“ഇല്ല…”
“ഹ്മ്മ് ”
കണ്ണീർ തുടച്ചുകൊണ്ട് അമ്മയുടെ കൂടെ താഴേക്ക് ചെന്നു..അമ്മ ശ്രീജിത്തേട്ടൻ പോയി കഴിഞ്ഞതും എന്നോട് ഇന്ദ്രൻ എവിടെ എന്ന് ചോദിച്ചു… പക്ഷേ എനിക്ക് പറയാൻ മറുപടിയില്ലായിരുന്നു… കാരണം അമ്മയും അച്ഛനും ഇത് അറിഞ്ഞാൽ അവർക്ക് സഹിക്കാൻ കഴിയില്ല എന്ന് അറിയാവുന്നത് കൊണ്ട് ഞാൻ ഇന്ദ്രനെട്ടന് ജോലിയുമായി ബദ്ധപെട്ട കാര്യത്തിന് പോകേണ്ടി വരും എന്ന് പറഞ്ഞപോളാണ് എന്നോട് ഇങ്ങോട്ടേക്ക് വരാൻ പറഞ്ഞത്….
ഞാൻ താഴേക്ക് പോകാൻ തുടങ്ങിയപ്പോളാണ് അമ്മ ആകാംഷയോടെ ഇന്ദ്രൻ വരില്ലേ ഇവിടേക്ക് എന്ന് ചോദിച്ചതും ഞാൻ മറുപടി പറയാതെ താഴേക്ക് പോയി….
…………………………………………
വീടിന്റെ ബാലക്കണിയിൽ ശ്രീജിത്ത് ഓരോന്നും ആലോചിച്ചു നടക്കുകയായിരുന്നു…
അവന്റെ മനസിൽ ദേവികയെ കുറച്ചുള്ള ചിന്തകളായിരുന്നു… അവൻ ഫോണെടുത്തു ദേവികയെ വിളിച്ചു.അവളുടെ മറുപടി കിട്ടുന്നത് വരയും ശ്രീജിത്ത് എന്തോ കണ്ട് പേടിച്ച പോലെയായിരുന്നു ആ വരാന്തയിലൂടെ നടന്നത്. എന്തോ അവനിൽ ഇന്ദ്രേട്ടന്റെയും ദേവികയുടെയും കാര്യം ചിന്തിക്കും തോറും ദേവികയുടെ ജീവനിൽ ആയിരുന്നു ശ്രീജിത്തിന്റെ പേടി.
അതേ അവൾ വേല്ല കയ്മോശം കാണിച്ചാലോ എന്ന ചിന്ത..
………………………………….
ഫോൺ ഡിസ്പ്ലേയിൽ ശ്രീജിത്തേട്ടൻ എന്ന് കണ്ടതും ഞാൻ ഫോൺ എടുത്ത് സംസാരിക്കാൻ തുടങ്ങി…
ശ്രീജിത്തേട്ടൻ പറയുന്നതിനെല്ലാം വെറുതെ മൂളുക മാത്രമാണ് ചെയ്തത്..
ഇതേ സമയം സൂര്യമംഗലത്ത്
വീട്ടിൽ നിന്ന് ദേവികയെ ഇറക്കി വിട്ടതുമുതൽ ഒന്നിനും ഒരു ഉഷാറും ഇല്ലായിരുന്നു ഇന്ദ്രന്..
ആകെ ഒരു മൂകതയായിരുന്നു ഇന്ദ്രനുചുറ്റും..
അവളുടെ അസാധ്യത്തിലും ഇന്ദ്രനിൽ അവളുടെ ഓർമ്മകൾ മിന്നി മറഞ്ഞു പോയിരുന്നു.അത്രയും അവനിൽ അവൾ ആഴ്നിറങ്ങിയിരുന്നു.
ഇന്ദ്രന്റെ അമ്മ ജാനകിയിൽ നിന്ന് കുറച്ച് മാറി എന്തോ ചിന്തിച്ചിരിക്കുകയായിരുന്നു.
അതേസമയം അവനോട് എന്തോ ചോദിക്കാൻ തുനിഞ്ഞ ജാനകിയിൽ നിന്നും ഒഴിഞ്ഞുമാറിയപോലെ ഒന്നും മിണ്ടാതെ അമ്മക്ക് മുഖം കൊടുക്കാതെ മുകളിലെ ബാൽക്കണിയെ ലക്ഷ്യം വെച്ച് ഗോവണിയിലെ പടികൾ ഓരോന്നായി കേറിയിരുന്നു.
അൽപ്പ സമയത്തെ വിരാമം കുറിച്ച് പെട്ടന്നായിരുന്നു ആ ശബ്ദം
പെട്ടന്നുള്ള ടേബളിൽ ബാഗ് വെച്ചതിന്റെ ശബ്ദത്താൽ തന്റെ മുന്നിൽ ദേഷ്യത്തോടെ നിൽക്കുന്ന ദേവനെയാണ് കണ്ടത്
“നീ എന്താ ഇവിടെ മേനെ ദേവ?!…”
Ok bro saran karthyk
Req aykkuvanel oru msg idanae bro
നല്ലതാ
Kollam but evideyaekkaeyo cheriya poraymakal.chilappo speed koodiyondu ayirikkam.ennalum kuzhappamilla.kathirikkunnu next partinayi.njan paranjathonnum karyamayi edukkaenda.vayikkan allathae ezhuthanulla kazhivonnum enikkilla.
Mmm
Ee പാർട്ടിനെ പറ്റിയുള്ള അഭിപ്രായം ente fbyilekk ayachal mathi
Ninte fb name paranjal helpful ayirikkum enikk