“പോലീസിന് കൈ മാറേണ്ടതാ, അതുകൊണ്ട് കൂടുതൽ ഡെക്കറേഷൻസ് വേണ്ടടാ… അരക്ക് കീഴ്പ്പോട്ട് മതി പിന്നെ, കാലു തല്ലി ഓടിക്കുമ്പോൾ മൾട്ടിപ്പിൽ ഫ്രാക്ചർ തന്നെ വേണംട്ടോ… മേലാൽ ഈ കാലും കൊണ്ട് നമ്മുടെ പടികടന്നു വരാതിരിക്കാൻ ഒരു ഓർമ്മക്ക്, ന്നാ പിന്നെ മക്കളേ തുടങ്ങുവല്ലേ…”
കേൾക്കേണ്ട താമസം ക്രിക്കറ്റ് ബാറ്റും സ്റ്റമ്പ്സും ജാവലിനും ലെവലിങ് സ്റ്റാഫു*മൊക്കെയായി വന്ന കുട്ടികൾ ഗുണ്ടകളെ പൊതിഞ്ഞു. കാൽ മണിക്കൂർ കൊണ്ട് പത്തോളം വരുന്ന ആന്റണിയുടെ ഗുണ്ടകളെ എല്ലാവരെയും എഴുന്നേറ്റ് നടക്കാൻ പറ്റാത്ത വിധമാക്കി കളഞ്ഞു കുട്ടികൾ…
വിദ്യാർത്ഥികളുടെ ചടങ്ങ് കഴിഞ്ഞതും പ്രിൻസിപ്പാൾ പോലീസിനെ വിളിച്ചു. പോലീസ് വന്നു അവരെ കൊണ്ടുപോകുന്ന നേരം കത്തുന്ന കണ്ണുകളോടെ ആന്റണി നോക്കുകയായിരുന്നു വിദ്യാർത്ഥികളുടെ ആ നേതാവിനെ… വിദ്യാലക്ഷ്മിയുടെ മുഖം മാത്രം ഇച്ഛാഭംഗത്താൽ വിളറിയിരുന്നു… അടികൊണ്ട് അവശനാകുന്ന നീരജിനെ സഹായിക്കുന്നതും അതുവഴി അവന്റെ മനസ്സിൽ കയറിപ്പറ്റുന്നതും അവൾ സ്വപ്നം കണ്ടിരുന്നു. അതെല്ലാം കാറ്റിൽ പറത്തിക്കൊണ്ടാണ് നീരജിന്റെ മാസ്മരിക പ്രകടനം അരങ്ങേറിയത്.
കുറഞ്ഞ സമയം കൊണ്ട് ഒട്ടുമിക്ക ദൃശ്യമാധ്യമങ്ങളിലും വാർത്തകളും ദൃശ്യങ്ങളും വന്നുതുടങ്ങി…
“ഗവണ്മെന്റ് പോളിടെക്‌നിക് കോളേജിൽ അനധികൃതമായി കടന്നു സംഘട്ടനത്തിന് ശ്രമിച്ച മയക്കുമരുന്ന് സംഘത്തെ വിദ്യാർഥികൾ ആക്രമിച്ചു കീഴ്പ്പെടുത്തി… കോളേജ് യൂണിയൻ അംഗമായ വിദ്യാർത്ഥിയുടെ നേതൃത്വത്തിലാണ് ഇവരെ കീഴ്പ്പെടുത്തിയതെന്നു പോലീസ് പറഞ്ഞു.”
വാർത്തയും ദൃശ്യങ്ങളും കണ്ടതും ചായക്കടയിലിരുന്നു വിശേഷങ്ങൾ പറഞ്ഞു ചായകുടിക്കുന്നവരെല്ലാം ദിവാകരൻ മാഷിനെ നോക്കി. മാഷിന് കുടിച്ച ചായ ഇറക്കാൻ പോലും പറ്റാത്ത പോലെ തോന്നി. രാഷ്ട്രീയമേ വേണ്ട എന്ന് പറഞ്ഞു കോളേജിലേക്ക് വിട്ടവന്റെ സാഹസിക കഥകളല്ലേ കേട്ടത്…
മാഷ് അരിശം മൂത്താണ് വീട്ടിലേക്ക് കയറിയത് വീട്ടിലാകെ ഉത്സവത്തിനുള്ള ആളുകൾ…
എല്ലാവരുടെയും നടുക്ക് പ്രശംസപിടിച്ചുപറ്റിക്കൊണ്ട് നീരജും…
super im waitig 4 next part
താങ്ക്സ് ???
Njan ivnamare pole ave arengilum ene snehichit vende baki apola ??
അതൊക്കെ വരും ബ്രോ, അന്വേഷിപ്പിൻ കണ്ടെത്തപ്പെടും എന്നല്ലേ… വരും… വരാതെവിടെപ്പോവാൻ… ???
പിന്നെ നീരജ് and വിഷ്ണു അവർ ഉറപ്പായും വരും… വിത്ത് ദേവനന്ദ and വിദ്യാലക്ഷ്മി ???
അടിപൊളി ❤❤❤
താങ്ക്സ് സഖാവെ ???
Adipoli onnum parayanilla super????????????????????
താങ്ക്സ് ബ്രോ ???
❤❤❤❤
❤❤❤
??
❤❤❤
♥♥♥♥
❤❤❤
പൊളി പൊളി. ഈ ഭാഗവും അടിപൊളിയായി ബ്രോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??
സ്വന്തം
ANU
എഴുതുന്നുണ്ട്, നന്നാക്കാൻ പരമാവധി ശ്രമിക്കും
സ്വന്തം
ശിവശങ്കരൻ???
Nice✌
Thanks bro ???
❤️❤️❤️
???
Nice
Thanks???
??????
???