ദേവലോകം 17 [പ്രിൻസ് വ്ളാഡ്] 663

ദേവന് തൻറെ മുത്തശ്ശിയുടെ പിണക്കം കണ്ട് ആദ്യം ചിരി വന്നു. അവൻ മെല്ലെ അവരുടെ അടുത്തേക്ക് നടന്നു…

മുത്തശ്ശി കുട്ടി…… അവൻ പെട്ടെന്ന് അവരുടെ മുൻപിലേക്ക് കയറി നിന്ന് വിളിച്ചു.. അത് കേട്ട് അവർക്ക് ചിരി വന്നെങ്കിലും അത് ഭാവിക്കാതെ മഹേശ്വരി ദേവി വീണ്ടും എതിർവശത്തേക്ക് തന്നെ തിരിഞ്ഞു …..

ആഹാ അത്രയ്ക്കായോ….ദേവൻ അതും പറഞ്ഞ് വീണ്ടും മഹേശ്വരി ദേവിയുടെ മുന്നിലെത്തി, അവരെ തൻറെ കരങ്ങളിൽ എടുത്തുയർത്തി  മെല്ലെ കറങ്ങാൻ തുടങ്ങി… പെട്ടെന്ന് ഒന്ന് ഭയന്നെങ്കിലും തൻറെ പേരക്കുട്ടിയുടെ കുറുമ്പോർത്ത് അവർക്കും ചിരി വന്നു……

നിർത്തടാ…ചെക്കാ താഴെ… അവർ മെല്ലെ ദേവൻറെ കൈകളിൽ തല്ലിക്കൊണ്ട് പറഞ്ഞു.. അവരുടെ പിണക്കമല്ലാം അപ്പോഴേക്കും അലിഞ്ഞു പോയിരുന്നു..അവർ ഇരുവരുടെയും പ്രവർത്തികൾ ബാക്കിയുള്ളവരെല്ലാം ഒരു ചിരിയോടെ  നോക്കി നിന്നു…. ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഊണും കഴിഞ്ഞ് വിശ്രമിച്ച ശേഷം എല്ലാവരും വൈകിട്ടോടെ വീണ്ടും സ്വീകരണമുറിയിൽ ഒത്തുകൂടി…. ദേവൻറെ വിവാഹക്കാര്യം തന്നെയായിരുന്നു പ്രധാന അജണ്ട….

*********************************

സ്വീകരണ മുറിയിൽ അന്ന് അമരാവതയിലുള്ളവരെല്ലാം ഒത്തുചേർന്നു.. വിശാലമായ ആ മുറിയുടെ ഒരു വശത്ത് മധ്യഭാഗത്തായി രാജശേഖരനും ഭാര്യ ലക്ഷ്മിയും ഇരുന്നു… അവരുടെ ഇരുവശങ്ങളിലുമായി ദേവദേവനും മഹേശ്വരി ദേവിയും… ബാക്കിയുള്ളവരെല്ലാം ഓരോ ഇരിപ്പിടങ്ങളിലായി സ്ഥാനം പിടിച്ചു.. ദക്ഷ ശ്രേയയുടെയും ആൻഡ്രിയയുടെയും കൂടെയിരുന്നു ദക്ഷയുടെ മടിയിൽ എറിക്കും ആൻഡ്രിയയുടെ മടിയിൽ ട്വിൻസും സ്ഥാനം പിടിച്ചു…

അവർ മൂവരും ഇടയ്ക്കിടെ ദേവനെ കൂർപ്പിച്ച് നോക്കുന്നുണ്ട്… അവൻ അവരെ നോക്കുമ്പോഴേക്കും മൂന്ന് കുട്ടിക്കുറുമ്പന്മാരും പുച്ഛത്തോടെ മുഖം തിരിക്കും… കാര്യം മറ്റൊന്നുമല്ല ദേവൻ അവിടെ വന്നിട്ട് ഇതുവരെയും മൂന്നു പേരെയും മൈൻഡ് ചെയ്തില്ല..
യുഎസിൽ എത്തുമ്പോൾ മൂവർക്കും ദക്ഷയേക്കാൾ കൂട്ട് ദേവനോടാണ്… അവരുടെ എല്ലാ കുസൃതിത്തരങ്ങൾക്കും അവൻ കൂട്ടുനിൽക്കും ….ഇഷ്ടമുള്ളതെല്ലാം വാങ്ങി നൽകും… എന്നാൽ ഇന്ന് അവരെ അവൻ മൈൻഡ് ചെയ്തതു പോലുമില്ല അതാണ് കുറുമ്പൻമാരെ ദേഷ്യം പിടിപ്പിച്ചത്… ദേവനും അവിടെ നടക്കുന്നതിൽ ഒന്നും ശ്രദ്ധിക്കാതെ കുറുമ്പന്മാരെ തന്നെ നോക്കിയിരുന്നു… അവരുടെ ഈ പിണക്കക്കളിയിൽ അവൻ അവരറിയാതെ തന്നെ ഒപ്പം കൂടി…

അപ്പോൾ.. നമ്മൾ ഇവിടെ കൂടിയിരിക്കുന്നത് എന്തിനാണെന്ന് എല്ലാവർക്കും അറിയാമായിരിക്കുമല്ലോ…. മഹേശ്വരിയുടെ ഗംഭീരമായ ശബ്ദം അവിടെ മുഴങ്ങി…
ദേവൻറെ വിവാഹം നടത്തണം… ഒപ്പം ഈ കുട്ടിയുടെയും അവിടെ ഇരുന്ന ദക്ഷയെ ചൂണ്ടിക്കാട്ടി മഹേശ്വരി ദേവി തുടർന്നു… ദേവന് ഈ ആഷാഢത്തിൽ 34 തികയും ദക്ഷിതയ്ക്ക് 28ഉം ഇനിയും ഇവരുടെ മാംഗല്യം ഇങ്ങനെ നീട്ടിക്കൊണ്ടു പോകുന്നതിൽ അർത്ഥമില്ല… അതുകൊണ്ടാണ് നിങ്ങളെ എല്ലാവരെയും ഒരുമിച്ച് ഇവിടേക്ക് വിളിച്ചു വരുത്തിയത്…. ഇവരെ അറിയാല്ലോ??? വലതുവശത്ത് ഇരിക്കുന്ന ചെറുമക്കളെ ചൂണ്ടി അവർ തുടർന്നു… കൃതിക്കിപ്പോൾ 23 തികഞ്ഞു രോഹന് 29ഉം പക്ഷേ ഇവർ തമ്മിലുള്ള പ്രായവ്യത്യാസം ഒന്നും ഞങ്ങൾ കാര്യമായിട്ടെടുക്കുന്നില്ല… കുട്ടികളുടെ ഇഷ്ടമല്ലേ വലുത്…. അതുകൊണ്ട് ഏറ്റവും അടുത്ത ശുഭമുഹൂർത്തത്തിൽ തന്നെ ഇവരുടെ വിവാഹം നമ്മുടെ കുലദൈവമായ നരസിംഹസ്വാമിയുടെ നടയിൽ വച്ച് നടത്തണം… അവർ പറഞ്ഞു നിർത്തി രാജശേഖരനെ നോക്കി..

ദേവരാജന്റെ അനിയൻറെ കുടുംബത്തിലുള്ളവർക്ക് മുഴുവൻ ദക്ഷയും ദേവനുമായുള്ള റിലേഷൻ വ്യക്തമായി അറിയാം… പക്ഷേ അതൊന്നും മഹേശ്വരിക്കോ അവരുടെ ആങ്ങളമാർക്കോ അറിയില്ല…. അതുകൊണ്ടുതന്നെ മഹേശ്വരിയുടെ സംസാരത്തിൽ അഥർവിനും ബാക്കിയുള്ളവർക്കും അല്പം അലോസരം തോന്നിയെങ്കിലും ,രാജേശ്വരിയുടെ ആങ്ങളമാർക്കും മറ്റും അത് വല്ലാതെ ബോധിച്ചു… എല്ലാവരും രാജശേഖരമന്നാടിയാരുടെ തീരുമാനത്തിനായി കാതോർത്തു…

ദേവനും ദക്ഷയ്ക്ക് പക്ഷേ അതിലൊന്നും യാതൊരു ടെൻഷനും തോന്നിയില്ല.. തങ്ങളുടെ പ്രിയപ്പെട്ട അപ്പ തന്നെയാണല്ലോ തങ്ങളെ ചേർത്തുവെച്ചത്, അതുകൊണ്ട് ഒരിക്കലും തങ്ങൾക്കെതിരായി ഉള്ള ഒരു വിധിയെഴുത്ത് അവിടെ നിന്നുണ്ടാവില്ല എന്ന് അവർക്ക് ഉറപ്പായിരുന്നു….

അമ്മ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു… ഇനിയും ഇവരുടെ വിവാഹം ഇങ്ങനെ നീട്ടിക്കൊണ്ടു പോകുന്നതിനോട് ഞാനും യോജിക്കുന്നില്ല …അമ്മ പറഞ്ഞതുപോലെ തന്നെ അടുത്തുള്ള ശുഭമുഹൂർത്തത്തിൽ തന്നെ എൻറെ മകൻ ദേവദേവന്റെയും ,ദക്ഷിതയുടെയും വിവാഹം നരസിംഹ സ്വാമിയുടെ നടയിൽ വച്ച് തന്നെ നടത്താം…. രാജശേഖരന്റെ വാക്കുകൾ കേട്ട് ഒരു നിമിഷം ലക്ഷ്മിയുടെ ഹൃദയം ആനന്ദത്താൽ നിറഞ്ഞു… അവർക്കും വല്ലാത്ത ഒരു മോഹമായിരുന്നു ദക്ഷിതയെ തൻറെ മരുമകളാക്കാൻ… അല്ല മകളാക്കാൻ….

അളിയാ പറയുമ്പോൾ തെളിച്ചു പറയണം  …ദേവൻറെ മാംഗല്യം എന്റെ മകൾ കൃതിയുമായും…. ദക്ഷയുടേത് ഈ നിൽക്കുന്ന രോഹനുമായും ആണ് എന്ന്….. ഇല്ലെങ്കിൽ കേട്ട് നിൽക്കുന്നവർ തെറ്റിദ്ധരിക്കും …. തമാശമട്ടോടെ പൊട്ടിച്ചിരിച്ചുകൊണ്ട് കൃതിയുടെ അച്ഛൻ മഹേന്ദ്രൻ രാജശേഖരനോടായി പറഞ്ഞു……

ഇതിൽ തെറ്റിദ്ധരിക്കാൻ ഒന്നുമില്ല മഹേന്ദ്രാ….. ഞാൻ നല്ല തെളിച്ചു തന്നെയാണ് പറഞ്ഞത് ….ഏറ്റവും അടുത്ത മുഹൂർത്തത്തിൽ നരസിംഹ സ്വാമിയുടെ നടയിൽ വച്ച് അമരാവതിയുടെ ഇപ്പോഴത്തെ അവകാശി എന്റെ മകൻ ദേവദേവനും ഈ ഇരിക്കുന്ന ദക്ഷിതയും തമ്മിലുള്ള വിവാഹം  നടക്കും… അമ്മ പറഞ്ഞതുപോലെ കുട്ടികളുടെ ഇഷ്ടം തന്നെയല്ലേ നോക്കേണ്ടത്……

രാജശേഖര……… ഒരു താക്കീതിന്റെ സ്വരത്തിൽ മഹേശ്വരി തൻറെ മകനെ വിളിച്ചു….. നീ എന്താണ് ഈ പറയുന്നത് ….നീ നിൻറെ ഇഷ്ടത്തിന് എവിടെയോ കിടന്ന ഒരുവളെ വിളിച്ചു കൊണ്ടുവന്നു…. ഇപ്പോൾ തന്റെ മകനെയും ….എൻറെ ചെറുമകനെയും ….അതേ വഴി പിന്തുടരാൻ ആയി നിർബന്ധിക്കുകയാണോ……. നടക്കില്ല രാജശേഖരാ….. ഞാൻ ജീവനോടെ ഇരിക്കുമ്പോൾ ഈ അസംബന്ധം ഇവിടെ നടക്കാൻ ഞാൻ അനുവദിക്കില്ല….. അവർ കോപം കൊണ്ട് വിറച്ചു…..

അമ്മ സമാധാനത്തോടെ കേൾക്കണം…. രാജശേഖരൻ അവരെ അനുനയിപ്പിക്കാൻ ശ്രമിച്ചു .
അമ്മ പറഞ്ഞല്ലോ ഞാൻ അവനെ നിർബന്ധിതയാണെന്ന്… അമ്മ അവൻറെ മുഖത്തേക്ക് ഒന്ന് നോക്ക് …അവന് ഈ വിവാഹത്തിൽ എതിർപ്പുള്ളതായി ഏതെങ്കിലും രീതിയിൽ അമ്മയ്ക്ക് തോന്നുന്നുണ്ടോ???

രാജേശ്വരി ദേവൻറെ മുഖത്തേക്ക് നോക്കി …അവൻ ഒരു ചിരിയോടെ തന്നെ ഇരിക്കുകയാണ്…. അവന്റെ ആ മുഖഭാവത്തിൽ നിന്നു തന്നെ അവർക്ക് മനസ്സിലായി അവന് ആ വിവാഹത്തിൽ പരിപൂർണ്ണ സമ്മതമാണെന്ന്…

മുത്തശ്ശി എനിക്ക് ഇവളെ …..ദേവൻ അവരോട് അനുനയത്തിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ആയി തുടങ്ങി..

എനിക്കൊന്നും കേൾക്കണ്ട ദേവ….. എന്നെ മണ്ടിയാക്കാനാണ് നീയും ഒരുങ്ങുന്നതെങ്കിൽ ഇനി മഹേശ്വരിയെ ജീവനോടെ ആരും കാണില്ല ….അവർ അതും പറഞ്ഞുകൊണ്ട് തന്റെ മുറിയിലേക്ക്  നടന്നു..

വിളിച്ചുവരുത്തിയിട്ട് അപമാനിക്കുകയാണോ ഞങ്ങളെ??? ഇതാണോ അമരാവതിയിലെ മന്നാടിയാന്മാരുടെ പാരമ്പര്യം??? കൃതിയുടെ അച്ഛൻ മഹേന്ദ്രൻ ദേഷ്യത്തോടെ രാജശേഖരനോട് ചോദിച്ചു….

നിങ്ങളെ ഇവിടേക്ക് ആര് വിളിച്ചു വരുത്തി എന്നാണ് പറയുന്നത്??? നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിന് വന്നു …അതിന് നിങ്ങൾക്ക്,,, നിങ്ങളുടേതായ ഒരു ഉദ്ദേശവും ഉണ്ടായിരുന്നു …അതൊന്നും നടത്തിത്തരലല്ല എന്റെ ജോലി… രാജശേഖരനും അല്പം കോപത്തോടെ തന്നെ മറുപടി പറഞ്ഞു…

എന്നെക്കാൾ എന്ത് യോഗ്യതയാണ് ഇവൾക്കുള്ളതെന്ന് ചോദിക്ക് ചേട്ടാ???? കൃതി തന്റെ മോഹങ്ങളെല്ലാം ചില്ലു കൊട്ടാരം പോലെ തകർന്നു വീഴുന്നത് കണ്ട് തന്റെ ജ്യേഷ്ഠനായ കിരണിനോട് പറഞ്ഞു..

ഇതെല്ലാം കേട്ട് നിന്ന് രോഹൻ നേരെ ദക്ഷയുടെ മുന്നിലേക്ക് വേഗത്തിൽ നടന്നു….
ദക്ഷ നിനക്ക് ഈ ബന്ധത്തോട് താല്പര്യം ആണോ ????നിനക്ക് ഞാനില്ലേ???? ഞാൻ ഒരുപാട് സ്വപ്നം കണ്ടതാണ് നമ്മൾ ഒരുമിച്ചുള്ള ജീവിതം ….അവൻ വളരെ വികാരവായ്പ്പോടെ പറഞ്ഞു…

ശേഖരച്ചന്റെ ഇഷ്ടമാണ് എൻറെയും …. എല്ലാം അദ്ദേഹം പറയുന്നതുപോലെ… ദക്ഷ പറയുന്നത് കേട്ട് രാജശേഖരൻ അവളെ ഒന്ന് കൂർപ്പിച്ച് നോക്കി… എല്ലാം രണ്ടും കൂടി എന്റെ തലയിൽ തന്നെ കൊണ്ടിടുകയാണ് അല്ലേ??? എന്നൊരു ഭാവം ആ നോട്ടത്തിന് ഉണ്ടായിരുന്നു….
അവൾ ആ നോട്ടം കണ്ട് കടിച്ചുപിടിച്ച ഒരു ചിരിയോടെ തലകുനിച്ചു നിന്നു…

അതോടെ കൃതിക്കും രോഹനും അവരുടെ കുടുംബങ്ങൾക്കും ഉണ്ടായിരുന്ന പ്രതീക്ഷയും അസ്തമിച്ചു…

അതെങ്ങനെ ശരിയാവും …എൻറെ അനുജത്തിക്ക് ആശ കൊടുത്ത് അവളെ ഇവിടം വരെ എത്തിച്ചിട്ട് പെട്ടെന്ന് കൈവിടാനോ ???ഞാൻ  അനുവദിക്കില്ല …എല്ലാവരെയും നോക്കി കൃതിയുടെ ജേഷ്ഠൻ കിരൺ പറഞ്ഞു തുടങ്ങി. കൃതിക്ക് ലഭിക്കുമായിരുന്ന സൗഭാഗ്യങ്ങളിൽ ഒരു പങ്ക് അവനും സ്വപ്നം കണ്ടു തുടങ്ങിയിരുന്നു ,അതങ്ങനെ വിട്ടുകൊടുക്കാൻ അവൻ തയ്യാറായില്ല…
നിങ്ങൾ എന്തായാലും ഇവനുവേണ്ടി കണ്ടുപിടിച്ചിരിക്കുന്ന പെണ്ണ് കൊള്ളാം …എവിടെനിന്നോ കയറിവന്ന ഒരു അനാഥ… അല്ലാതെ എന്താണ് ഇവൾ…. അവൻ ദക്ഷയെ പുച്ഛിച്ചുകൊണ്ട് പറഞ്ഞു …..പിന്നെ ഇവൾ സമർത്ഥയാണ് …ഇവിടെ ഒരു ആശ്രിതയായി കയറിക്കൂടി ഇവിടുത്തെ തന്നെ കൊച്ചതമ്പുരാനെ കറക്കിയെടുത്തു…. അതുമാത്രമോ ഇവിടെയൊന്നും ബിസിനസ് ചെയ്യാതെ …. മറ്റെവിടെയോ പോയി ബിസിനസ് ചെയ്ത് പണം ഉണ്ടാക്കി എന്ന് പറയുന്നു …എങ്ങനെയാണോ എന്തോ… അല്ല  പണം ഉണ്ടാക്കാൻ ആണോ ഇവളുമാരെ പോലെ ഉള്ളവർക്ക് വഴികളില്ലാത്തത്… ആരുടെയൊക്കെ കൂടെ കിടന്നു… കിരൺ പറഞ്ഞു മുഴുവനാക്കിയില്ല….അടുത്ത നിമിഷം എല്ലാവരും കണ്ടത് കിരൺ തെറിച്ചൊരു ടീപോയുടെ മുകളിൽ വീഴുന്നതും അതിൻറെ ചില്ലുകൾ മുകളിലേക്ക് പറക്കുന്നതുമാണ്…

അവൻ നിന്ന് സ്ഥലത്ത് ഇപ്പോൾ ദേവനാണ് നിൽക്കുന്നത്… അവൻറെ മുഖമെല്ലാം വലിഞ്ഞുമുറുകി കഴുത്തിലെ ഞരമ്പുകൾ എല്ലാം തെളിഞ്ഞു വന്നു..
കയ്യിൽ കിടന്ന സിംഹത്തലകൊത്തിയ ഇടിവള ഒന്നുകൂടി മുകളിലേക്ക് കയറ്റി ,ദേവൻ കിരണിന് നേരെ പാഞ്ഞെടുത്തു… പൂച്ച കുഞ്ഞിനെ എടുക്കുന്ന ലാഘവത്തോടെ ദേവൻ കിരണിനെ ഉയർത്തിയെടുത്ത് ചുവരോടു ചേർത്ത് നിർത്തി… അടുത്ത നിമിഷം തന്നെ ദേവൻറെ ഇടംകൈയുടെ മുഷ്ടി കിരണിന്റെ മുൻവശത്തെ ഒരു വരി പല്ലുകളെയും മൂക്കിൻറെ പാലത്തെയും തകർത്തുകൊണ്ട് അവൻറെ മുഖത്ത് പതിച്ചു.. അവൻറെ അടുത്തേക്ക് ഓടിവന്ന കൃതിയേയും മറ്റുള്ളവരെയും ഒരു നോട്ടം കൊണ്ട് ദേവൻ തടഞ്ഞുനിർത്തി…..

നരസിംഹപുരത്തെ ആരാധനാമൂർത്തിയുടെ സർവ്വ ക്രോധവും അപ്പോൾ അവനിൽ അടങ്ങിയിരുന്നു…
എൻറെ പെണ്ണിനെ പറ്റി അശുഭകരമായ ഒരക്ഷരം….. ഒരക്ഷരം ആരുടെയെങ്കിലും വായിൽ നിന്ന് വീണാൽ… ഈ പാലസ് വിട്ട് പുറത്തേക്ക് പോകുന്നത് അവരുടെ ശവങ്ങൾ ആയിരിക്കും… കൊന്നുകളയും എല്ലാത്തിനെയും ഞാൻ… അവൻറെ മുരൾച്ച അവിടെയാകെ മുഴങ്ങി …അപ്പോഴും അവൻറെ കൈയുടെ ഒറ്റബലത്തിൽ ചുവരിൽ ചാരി നിൽക്കുകയായിരുന്ന കിരണിനെ പഴം തുണിക്കെട്ട് പോലെ അവൻറെ തന്നെ അച്ഛൻറെ മുന്നിലേക്ക് എറിഞ്ഞു കൊടുത്തു ദേവൻ…..

ആ പോയത് എന്റെ മുത്തശ്ശിയാണ്.. എന്നെ സ്നേഹിച്ചും ലാളിച്ചും വളർത്തിയ ആൾ …മുത്തശ്ശി പറയുന്നത് ഞാൻ കേൾക്കും ….പക്ഷേ അത് കണ്ട് മറ്റാരുടെയെങ്കിലും നാവാടിയാൽ…… ഒരു താക്കീതു പോലെ ദേവൻ പറഞ്ഞു നിർത്തി പിന്നീട് ദക്ഷയുടെ അടുത്ത് പോയി അവളെ വലിച്ച് തൻറെ നെഞ്ചോട് ചേർത്തു …
ഇവൾ ദക്ഷ…. ഈ ദേവദേവന്റെ പെണ്ണ്…. എൻറെ പ്രാണൻ… ഇവളെ കൂടെ കൂട്ടാൻ എനിക്ക് എൻറെ അച്ഛൻറെയും അമ്മയുടെയും മാത്രം സമ്മതം മതി… അവൻ അവളുടെ മൂർദ്ധാവിലായി ചുണ്ടുകൾ ചേർത്തു…. അപ്പാ… എനിക്ക് ഓഫീസിൽ വരെ പോകണം …ചിലപ്പോൾ വരാൻ വൈകും …തറയിൽ കിടക്കുന്ന കിരണിനെ നോക്കി പുച്ഛിച്ചുകൊണ്ട് തൻറെ അച്ഛനോടായി പറഞ്ഞു ദേവൻ പുറത്തേക്കിറങ്ങി…

ദേവൻറെ ഭാവമാറ്റത്തിൽ  സ്തംഭിച്ച് നിന്ന എല്ലാവർക്കും അപ്പോഴാണ് ബോധം തിരികെ വന്നത്… ഉടനെ അവിടെ ഒരു കരച്ചിൽ ഉയർന്നു….കൃതിയും അവളുടെ അമ്മയുമാണ് ….
എൻറെ മോനേ നിനക്ക് എന്തുപറ്റിയെടാ?????? നോക്കിനിൽക്കാതെ പെട്ടെന്ന് ഇവനെ ഏതെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോക്… അവർ തൻറെ ഭർത്താവിനെ നോക്കി കരഞ്ഞുകൊണ്ട് പറഞ്ഞു….

അവരുടെ പെട്ടെന്നുള്ള സംസാരം കേട്ട് ശ്രേയക്ക് ചിരിയാണ് വന്നത്… അവരുടെ മുന്നിലിട്ടല്ലേ ദേവൻ അയാളെ ആലക്കിയത് …എന്നിട്ട് അവർ പറയുന്നത് കേട്ടോ ….മോനെ എന്തുപറ്റി… എന്ന്????അവൾ മെല്ലെ ആൻഡ്രിയയോട് ചേർന്നുനിന്ന് അവളോട് പറഞ്ഞു.. അവൾക്കും ചിരി പൊട്ടി വന്നു…

ലക്ഷ്മി എഴുന്നേറ്റ് വന്ന് ദക്ഷയെ തന്റെ അരികിലേക്ക് ചേർത്തുപിടിച്ചു… കിരൺ പറഞ്ഞ കാര്യങ്ങളെല്ലാം അവളെ വിഷമിപ്പിച്ചു കാണും എന്ന് ലക്ഷ്മിക്ക് തോന്നി.. പക്ഷേ ദക്ഷയുടെ കണ്ണുകൾ ദേവൻറെ ഇടി കൊണ്ടിട്ടും അടരാതെയിരുന്ന കിരണിന്റെ മുൻവരിയിലെ രണ്ട് പല്ലുകളിലായിരുന്നു…..
ഞങ്ങളെ കൂടിയൊന്നു തകർത്തു തരൂ എന്നു പറഞ്ഞു ,ആ പല്ലുകൾ തന്നെ മാടി വിളിക്കുന്നതായി അവൾക്ക് തോന്നി… അവൾ മുഷ്ടി ചുരുട്ടി തന്റെ കോപം അടക്കാൻ പാടുപെട്ടു…. പക്ഷേ ലക്ഷ്മി ചേർത്തുപിടിച്ചപ്പോൾ…. ലക്ഷ്മിയോട് ചേർന്ന് നിന്നപ്പോൾ.. അവളുടെ ഉള്ളിൽ മെല്ലെ സമാധാനം നിറയുന്നത് അവൾ തിരിച്ചറിഞ്ഞു…

കൃതിയേയും ബാക്കി സ്ത്രീകളെയും അവിടെയാക്കി രോഹനും മറ്റുള്ളവരും കൂടി കിരണിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി….. പതിയെ സ്വീകരണമുറിയിൽ നിന്നും എല്ലാവരും പിരിഞ്ഞു…
മഹേശ്വരി ദേവി താഴെ നടന്ന കാര്യങ്ങൾ ഒന്നും അറിയാതെ തന്റെ റൂമിൽ തന്നെയായിരുന്നു..
തിരികെ റൂമിലെത്തിയ ദക്ഷയ്ക്ക് കിരൺ പറഞ്ഞ വാക്കുകൾ അവളുടെ ഉള്ളിനെ പൊള്ളിക്കുന്നത് പോലെ തോന്നി… അവൾ ഉടൻതന്നെ സമറിനെ കോൾ ചെയ്തു.. അവൾ അവിടെ നടന്ന കാര്യങ്ങളെല്ലാം അവനോട് പറഞ്ഞു ശേഷം കിരണിനെ എപ്പോഴാണ് തിരികെ കൊണ്ടുവരുന്നത് എന്ന് ഹോസ്പിറ്റലിൽ വിളിച്ച് അറിയാനും,,, തിരികെ വരുന്നതിനിടയ്ക്ക് അവനെ കുറച്ചുനേരത്തെക്കൊന്നു പിടിച്ചു നിർത്താനും,,,അവൾ സമറിനോട് ആവശ്യപ്പെട്ടു… തൻറെ ബെസ്റ്റി ആയ ദക്ഷ പറയുന്നതെല്ലാം അതേപോലെ ചെയ്യാമെന്ന് അവൻ അവൾക്ക് ഉറപ്പുനൽകി…

ശ്രേയയും ,,അഥർവ്വും,, ആൻഡ്രിയയും ,,ജോണും,, ലക്ഷ്മി അമ്മയും ഒക്കെ അവളുടെ റൂമിൽ വന്ന് അവളെ ആശ്വസിപ്പിച്ചു….. കുറുമ്പന്മാരോടൊപ്പം കളി പറഞ്ഞിരിക്കുന്ന ദക്ഷയെ കണ്ടപ്പോൾ അവൾ ഓക്കെ ആണെന്ന് അവർക്കും തോന്നി..

Updated: August 12, 2023 — 11:35 pm

57 Comments

  1. Broo eanthayi adutha part ippol eangan undakumo atho kadha nirthiyathu aano anengil onnu parnayane idakkidakku vannu nokkandallo

  2. Ee stry kure part vereyum vannittund

  3. Bro nthayii
    Oru vivarom illallo

  4. Bro story Stop chayitho

  5. Next പാർട്ട്‌ ഉടനെ കാണുമോ

  6. 4 months ആയി ഒരു പാർട്ട്‌ വന്നിട്ട്, ഒരു അപ്ഡേറ്റ് എങ്കിലും തന്നൂടെ.

  7. Any update

  8. നന്ദുസ്

    സഹോ.. കഥകൾ. Com ന്നാ സംഭവത്തെ kurichu?നിക്ക് അറില്ലാരുന്നു സത്യം… പ്രൊഫസർ പറഞ്ഞു അറിഞ്ഞിട്ടാണ് ഞാൻ google ൽ നോക്കി കിട്ടുന്നത്.. So…..
    വളരെ നല്ലൊരു ത്രില്ലെർ മൂവി ആണിത്.. വായിച്ചാലും വായിച്ചാലും മനസ്സിന്റെ കൊതി തീരാത്തൊരു കാവ്യാമാണിത്.. സത്യം.. കഥകൾകുടുംബത്തിലെ ന്റെ ആദ്യത്തെ കണ്ടെത്തലും, വായനയും, ആസ്വാദനവും ആണ്…. വളരേ വളരേ ഇഷ്ടം… തുടർന്നും…

  9. Pls Next part

    1. ആനന്ദ്

      സഹോ… എന്തെങ്കിലും ഒരു update പുതുവർഷം പ്രമാണിച്ചെങ്കിലും… കാത്തിരിക്കുന്നു… നല്ല ഒരു കഥയാത് കൊണ്ടാ… തീർച്ചയായും തുടരണം… ഇടക്ക് എന്തേലും ഒരു update എങ്കിലും തന്നാൽ വായനക്കാർ ഞങ്ങൾക്ക് ഒരു ആശ്വാസമായിരിക്കും… പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു വായനക്കാരൻ…

    2. ആനന്ദ്

      സഹോ… കാത്തിരിക്കുന്നു… ഇത്, നല്ല ഒരു കഥയാ… അതുകൊണ്ട്, തീർച്ചയായും തുടരണം… ഇടക്ക് എന്തേലും ഒരു update എങ്കിലും തന്നാൽ, വായനക്കാർ ഞങ്ങൾക്ക് ഒരു ആശ്വാസമായിരിക്കും… എന്തെങ്കിലും ഒരു update, പുതുവർഷം പ്രമാണിച്ചെങ്കിലും… പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു വായനക്കാരൻ…

    3. വായന പ്രിയൻ

      സഹോ… കാത്തിരിക്കുന്നു… ഇത്, നല്ല ഒരു കഥയാ… അതുകൊണ്ട്, തീർച്ചയായും തുടരണം… ഇടക്ക് എന്തേലും ഒരു update എങ്കിലും തന്നാൽ, വായനക്കാർ ഞങ്ങൾക്ക് ഒരു ആശ്വാസമായിരിക്കും… എന്തെങ്കിലും ഒരു update, പുതുവർഷം പ്രമാണിച്ചെങ്കിലും… പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു വായനക്കാരൻ…

  10. Any update…We r waiting bro

  11. ഒരു update തരുമോ, അടുത്ത ഭാഗം എപ്പോൾ വരുമെന്ന്…?

  12. നീലകുറുക്കൻ

    Bakki part okke vere sitil varunnund..

    Evide ini varille?

  13. കൊച്ചിക്കാരൻ

    ???

  14. Broo katta waiting aanu adutha part aduthengan undakumo

  15. 3 month ayi we are waiting bro

  16. ഇതിൻ്റെ അടുത്ത ഭാഗം എവിടെ?

  17. അടുത്ത part ഉണ്ടാകുമോ…

  18. New kadha waiting ann bro

  19. ഭായ് ഇതിന്റെ ബാക്കി ഭാഗം എപ്പോൾ വരും തിരക്കാണ് എന്ന് അറിയാം എന്നാലും ഒരു തിയ്യതി പറയാൻ പറ്റുമോ

  20. Any update

  21. Bro nxt part epozada

    1. സാറേ പോയവഴി പുല്ലുപോലുമില്ലല്ലോ എന്തുപറ്റി. ഇനിയും കാത്തിരിപ്പിക്കുന്നത് നീതിയല്ല ബ്രോ.

  22. Evdide man 1month aayalo

Comments are closed.