ഏതൊക്കെയായാലും രണ്ടാളും
ഒന്ന് കൂടി ഓർത്തോ ദേവിക ചേച്ചിയുടെ കണ്ണിൽ നിന്ന് വന്ന കണ്ണീരിനു നിങ്ങൾ മറുപടി പറയേണ്ടിവരും…”ഇത് ദേഷ്യത്തോടെ പറഞ്ഞ് ദേവൻ അവന്റെ മുറിയിലേക്ക് പോയി വാതിലടച്ചു…
ദേവികയുടെ ഫോണിലേക്ക് ദേവ കുറെ ട്രൈ ചെയ്തു നോക്കിയെങ്കിലും ഫലമുണ്ടായില്ല…
ദേവന്റെ മുഖത്തെ സങ്കടം കണ്ടതും അവന്റെ ഭാര്യ ഗൗരി അവനോട്
“നമ്മൾക്ക് ചേച്ചിയെ കാണാൻ പോയല്ലോ…”
ദേവൻ സങ്കടത്തോടെ “പോകാം പക്ഷേ ദേവിക ചേച്ചിയെ എങ്ങനെ ഫേസ് ചെയ്യും നമ്മൾ”…
ദേവന്റെ ചോദ്യം കേട്ടതും ഗൗരി അവന്റെ കൈപിടിച്ച് “ദേവേട്ടാ, നമ്മൾ അല്ലേ ചേച്ചിയുടെ കൂടെ നിൽക്കേണ്ടത്…”
“നീ പറഞ്ഞത് ശരിയാ.. പക്ഷേ…”
ഒരു പക്ഷേയുമില്ല നമ്മൾ പോകുന്നു ദേവികച്ചിയെ കാണാൻ…
തന്റെ മുന്നിൽ നിൽക്കുന്ന സഹോദരൻ ശരത്തിനെ കണ്ടതും ദേവിക ആ നെഞ്ചിലേക്ക് വീണു കരയാൻ തുടങ്ങി..
ദേവിക കരയുന്നതിടയിൽ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു… അവളുടെ സങ്കടം ആ കരച്ചിലൂടെ മാറിയെന്ന് കണ്ടതും അവളുടെ കണ്ണീർ ശരത്ത് തുടച്ചുകൊണ്ട്
“എന്റെ ദേവൂട്ടി എന്തിനാ ഇങ്ങനെ കരയുന്നത്…”
“ഞാൻ ജീവനുതുല്യം സ്നേഹിച്ച ആ നന്ദന….. ഞാൻ സഹോദരിയായി കണ്ട നന്ദന…..എന്നോട് ഈ ചതി ചെയ്യുമെന്ന് ഒരിക്കൽപോലും ഞാൻ കരുതിയില്ല ” ….
ദേവിക പറയുന്നത് കേട്ട് ശരത്തിന്റെ ഉള്ളിൽ ദേഷ്യം വരാൻ തുടങ്ങി.. അവൻ അവളെ ആശ്വാസിപ്പിച്ചു കൊണ്ടിരുന്നു… അവൾ ഉറങ്ങിയെന്ന് കണ്ടതും അവളെ പുതപ്പിച്ചുകൊണ്ട് ശരത്ത് തന്റെ റൂമിലേക്ക് പോയി…
ശരത്തിന്റെ വരവ് കണ്ടതും അവന്റെ ഭാര്യ കാവ്യ അവനോട് എന്തെന്ന് ചോദിച്ചു…
ശരത്ത് ഒന്നും മിണ്ടാതെ വീടിന്റെ ബാൽക്കണിയിലേക്ക് പോയി..അവന്റെ പോക്കും കണ്ട് കാവ്യ നിന്നു..തന്റെ പെങ്ങളുടെ ജിവിതം നന്ദന തകർത്തുവെന്ന് അറിഞ്ഞതും ശരത്തിന്റെ മനസ്സിൽ നന്ദനയോട് ഒരുത്തരം വെറുപ്പും ദേഷ്യവും തോന്നി….ശരത്ത് ഫോണെടുത്ത് ശ്രീജിത്തിനെ വിളിച്ചു സംസാരിച്ചു…
ഇതേസമയം രുദ്രന്റെ വീട്ടിൽ കല്യാണത്തിന്റെ തിരക്കുകളായിരുന്നു….അപ്പോളാണ് രുദ്രന്റെ അച്ഛന്റെ ഫോണിലേക്ക് കോൾ വന്നത്… ആ കോൾ കട്ടായതും രുദ്രന്റെ അച്ഛൻ തളർന്നിരുന്നു….രുദ്രൻ അച്ഛന്റെ അടുത്തേക്ക് വന്നതും അവന്റെ കരണം നോക്കി ഒരെണ്ണം പൊട്ടിച്ചതിനുശേഷം അവന്റെ ഷർട്ടിന്റെ കൊള്ളറിൽ പിടിച്ചുകൊണ്ട് ചോദിച്ചു
“നിനക്ക് ഈ വിവാഹത്തിന് പൂർണ സമ്മതമായിരുന്നോ….”
രുദ്രൻ തന്റെ കഴുത്തിൽ കിടക്കുന്ന രുദ്രാക്ഷമാലയിൽ പിടിച്ചുകൊണ്ട് പറഞ്ഞു “എനിക്ക് ഈ വിവാഹത്തിന് പൂർണ സമ്മതമായിരുന്നു.. “
Ok bro saran karthyk
Req aykkuvanel oru msg idanae bro
നല്ലതാ
Kollam but evideyaekkaeyo cheriya poraymakal.chilappo speed koodiyondu ayirikkam.ennalum kuzhappamilla.kathirikkunnu next partinayi.njan paranjathonnum karyamayi edukkaenda.vayikkan allathae ezhuthanulla kazhivonnum enikkilla.
Mmm
Ee പാർട്ടിനെ പറ്റിയുള്ള അഭിപ്രായം ente fbyilekk ayachal mathi
Ninte fb name paranjal helpful ayirikkum enikk