ദേവലോകം 17 [പ്രിൻസ് വ്ളാഡ്] 663

അയാൾ അങ്ങനെയൊന്നും വിചാരിച്ചത് കൊണ്ടല്ല എന്നെ രക്ഷിച്ചത് …ലച്ചു പെട്ടെന്ന് തലയുയർത്തി അവൻറെ മുഖത്ത് നോക്കി പറഞ്ഞു…..

പിന്നെ???? കർണ്ണൻ പെട്ടെന്നുണ്ടായ അവളുടെ ഭാവമാറ്റത്തിൽ ഒന്ന് ഞെട്ടി…

അത് …അത് …ലച്ചു നിന്ന് വിക്കി.

പറ ലച്ചു…. നീ എന്നിൽ നിന്ന് എന്തെങ്കിലും മറക്കുന്നുണ്ടോ??? കർണ്ണൻ  ദേഷ്യത്തിൽ ചോദിച്ചു…

പിന്നീട് അവൾക്ക് ഒന്നും മറക്കാൻ തോന്നിയില്ല, അന്ന് ബാംഗ്ലൂരിൽ കണ്ടത് മുതൽ ഇന്ന് നടന്നതുവരെ എല്ലാ കാര്യവും …തന്നെ സൂര്യൻ കിസ്സടിച്ചത് ഒഴികെ… മറ്റെല്ലാ കാര്യവും അവൾ സൂര്യനോട് പറഞ്ഞു….

അവൾ പറഞ്ഞതെല്ലാം കേട്ട് കർണ്ണൻ കിളി പോയത് പോലെ കട്ടിലിൽ ചാരി ഇരിക്കുകയാണ്… സൂര്യൻറെ തന്നെ കാണുമ്പോൾ ഉള്ള അളിയാ വിളിയും .. ഇന്നവൻ ലച്ചുവിനെ സ്വന്തമെന്ന് പറഞ്ഞതും എല്ലാം കർണ്ണൻ ഇരുത്തി ഒന്ന് റിവൈഡ് അടിച്ചു നോക്കി…. ഭയങ്കര….. എൻറെ പെങ്ങളെയും മനസ്സിൽ ഇട്ടോണ്ടാണ് അല്ലേ ഇവൻ ഇതൊക്കെ പറഞ്ഞത്… കർണന്റെ ചൊടികളിൽ ഒരു പുഞ്ചിരി വിടർന്നു ….തന്റെ ലച്ചുവിനെ കൈപിടിച്ചേൽപ്പിക്കാൻ അവനെക്കാൾ യോഗ്യനായുള്ള മറ്റാരുമില്ല എന്ന് കർണ്ണന് തോന്നി.. തൻറെ അപ്പച്ചി വളർത്തിയതാണ് അവനെ.. പാരമ്പര്യമായി കിട്ടിയതല്ലെങ്കിലും ദേവ് ഗ്രൂപ്പിൻറെ ഒരു അവകാശിയാണ് അവനും… പക്ഷേ അതൊന്നും കണ്ടു അഹങ്കരിക്കാതെ സ്വന്തമായി അധ്വാനിച്ച് നേടിയ തൊഴിലാണ് അവൻ ചെയ്യുന്നത്…. പോരാത്തതിന് സാധാരണക്കാർക്ക് വേണ്ടി പോരാടി മരിച്ച ഒരു സഖാവിൻറെ മകനും… എന്തുകൊണ്ടും അവൻ ലച്ചുവിന് യോഗ്യനാണ്… പൊട്ടി വന്ന ആ പുഞ്ചിരി അവൻ ലച്ചു കാണാതെ മറച്ചു ,ഗൗരവത്തിന്റെ മൂടുപടം അണിഞ്ഞു..
ഞാൻ അവനോട് ഒന്ന് സംസാരിക്കട്ടെ.. അതുവരെ നീ ഇത് മറ്റാരോടും പറയണ്ട… ഞാനിത് അറിഞ്ഞതായി അവൻ അറിയുകയും വേണ്ട കേട്ടല്ലോ..

അവൻ പറഞ്ഞതെല്ലാം ലച്ചു മൂളി കേട്ടു…  അവളുടെ ഉള്ളിൽ അപ്പോൾ വല്ലാത്ത സമാധാനമായിരുന്നു.. താനെല്ലാം തൻറെ ഏട്ടനോട് തുറന്നു പറഞ്ഞല്ലോ എന്ന സമാധാനം…

*********************************
പിറ്റേന്ന് അതിരാവിലെ തന്നെ ഉത്സവം കൂടാൻ വന്നവരും മറ്റും തറവാട്ടിൽ നിന്നും യാത്രയായി… വൈഗ ബോംബെയിലേക്കും… ദക്ഷ തിരികെ കൊച്ചിയിലേക്കും… ദേവൻ അവൻറെ നാട്ടിലേക്കും യാത്ര തിരിച്ചു…. ദക്ഷയും ദേവും ഒരുമിച്ചാണ് നെടുമ്പാശ്ശേരിയിൽ നിന്നും അമരാവതിയിലേക്ക് പോയത്……

എസ്.പിയുടെ ഒഫീഷ്യൽ ചേംബറിലേക്ക് കടന്നുവന്ന് സൂര്യന് സല്യൂട്ട് കൊടുത്തുകൊണ്ട് അലക്സ് തൻറെ കൈയിലിരുന്ന ഫയൽ മേശപ്പുറത്തേക്ക് വച്ചു….

സാർ ആധാർ ഡേറ്റാബേസ് വെരിഫൈ ചെയ്ത് മരിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ട്…

ഗുഡ് ….എന്താണ് അവരുടെ ഐഡന്റിറ്റി??? അവർ ഇരുവരും ആരാണെന്ന് സൂര്യന് അറിയാമെങ്കിലും അവൻ അലക്സിനോട് ചോദിച്ചു…

സാർ ഒന്ന് ആനന്ദൻ… രണ്ടാമത്തെയാൾ അയാളുടെ മകൻ അനിരുദ്ധ്.. ഇരുവരും ദേവലോകത്തേതാണ്…

ദേവന്മാരൊക്കെ അമരന്മാർ അല്ലേ അലക്സ്….. അവരൊക്കെ ഇപ്പോൾ ചാവാൻ തുടങ്ങിയോ… അതും ഭൂമിയിൽ വന്നു… സൂര്യൻ ചെറിയ ഒരു ചിരിയോടെ അലക്സിനോട് ചോദിച്ചു…

സാർ ദേവലോകം…. അത്… ഇവിടെ അറിയപ്പെടുന്ന ഒരു തറവാടാണ്.. പിന്നെ ചെറുതല്ലാത്ത ഒരു ബിസിനസ് ഗ്രൂപ്പും……

ഓക്കേ എന്തായാലും അവരെ വിവരം അറിയിച്ചേക്ക് ….വാർത്ത മീഡിയയ്ക്കും കൊടുത്തേക്ക്.. ബോഡി രണ്ടും മോർച്ചറിയിൽ അല്ലേ …പ്രൊസീജിയേഴ്സ് എല്ലാം കഴിച്ച് ഹാൻഡ്ഓവർ ചെയ്യണം…. താൻ പോകണമെന്നില്ല ..ലോക്കൽ സ്റ്റേഷനിലെ ആരെയെങ്കിലും പറഞ്ഞയച്ചാൽ മതിയാകും….. മറ്റെന്തെങ്കിലും???? അലക്സ് പോകാതെ നിൽക്കുന്നത് കണ്ടു സൂര്യൻ ചോദിച്ചു..

സാർ രാമപുരം സ്റ്റേഷനിൽ ഒരു മാൻ മിസ്സിംഗ് കേസ് രജിസ്റ്റർ ആയിട്ടുണ്ട്….അലക്സ് പറഞ്ഞു..

ഇതെന്താ അലക്സ് എന്നുമുതലാണ് ഒരു മിയർ മിസ്സിംഗ് കേസ് ഒക്കെ സർക്കിൾ ഇൻസ്പെക്ടർ അന്വേഷിക്കാൻ തുടങ്ങിയത്… അതുപോലെ അത് വന്നു എസ്.പിക്ക് റിപ്പോർട്ട് ചെയ്യേണ്ട ആവശ്യം എന്താണ്… അതൊക്കെ എസ്.ഐയും അവർക്ക് താഴെയുള്ളവരും ചെയ്യില്ല… തൻറെ കസേരയിലേക്ക് ഒന്നുകൂടി നിവർന്നിരുന്നു കൊണ്ട് സൂര്യൻ ചോദിച്ചു…

അത് സാർ പരാതിക്കാരൻ ഒരു സേവിയർ ആണ്… കാണാതായത് വൺ മിസ്റ്റർ ജോണിക്കുട്ടി… സസ്പെക്ട് ലിസ്റ്റിൽ ആദ്യത്തെ പേര് അത് കർണന്റേതാണ്… അതുകൊണ്ടാണ് അയാൾ ഒന്നു നിർത്തി… ലച്ചുവിന്റെയും സൂര്യന്റെയും കാര്യം അലക്സിന് അറിയാം അതുകൊണ്ടാണ് കർണന്റെപേരിൽ ഒരു കമ്പ്ലൈന്റ് വന്നപ്പോൾ അത് സൂര്യനുമായി പങ്കുവെച്ചത്…

ഓക്കേ അലക്സ് …ഐ അണ്ടർസ്റ്റാൻഡ്… യു ക്യാൻ ഗോ നൗ.. ഒന്ന് ചമ്മിയെങ്കിലും സൂര്യൻ അലക്സിനെ പറഞ്ഞുവിട്ടു..

സൂര്യൻ ഉടൻതന്നെ ദേവനെ വിളിക്കുകയും , ദേവൻ രണ്ടുദിവസംത്തിനുള്ളിൽ തന്നെ ജോണിക്കുട്ടിയെ തിരികെ വിടാം എന്ന് പറയുകയും ചെയ്തു…….

ഉച്ചയോടെ ന്യൂസ് പുറത്തു വരാൻ തുടങ്ങി …മരിച്ച ആളുകളെ തിരിച്ചറിഞ്ഞു എന്നും അവർ ദേവലോകം ബിസിനസ് ഗ്രൂപ്പിലെ അനന്തനും മകൻ അനിരുദ്ധനുമാണ് …എന്ന സ്ക്രോളുകളും മറ്റും ന്യൂസ് ചാനലുകളിൽ വന്നു തുടങ്ങി…

അവരുടെ മരണം ദേവലോകം തറവാട്ടിൽ ഒരു ചലനവും സൃഷ്ടിച്ചില്ല ….. പക്ഷേ അവർ ആര്യക്കും മാലതിക്കും ഒരു താങ്ങായി കൂടെ നിന്നു… ഭദ്രനാണ് ഹോസ്പിറ്റലിൽ പോയതും ബോഡി ഏറ്റുവാങ്ങിയതും ഒക്കെ.. വന്യജീവി ആക്രമണം ആയതുകൊണ്ടും ഇത്രയും ദിവസം കഴിഞ്ഞതുകൊണ്ടും എല്ലാം പൂർണമായും എംബാം ചെയ്ത രീതിയിലായിരുന്നു ബോഡികൾ…

നാട്ടുകാർക്കൊന്നും അവരെപ്പറ്റിയുള്ള വിവരങ്ങൾ അറിയാത്തതുകൊണ്ട് പൊതുദർശനവും റീത്ത് വയ്ക്കലും എല്ലാം മുറ പോലെ നടന്നു… വൈഗയെ മുംബൈയിൽ നിർത്തി അമർനാഥ് മാത്രം നാട്ടിൽ വന്നു തിരികെ പോയി… കർമ്മങ്ങളെല്ലാം ആര്യയും അവരുടെ ബന്ധത്തിലുള്ള ഒരു പയ്യനും കൂടി നിർവഹിച്ചു… വൈദേഹി എല്ലാത്തിനും ആര്യയുടെ കൂടെ തന്നെ ഉണ്ടായിരുന്നു ,അവൾക്ക് ഒരു താങ്ങായി……
**********************************
പോയിട്ട് എന്തായി??? മുംബൈയിലെ തങ്ങളുടെ ബീച്ച് ബംഗ്ലാവിലാണ് അമർനാഥും വൈഗയും….
നാട്ടിൽ പോയി അനന്തൻറെയും അനിരുദ്ധന്റെയും സംസ്കാര ചടങ്ങുകൾ കഴിഞ്ഞശേഷം തിരികെയെത്തിയ അമറിനോടായി വൈഗ ചോദിച്ചു ..

എന്താവാൻ …എല്ലാം നല്ലതുപോലെ കഴിച്ചു…. രണ്ടിന്റെയും തനി സ്വഭാവം നാട്ടുകാർക്കൊന്നും അറിയാത്തതുകൊണ്ട് ….അല്ല അറിയിക്കാത്തത് കൊണ്ട് പൊതുദർശനവും അനുസ്മരണയോഗവും ഒക്കെ ഉണ്ടായിരുന്നു….

അമ്മായിയും ആര്യയും??? വൈഗ ഇടയ്ക്ക് കയറി ചോദിച്ചു…

രണ്ടുപേർക്കും വിഷമമുണ്ട്… ഉണ്ടാവാതെ വഴിയില്ലല്ലോ… വൈദേഹി, ആര്യക്കൊപ്പം തന്നെയുണ്ടായിരുന്നു…. മുത്തശ്ശി അമ്മായിയോടൊപ്പവും ബാക്കി കാര്യങ്ങളെല്ലാം അച്ഛനും മുത്തച്ഛനും ചേർന്നാണ് നോക്കിയത് ….

വൈദേഹിയുടെ കിഡ്നാപ്പിംഗ്… ഹോസ്പിറ്റലിലെ തിരുമറി …ഇപ്പോൾ ഇവരുടെ അബ്നോർമൽ ഡെത്തും… അവിടെ എന്തൊക്കെയാണ് നടക്കുന്നതെന്ന് മനസ്സിലാകുന്നില്ലല്ലോ അമർ….
അവരുടെ മരണം അതൊരു ആനിമൽ അറ്റാക്കാണെന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല…. നിനക്ക് തോന്നുന്നുണ്ടോ…

എനിക്കും സംശയം ഇല്ലാതില്ല… പക്ഷേ പോലീസ് ഒക്കെ അന്വേഷിച്ച് ക്ലോസ് ചെയ്തതല്ലേ….

പോലീസിന്റെ അന്വേഷണം…. വൈഗ പുച്ഛിച്ചു.. ആദ്യം ഇത് രണ്ട് അനാഥ പ്രേതങ്ങൾ മാത്രമായിരുന്നു ഇപ്പോഴല്ലേ അത് ദേവലോകം തറവാട്ടിലെ അനന്തനും അനിരുദ്ധനും ആയത്.. അതുകൊണ്ട് അന്ന് അന്വേഷണം വേണ്ടപോലെ നടന്നു കാണില്ല…

അങ്ങനെയാവാൻ സാധ്യതയില്ല വൈഗ ….കേസ് അന്വേഷിച്ചത് ലോക്കൽ പോലീസ് ആണെങ്കിലും നേതൃത്വം നൽകിയത് എസ് പി സൂര്യനാരായണൻ നേരിട്ടാണ്…. പുള്ളിയെ എനിക്കറിയാം. അയാൾ ഒരു പക്കാ ജനുവിൻ ഓഫീസറാണ് ബാംഗ്ലൂരിൽ NIAയിൽ ഉണ്ടായിരുന്നു.. ആർക്കും അങ്ങനെ സ്വാധീനിക്കാൻ കഴിയാത്ത ഒരാളാണ് അദ്ദേഹം… അമർനാഥ് തനിക്കറിയാവുന്ന സൂര്യനാരായണനെ പറ്റി പറഞ്ഞു…

പക്ഷേ എനിക്ക് ഇതെല്ലാം അങ്ങോട്ട് ഡൈജസ്റ്റ് ആവുന്നില്ല… ഒരുപക്ഷേ അത് കൊലപാതകം ആണെങ്കിൽ ???അത് ചെയ്തവർ ലക്ഷ്യമിടുന്നത് ദേവലോകം തറവാടിനെആണെങ്കിൽ… വൈഗ കയ്യിലിരുന്ന ചൂട് കോഫി ഒന്ന് സിപ്പ് ചെയ്തു കൊണ്ട് കസേരയിലേക്ക് ഒന്നുകൂടി അമർന്നിരുന്നു….

അമർനാഥിന് അവൾ പറഞ്ഞതിൽ കഴമ്പുണ്ടെന്ന് തോന്നി… ഇവിടുത്തെ പ്രശ്നങ്ങൾ എല്ലാം ഒന്ന് തീരട്ടെ നമുക്ക് അന്വേഷിക്കാം…… അതൊക്കെ പോട്ടെ ഇവിടുത്തെ കാര്യങ്ങൾ എന്തായി ???നീ പറഞ്ഞ സംശയങ്ങളുടെ പിന്നാലെ പോയിട്ട് എന്തെങ്കിലും കിട്ടിയോ…

ബിസിനസ് എല്ലാം ഓക്കെയാണ്… നമ്മൾ ഒന്നു രണ്ടാഴ്ച ഇവിടെത്തന്നെ നിന്നാൽ തീരാവുന്ന പണിയെ ഉള്ളൂ… ഒന്ന് രണ്ട് ലൈസൻസ് പുതുക്കണം …പഴയ ക്ലൈന്റുകളെയെല്ലാം ഒന്ന് കാണണം അത്രയൊക്കെയേ ഉള്ളൂ… പക്ഷേ നായിക്കിന്റെ കാര്യത്തിൽ… അതാണെന്നെ കൂടുതൽ കുഴക്കുന്നത്…… നായിക്കിന് ആരോ തീർത്തതാണ് 100% എനിക്കത് ഉറപ്പുണ്ട്….
നിനക്കറിയില്ലേ… ആ ബംഗ്ലാവ്….. അതൊരു കോട്ടയാണ്… അവിടെമാകെ ഒരു ഷോട്ട് സർക്യൂട്ടിൽ അങ്ങ് കത്തിപ്പോയി എന്നൊക്കെ പോലീസ് പറഞ്ഞാൽ, അത് വിശ്വസിക്കാൻ തക്കവണ്ണം മണ്ടൻമാർ അല്ലല്ലോ നമ്മൾ…. അതും ഒരാൾ പോലും രക്ഷപ്പെടാതെ… പിന്നെ ആ കണ്ടെയ്നർ അതിന് പിന്നാലെയും ഞാൻ കുറച്ചു ദൂരം പോയി… അത് നായിക്കിന്റെ പോർട്ടിൽ നിന്നും കടത്താൻ ഉദ്ദേശിച്ച ബ്രൗൺഷുഗറാണ്.. കൂടെ ഹെറോയിനും.. പക്ഷേ ആരോ അത് പോലീസിന് ഒറ്റിക്കൊടുത്തു…

അങ്ങനെ പോലീസ് കസ്റ്റഡിയിലെടുത്താലും, അത് തിരികെ അവന് തന്നെ കിട്ടാറല്ലേ പതിവ് …അമർനാഥ് ഇടയ്ക്ക് കയറി പറഞ്ഞു….

വൈഗ :അതെ, ആ ആ ഓഫീസർ അയാളുടെ ആളാണല്ലോ ….അത് നായിക്കിന് തന്നെ കിട്ടേണ്ടതായിരുന്നു …..പക്ഷേ അതിനിടയിൽ ആരോ ആ കണ്ടെയ്നർ മൊത്തത്തിൽ നശിപ്പിച്ചു…

അമർ :അങ്ങനെയാണെങ്കിൽ ഒരു സംശയവും വേണ്ട, ആരാണോ നായിക്കിനെ ആ മയക്കുമരുന്ന് കടത്താൻ ചുമതലപ്പെടുത്തിയത് അയാൾ തന്നെയാവും ഇതറിഞ്ഞ് തീർത്തത്….

വൈഗ :അവിടെയും ഒരു കുഴപ്പമുണ്ട് അമർനാഥ്… അങ്ങനെയാണെങ്കിൽ ആരായിരിക്കും ആ കണ്ടെയ്നർ ബ്ലാസ്റ്റ് ചെയ്തത്… ഇത്ര കൃത്യമായി പോലീസിന്റെ കൺമുന്നിൽ വച്ച് തന്നെ ഇങ്ങനെയൊക്കെ ചെയ്യണമെങ്കിൽ…. ദാറ്റ്സ് എ പ്രൊഫഷണൽ ജോബ് …പണി നന്നായി അറിയാവുന്ന ആരോ ആണ്… ഇനി അയാൾ തന്നെയാണ് നായ്ക്കിനെയും തീർത്തതെങ്കിൽ… വൈഗ ഒരാലോചനയോടെ മുകളിലേക്ക് നോക്കി ചാരി കിടന്നു…

അമർ :അങ്ങനെയാണെങ്കിൽ… അയാളൊരു ജിന്നാണ്…. ഇവിടെ നായിക്കിന്റെ കളിത്തട്ടിൽ ഇറങ്ങി അവൻറെ ചരക്കു കത്തിച്ചതും, അവന് പരലോകത്തേക്ക് ഉള്ള ടിക്കറ്റ് അടിച്ചു കൊടുത്തതും ഒരാളാണെന്നുണ്ടെങ്കിൽ… He is a player… perhaps a most dangerous player…..

And powerful too ….വൈഗ കൂട്ടിച്ചേർത്തു

**********************************
അമരാവതിയുടെ അതിർത്തി വരെ ദേവൻറെ നെഞ്ചോരമായിരുന്ന ദക്ഷയുടെ യാത്ര, അതിർത്തി കടന്നതും മറ്റൊരു കാറിലായി… ദേവൻ നേരെ ദേവ് ഗ്രൂപ്പിൻറെ കോർപ്പറേറ്റ് ഓഫീസിലേക്ക് ആണ് പോയത്… ദക്ഷ മന്നാടിയാർ പാലസിലേക്കും…

മന്നാടിയാർ പാലസിൽ ദേവനെയും ദക്ഷയെയും സ്വീകരിക്കാൻ അവർ പ്രതീക്ഷിക്കാത്ത കുറെയേറെ അതിഥികൾ ഉണ്ടായിരുന്നു… ദേവൻറെ മുത്തശ്ശൻ ദേവരാജന്റെ അനുജന്റെ മക്കളും കുടുംബവും… അതുപോലെ തന്നെ മുത്തശ്ശി മഹേശ്വരി ദേവിയുടെ ആങ്ങളമാരും അവരുടെ മുഴുവൻ കുടുംബാംഗങ്ങളും…

ദേവരാജന്റെ അനുജനും കുടുംബവും …അവർ അമേരിക്കയിൽ സെറ്റിൽഡ് ആണ്.. നല്ല രീതിയിൽ തന്നെ വളർന്നുകൊണ്ടിരിക്കുന്ന ഒരു ബിസിനസ് ശൃംഖലയാണ് അവർക്കും ഉണ്ടായിരുന്നത്… ഇടയ്ക്കിടെ ദേവനും ദക്ഷയും ബിസിനസ് ടൂർ എന്നൊക്കെ പറഞ്ഞ് നേരെ യുഎസിൽ അവരുടെ അടുത്തേക്ക് പോകാറുണ്ടായിരുന്നു… അങ്ങനെ അവർക്കൊക്കെ അവരിരുവരെയും നല്ല പരിചയമാണ്..

ദേവരാജന്റെ അനുജന് ഒരു മകനാണ്.. അയാൾ അവിടുത്തെ തന്നെ ഒരു  യുവതിയെ വിവാഹം കഴിച്ചു… അവർക്ക് രണ്ടു മക്കളാണ് അഥർവ്വും ആൻഡ്രിയയും… രണ്ടുപേരും വിവാഹിതരാണ്… അഥർവിന്റെ ഭാര്യ ശ്രേയ, ഇരുവരും ബിസിനസ് ഒക്കെ നോക്കി നടത്തുന്നു… രണ്ടു കുട്ടികൾ ആദിത്യനും അഭിമന്യുവും… ട്വിൻസ് ആണ്….ആൻഡ്രിയ ഭർത്താവ്… ജോൺ… അമേരിക്കൻ എയർഫോഴ്സിൽ വർക്ക് ചെയ്യുന്നു. ഒരു മകൻ എറിക്… മൂന്നുപേരും പ്ലേ സ്കൂളിൽ ആണ്….കുട്ടികളെല്ലാം ദേവനുമായും ദെച്ചുവുമായും കമ്പനിയാണ്… പക്ഷേ ഇതൊന്നും നാട്ടിൽ ആർക്കും അറിയില്ല എന്ന് മാത്രം..
മഹേശ്വരി ദേവിക്ക് രണ്ട് ആങ്ങളമാരാണ് ഒരാൾ യുഎസ്സിലും മറ്റൊരാൾ യുകെയിലും  സെറ്റിൽഡാണ്… കൃതി യുകെയിൽ ഉള്ള ആങ്ങളയുടെ കൊച്ചുമകളും, റോഹൻ യുഎസിലുള്ള ആങ്ങളുടെ ചെറുമകനുംആണ്…
ദക്ഷയ്ക്ക് മഹേശ്വരി ദേവിയുടെ ബന്ധുക്കളെ ആരെയും തന്നെ അറിയില്ലായിരുന്നു..

അവളെ കണ്ടതും ലക്ഷ്മി അമ്മ സന്തോഷത്തോടെ ചെന്ന് അവളെ പുണർന്നു… ഒരു റെഡ് സാരി ആയിരുന്നു അവളുടെ വേഷം… തോളിലായി ഒരു ചെറിയ ഹാൻഡ്ബാഗും കയ്യിൽ ഒരു ട്രാവൽ ബാഗും പിടിച്ചു കൊണ്ടാണ് അവൾ നിന്നത്…. യാതൊരു ചമയങ്ങളും ഇല്ലാതെ തന്നെ അവൾ അതി സുന്ദരിയായിരുന്നു… അവളെ കണ്ടതും റോഹന്റെ മുഖം നൂറുവട്ട് ബൾബ് പോലെ തിളങ്ങി.. എന്നാൽ കൃതിക്ക് അവളോട് വല്ലാത്ത അസൂയ തോന്നി…..

അവളെ കണ്ടതും കുട്ടിപ്പട്ടാളങ്ങൾ മൂന്നും കൂടി ദച്ചൂ.. എന്ന് വിളിച്ചു കൊണ്ട് ദക്ഷയെ ചുറ്റിപ്പിടിച്ചു… ലക്ഷ്മി അമ്മ അതുകണ്ട് സംശയത്തോടെ അവളെ നോക്കി..

കഴിഞ്ഞതവണ ബിസിനസ് മീറ്റിങ്ങിന് യുഎസിൽ പോയപ്പോൾ ഇവരെ പരിചയപ്പെട്ടിരുന്നു…അവൾ ലക്ഷ്മിയമ്മയോട് പറഞ്ഞു….. അവൾ പറയുന്ന നുണ കേട്ട് ആൻഡ്രിയയും ശ്രേയയും അവളെ കൂർപ്പിച്ചു നോക്കി… ലച്ചു അത് കണ്ട് അവർ ഇരുവർക്കും ഒരു ചമ്മിയ ചിരി നൽകി… അവർ ആയിക്കോട്ടെ ..ആയിക്കോട്ടെ എന്ന രീതിയിൽ തലയാട്ടി…

എന്നാൽ ഇതൊന്നും മഹേശ്വരി ദേവിക്കോ അവരുടെ ആങ്ങളമാർക്കോ ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല… പ്രത്യേകിച്ചും റോഹന്റെ മാതാപിതാക്കൾക്ക്… തങ്ങളുടെ മകനുവേണ്ടി അവളെ ആലോചിക്കാൻ ആയിട്ടാണ് അവർ അവിടെ എത്തിയത്… ശ്രേയയുടെ പേരെന്റ്സ് അവളുടെയും ദേവന്റെയും വിവാഹം ഉറപ്പിക്കാനും… ഇരുകുടുംബങ്ങൾക്കും അതുവഴി ലഭിക്കാൻ പോകുന്ന കോടിക്കണക്കിന് രൂപയുടെ ആസ്തി ആയിരുന്നു മുഖ്യം…

മഹേശ്വരിദേവിയെ കണ്ട ദക്ഷ അവരുടെ അനുഗ്രഹം വാങ്ങാൻ ആയി അവർക്ക് സമീപം എത്തി.. സാധാരണ അവളെ കാണുമ്പോൾ പുച്ഛിച്ച് തിരികെ പോകുന്ന അവർ, ദക്ഷയെ രോഹന് കൊടുക്കണം എന്ന ഒറ്റ പേരിൽ അവിടെത്തന്നെ നിന്നു… ദക്ഷ അവരുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി… അവർ അത്ര താല്പര്യം ഇല്ലാത്ത രീതിയിൽ അവളെ അനുഗ്രഹിച്ച് എഴുന്നേൽപ്പിച്ചു നിർത്തി…. ദക്ഷ, അവർക്ക് നിറഞ്ഞ ഒരു പുഞ്ചിരി നൽകി… പക്ഷേ മഹേശ്വരി ദേവി അത് ശ്രദ്ധിക്കാൻ പോയില്ല..

അപ്പോഴേക്കും രോഹനും അവൻറെ ഫാമിലിയും അവരുടെ അടുത്തേക്ക് വന്നു… അവൻ ചിരിച്ചുകൊണ്ട് തന്റെ കൈ അവൾക്ക് നേരെ നീട്ടി.. അവളും സൗഹൃദഭാവത്തോടെ അവൻറെ കരങ്ങളെ ഗ്രഹിച്ചു.. അവൻ പിന്നീട് തന്നെയും തൻറെ മാതാപിതാക്കളെയും ദക്ഷയ്ക്ക് പരിചയപ്പെടുത്തിക്കൊടുത്തു… അതുപോലെ മറ്റുള്ളവരെയും.. ദക്ഷ എല്ലാവർക്കും ഒരു നിറഞ്ഞ പുഞ്ചിരി നൽകി തൊഴുകൈയ്യോടെ പരിചയപ്പെട്ടു…. എത്രയൊക്കെ നോക്കണ്ട എന്ന് വിചാരിച്ചിട്ടും ,അവളുടെ സൗമ്യമായ പെരുമാറ്റം മഹേശ്വരി ദേവിയുടെ ശ്രദ്ധ പിടിച്ചുപറ്റി….. എല്ലാവരും അകത്തേക്ക് കയറി……..

വീണ്ടും മണിക്കൂറുകൾ കഴിഞ്ഞാണ് ദേവൻ പാലസിലെത്തിയത് …..മുൻപ് കൂടിയിരുന്ന ആളുകൾ എല്ലാം അതേപോലെതന്നെ വീണ്ടും പൂമുഖത്ത് സ്ഥാനം പിടിച്ചു…. ഇപ്രാവശ്യം ദക്ഷയും കൂടി ആ കൂട്ടത്തിൽ ഉൾപ്പെട്ടു എന്ന് മാത്രം… അവൾ ശ്രേയയോടൊപ്പം നിന്നു…

തികച്ചും ഒഫീഷ്യൽ ലുക്കിലാണ് ദേവൻ തൻറെ മസ്താങ്ങിൽ നിന്നും പുറത്തിറങ്ങിയത്… ബ്ലാക്ക് പാന്റും റെഡ് ഷർട്ടും… ബ്ലാക്ക് കോട്ട് വലത്തെ തോളിലായി തൂക്കിയിട്ടിരിക്കുന്നു… അവനൊരു ചിരിയോടുകൂടി പടിക്കെട്ടുകൾ ഓരോന്നായി കയറി വന്നു.. അവനെ കണ്ടു കൃതിയുടെ കണ്ണിൽ പൂത്തിരികൾ കത്തി …അവനെ കിട്ടിയാൽ തൻറെ കൂട്ടുകാരികൾക്കും വീട്ടുകാരുടെയും മുന്നിൽ തനിക്കുണ്ടാവുന്ന സ്റ്റാറ്റസിനെ പറ്റി ആലോചിച്ച് അവൾക്ക് തുള്ളിച്ചാടാൻ തോന്നി…

പടിക്കെട്ടുകൾ കയറുന്നതിനോടൊപ്പം അവൻറെ കണ്ണുകൾ അവിടെ നിരന്നുനിന്ന എല്ലാവരെയും വീക്ഷിച്ചു….

തനിക്ക് നേരെ കുതിച്ചു ചാടാൻ ഒരുങ്ങി നിൽക്കുന്ന കുരുന്നുകളെയും.. തൻറെ സഹോദരങ്ങളേയും.. പെണ്ണിനേയും പ്രിയപ്പെട്ട മുത്തശ്ശിയെയും.. അവരുടെ ബന്ധുക്കളെയും എല്ലാം അവൻ കണ്ടു …അവൻറെ കണ്ണുകൾ വീണ്ടും അവിടെ മാറിമാറി അലഞ്ഞു.. ഒടുവിൽ തനിക്ക് വേണ്ട എന്തോ കിട്ടിയത് പോലെ അവൻറെ കണ്ണുകൾ തിളങ്ങി …അവൻറെ കണ്ണുകൾ ചെന്ന് നിന്നത്, കൈകൾ സാരിയുടെ മുന്താണിയിൽ തുടച്ച് ധൃതിയിൽ പുറത്തേക്ക് ഇറങ്ങിവരുന്ന തൻറെ അമ്മയിലും ഒപ്പം ഒരു പുഞ്ചിരിയോടെ നടന്നുവരുന്ന അപ്പയിലുമായിരുന്നു…
അവൻ നേരെ അവരുടെ അടുത്തേക്കാണ് പോയത് ഇതുവരെയും ഒരുമിച്ച് അവൻ കെട്ടിപ്പിടിച്ചു ദേവൻറെ ഇരുകവിളകളിലും അവർ മുത്തങ്ങൾ നൽകി….

അവൻ തന്റെ നേരെ ആദ്യം വരുമെന്ന് പ്രതീക്ഷിച്ച മഹേശ്വരി ദേവിക്ക് അതുകണ്ട് ചെറിയ കുശുമ്പ് തോന്നി… അവർ ദേവൻനിൽക്കുന്നതിന്റെ എതിർവശത്തേക്ക് തിരിഞ്ഞു നിന്നു.. എന്നാൽ അത് കണ്ട ലക്ഷ്മിയമ്മ ദേവനെ അവിടേക്ക് തിരിച്ചുനിർത്തി…

Updated: August 12, 2023 — 11:35 pm

57 Comments

  1. Broo eanthayi adutha part ippol eangan undakumo atho kadha nirthiyathu aano anengil onnu parnayane idakkidakku vannu nokkandallo

  2. Ee stry kure part vereyum vannittund

  3. Bro nthayii
    Oru vivarom illallo

  4. Bro story Stop chayitho

  5. Next പാർട്ട്‌ ഉടനെ കാണുമോ

  6. 4 months ആയി ഒരു പാർട്ട്‌ വന്നിട്ട്, ഒരു അപ്ഡേറ്റ് എങ്കിലും തന്നൂടെ.

  7. Any update

  8. നന്ദുസ്

    സഹോ.. കഥകൾ. Com ന്നാ സംഭവത്തെ kurichu?നിക്ക് അറില്ലാരുന്നു സത്യം… പ്രൊഫസർ പറഞ്ഞു അറിഞ്ഞിട്ടാണ് ഞാൻ google ൽ നോക്കി കിട്ടുന്നത്.. So…..
    വളരെ നല്ലൊരു ത്രില്ലെർ മൂവി ആണിത്.. വായിച്ചാലും വായിച്ചാലും മനസ്സിന്റെ കൊതി തീരാത്തൊരു കാവ്യാമാണിത്.. സത്യം.. കഥകൾകുടുംബത്തിലെ ന്റെ ആദ്യത്തെ കണ്ടെത്തലും, വായനയും, ആസ്വാദനവും ആണ്…. വളരേ വളരേ ഇഷ്ടം… തുടർന്നും…

  9. Pls Next part

    1. ആനന്ദ്

      സഹോ… എന്തെങ്കിലും ഒരു update പുതുവർഷം പ്രമാണിച്ചെങ്കിലും… കാത്തിരിക്കുന്നു… നല്ല ഒരു കഥയാത് കൊണ്ടാ… തീർച്ചയായും തുടരണം… ഇടക്ക് എന്തേലും ഒരു update എങ്കിലും തന്നാൽ വായനക്കാർ ഞങ്ങൾക്ക് ഒരു ആശ്വാസമായിരിക്കും… പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു വായനക്കാരൻ…

    2. ആനന്ദ്

      സഹോ… കാത്തിരിക്കുന്നു… ഇത്, നല്ല ഒരു കഥയാ… അതുകൊണ്ട്, തീർച്ചയായും തുടരണം… ഇടക്ക് എന്തേലും ഒരു update എങ്കിലും തന്നാൽ, വായനക്കാർ ഞങ്ങൾക്ക് ഒരു ആശ്വാസമായിരിക്കും… എന്തെങ്കിലും ഒരു update, പുതുവർഷം പ്രമാണിച്ചെങ്കിലും… പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു വായനക്കാരൻ…

    3. വായന പ്രിയൻ

      സഹോ… കാത്തിരിക്കുന്നു… ഇത്, നല്ല ഒരു കഥയാ… അതുകൊണ്ട്, തീർച്ചയായും തുടരണം… ഇടക്ക് എന്തേലും ഒരു update എങ്കിലും തന്നാൽ, വായനക്കാർ ഞങ്ങൾക്ക് ഒരു ആശ്വാസമായിരിക്കും… എന്തെങ്കിലും ഒരു update, പുതുവർഷം പ്രമാണിച്ചെങ്കിലും… പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു വായനക്കാരൻ…

  10. Any update…We r waiting bro

  11. ഒരു update തരുമോ, അടുത്ത ഭാഗം എപ്പോൾ വരുമെന്ന്…?

  12. നീലകുറുക്കൻ

    Bakki part okke vere sitil varunnund..

    Evide ini varille?

  13. കൊച്ചിക്കാരൻ

    ???

  14. Broo katta waiting aanu adutha part aduthengan undakumo

  15. 3 month ayi we are waiting bro

  16. ഇതിൻ്റെ അടുത്ത ഭാഗം എവിടെ?

  17. അടുത്ത part ഉണ്ടാകുമോ…

  18. New kadha waiting ann bro

  19. ഭായ് ഇതിന്റെ ബാക്കി ഭാഗം എപ്പോൾ വരും തിരക്കാണ് എന്ന് അറിയാം എന്നാലും ഒരു തിയ്യതി പറയാൻ പറ്റുമോ

  20. Any update

  21. Bro nxt part epozada

    1. സാറേ പോയവഴി പുല്ലുപോലുമില്ലല്ലോ എന്തുപറ്റി. ഇനിയും കാത്തിരിപ്പിക്കുന്നത് നീതിയല്ല ബ്രോ.

  22. Evdide man 1month aayalo

Comments are closed.