ദേവൻഷി [അപ്പൂട്ടന്റെ ദേവൂട്ടി] 42

?ദേവൻഷി ?

 

വായനയുടെ ലോകത്തു നിന്നും എഴുതിലേക് എന്നെ വഴിതിരിച്ച ആദ്യ സ്റ്റോറി.

❄️❄️?❄️❄️?❄️❄️?❄️❄️?❄️❄️

പൊന്നു പൊന്നു ….

രാവിലെയുള്ള അച്ഛന്റെ വിളി ആണ് അവളെ ഉണർത്തിയത്. ആ താ വരുന്നു. അച്ഛനോട് മറുപടി പറഞ്ഞ് അവൾ എഴുന്നേറ്റു. അച്ഛന്റെ അടുത്തേക്ക് പോയി.

അച്ഛൻ : വേഗം വാ പൊന്നു . വന്ന് ഗേയ്റ്റ് തുറക്ക് .

പൊന്നു :അ ഇതാ വരുന്നു.

അച്ഛൻ : ഗേയ്റ്റ്. അടച്ച് വേഗം പോവോണ്ടു ട്ടോ

പൊന്നു : മം

അതു പറഞ്ഞ് അച്ചൻ പോയി.

അല്ല ഇതാരാണെന്നല്ലെ നിങ്ങൾ ചിന്തിക്കുന്നത്. ഇതാണ് ദേവാൻഷി . നമ്മുടെ നായിക. ശ്രീനിലയത്തിലെ ദേവനാരായണന്റെയും ഋഷിക ദേവനാരായണന്റെയും ഒരോയൊരു സന്തതി. തല്ലുകൊള്ളി ആണെല്ലും പഠിത്തത്തിൽ മുന്നിലാണ്. അത്യവശ്യം പാട്ടും ഡാൻസും അറിയും. ഏറെയൊന്നുമില്ല കഴിഞ്ഞ സംസ്ഥന സ്കൂൾ കലോത്സവത്തിൽ കലാതിലകം മാത്രമെ ആയിട്ടുള്ളു. ഇപ്പോ മനസ്സിലയോ ആളുടെ റെയ്ഞ്ച്. ദേവനാരായണൻ ഒരു ഗവൺമെന്റെ എംബ്ലോയി ആണ് . ഋഷിക ഒരു പാവം വീട്ടമ്മയും. ആണ് .

ഹലോ ഒന്ന് നിന്നേ എന്റെ സ്റ്റേറി അല്ലെ ഞാൻ പറഞ്ഞോളാം.- ദേവാൻഷി

ഓഹ് ആയിക്കേട്ടേ.-ദേവൂ

ഞാൻ ദേവാൻഷി എന്നെക്കുറിച്ചും എന്റെ വിട്ടു ക്കാരെക്കുറിച്ചും ദേവൂ പറഞ്ഞില്ലെ .അപ്പേ ഏകദേശം എന്നെ മനസ്സിലാക്കി കാണുമല്ലോ. ഇന്ന് എന്റെ സ്കൂളിലെ ആദ്യ ദിവസമാണ്. ഞാൻ ഇപ്പോ ഒരു +1 വിദ്യാർത്ഥിനി ആണ് . ഇന്ന് എന്റെ സ്കൂളിലെ ആദ്യ ദിനമാണ്. പക്ഷേ അതിന്റെ ടെൻഷനോ ഒന്നും എനിക്കില്ല. കാരണമെന്താണെന്നറിയോ. ഞാൻ +1 പഠിക്കണത് ഞാൻ പത്തു വരെ പഠിച്ച അതെ സ്കൂളിലാണ്. സത്യം പറയല്ലോ അലൊട്ട് മെന്റിൽ ഈ സ്കൂളിൽ തന്നെ കിട്ടിയപ്പോ സന്തോഷo തോന്നി. കാരണം എനിക്ക് അത്രക്കും ഇഷ്ടമാണ് അവിടം . ആ സന്തോഷം ഒന്നുകൂടി കൂടിയത് അന്നാണ് ഞാൻ ആ സ്കൂളിൽ അഡ്മിഷൻ എടുക്കാൻ പോയ അന്നാണ്. കാരണം അവിടെ അഡ്മിഷൻ എടുക്കാൻ എന്റെ കൂടെ വന്ന കൂടിയെ കണ്ട് എനിക്ക് സന്തോഷo തോന്നിയത്. കാരണം അവളാണ് എന്റെ ബെസ്റ്റിസിൽ ഒരാളായ ജ്യോതി . അന്വോഷിച്ചപ്പോൾ ഒരേ ക്ലാസ്സ് .എനിക്ക് എന്ത് ചെയ്യണമെന്ന് മനസ്സിലായില്ല. പെട്ടന്ന് ഞാൻ അവളെ കെട്ടിപിടിച്ചു.

 

Updated: April 5, 2023 — 10:27 pm

2 Comments

  1. നിധീഷ്

    ❤❤❤❤❤

  2. അടിപൊളി തുടക്കം ???? മുന്നോട്ട് പോവുക നല്ല ഫീൽ കിട്ടുന്നുണ്ട് വായിക്കാൻ ???നേരിൽ കാണുന്നത് പോലെ സ്പീഡ് ഒരിത്തിരി കുറക്കുക

Comments are closed.