവേ

    1. ശിവശങ്കരൻ

      ???

  7. ❤️❤️❤️❤️❤️

    1. ശിവശങ്കരൻ

      ????

    1. ശിവശങ്കരൻ

      ???

Comments are closed.