ദേവേന്ദ്രിയം 2 [Vedhaparvathy] 84

 

“ഗൗരപൂർവ്വം അമ്മയോട് ചില കാര്യങ്ങൾ പറയാൻ വന്നതാണ് ഞാൻ…”

 

“നിനക്ക് എന്താ പറയാനുള്ളത്…”

 

ദേവൻ സങ്കടത്തോടെ അവന്റെ മനസ്സിലെ എല്ലാം അമ്മക്ക് മുന്നിൽ കൊടഞ്ഞിട്ടു….

 

“എന്തിനാ… അമ്മേ… ദേവൂവിനെ ഈ വീട്ടിൽ നിന്ന് ഇറക്കി വിട്ടത്.. അതിനുമാത്രം എന്ത്… തെറ്റാ.. ആ പാവം ദേവൂ ചെയ്‍തത് പറ അമ്മേ.. എനിക്ക് അറിയണം ആ സത്യം…”

 

“എനിക്ക് നിന്നോട് ഒന്നും പറയാനില്ല… നിനക്ക് ദേവികയെ പറ്റി അല്ലാതെ വേറെ കാര്യം സംസാരിക്കാം… ”

 

“അമ്മ ഒന്ന് ഓർത്തോ ദേവിക ചേച്ചിയെ വീട്ടിൽ നിന്ന് ഇറക്കിവിട്ടത് തെറ്റായിരുന്നുവെന്ന് തോന്നും….

അന്ന് ഇന്ദ്രയേട്ടനും അമ്മയും സങ്കടപെടും… എനിക്കറിയാം എന്റെ ദേവു ചേച്ചിയെ. എന്റെ ഏട്ടത്തിയാണെങ്കിലും എന്നും എനിക്ക് ആ പാവം എന്റെ ചേച്ചിടെ അതേ സ്ഥാനത്ത് നിന്നാ സ്നേഹിച്ചേ.. അത്രയും ആത്മ ബന്ധമുണ്ടായിരുന്നു ആ പാവത്തിന് നമ്മുടെ വീടായിട്ടും കുടുംബമായിട്ടും. എന്തിന്? എന്റെ ഏട്ടനോട്‌ പോലും.”

 

അമ്മ അവന്റെ വാക്കുകളെ പാടെ പുച്ഛിച്ചു തള്ളിയിരുന്നു.

 

“ഹും.. വേണ്ട ദേവാ,.. നീ ഒന്ന് ഓർത്തോ ഞാൻ ഈ വീട്ടിലെ ഗൃഹനാഥയെന്ന നിലക്ക് ഒരിക്കലും ദേവിക ഈ വീട്ടിലേക്ക് ഇനി മരുമകളായി വരില്ല…”

 

“ദേവിക ഒരു തെറ്റും ചെയ്തിട്ടില്ല എന്നറിയുമ്പോൾ അമ്മയും ഇന്ദ്രനെട്ടനും കുറ്റബോധത്താൽ വിഷമിക്കരുത് അത്  എന്ന് മാത്രമേ എനിക്ക് നിങ്ങളോട് പറയാനുള്ളൂ…”

 

“മോനെ ദേവ..!? നീ ആ വഞ്ചകിയുടെ കാര്യത്തിനു വേണ്ടി?.. സ്വന്തം അമ്മയെയും ഏട്ടനേയും നീ..”

 

“വേണ്ട.. ഇനി ഒന്നും കേൾക്കണമെന്നില്ല.. എന്നാലും വീണ്ടും വീണ്ടും പറയുകയാ ആ പാവം ഒരു തെറ്റും ചെയ്യില്ല.. ചെയ്യുകയുമില്ല.. സോ.. പിന്നീട് നിങ്ങൾക്ക് ചേച്ചിയുടെ കാര്യത്തിൽ പറ്റിയ ആ തെറ്റിൽ നിങ്ങൾ വിഷമിക്കരുത്…”

 

“ഞങ്ങൾക്ക് ഒരു വിഷമവും ഉണ്ടാവില്ല

ആ വഞ്ചകിയുടെ കാര്യത്തിൽ…”

 

Stop it I say.. നിർത്തുന്നുണ്ടോ രണ്ടാളും..

ഇനി ആ കാര്യത്തിൽ ഈ സൂര്യ മംഗലത്ത് ചർച്ച വേണ്ട.. അതിൽ  ആർക്കും വാക്ക് തർക്കം വേണ്ട..

 

ആ ശബ്ദം കേട്ട സ്ഥലത്തേക്ക് തിരിഞ്ഞ് നോക്കിയപ്പോളായിരുന്നു വാതിലിലക്കൽ ചാരി നിൽക്കുന്ന ഇന്ദ്രനെ ദേവ കണ്ടതും

 

“ഇല്ല.. എങ്കിലും ഒരിക്കലും.. ഒരിക്കൽ പോലും.. ഞാൻ വിചാരിച്ചില്ല ഇന്ദ്രയേട്ടൻ  ദേവിക ചേച്ചിയെ ഇറക്കിവിടാൻ കൂട്ട് നിൽക്കുമെന്ന്… എന്തിനായിരുന്നു?! ആ പാവത്തെ വെറുതെ..?!

Updated: March 27, 2022 — 9:35 pm

5 Comments

  1. Ok bro saran karthyk

    1. Req aykkuvanel oru msg idanae bro

  2. നല്ലതാ

  3. Kollam but evideyaekkaeyo cheriya poraymakal.chilappo speed koodiyondu ayirikkam.ennalum kuzhappamilla.kathirikkunnu next partinayi.njan paranjathonnum karyamayi edukkaenda.vayikkan allathae ezhuthanulla kazhivonnum enikkilla.

    1. Mmm

      Ee പാർട്ടിനെ പറ്റിയുള്ള അഭിപ്രായം ente fbyilekk ayachal mathi

      Ninte fb name paranjal helpful ayirikkum enikk

Comments are closed.