ദേവലോകം 17 [പ്രിൻസ് വ്ളാഡ്] 663

കിരണിനെ ഹോസ്പിറ്റലിലാക്കിയ ശേഷം രോഹനും അവൻറെ അച്ഛനും തിരികെ പാലസിൽ എത്തി…കിരണിന്റെ  മുൻവശത്തെ കുറെ പല്ലുകൾക്കും മൂക്കിൻറെ പാലത്തിനും ക്ഷേതം ഉണ്ടായിരുന്നു.. അതിനാൽ നാലഞ്ചു മണിക്കൂർ ഒബ്സർവേഷനിൽ വെച്ച ശേഷം രാത്രിയോടെ ഡിസ്ചാർജ് ചെയ്യാം എന്ന് ഡോക്ടർമാർ പറഞ്ഞു… മഹേന്ദ്രൻ കിരുണിനെയും കൂട്ടി വന്നേക്കാം എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് റോഹനും അവൻറെ അച്ഛനും നേരത്തെ തിരികെയെത്തിയത്…

വന്ന പാടെ രോഹനും ശ്രേയയും അവരുടെ കുടുംബവും റോഹന്റെ മുറിയിൽ ഒത്തുകൂടി……..

താനാണ് തൻറെ കൊച്ചുമകൾ കൃതിക്ക് ആശ കൊടുത്തത്…. അതേപോലെ രോഹനും… കുട്ടികൾ വല്ലാതെ വിഷമിക്കുന്നുണ്ടാവും… അവരുടെ അവസ്ഥ എന്തായിട്ടുണ്ടാകുമോ എന്തോ??? കട്ടിലിൽ ഇരുന്ന് മഹേശ്വരി ദേവി ചിന്തിച്ചു.. താൻ അവരെ ആശ്വസിപ്പിക്കാതെ ഒറ്റയ്ക്ക് ഇങ്ങോട്ട് വന്നത് ശരിയായില്ല… ഒന്നുമില്ലെങ്കിലും തൻറെ പ്രിയപ്പെട്ട ചെറുമക്കൾ അല്ലേ? മഹേശ്വരി ദേവി അവരെ കണ്ടു സംസാരിക്കാനായി താഴെ അവരുടെ റൂമിലേക്ക് നടന്നു… റൂമിനടുത്ത് എത്തിയ അവർ കതകടച്ചിട്ടിരിക്കുന്നത് കണ്ടു അതിൽ തട്ടാനായി കൈയുയർത്തി… അപ്പോഴാണ് അകത്തുനിന്ന് നേർത്ത രീതിയിലുള്ള സംസാരം അവരുടെ ശ്രദ്ധയിൽപ്പെട്ടത് …അവർ അത് ശ്രദ്ധിച്ചു……

റോഹന്റെ അച്ഛൻറെ ശബ്ദമാണ്..
ഞാനും മഹേന്ദ്രനും എന്തൊക്കെ കണക്കുകൂട്ടിയിട്ടാണ് ഇങ്ങോട്ട് വന്നത്.. എല്ലാം വെള്ളത്തിൽ വരച്ച വര പോലെ ആയില്ലേ??? അവന്റെയും അവളുടെയും പേരിലുള്ള സ്വത്തിന്റെ ഒരു പങ്ക്…. അല്ല ..മുഴുവൻ നമുക്ക് കിട്ടുമെന്ന് നമ്മൾ വിചാരിച്ചു …

കൃതി :  അതിനെന്താ അങ്കിൾ… ഇനിയും സമയം വൈകിയിട്ടില്ല… നമുക്ക് ഏതെങ്കിലും രീതിയിൽ അവരെ തമ്മിൽ തെറ്റിച്ചാൽ പോരെ… അതിന് മുത്തശ്ശിയും നമ്മളോടൊപ്പം നിൽക്കും… അവർക്കും അവളെ കണ്ണെടുത്താൽ കണ്ടുകൂടാ..

കൃതിയുടെ അമ്മ : ആ തള്ളയെ പറ്റി പറയാതിരിക്കുന്നതാ ഭേദം… അവർ കുറച്ചുകൂടി നിർബന്ധിച്ചിരുന്നെങ്കിൽ അവൻ സമ്മതിച്ചാനെ.. എന്നിട്ട് നമ്മളെയൊന്നും നോക്കാതെ അവർ ഒറ്റയ്ക്ക് മുകളിലേക്ക് അങ്ങ് പോവുകയും ചെയ്തു.. മാസാമാസം കിട്ടുന്ന ഒരു വലിയ തുക.. അതുകൊണ്ട് മാത്രമാണ് ഞാൻ അവരെ സഹിക്കുന്നത് അല്ലെങ്കിൽ അവരുടെ സ്വഭാവത്തിന് പണ്ടേ ഞാൻ അവരെ തല്ലിക്കൊന്നാനെ….

കൃതി : അത് അമ്മ പറഞ്ഞത് ശരിയാണ് ചില സമയത്ത് അവരുടെ ഒരു സംസാരം… അതിടരുത് ഈ ഇടരുത് അത് ചെയ്യണം ഇത് ചെയ്യണം… എനിക്കും ഇഷ്ടമുണ്ടായിട്ടല്ല പിന്നെ പപ്പ അവരെ വെറുപ്പിക്കരുത് എന്ന് പറഞ്ഞതുകൊണ്ടാണ്… ഇനി ദേവനെ എനിക്ക് കിട്ടിയില്ലെങ്കിൽ പപ്പയുടെ വാക്കുകൾ ഒന്നും ഞാൻ അനുസരിക്കില്ല …എനിക്ക് അറിയുന്നതുപോലെയൊക്കെ ഞാൻ അവർക്കിട്ട് പണിയും ….ഒരു മഹേശ്വരി ദേവി വന്നിരിക്കുന്നു…

താൻ ജീവനെപ്പോലെ കരുതുന്ന, തൻറെ ചെറുമകളിൽ നിന്നും തനിക്കെതിരെ വന്ന വാക്കുകൾ കേട്ട് ,അവർ ആ വാതിലിന് പുറത്ത് സ്തംഭിച്ചു നിന്നു…

റോഹൻ :കൃതി… അങ്ങനെ ഒന്നും പറയരുത് …അവരൊരു പൊന്മുട്ടയിടുന്ന താറാവാണ് പെട്ടെന്നൊന്നും കൊല്ലരുത്… ഇപ്പോഴും അവരുടെ പേരിൽ ഈ കമ്പനിയുടെ ഒരു ഷെയറും, കോടിക്കണക്കിന് രൂപയുടെ ബാങ്ക് ബാലൻസും ഉണ്ട് …അതെല്ലാം നമ്മുടേതാവുന്ന നിമിഷം.. ഇതിനെല്ലാം കൂടി അവർക്ക് കൊടുക്കാം…

റോഹന്റെ അച്ഛൻ : അതെ തള്ളയുടെ പേരിൽ പൂത്ത കാശാണ്… ഇനി ഒരുപക്ഷേ ഈ കല്യാണം നടന്നില്ലെങ്കിലും അവർ ഒരിക്കലും രാജശേഖരനും ആയി അടുക്കരുത് …അവർ നമ്മളോടൊപ്പം തന്നെ വേണം… നിങ്ങൾക്കറിയാമല്ലോ നമ്മുടെ ബിസിനസ് എല്ലാം നഷ്ടത്തിലേക്കാണ് പൊയ്ക്കൊണ്ടിരിക്കുന്നത്.. അവരുടെ കള്ള ഒപ്പിട്ട് കോടിക്കണക്കിന് രൂപയാണ് അവരുടെ അക്കൗണ്ടിൽ നിന്നും വിഡ്രോ ചെയ്തത്.. അവർ ഒരു മണ്ടിയായതുകൊണ്ട് ഇതുവരെ കാര്യങ്ങൾ ഒന്നും അറിഞ്ഞിട്ടില്ല…. അവരെ നമ്മുടെ കൂടെ നിർത്തേണ്ടത് നമ്മുടെ ആവശ്യമാണ്…. നിങ്ങളുടെ സ്നേഹാഭിനയം നിർത്തണ്ട… ചിലപ്പോൾ അവർ തന്നെ കൃതി പറഞ്ഞതുപോലെ ഈ കല്യാണം മുടക്കാനും മതി..

താൻ ഇതുവരെ തന്റേതാണെന്ന് കരുതിയവരെല്ലാം, വെറും സമ്പത്തിന്റെ പേരിലാണ് തന്നെ സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്യുന്നതെന്ന് മനസ്സിലാക്കിയ മഹേശ്വരി ദേവി തകർന്നുപോയി.. ആ സമയത്ത് അവരുടെ മനസ്സിൽ ഒരു മുഖമേ ഉണ്ടായിരുന്നുള്ളൂ തൻറെ മകനായ രാജശേഖരന്റെ മുഖം അവർ വിറയ്ക്കുന്ന കാലടികളോടെ അയാളുടെ റൂമിലേക്ക് നടന്നു…..

രാജശേഖരന്റെ റൂമിനടുത്തെത്തിയ അവർ പകുതി തുറന്നു കിടന്ന വാതിലിലൂടെ അകത്തേക്ക് നോക്കി… അവിടെ ലക്ഷ്മിയുടെ മടിയിലായി കിടക്കുകയായിരുന്നു ദക്ഷ …അവളുടെ നെറുകിലായി ലക്ഷ്മി മെല്ലെ തലോടിക്കൊണ്ടിരുന്നു…

മോൾക്ക് മുത്തശ്ശിയോട് ദേഷ്യം ഒന്നും തോന്നരുത്… അവർ പഴയ തലമുറയിൽ ഉള്ളവരല്ലേ ,
അഡ്ജസ്റ്റ് ചെയ്യാൻ സമയമെടുക്കും…. പക്ഷേ നിന്നെ എൻറെ മരുമോൾ ആക്കാൻ എനിക്ക് പണ്ടേ സമ്മതമാണ്, കേട്ടോടി ….അവളുടെ കവിളുകളിൽ കിള്ളി കൊണ്ട് ലക്ഷ്മി പറഞ്ഞു…

എനിക്ക് എന്തിനാണ് മുത്തശ്ശിയോട് ദേഷ്യം ….എനിക്ക് കൊതിയായിരുന്നു, മുത്തശ്ശിയുടെ കൂടെ ഇരിക്കാനും മുത്തശ്ശി പറയുന്ന കഥകൾ കേൾക്കാനും ഒക്കെ …ദേവേട്ടൻ പറഞ്ഞറിയാം ഏട്ടൻറെ പ്രിയപ്പെട്ട മുത്തശ്ശിയെ പറ്റി …ഒരു സമയത്ത് മുത്തശ്ശിയെ പറ്റിയും മുത്തശ്ശനെ പറ്റിയും മാത്രമേ ഏട്ടന് പറയാൻ ഉണ്ടായിരുന്നുള്ളൂ… അന്നൊക്കെ ഞാനും കൊതിച്ചിരുന്നു….. അല്ല ഞാൻ ഇന്നും കൊതിക്കുന്നു ആ സ്നേഹം… കിട്ടില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെ… പിന്നെ, ലക്ഷ്മി അമ്മയുടെ ആഗ്രഹം പോലെ തന്നെ ആ മുത്തശ്ശിയുടെ ആശിർവാദത്തോടുകൂടിയേ ഞങ്ങളുടെ വിവാഹം നടക്കുള്ളൂ….. ഇത്രനാളും കാത്തിരുന്നില്ലേ, ഇനിയും കാത്തിരിക്കാം ….എൻറെ ദേവേട്ടന് വേണ്ടിയല്ലേ??? ഈ ജന്മം അല്ല ഇനിയുള്ള ജന്മങ്ങൾ മുഴുവൻ ഞാൻ കാത്തിരുന്നോളാം….
ദക്ഷയുടെ കണ്ണുകളിൽ നീർത്തുള്ളികൾ നിറഞ്ഞു… അവൾ തുടർന്നു… നമ്മൾ എത്രയൊക്കെ പഠിച്ചാലും… സമ്പാദിച്ചാലും.. അനാഥ എന്നുള്ള പേര് ഒരിക്കലും മായില്ല അല്ലേ??? അത് പറയുമ്പോൾ ദക്ഷയുടെ സ്വരം ഇടറിയിരുന്നു …എൻറെ കുറ്റമാണോ???ഞാൻ അങ്ങനെ പിറന്നത്… എന്നാലും എന്തിനായിരിക്കും എന്നെ അവർ ഉപേക്ഷിച്ചത് ….അതുവരെ കാണിച്ചിരുന്ന നിസ്സംഗ ഭാവം ഒക്കെ വിട്ട് മുഖം ലക്ഷ്മി അമ്മയുടെ ഉദരത്തോട് ചേർത്തുവച്ച് അവൾ പൊട്ടിക്കരഞ്ഞു……

അത് കണ്ട് അറിയാതെ തന്നെ മഹേശ്വരി ദേവിയുടെയും കണ്ണ് നിറഞ്ഞു …പലപ്പോഴും താൻ പറഞ്ഞ വാക്കുകൾ എന്തുമാത്രം അവളെ വേദനിപ്പിച്ചിട്ടുണ്ടെന്ന് ആ നിമിഷം അവർക്ക് മനസ്സിലായി… താൻ ചെയ്ത തെറ്റുകളുടെ ആഴം ഓർക്കുമ്പോൾ അവർക്ക് തന്നോട് തന്നെ വെറുപ്പ് തോന്നി… അതേസമയം ലക്ഷ്മി അമ്മ അവളെ ആശ്വസിപ്പിക്കുന്ന തിരക്കിലായിരുന്നു…

മഹേശ്വരി ദേവി മെല്ലെ തൻറെ മുറിയിലേക്ക് തന്നെ തിരികെ നടന്നു ..അകത്തു കയറിയ അവർ കണ്ടത് തന്നെയും പ്രതീക്ഷിച്ചിരിക്കുന്ന തൻറെ മകനെയാണ് രാജശേഖരനെ…

എന്തുപറ്റി അമ്മേ ???മഹേശ്വരി ദേവിയുടെ കലങ്ങിയ കണ്ണുകളും,,, വിറക്കുന്ന കാൽവെപ്പോടെയുള്ള നടത്തവും കണ്ട് രാജശേഖരൻ പാഞ്ഞു ചെന്ന് അവരെ ചേർത്തുപിടിച്ചുകൊണ്ട് തിരക്കി…

ഒന്നുമില്ലടാ എന്ന് പറഞ്ഞുകൊണ്ട് അവർ രാജശേഖരന്റെ മുഖത്തെ തഴുകി …അവർ ആദ്യം കാണുന്നതുപോലെ അവനെ നോക്കി…..

എന്താ അമ്മേ പ്രശ്നം??? എന്നോട് പറ …അവരുടെ മുഖഭാവം കണ്ടു വീണ്ടും രാജശേഖരൻ ചോദിച്ചുകൊണ്ടിരുന്നു…

മെല്ലെ അവരെ ആ കട്ടിലിൽ ആയി ഇരുത്തി ശേഷം അവരോടൊപ്പം രാജശേഖരനും ഇരുന്നു…

ഈ അമ്മയുടെ അസാന്നിധ്യം എപ്പോഴെങ്കിലും എൻറെ മകനെ അലട്ടിയിരുന്നോ… അവർ രാജശേഖരനോട് ചോദിച്ചു….

അയാൾ തൻറെ അമ്മയുടെ ഇരു കൈകളും തൻറെ കൈക്കുള്ളിലാക്കിക്കൊണ്ട് പറഞ്ഞു തുടങ്ങി….
ഓരോ നിമിഷവും …..എൻറെ ജീവിതത്തിൽ ഓരോ നിമിഷവും ഞാൻ അമ്മയെ മിസ്സ് ചെയ്യുന്നുണ്ടായിരുന്നു…. എൻറെ ജീവിതത്തിൽ ആരൊക്കെ വന്നാലും ,,അത് ഭാര്യയായാലും മക്കളായാലും അവരൊന്നും എന്റെ അമ്മയ്ക്ക് പകരമാകാൻ കഴിയില്ല….. ദേവൻ ലക്ഷ്മിയുടെ മടിയിൽ ഇരിക്കുമ്പോഴും, അവളുമായി കുസൃതികൾ കാണിച്ച് സംസാരിക്കുമ്പോഴുമെല്ലാം ഞാനും ഓർക്കും …..എൻറെ അമ്മ അടുത്തുണ്ടായിരുന്നെങ്കിൽ,,, എന്ന്… ചില സമയങ്ങളിൽ ആരൊക്കെ ഉണ്ടായാലും, ഒറ്റപ്പെട്ടു പോകുന്ന ഒരു തോന്നൽ ഉണ്ടാവും, അപ്പോൾ ഞാൻ ഈ റൂമിൽ വന്നിരിക്കും ….ഈ കട്ടിലിൽ കിടക്കും …പണ്ട് അമ്മയോട് പിണങ്ങി ഇവിടെ വന്നു കിടക്കാറുള്ളതു പോലെ… അന്നൊക്കെ അമ്മ പിറകെ വന്ന് കൊഞ്ചിച്ചു കൊണ്ട് എന്റെ പിണക്കം തീർക്കില്ല… അതേപോലെ അമ്മ വരുമെന്ന് വെറുതെ പ്രതീക്ഷിച്ചുകൊണ്ട്… പക്ഷേ… അയാൾ ഒന്നു നിർത്തി… ഞാനൊന്ന് കിടന്നോട്ടെ അമ്മയുടെ മടിയിൽ…. രാജശേഖരൻ ഗദ്ഗതത്തോടെ ചോദിച്ചു…

അമ്മയുടെ മടിയിൽ കിടക്കാൻ മകൻ അനുവാദം ചോദിക്കുന്നു….. അത്രത്തോളം താൻ ,തൻറെ മകനിൽ നിന്ന് അകന്നിരിക്കുന്നു എന്ന് തോന്നൽ ആ അമ്മയുടെ ഹൃദയത്തെ കീറിമുറിച്ചു….. അവർ അലറി കരഞ്ഞുകൊണ്ട് തന്റെ മകനെ കെട്ടിപ്പുണർന്നു…… ഇരുവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു….

ഇല്ല …അമ്മ ഇനി എങ്ങോട്ടും പോകുന്നില്ല …. കൊച്ചു കുട്ടികളെ സമാധാനിപ്പിക്കുന്നത് പോലെ രാജശേഖരന്റെ നെറുകിൽ തലോടിക്കൊണ്ട് അവർ പറഞ്ഞു ..

ഇരുവരുടെയും മനസ്സിലുണ്ടായിരുന്ന മഴക്കാറുകൾ എല്ലാം പെയ്തൊഴിഞ്ഞു… പിന്നീട് അവർ സംസാരിച്ചു എല്ലാ കാര്യങ്ങളും സംസാരിച്ചു… തുറന്നു തന്നെ… പണ്ടത്തെ കുസൃതികൾ തൊട്ട്,,, തൊട്ട് മുന്നേ നടന്ന സംഭവങ്ങൾ വരെ അവർ പരസ്പരം പങ്കുവെച്ചു.. നാളെക്കായി കുറച്ച് നല്ല തീരുമാനങ്ങളും അവർ അവിടെവച്ച് കൈക്കൊണ്ടു…..

രാത്രി കുറച്ചു വൈകി ഹോസ്പിറ്റലിൽ നിന്നും കിരണിനെയും കൂട്ടി തിരികെ പാലസിലേക്ക് വരുകയായിരുന്നു മഹേന്ദ്രൻ…. ഇടയ്ക്ക് വെച്ച് അവരുടെ കാറിനെ മറ്റൊരു കാർ ഓവർടേക്ക് ചെയ്തു നടുറോട്ടിലായി നിർത്തി… മുൻപിൽ വന്ന കാർ ബ്രേക്ക് ചെയ്തപ്പോൾ സ്വാഭാവികമായും മഹീന്ദ്രനും തൻറെ വണ്ടി ചവിട്ടി നിർത്തി..

ആരെടാ നടുറോട്ടിൽ വണ്ടി കൊണ്ടുവന്ന ചവിട്ടുന്നത് …എടുത്ത് മാറ്റടാ…. അയാൾ ഡ്രൈവിംഗ് സീറ്റിന്റെ വിൻഡോ തുറന്ന് തല പുറത്തേക്കിട്ട് ആക്രോശിച്ചു…

എന്നാൽ മുൻവശത്തെ വാഹനത്തിൽ നിന്നും യാതൊരുവിധമായ പ്രതികരണങ്ങളും ഉണ്ടായില്ല ,എന്ന് മാത്രമല്ല മുന്നിൽ കിടന്ന വണ്ടി കുറച്ചുകൂടി റിവേഴ്സ് എടുത്ത് മഹേന്ദ്രന്റെ വണ്ടിയുമായി തൊട്ടു തൊട്ടില്ല എന്ന രീതിയിൽ നിർത്തുകയും ചെയ്തു…..

മഹേന്ദ്രന് ദേഷ്യം വന്നു… അയാൾ ഡോർ തുറന്നു പുറത്തിറങ്ങി മുന്നിലെ വണ്ടിയുടെ സമീപത്തേക്ക് നടന്നു.. അയാൾ വണ്ടിക്ക് സമീപം എത്തിയപ്പോൾ തന്നെ വാഹനത്തിൻറെ നാല് ഡോറുകൾ തുറക്കുകയും നാലുപേർ പുറത്തിറങ്ങുകയും ചെയ്തു… അതിലൊരാൾ തൊട്ടടുത്ത നിമിഷം ക്ലോറോഫോം നിറച്ച തുണി മഹേന്ദ്രന്റെ മുഖത്തേക്ക് അമർത്തിപ്പിടിച്ചു ..കുതറാൻ ശ്രമിച്ച അയാളെ മറ്റൊരാൾ ലോക്ക് ചെയ്യുകയും ചെയ്തു… അല്പസമയത്തെ പിടച്ചിലുകൾക്കൊടുവിൽ മഹേന്ദ്രന്റെ ബോധം പൂർണമായും അയാളെ അയാളെ വിട്ടകന്നു… അപ്പോഴേക്കും അവിടേക്ക് ഒരു സ്പോർട്സ് ബൈക്ക് അവിടേക്ക് ചീറിപ്പാഞ്ഞു വന്നു… അതിൽ നിന്നും ഹെൽമെറ്റ് ധരിച്ച ഒരു യുവതി ഇറങ്ങി , അവൾ കാറിൻറെ സമീപത്തേക്ക് നടന്നു… ശേഷം കോ ഡ്രൈവർ സൈഡിലെ ഡോർ വലിച്ചു തുറന്നു… ഡോർ തുറക്കുന്ന ശബ്ദം കേട്ട് മയക്കത്തിലായിരുന്ന കിരൺ ഞെട്ടി ഉണർന്നു…..

തമ്പുരാൻ പള്ളിയുറക്കത്തിൽ ആയിരുന്നോ??? എന്തായാലും ഉണർന്നതല്ലേ… അവിടുന്ന് ഭൂമിയിലേക്ക് ഇറങ്ങിയാലും… അവൾ ഡോർ അല്പം കൂടി തുറന്നു കൊണ്ട് പറഞ്ഞു…

നല്ല പരിചയമുള്ള ശബ്ദം …കിരൺ അവളെ സംശയത്തോടെ നോക്കി ,മെല്ലെ പുറത്തേക്ക് ഇറങ്ങി…
അവൻറെ സംശയത്തോടെയുള്ള നോട്ടം കണ്ടപ്പോൾ തന്നെ അവൾക്ക് മനസ്സിലായി, തന്നെ കിരണിന് മനസ്സിലായിട്ടില്ല എന്ന്..

ഇനി മനസ്സിലാവാത്തതിന്റെ പേരിൽ ടെൻഷനടിക്കേണ്ട ….എന്ന് പറഞ്ഞുകൊണ്ട് അവൾ തന്റെ ഹെൽമെറ്റ് ഊരി മാറ്റി..
അവൻറെ മുഖത്ത് ഒരു ഞെട്ടൽ പ്രകടമായി …മൂക്കിൻറെ മുകളിൽ നല്ല കട്ടിയിൽ ബാൻഡേജ് ഒട്ടിച്ചിട്ടുണ്ട് …മുൻവശത്തെ പല്ലുകൾ തകർന്നതുകൊണ്ട് ആ ഭാഗത്ത് വായിക്കകത്തായി ക്ലിപ്പുമുണ്ട്…
ദ..ദ… ക്ലിപ്പുള്ളതിനാൽ അവന് സംസാരിക്കാൻ കഴിഞ്ഞില്ല …ചെറിയ വിക്കൽ മാത്രമേ പുറത്തേക്കു വന്നുള്ളൂ…

ദ.ദ.ദ അല്ല ദക്ഷിതാ….. ദക്ഷിതാ ദേവദേവൻ… ഇപ്പോൾ ആളെ മനസ്സിലായല്ലോ???? ഇനി കാര്യത്തിലേക്ക് കടക്കാം… പറഞ്ഞു തീർന്നതും അവളുടെ വലത്തെ കാൽമുട്ട് അവന്റെ നാഭിയിലേക്ക് അമർന്നിരുന്നു.. ഒരു നേർത്ത ഞരക്കത്തോടെ അവൻ മുന്നിലേക്ക് കൂനിപ്പോയി…

കൂനിപ്പോയ അവനെ ദക്ഷ പിടിച്ചു നേരെ നിർത്തി….. തുറന്നിരുന്ന വായിലേക്ക് കൈ കടത്തി ക്ലിപ്പുകൾ എല്ലാം ഒറ്റ വലിക്ക് പറിച്ചെടുത്തു.. അവൻ വായ പൊത്തിപ്പിടിച്ചുകൊണ്ട് അലറി കരഞ്ഞു…

ഇങ്ങനെ കരഞ്ഞാലോ???? നിനക്കറിയണ്ടേ, ഞാൻ എങ്ങനെയാണ് പണം ഉണ്ടാക്കിയതെന്ന്… ഞാൻ പറഞ്ഞു തരാം …അതിനു മുൻപ് എനിക്കൊരു സാധനം വേണം… എന്താണെന്നല്ലേ ???എൻറെ വാവയുടെ ഇടി കൊണ്ടിട്ടും വീഴാതെ നിന്ന നിൻറെ മേൽവരിയിലെ രണ്ട് പല്ല്….. അവളുടെ മുഷ്ടി മിന്നൽ വേഗത്തിൽ ആ പല്ലുകളെ തകർന്നു.. കീഴ്ത്താടിയുടെ ഒരു ഭാഗം പൊട്ടി മാറുന്നത് പോലെ തോന്നി കിരണിന്..
അവൻ വലിയ വായിൽ നിലവിളിച്ചു ….അപ്പോഴേക്കും തൻറെ കയ്യിൽ കരുതിയ കോട്ടൻ ദക്ഷ അവൻറെ വായിലേക്ക് വെച്ചമർത്തി അവൻറെ നിലവിളി താൽക്കാലികമായി അവസാനിപ്പിച്ചു….

ഇപ്പോൾ മനസ്സിലായി കാണുമല്ലോ, ഇതുപോലെ കൊണ്ടും കെടുത്തും തന്നെയാണ് ഞാൻ വളർന്നത്… അതിന് എന്നും എന്റെയൊപ്പം ഉണ്ടായിരുന്നതാണ് എന്റെ വാവ … എൻറെ ദേവേട്ടൻ.. അങ്ങേരുടെയും എന്റെയും ഇടയിൽ വരാമെന്ന് ചിന്തിച്ചാൽ പോലും നിൻറെ മരണമായിരിക്കും…..

ഡാ ചേട്ടാ… ഇവനെയും ഇവൻറെ തന്തയെയും വന്ന ഹോസ്പിറ്റലിൽ തന്നെ കൊണ്ടിട്ടേക്ക്.. ദക്ഷ സമറിനെ നോക്കി പറഞ്ഞു…

ഉവ്വ്, തമ്പുരാട്ടി അടിയൻ ചെയ്തോളാം… തമ്പുരാട്ടി വൈകാതെ കൂര പിടിക്കാൻ നോക്ക്.. സമർ അടിയാൻ ചെയ്യുന്നതുപോലെ ഒരു കൈകൊണ്ട് വാ പൊത്തി കളിയായി പറഞ്ഞു..

അതിന് മറുപടിയായി അവനെയും കോക്രി കാണിച്ച് ഹെൽമറ്റ് ധരിച്ച്, താൻ വന്ന സ്പോർട്സ് ബൈക്കിൽ കയറി തിരികെ വിട്ടു…

സമർ ,ഹോൾഡിൽ ഇട്ടിരുന്ന കോൾ എടുത്ത് സംസാരിച്ചു…. കഴിഞ്ഞു ദേവേട്ടാ……

ഓക്കേ ഞാൻ ഇവിടെ വെയിറ്റിംഗ് ആണ്….

അഞ്ചു മിനിറ്റ് …അതിനുള്ളിൽ ഞങ്ങൾ അങ്ങ് എത്തിയേക്കാം…

സമർ തന്റെ കാറിൽ കയറി ശേഷം കൂടെയുള്ളവരോട് മഹീന്ദ്രനെയും കിരണനെയും കൊണ്ട് അവരുടെ കാറിൽ തന്നെ , തൻറെ കാറിനെ ഫോളോ ചെയ്യാൻ പറഞ്ഞു… രണ്ട് വാഹനങ്ങളും അവിടെനിന്ന് പുറപ്പെട്ടു…

***********************************
Somewhere in Kolkata…

ഇവിടെനിന്ന് വൈദേഹിയെ തീർക്കാൻ പോകുന്നു ,എന്ന് പറഞ്ഞു നാട്ടിൽ പോയ അവൻ എന്തിനാണ് ,ഈ കണ്ട കാടൊക്കെ നിരങ്ങാൻ പോയത്…. അമൻ സംശയത്തോടെ കാർത്തിക്കിനോട് ചോദിച്ചു…
അനുരുദ്ധും അവൻറെ അച്ഛൻ അനന്തനും മരിച്ചു എന്ന വിവരം അർജുനാണ് അവരോട് പറഞ്ഞത്…

അതെ …അത് തന്നെയാണ് ഞാനും ആലോചിക്കുന്നത്… ഇവിടെനിന്ന് പോയവന്റെ ബോഡി എങ്ങനെയാണ് കാട്ടിൽ നിന്നും കിട്ടുന്നത്… അതും അവൻറെ അച്ഛനോടൊപ്പം തന്നെ…

നിൻറെയൊക്കെ തലയിൽ കളിമണ്ണാണോ??? ഇത്രയൊക്കെയായിട്ടും മനസ്സിലായില്ലേ ..അവനെയും അവൻറെ തന്തയെയും ആരോ തീർത്തതാണ്… ഒരു തെളിവ് പോലും അവശേഷിപ്പിക്കാതെ… അവരുടെ സംസാരം കേട്ട് ദേഷ്യം വന്ന അർജുൻ പറഞ്ഞു

പക്ഷേ പോലീസിന്റെ അന്വേഷണത്തിൽ??? അമൽ സംശയത്തോടെ അർജുനെ നോക്കി..

നമ്മൾക്ക് മാത്രമല്ല പോലീസിനെ സ്വധീനിക്കാൻ കഴിയുന്നത് .. ആര് കാശുകൊടുത്താലും അവന്മാർ വാങ്ങും …അതിനുള്ള പണിയും ചെയ്യും ……..ഒരു പോലീസ് അന്വേഷണം……മൈ ഫുട്ട്… ആരോ നല്ല പോലെ കാശിറക്കി കളിച്ചിട്ടുണ്ട്, അവരുടെ മരണത്തെ അപകടമരണമാക്കി തീർത്ത്, എഴുതിത്തള്ളാൻ….

ഇതിനെപ്പറ്റി സിൻഡിക്കേറ്റ് അറിഞ്ഞില്ലേ ????അവരെന്ത് പറയുന്നു ….നിൻറെ അച്ഛന് അറിയാതിരിക്കില്ലല്ലോ??

ഇതൊരു കൊലപാതകം ആണെങ്കിൽ കൂടി കാത്തിരിക്കാൻ ആണ് അവർ പറയുന്നത് …കാരണം ഇത് ചെയ്തവർ ലക്ഷ്യം വെക്കുന്നത്, ദേവലോകം തറവാടിനെ ആണോ… അതോ നമ്മുളെ ആണോ എന്ന് ആദ്യം കൺഫോം ചെയ്യണം… എന്നിട്ട് മതി അടുത്ത സ്റ്റെപ്പ്… അതാണ് സിൻഡിക്കേറ്റിൻറെ നിലപാട്…
നമ്മളോട് തൽക്കാലം ഇവിടെത്തന്നെ തുടരാനാണ് പറഞ്ഞിരിക്കുന്നത്….

Updated: August 12, 2023 — 11:35 pm

57 Comments

  1. Broo eanthayi adutha part ippol eangan undakumo atho kadha nirthiyathu aano anengil onnu parnayane idakkidakku vannu nokkandallo

  2. Ee stry kure part vereyum vannittund

  3. Bro nthayii
    Oru vivarom illallo

  4. Bro story Stop chayitho

  5. Next പാർട്ട്‌ ഉടനെ കാണുമോ

  6. 4 months ആയി ഒരു പാർട്ട്‌ വന്നിട്ട്, ഒരു അപ്ഡേറ്റ് എങ്കിലും തന്നൂടെ.

  7. Any update

  8. നന്ദുസ്

    സഹോ.. കഥകൾ. Com ന്നാ സംഭവത്തെ kurichu?നിക്ക് അറില്ലാരുന്നു സത്യം… പ്രൊഫസർ പറഞ്ഞു അറിഞ്ഞിട്ടാണ് ഞാൻ google ൽ നോക്കി കിട്ടുന്നത്.. So…..
    വളരെ നല്ലൊരു ത്രില്ലെർ മൂവി ആണിത്.. വായിച്ചാലും വായിച്ചാലും മനസ്സിന്റെ കൊതി തീരാത്തൊരു കാവ്യാമാണിത്.. സത്യം.. കഥകൾകുടുംബത്തിലെ ന്റെ ആദ്യത്തെ കണ്ടെത്തലും, വായനയും, ആസ്വാദനവും ആണ്…. വളരേ വളരേ ഇഷ്ടം… തുടർന്നും…

  9. Pls Next part

    1. ആനന്ദ്

      സഹോ… എന്തെങ്കിലും ഒരു update പുതുവർഷം പ്രമാണിച്ചെങ്കിലും… കാത്തിരിക്കുന്നു… നല്ല ഒരു കഥയാത് കൊണ്ടാ… തീർച്ചയായും തുടരണം… ഇടക്ക് എന്തേലും ഒരു update എങ്കിലും തന്നാൽ വായനക്കാർ ഞങ്ങൾക്ക് ഒരു ആശ്വാസമായിരിക്കും… പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു വായനക്കാരൻ…

    2. ആനന്ദ്

      സഹോ… കാത്തിരിക്കുന്നു… ഇത്, നല്ല ഒരു കഥയാ… അതുകൊണ്ട്, തീർച്ചയായും തുടരണം… ഇടക്ക് എന്തേലും ഒരു update എങ്കിലും തന്നാൽ, വായനക്കാർ ഞങ്ങൾക്ക് ഒരു ആശ്വാസമായിരിക്കും… എന്തെങ്കിലും ഒരു update, പുതുവർഷം പ്രമാണിച്ചെങ്കിലും… പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു വായനക്കാരൻ…

    3. വായന പ്രിയൻ

      സഹോ… കാത്തിരിക്കുന്നു… ഇത്, നല്ല ഒരു കഥയാ… അതുകൊണ്ട്, തീർച്ചയായും തുടരണം… ഇടക്ക് എന്തേലും ഒരു update എങ്കിലും തന്നാൽ, വായനക്കാർ ഞങ്ങൾക്ക് ഒരു ആശ്വാസമായിരിക്കും… എന്തെങ്കിലും ഒരു update, പുതുവർഷം പ്രമാണിച്ചെങ്കിലും… പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു വായനക്കാരൻ…

  10. Any update…We r waiting bro

  11. ഒരു update തരുമോ, അടുത്ത ഭാഗം എപ്പോൾ വരുമെന്ന്…?

  12. നീലകുറുക്കൻ

    Bakki part okke vere sitil varunnund..

    Evide ini varille?

  13. കൊച്ചിക്കാരൻ

    ???

  14. Broo katta waiting aanu adutha part aduthengan undakumo

  15. 3 month ayi we are waiting bro

  16. ഇതിൻ്റെ അടുത്ത ഭാഗം എവിടെ?

  17. അടുത്ത part ഉണ്ടാകുമോ…

  18. New kadha waiting ann bro

  19. ഭായ് ഇതിന്റെ ബാക്കി ഭാഗം എപ്പോൾ വരും തിരക്കാണ് എന്ന് അറിയാം എന്നാലും ഒരു തിയ്യതി പറയാൻ പറ്റുമോ

  20. Any update

  21. Bro nxt part epozada

    1. സാറേ പോയവഴി പുല്ലുപോലുമില്ലല്ലോ എന്തുപറ്റി. ഇനിയും കാത്തിരിപ്പിക്കുന്നത് നീതിയല്ല ബ്രോ.

  22. Evdide man 1month aayalo

Comments are closed.