ദേവലോകം 17 [പ്രിൻസ് വ്ളാഡ്] 663

ഹോസ്പിറ്റലിൽ കർണന്റെ മുറിവ് ക്ലീൻ ചെയ്യുകയാണ് …അത്ര ആഴത്തിൽ ഇല്ലെങ്കിലും രണ്ടുമൂന്ന് സ്റ്റിച്ച് ഇടേണ്ടിവന്നു.. അവൻറെ ചുറ്റും ആളുകൾ കൂടി നിൽപ്പുണ്ട് അവൻറെ സുഹൃത്തുക്കളും ദേവലോകം തറവാട്ടിൽ ഉള്ളവരും എല്ലാം ….വൈഗ അവനെ കൊണ്ട് വന്നതിന്റെ പിന്നാലെ പുറപ്പെട്ടതാണ് അവരും …അല്പം മാറി അവരെ നോക്കിക്കൊണ്ട് സൂര്യനും ദക്ഷയും നിൽപ്പുണ്ട്..

ആളുകളുടെ മുന്നിൽ വലിയ പരിചയം ഭാവിച്ചില്ലെങ്കിലും അവർ ഒഫീഷ്യൽ കാര്യം സംസാരിക്കുന്നത് പോലെ അങ്ങോട്ടുമിങ്ങോട്ടും ഗൗരവ ഭാവത്തോടെ വീട്ടുകാര്യങ്ങൾ സംസാരിച്ചുകൊണ്ടിരുന്നു…..

ദക്ഷക്ക് ,,,സൂര്യൻ,,, ഏട്ടൻ എന്നതിനേക്കാൾ നല്ലൊരു സുഹൃത്തായിരുന്നു…. അവളുടെയും ദേവന്റെയും വിവാഹം കഴിഞ്ഞു എന്ന ഒരു രഹസ്യം മാത്രമേ അവൾ അവനുമായി പങ്കുവെക്കാതിരുന്നിട്ടുള്ളൂ… അത് രാജശേഖരൻ കഴിഞ്ഞാൽ അടുത്തതായി അറിയേണ്ടത് ലക്ഷ്മി അമ്മയാണ്, എന്നുള്ള അവളുടെ സ്വാർത്ഥത  അത് ഒന്നുകൊണ്ട് മാത്രം…

എല്ലാവരും ഒന്ന് പുറത്തേക്ക് ഇറങ്ങി നിൽക്ക്….അയാൾ കുറച്ച് സമയം വിശ്രമിക്കട്ടെ…. അപ്പോൾ അവിടേക്ക് വന്ന ഡോക്ടർ പറഞ്ഞു…

ഡോക്ടർ ആവശ്യപ്പെട്ടതിന് പിന്നാലെ ലക്ഷ്മിയും വൈഗയും ഒഴികെ ബാക്കിയുള്ളവരെല്ലാം റൂമിൽ നിന്നും പുറത്തേക്കിറങ്ങി…

നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ??? തിണിർത്തു കിടക്കുന്ന ലക്ഷ്മിയുടെ കവിളിൽ തഴുകികൊണ്ട് കർണൻ ചോദിച്ചു.

ഇതൊക്കെ എന്താണ് ചേട്ടാ, നമ്മൾ ഇതിലും വലുത് ഹാൻഡിൽ ചെയ്തിട്ടില്ലേ??? വേദന എടുക്കുന്നുണ്ടെങ്കിലും കർണ്ണനെ വിഷമിപ്പിക്കാതിരിക്കാൻ അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു..

അവളുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്ന വൈഗക്ക് അത് മനസ്സിലായി …അതുകൊണ്ടുതന്നെ അവൾ നേഴ്സിനോട് പറഞ്ഞു വേദനയ്ക്കായുള്ള ഗുളികയും ഓയിൻമെൻറും വരുത്തിച്ചു …അവൾ തന്നെ അത് ലക്ഷ്മിയുടെ ഇരു കവിളുകളിലും പുരട്ടി കൊടുത്തു… കർണ്ണൻ ഒരു ചെറു ചിരിയോടെ അതെല്ലാം കണ്ടുകൊണ്ട് മെല്ലെ കണ്ണടച്ചു.. മരുന്നിന്റെ എഫക്റ്റിനാൽ അവൻ മെല്ലെ ഉറക്കത്തിലേക്ക് പോയി..
*********************************
ബോൽ..സാലെ ബോൽ.. എ സുപാരി കിസ്നെ ദീ…… തന്റെ മുന്നിലായി കസേരയിൽ കെട്ടിയിട്ടിരിക്കുന്നവന്റെ നഖങ്ങൾ ഓരോന്നായി കട്ടിംഗ് പ്ലേയർ വച്ച് പറിച്ചെടുക്കുന്നതിനിടയിൽ അമർനാഥ് ചോദിച്ചു….

തൊട്ടടുത്ത് അതേ നിലയിൽ ഊഴം കാത്ത് എന്ന വണ്ണം മറ്റൊരുവനും ഇരിപ്പുണ്ട് …അവൻറെ കണ്ണുകൾ ഭയത്താൽ വിളറിയിരുന്നു..

..അക്ബർ ഷാ …..എന്ന പേരിനപ്പുറം എനിക്ക് ഒന്നും അറിയില്ല ..സാർ …അവൻ അലറിക്കൊണ്ട് പറഞ്ഞു …

തലയും വാലും ഇല്ലാത്ത ഒരു പേരല്ല എനിക്കറിയേണ്ടത് ….ഇതിനുപിന്നിൽ കളിച്ചവനെ ആണ്… തൽക്കാലം നീ ഇവിടെ ഇരുന്ന് ഒന്ന് കൂടി ആലോചിക്ക്…. ഞാൻ ഇവനെ ഒന്ന് പരിചയപ്പെട്ടിട്ട് വരാം …അപ്പുറത്തെ കസേരയിലായി ബന്ധനത്തിൽ ഇരിക്കുന്നവനെ നോക്കി അമർനാഥ് പറഞ്ഞു…

ഭയത്താൽ അവൻറെ ഹൃദയം വേഗത്തിൽ മിടിക്കുവാൻ തുടങ്ങി…. അമർനാഥ് മുന്നിലേക്ക് വന്നപ്പോൾ തന്നെ അവൻ തനിക്ക് അറിയാവുന്ന സത്യങ്ങൾ ഓരോന്നായി പറഞ്ഞു തുടങ്ങി….

പല സംസ്ഥാനങ്ങളിലായി വിഭജിച്ച് കിടന്നിരുന്ന തങ്ങളെ ഒരുമിച്ച് മംഗലാപുരത്ത് എത്തിച്ചത് …അവിടെ വെച്ച് കർണ്ണന്റെ ഫോട്ടോ കാണിച്ചതും അപ്പോൾ തന്നെ ഫുൾ പെയ്മെൻറ് തങ്ങൾക്ക് ക്യാഷ് ആയി തന്നെ നൽകിയതും…. എല്ലാം അവൻ മണി മണിയായി അമർനാഥനോട് പറഞ്ഞു കൊടുത്തു…… അക്ബർ ഷാ ….അയാളാണ് ഞങ്ങൾക്ക് ഇവിടെ വരാനുള്ള എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയത്… സഹായത്തിനായി ഇവിടെ ഒരാൾ ഉണ്ടാകുമെന്നും പറഞ്ഞു അയാളാണ് ജോണിക്കുട്ടി ….അവൻ തനിക്ക് അറിയാവുന്നതെല്ലാം അമർനാഥിനോട് പറഞ്ഞു..
**********************************

അക്ബർ ഷാ…. അക്ബർ ഷാ.. ജോണിക്കുട്ടി ഉറക്കെ നിലവിളിച്ചു.. ഒരു വലിയ സ്റ്റീൽ വീപ്പയ്ക്കുള്ളിൽ നിൽക്കുകയാണ് ജോണികുട്ടി… വീപ്പക്ക് ചുറ്റും ഗ്യാസ് കട്ടിംഗ് ടോർച്ചുകൾ നിരത്തി ഘടിപ്പിച്ചിട്ടുണ്ട് അതിൽ നിന്നും നല്ല തീവ്രതയിൽ  പുറത്തേക്ക് വരുന്ന അഗ്നി വീപ്പയെ ചൂടാക്കി കൊണ്ടിരുന്നു…

അണ്ടർവെയർ മാത്രം ഇട്ടു നിൽക്കുന്ന ജോണിക്കുട്ടിയുടെ ശരീരത്തിന് ഓവനിൽ വച്ച് കോഴിയുടെ അവസ്ഥയായിരുന്നു…

……സമർ ………ഇടിവെട്ട് പോലെ ഒരു ശബ്ദം അവിടെ മുഴങ്ങി.. ദേവൻ അവിടേക്ക് വന്നു വീപ്പ്ക്ക് മുന്നിലായി ഇട്ടിരുന്ന ഈസി ചെയറിൽ ചാരിയിരുന്നു..

അക്ബർ ഷാ ആരാണവൻ ???നീയും അവനുമായുള്ള ബന്ധം??? എന്തുകൊണ്ട് അവൻ കർണ്ണനെ കൊല്ലാൻ നോക്കി ???ചോദ്യങ്ങൾ ഒരുപാടുണ്ട് ജോണിക്കുട്ടി….. ഇതിനെല്ലാം ഉത്തരം  കിട്ടിയില്ലെങ്കിൽ ,നിന്റെ ഈ നെയ്മുറ്റിയ ശരീരം കൊണ്ട് ഞാൻ അൽഫാം ഉണ്ടാക്കി നിൻറെ വീട്ടുകാരെ കൊണ്ട് തന്നെ തീറ്റിക്കും….

ഞാൻ പറയാം… ഞാൻ പറയാം… ജോണിക്കുട്ടി വീപ്പയിൽ നിന്ന് താളം ചവിട്ടിക്കൊണ്ട് പറഞ്ഞു …

സമർ ……ദേവൻ വിളിച്ചു…

സമർ ഉടൻ തന്നെ സിലിണ്ടർ വാൽവുകൾ അടച്ച് അഗ്നി കെടുത്തി…. വീപ്പക്കുള്ളിലേക്ക് തണുത്ത വെള്ളം ഒഴിച്ചുകൊടുത്തു… ജോണി കുട്ടിക്ക് ഇരട്ടപെട്ട സുഖമായിരുന്നു അപ്പോൾ ….

ഇനി പറഞ്ഞു തുടങ്ങിക്കോ??? ദേവൻറെ തീവ്രതയുള്ള ശബ്ദം അവിടെ മുഴങ്ങി..

ഞാൻ എന്റെ ജുവലറിയിലേക്ക് ഗോൾഡ് എടുക്കുന്നത് മംഗലാപുരത്ത് നിന്നാണ് …ബ്ലാക്ക്… അവിടെ വെച്ചുള്ള പരിചയമാണ് ഷായുമായി ….അയാൾ ഒരു സ്മഗ്ളർ ആണ് …ദുബായിൽ നിന്ന് ഗോൾഡ് മംഗലാപുരം പോർട്ട് വഴിയും എയർപോർട്ട് വഴിയും കടത്തുന്നയാൾ… മറ്റുള്ളവരെക്കാൾ ലാഭത്തിൽ അയാൾ എനിക്ക് ഗോൾഡ് തന്നു… അങ്ങനെ ഞങ്ങൾ തമ്മിൽ ഒരു സൗഹൃദം ഉണ്ടായി …കാര്യങ്ങൾ പറയുന്ന കൂട്ടത്തിൽ കർണ്ണനുമായി എനിക്കുണ്ടായിരുന്ന ഉരസലുകളും ഞാൻ അയാളോട് പറഞ്ഞിട്ടുണ്ട്.. അങ്ങനെയിരിക്കുമ്പോൾ കഴിഞ്ഞയാഴ്ച അയാൾ എന്നെ വിളിച്ചു ഒരു സഹായം ആവശ്യപ്പെട്ടു… കർണ്ണനെ കൊല്ലണം …അതിനായി അയാൾ കുറച്ചു പേരെ അയയ്ക്കും,, അവർക്കു വേണ്ടുന്ന കാര്യങ്ങൾ ഒന്ന് ചെയ്തു കൊടുക്കണം …അതിന് പ്രതിഫലമായി അടുത്ത വരവിന് ഇപ്പോൾ തരുന്നതിൽ കൂടുതൽ സ്വർണം കുറഞ്ഞ വിലയിൽ തരാം എന്നും അയാൾ പറഞ്ഞു ….

അത് കേട്ടപ്പോൾ നിനക്ക് ,,അവനെ അങ്ങ് കഴുവേറ്റാം എന്ന് തോന്നി അല്ലേടാ ..നായിൻറെ മോനെ… വർദ്ധിച്ച ക്രോധത്തോടെ എഴുന്നേറ്റ് ദേവൻ മുണ്ടു മടക്കികുത്തി വാലങ്കാൽ കൊണ്ട് ജോണിക്കുട്ടിയെ വീപ്പ ഉൾപ്പെടെ ചവിട്ടിത്തെറപ്പിച്ചു…

പേടിച്ചുവിറച്ച് തറയിൽ കിടന്ന ജോണികുട്ടിയെ പിടിച്ചെഴുന്നേൽപ്പിച്ച് ദേവൻ അടിനാഭി നോക്കി മുട്ടുമടക്കി ഒന്ന് കൊടുത്തു ..രാവിലെ കുടിച്ച സ്കോച്ച് ഉൾപ്പെടെ ,,അവൻറെ വയറ്റിൽ ഉണ്ടായിരുന്നത് മുഴുവൻ ദേവൻറെ ആ ഒറ്റ പ്രയോഗത്തിൽ പുറത്തുവന്നു ….പഴതുണിക്കെട്ട് പോലെ ജോണിക്കുട്ടിയെ ദേവൻ ഒരു മൂലയിലേക്ക് വലിച്ചെറിഞ്ഞു….

സമർ ഇവൻ ഇവിടെ കിടക്കട്ടെ… കർണ്ണൻ വന്നിട്ട് ബാക്കി എന്താണെന്നു വെച്ചാൽ തീരുമാനിക്കാം …അതുവരെ പച്ചവെള്ളം പോലും കൊടുത്തു പോകരുത് …….

**********************************

അക്ബർ ഷാ…അക്ബർ ഷാ ..ആ പേര് മാത്രമേ ഇവന്മാർക്ക് പറയാനുള്ളൂ… ഇനി ആ പു**** മോനെ കിട്ടിയാലേ എന്തെങ്കിലും അറിയാൻ സാധിക്കുകയുള്ളൂ… ഇത്രയും നാൾ മാറി നിന്നതുകൊണ്ട് ബിസിനസിലും ആകെ പ്രശ്നങ്ങളാണ് ….അമർനാഥ് കയ്യിലൊരു ലാർജ് ഫിക്സ് ചെയ്തു ഗാർഡനിൽ കിടന്നുകൊണ്ട് ആലോചിക്കുകയാണ്… കുറച്ചുനാൾ മംഗലാപുരത്തും മുംബൈയിലുമായി ക്യാമ്പ് ചെയ്യേണ്ടിവരും …ബിസിനസ് എല്ലാം ഒന്നു കൂടി റിഫ്രഷ് ചെയ്യണം.. അതിന് താൻ ഒറ്റയ്ക്ക് പോരാ വൈഗയും ഒപ്പം ഉണ്ടാകണം…..

സാർ… പിറകിൽ നിന്നുള്ള വിളി കേട്ട് അമർനാഥ് തിരിഞ്ഞുനോക്കി.. അവന്റെ സെക്യൂരിറ്റി ചീഫ് ആയിരുന്നു…

എന്താണ് കിരൺ ?? അമർനാഥ് അയാളോട് ചോദിച്ചു.

സാർ ..അത് നമ്മുടെ മംഗലാപുരം ഓഫീസിൽ നിന്ന് ഒരു ന്യൂസ് ഉണ്ടായിരുന്നു …

എന്ത്???

അത് …അയാൾ ഒന്ന് പരുങ്ങി ..

ജസ്റ്റ് …ഷൂട്ട് ഇറ്റ് ഔട്ട് ..കിരൺ അമർനാഥ് ദേഷ്യത്തോടെ പറഞ്ഞു..

സാർ അത് നമ്മുടെ മംഗലാപുരത്തെ ഓഫീസിൽ റെഡ്ഡിയുടെ ആളുകൾ കയറി എന്തോ ചില പ്രശ്നങ്ങൾ ഉണ്ടാക്കിയെന്ന്… അയാൾക്ക് നമ്മുടെ ഓഫീസിൽ ഷെയർ ഉണ്ട് എന്നണ് അവകാശവാദം… നമ്മുടെ ഒന്ന് രണ്ട് സ്റ്റാഫുകളെ ഭീഷണിപ്പെടുത്തുകയും, മർദ്ദിക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്..

ഷിറ്റ് എന്നിട്ട് ഇപ്പോഴാണോ എന്നോട് പറയുന്നത്??? അമർനാഥ് അയാളോട് ഷൗട്ട് ചെയ്തു..

അവന്മാരെ ഇൻററോഗേറ്റ് ചെയ്തുകൊണ്ടിരുന്നപ്പോഴാണ് മംഗലാപുരത്തു നിന്നും കോൾ വന്നത്.. സാറിൻറെ അപ്പോഴത്തെ മൂഡ് ശരിയല്ലാത്തതുകൊണ്ടാണ്…. അയാൾ ഒന്നു നിർത്തി…

എന്റെ മൂഡിനെ പറ്റി കിരൺ കൺസേൺ ചെയ്യേണ്ട ആവശ്യമില്ല, ഇതുപോലെയുള്ള കാര്യങ്ങൾ ഇനി ആവർത്തിക്കരുത്.. എന്തുണ്ടായാലും ഉടൻതന്നെ എന്നെ അറിയിക്കണം… ഇപ്പോൾ തന്നെ നെടുമ്പാശ്ശേരി മംഗലാപുരം ഒരു ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തേക്ക് …അയാം ഗോയിങ് ടു മംഗളൂർ… നാളെ ഏർലിസ്റ്റ് ഫ്ലൈറ്റിന് ഒരു ടിക്കറ്റ് കൂടി ബുക്ക് ചെയ്തേക്ക് വൈഗയുടെ പേരിൽ അല്പം ആലോചിച്ചതിനുശേഷം അമർനാഥ് പറഞ്ഞു….

**********************************!:

സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് അമർനാഥന്റെ കോൾ വൈഗയേ തേടിയെത്തിയത്…

അമർനാഥ് ആണ് ….വൈഗ കർണനോട് എസ്ക്യൂസ് പറഞ്ഞുകൊണ്ട് ഫോണുമായി റൂമിന് പുറത്തിറങ്ങി ….അതേ സമയമാണ് കർണ്ണന് ദേവന്റെ കോൾ വന്നത്…

ലച്ചുവാണ് ടേബിളിൽ ഇരുന്ന കർണന്റെ ഫോൺ, അവനെടുത്ത് കൊടുത്തത്…

നീ ഇത് എവിടെയാണ് ദേവാ?? ഫോണെടുത്തു ഉടനെ കർണൻ ചോദിച്ചു..

നിനക്ക് അക്ബർ ഷാ എന്നൊരുത്തന്നെ അറിയാമോ?? കർണന്റെ ചോദ്യത്തിന് ഒരു മറു ചോദ്യമായിരുന്നു ദേവൻറെ മറുപടി..

അക്ബർ ഷാ??? ആരാണ് ആ പുതുമുഖം… ഞാനിതുവരെ കേട്ടിട്ടില്ല… എന്തു പറ്റിയെടാ??

നിൻറെ ഈ പണിയുടെ സ്പോൺസർ അവനായിരുന്നു…

അപ്പോൾ ജോണിക്കുട്ടി ???അവനല്ലേ കാരണം…. അല്പം സംശയത്തോടെ കർണ്ണൻ ചോദിച്ചു.

അവൻ വെറും സഹായി മാത്രം.. നിന്നെ സ്കെച്ച് ചെയ്താണ് അവന്മാർ വന്നത്…. അവന്മാർക്ക് ഇവിടെ ഒരു ലോക്കൽ സപ്പോർട്ട്… അത് മാത്രമായിരുന്നു ജോണിക്കുട്ടി… ഇനി നീ നല്ലപോലെ ഒന്നോർത്തു നോക്കിയേ …നിന്റെ യാത്രകളിൽ എവിടെയെങ്കിലും നീ അക്ബർ ഷാ എന്നൊരാളെ ക്രോസ് ചെയ്തിട്ടുണ്ടോ എന്ന്..

കർണ്ണൻ കുറച്ചുനേരം കണ്ണടച്ച് ആലോചിച്ചു …
ഇല്ല ദേവാ… അങ്ങനെ ഒരു പേര്.. ഇല്ല …ഒരിക്കലുമില്ല …
ഒന്നുകിൽ അവന് ആളു മാറിയതാവാം…. അല്ലെങ്കിൽ മറ്റാരുടെയെങ്കിലും കൊട്ടേഷൻ അവൻ വഴി എനിക്കെത്തിയതാവാം….

ആളു മാറി തട്ടാൻ…….. വന്നത്, ലോക്കൽ ഗുണ്ടകളല്ല കർണ്ണാ… ഓരോ പണിക്കും ലക്ഷങ്ങൾ വെച്ചു വാങ്ങുന്ന ക്രിമിനൽസാണ്… പിന്നെ മംഗലാപുരത്തുള്ള ഒരു സ്വർണ്ണ കള്ളക്കടത്തുകാരന് നിന്നെയങ്ങനെ ആളുമാറി കൊല്ലണ്ട ആവശ്യമില്ലല്ലോ….

ഗോൾഡ് സ്മഗ്ലറോ ????നിനക്കറിയില്ലേ ദേവാ ,എനിക്ക് ഗോൾഡിന്റെ പണിയില്ലെന്ന്…

നീയൊന്ന് കരുതിയിരുന്നോ കർണാ…. നിനക്കറിയാത്ത ആരൊക്കെയോ നിനക്കെതിരെ നീങ്ങുന്നുണ്ട്…

നിനക്കെങ്ങനെ ഇതൊക്കെ മനസ്സിലായി??? കർണ്ണൻ ആകാംക്ഷയോടെ ചോദിച്ചു..

ജോണികുട്ടി.. അവനെ ഞാൻ അങ്ങ് പൊക്കി..
he is my guest now…

എടാ നീ പറഞ്ഞത് വച്ച് നോക്കുകയാണെങ്കിൽ അവന് ആ പൊണ്ണത്തടി മാത്രമേയുള്ളൂ…. കൂടുതൽ ദേഹോദ്രവും ഒന്നും ഏൽപ്പിക്കാതെ അങ്ങ് വിട്ടേക്കണേ… മൂന്നു പിള്ളേരുടെ തന്തയാണ് അവൻ …..അവരെ വെറുതെ വിഷമിപ്പിക്കേണ്ട…

കർണന്റെ മറുപടി ദേവൻറെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിയിച്ചു… നീ ഇത്രയ്ക്ക് പുണ്യാളൻ ആണെന്ന് ഞാൻ അറിഞ്ഞില്ല ….എന്തായാലും അവൻ രണ്ടു മൂന്നു ദിവസം ഇവിടെ കിടക്കട്ടെ …ദേഹത്തെ നെയ്യൊക്കെ ഒന്ന് ഉടയുമ്പോൾ ചിലപ്പോൾ നല്ല ചിന്തകളൊക്കെ വന്നാലോ…
നിനക്ക് വേറെ പ്രശ്നങ്ങൾ ഒന്നും ഇല്ലല്ലോ ??ഞാൻ ഹോസ്പിറ്റലിലേക്ക് വരണോ? ദേവൻ ചോദിച്ചു.

അതെന്താടാ നിനക്ക് മറ്റവടെങ്കിലും പോകണോ ??

അപ്പാ വിളിച്ചിരുന്നു… ഉടൻതന്നെ അവരാവതിയിൽ എത്തണമെന്ന്… ഇനി അവിടെ എന്താണാവോ പ്രശ്നം? ദേവൻ ഒരു നെടുവീർപ്പോടെ പറഞ്ഞു…

എനിക്കിവിടെ വലിയ കുഴപ്പമൊന്നുമില്ല …നീ വരാൻ നിൽക്കേണ്ട …നീ  പോകാനുള്ള കാര്യങ്ങൾ നോക്ക്…. എങ്ങനെ… കുറെനാൾ എടുക്കുമോ തിരികെ വരാൻ…

അത് അവിടുത്തെ സാഹചര്യം പോലെ ….എന്നാലും പെട്ടെന്ന് മടങ്ങിവരണമല്ലോ …ഇവിടെ തീർക്കാൻ കുറെയധികം കാര്യങ്ങൾ ഇല്ലേ… അപ്പോൾ ശരിയാണ് നീ റസ്റ്റ് എടുക്ക്.. ദേവൻ കോൾ കട്ട് ചെയ്തു .

കർണ്ണൻ ഫോൺ തിരികെ ലച്ചുവിന്റെ കയ്യിൽ ഏൽപ്പിച്ചു…

ഇത് അന്നുവന്ന ദേവനാണോ വൈദേഹിയുടെ കൂടെ….??? ലച്ചു തന്റെ സംശയം പ്രകടിപ്പിച്ചു..

ദേവനോ.. …. എന്റെ പ്രായമാണ് അവനും ….ഏട്ടാ എന്ന് വിളിക്കണം കേട്ടല്ലോ… കർണ്ണൻ അല്പം സീരിയസ് ആയി പറഞ്ഞു…

ഓ ആയിക്കൊള്ളട്ടെ ..എന്നാലും ആ ഏട്ടൻ പൊളിയാണ്… ഇന്ന് രാവിലത്തെ തല്ല്… സൂപ്പർ ഇടി ആയിരുന്നു… നിങ്ങൾ തമ്മിൽ ചെറിയ സാമ്യം ഒക്കെ ഉണ്ട് കേട്ടോ.. ലച്ചു അല്പം കുറുമ്പോടെ പറഞ്ഞു…

പോടീ ….പോടീ… അല്ല വൈദേഹിയും സൂര്യനും ഒക്കെ  എവിടെ??? കർണ്ണൻ അവളോട് ചോദിച്ചു ..

അവർ കാന്റീനിലേക്ക് പോയി… അല്ല ഏട്ടാ… ഏട്ടന് ഈ ഐപിഎസിനെ എങ്ങനെയാ പരിചയം ???അവൾ നയത്തിൽ കർണ്ണനോട് ചോദിച്ചു.

ഐപിഎസ്??? അവനൊന്ന് ആലോചിച്ചു ..സൂര്യനെയാണോ നീ ഉദ്ദേശിച്ചത് ??

അവൾ അതേ എന്ന രീതിയിൽ തല കുലുക്കി കാട്ടി…

അവൻ ഇവിടുത്തെ പുതിയ എസ്പി അല്ലേ? അങ്ങനെ പരിചയമുണ്ട്.. പിന്നെ പറഞ്ഞു വരുമ്പോൾ നമ്മുടെ ഒരു റിലേറ്റീവ് ആയും വരും…

നമ്മുടെ റിലേറ്റീവോ?? എങ്ങനെ?? അവൾ ആകാംക്ഷയോടെ ചോദിച്ചു..

അതൊക്കെ ഡീറ്റെയിൽ ആയിട്ട് ഏട്ടൻ പിന്നെ പറയാം…

പറ്റില്ല… പറ്റില്ല.. എനിക്ക് ഇപ്പോൾ തന്നെ അറിയണം… ലക്ഷ്മി വാശി പിടിച്ചു…

നിനക്ക് ഇപ്പോൾ അവനെ പറ്റി അറിഞ്ഞിട്ട് എന്താണ് കാര്യം??? കർണ്ണൻ അവളുടെ വാശി കണ്ടു സംശയത്തോടെ ചോദിച്ചു..

കല്യാണം ആലോചിക്കാൻ എന്താ പറ്റില്ലേ …അവൾ അതും പറഞ്ഞു കെറുവോടെ മുഖം തിരിച്ചിരുന്നു
… പെട്ടെന്നാണ് വൈഗ ഡോർ തുറന്നു അകത്തേക്ക് വന്നത്.. അവൾ നേരെ വന്ന് കർണന്റെ സമീപം ഇരുന്നു..

കർണ്ണന് അക്ബർ ഷാ എന്ന ഒരാളെ അറിയാമോ??? അവൾ മുഖവുര ഒന്നുമില്ലാതെ നേരിട്ട് ചോദിച്ചു ..

ആ പേര് കേട്ട് അവൻ ഒന്ന് ഞെട്ടി.. അതേപോലെ ഒരു പുഞ്ചിരിയും അവൻറെ ചുണ്ടിൽ വിടർന്നു. ദേവനും ഫോണെടുത്ത് ഉടനെ ചോദിച്ചത് ഇതേ ചോദ്യമാണ്…. വൈഗയുടെയും ദേവന്റെയും മാനറിസംസ്… അവരുടെ സംസാരം ഏതാണ്ട് ഒരുപോലെയാണെന്ന് അവന് തോന്നി …ഒന്നുമില്ലെങ്കിലും ഒരു ചോരയല്ലേ ..ഇങ്ങനെയൊക്കെ ആയില്ലെങ്കിലേ അത്ഭുതമുള്ളൂ.. അവൻ ഉള്ളിൽ പറഞ്ഞു…

Updated: August 12, 2023 — 11:35 pm

57 Comments

  1. Bro അടുത്ത part എപ്പോഴാ വരുന്നത്

  2. Tomorrow one month agum so waiting for next part

  3. കഥ വളരെ നന്നായിട്ടുണ്ട്

  4. നായകനും നായികയും കോളേജിൽ പഠിക്കുമ്പോൾ തന്നെ അടിപിടി ഉണ്ടാക്കുന്നു. ക്ലാസിൽ തന്നെ രണ്ട് ചേരിയായ് പാരവെക്കുന്നു. അതിനിടക്ക് നായിക കോളേജിലേക്ക് വരുന്നതിൽ എന്തോ പ്രശ്നമുണ്ടന്ന് കരുതി ഒരു കൂട്ടുകാരി നായകനോട് പറഞ്ഞ് അന്വേഷിക്കാൻ പോകുന്നു. അവിടെ വച്ച് അവരുടെ കല്യാണം നാട്ട്കാർ നടത്തുന്നു.പിന്നീട് അവർ രണ്ട് പേരും പ്രണയിച്ച് നടക്കുന്നു. ഈ സ്റ്റോറിയുടെ പേര് ആർക്കെങ്കിലും അറിയാമോ….. കഥാക്യത്തിൻ്റെ പേരെങ്കിലും മതിയാകും.

    1. ശ്രീഭദ്ര ആണ് എന്ന് തോന്നുന്നു

    2. എന്റെ സ്വന്തം ദേവൂട്ടി trolln

  5. Ithinte aadhya part kittunnilalo

  6. നിധീഷ്

    ♥️♥️♥️♥️♥️♥️

  7. wowwww kadha superaaaa onnum parayanilla maaan

    bakki koodi kitiyirunekil nannayirunnu

    villanmare onnum vech porupikaruth

    dakshayude kayyin pani vangan 2 ennam ready ayalloo

  8. Very nice and thrilling. Pls send next part soon?

  9. ലങ്കാധിപതി രാവണൻ

    എല്ലാ പാർട്ടും പോലെ ഇതും സൂപ്പർ….

    വളരെ നന്ദി ഉണ്ട് കൂട്ടുകാരാ ❤️

    Waiting… For next part…..

    താങ്കൾക്കും താങ്കളുടെ കുടുംബത്തിനും എന്റെയും എന്റെ കുടുംബത്തിന്റെയും ഒരായിരം തിരുവോണംശംസകൾ….. ❤️

  10. സൂര്യൻ

    ഇതിൽ വൈഗയു൦ അമ൪നാഥു൦ ദേവനേ കുറിച്ച് അന്വേഷിക്കുന്നത് പറയുന്നില്ലല്ലൊ? ക൪ണ൯െറ് കൂടെ നടക്കുന്നതും ഇത്രയും പേരെ നേരിടുന്നതു൦ അവ൯ ആരാന്ന് സംശയം തോന്നിക്കില്ലെ?കൂടാതെ കർണ്ണനോട് വൈഗക്ക് ചോദിക്കുകയും ചെയ്യാരുന്നു.ഇത് ഒന്നും കണ്ടില്ലല്ലൊ

    1. കർണനും ദേവനും തമ്മിൽ ഉള്ള ബോണ്ട്‌ വളരെ ശക്തമാണ്, കർണനെ കൊണ്ട് സത്യം ചെയ്യിപ്പിച്ചും ഉണ്ട് ദേവൻ ഞാൻ ആരാണെന്ന് മറ്റൊരാളും അറിയരുതെന്ന്, വൈഗ ചോദിച്ചാൽ കർണൻ പറയണമെന്നും ഇല്ല,അനന്തനെയും മകനെയും തട്ടിയത് ആരാണെന്ന് പോലും അറിയാൻ വൈഗക്കും അമർനാഥ്നും സാധിച്ചിട്ടില്ല, പിന്നെ അല്ലെ ദേവൻ ആരാണെന്ന് കണ്ടുപിടിക്കാൻ.

  11. as usual superb!!!!!! eagerly waiting for next part.

  12. Waiting arnu. And ithrayum wait cheythathinu pakaramayi oru Adar item thanne kitti??. Pwoli story oru rakshayum illa. Waiting for next part. Adutha part ithrayum lag avathe kittum ennu pratheekshikkunnu.

  13. സൂര്യൻ

    ഇത് ഒത്തിരി താമസിച്ചല്ലൊ. പേജു൦ കുറഞ്ഞു?

  14. Very super part. Waiting for next part…

  15. ♥️♥️

  16. ȶօʀʊӄ ʍǟӄȶօ

    ???

  17. നീലകുറുക്കൻ

    പാർട്ടുകൾക്കിടയിലെ ഗ്യാപ് കൊണ്ട് ചിലരെയൊക്കെ ആരാണെന്ന് മനസിലാവുന്നില്ല എന്നതൊഴിച്ചാൽ..(അഭിലാഷ് പോലെ)

    ബാക്കിയൊക്കെ പതിവുപോലെ ഡമാർ പട്ടാർ.. ??

  18. ȶօʀʊӄ ʍǟӄȶօ

    ????

  19. നല്ല ഒരു കഥ ഇപ്പോഴാണ് ഇതു വരെ ഉള്ളത് മുഴുവൻ വായിച്ചത് ഇഷ്ടപെട്ടു.

  20. ലുയിസ്

    ❣️❣️❣️

    1. കഥ നന്നായിട്ടുണ്ട്
      ബാക്കി എപ്പോഴാ varunnathu

    2. കഥ നന്നായിട്ടുണ്ട്
      ബാക്കി എപ്പോഴാ വരുന്നത്

  21. Polichu brooo kathirunnathu veruthe aayilla ❤️❤️❤️❤️❤️❤️❤️❤️❤️ adutha bhagam pettannu varumennu pretheekshikkunnu

  22. Very nice bro

  23. അറക്കളം പീലിച്ചായൻ

    പീലിച്ചായൻ 1st

Comments are closed.