ദേവലോകം 17 [പ്രിൻസ് വ്ളാഡ്] 663

അത് ശരിയാണ് …അവനെ ഇനി എങ്ങനെ കണ്ടെത്തും????അവനെ ഞങ്ങൾക്ക് ആർക്കും പരിചയമില്ലാത്തതുകൊണ്ട് തീർച്ചയായും അവൻ അല്ല ഇതിന് പിന്നിൽ ….അവനെ മുൻനിർത്തി മറ്റാരോ കളിക്കുന്നതാണ്….. അയാളെ കണ്ടെത്തണമെങ്കിൽ അത് ഇവനിലൂടെ മാത്രമേ സാധിക്കുകയുള്ളൂ….. ദക്ഷയും പറഞ്ഞു

ഒരാളുണ്ട് ……….കുറച്ചുനേരം ആലോചിച്ചശേഷം ദേവൻ പറഞ്ഞു…

കർണ്ണനും ദക്ഷയും അവനെ ആകാംക്ഷയോടെ  നോക്കി..

ഡെറിക്……. ഡെറിക് ഡേവിഡ്….. അവൻ വിചാരിച്ചാൽ പുഷ്പം പോലെ ഇക്കാര്യം നടക്കും… മിഡിൽ ഈസ്റ്റിൽ ….ലീഗലായിട്ടോ ഇല്ലീഗലായിട്ടോ നടക്കുന്ന എല്ലാ കാര്യങ്ങളും…. He knows everything…..

അവൻ ആരാണ് ????നിൻറെ ഫ്രണ്ട് ആണോ??? കർണൻ സംശയത്തോടെ ചോദിച്ചു… അതേ ചോദ്യം തന്നെയാണ് ദക്ഷയ്ക്കും ചോദിക്കാൻ ഉണ്ടായിരുന്നത് എന്ന് അവളുടെ മുഖഭാവം വ്യക്തമാക്കുന്നുണ്ട്…..

Friend….. no… definitely not …….our relation is strictly official…. തികച്ചും ബിസിനസ് പരം… He has only two friends in his whole world… Unfortunately it is not me…. But I think he will help me..

അവൻ അതും പറഞ്ഞു തൻറെ ഫോൺ എടുത്തു ഒരു നമ്പർ ഡയൽ ചെയ്തു.. കൃത്യം മൂന്നാമത്തെ റിങ്ങിൽ തന്നെ ഫോൺ അറ്റൻഡ് ചെയ്യപ്പെട്ടു..

ഡെറിക്………. ദേവൻ ആണ് സംസാരിച്ചുതുടങ്ങിയത്…

Yes… ദേവ..

I need a help from you..

Yes …..what can I do for you??? അല്പനേരത്തെ നിശബ്ദതക്കൊടുവിൽ ഡെറിക് പറഞ്ഞു..
ദേവൻറെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു
I need a man ,,,who is now in your territory…

Who????

Akbar…. Akbar Shah… a Smuggler… Operating between Dubai and Mangalore…

Any other details??? ഡെറിക്കിൻറെ ശബ്ദം മുഴങ്ങി..

I will mail his photograph……

That’s sufficient… I will get you…. when I get him…. oh sorry…. how do you want him….. dead or alive..

I have some questions for him ……so ….absolutely …….alive….

After this …..I think we are even….

Yes…..
ദേവൻ ഫോൺ കട്ട് ചെയ്തു….

എന്തായി ????കർണ്ണൻ ആകാംക്ഷയോടെ ചോദിച്ചു…

അവനെ കിട്ടി എന്ന് തന്നെ കൂട്ടിക്കോ…. he will drag that beggar out ….even if ,,he is hiding in the womb of his mother….

ഈ ഡെറിക് നിൻറെ ഫ്രണ്ടല്ല, എന്നല്ലേ നീ പറഞ്ഞത്…. പിന്നെ എന്തിനാണ് നിനക്ക് വേണ്ടി ഇങ്ങനെ ഒരു ഫേവർ ചെയ്യുന്നത്???

ഇത് ഫേവർ ഒന്നുമല്ല….. അങ്ങനെയൊരു ഫേവർ അവൻ ആർക്കും ചെയ്യുകയുമില്ല ….ഇതൊരു പ്രത്യുപകാരമാണ് ഞാൻ മുമ്പ് അവനെ ചെയ്തു കൊടുത്ത ഒരു വർക്കിന്റെ പ്രത്യുപകാരം …..അതെന്താണെന്ന് ഇപ്പോൾ എന്നോട് ചോദിക്കരുത്…. അവൻ മുൻകൂർ ജാമ്യമെടുത്തു….

*********************************

ഇന്ന് നടന്ന സംഭവങ്ങളെ പറ്റി ഓർത്തുകൊണ്ട് തൻറെ റൂമിന്റെ ബാൽക്കണിയിൽ നിൽക്കുകയായിരുന്നു വൈഗ…. സമയം രാത്രി 12 മണിയോടടുക്കുന്നു.. റൂമിൽ ബെഡ് ലാമ്പ് നേരിയ വെളിച്ചം പരത്തുന്നു… അറിയാതെ അവളുടെ ശ്രദ്ധ ദേവൻ താമസിക്കുന്ന ഔട്ട് ഹൗസിലേക്ക് പോയി……
ഇന്ന് അയാൾ ഇല്ലായിരുന്നുവെങ്കിൽ… തൻറെ കർണനെ ഒരുപക്ഷേ അവരെല്ലാം കൂടി……. അവളൊന്നു നിശ്വസിച്ചു… കണ്ടിട്ട് ഒരു താങ്ക്സ് പോലും പറയാൻ പറ്റിയില്ല….. അങ്ങനെ ചിന്തിച്ചു നിൽക്കുമ്പോഴാണ് യാദൃശ്ചികമായി ഒരു നിഴലനക്കം ആ ഔട്ട് ഹൗസിന്റെ സൈഡിലായി അവൾ കണ്ടത്…

കള്ളന്മാർ മറ്റോ ആകുമോ??? വൈഗക്ക് സംശയമായി..

അവൾ ഒന്നുകൂടി സൂക്ഷിച്ചു നോക്കി….  ആരോ ഔട്ട്ഹൗസിന്റെ ബാക്ക് സൈഡിലേക്ക് പോകുന്നത് ഒരു മിന്നായം പോലെ അവൾ കണ്ടു…

അവൾ പെട്ടെന്ന് തന്നെ മേശയിൽ നിന്നും തൻറെ ഗണ്ണുമെടുത്ത് താഴേക്കിറങ്ങി.. ശബ്ദമുണ്ടാക്കാതെ മുൻവശത്തെ വാതിലും തുറന്നു ,അവൾ ഔട്ട് ഹൗസിന്റെ സൈഡിലേക്ക് നീങ്ങി…

പെട്ടെന്ന് ഔട്ട് ഹൗസിന്റെ ബെഡ്റൂമിൽ നേരിയ വെളിച്ചം പരന്നു… ലൈറ്റ് ഓൺ ചെയ്തതാണ് എന്ന് അവൾക്ക് മനസ്സിലായി….
അവൾ മെല്ലെ ഔട്ട് ഹൗസിന് പിന്നിലെത്തി ..ഡോർ പതിയെ തള്ളി നോക്കി …

ഇല്ല.. ലോക്ക്ഡാണ്… അപ്പോൾ അകത്ത് ലൈറ്റ് തെളിഞ്ഞത്??? വൈഗയ്ക്ക് സംശയമായി…

അവൾ പിറകിലെ ജനാലയ്ക്ക് സമീപം എത്തി… പക്ഷേ നിരാശയായിരുന്നു ഫലം… ജനാലയുടെ ഗ്ലാസിന്റെ കാഴ്ചയെ മറച്ചുകൊണ്ട് കർട്ടൻ സ്ഥാനം പിടിച്ചിരുന്നു… പക്ഷേ അവൾ പ്രതീക്ഷ കൈവിടാതെ അതിനിടയിൽ കൂടി എന്തെങ്കിലും കാണാൻ സാധിക്കുമോ എന്ന് ശ്രമിച്ചുകൊണ്ടിരുന്നു…. അപ്രതീക്ഷിതമായി റൂമിലെ ഫാനിന്റെ കാറ്റുകൊണ്ടോ എന്തോ കർട്ടൻ തെല്ലുനേരത്തേക്ക് പറന്നു മാറി…… അകത്തെ കാഴ്ച കണ്ടു വൈഗ തറഞ്ഞുനിന്നു …..പിന്നെ വെറുപ്പോടെ മുഖം തിരിച്ചു…..
*********************************

ഇതേസമയം ലണ്ടനിൽ…. പാട്രിക്കിന്റെ ഫാം ഹൗസ്….. രുദ്രദേവ് ഓരോ നിമിഷവും പാട്രിക്കിനെ അത്ഭുതപ്പെടുത്തിക്കൊണ്ടിരുന്നു…

അയാളുടെ ഫാം ഹൗസിൽ ജോലിക്കാരായുള്ള മുക്കാൽ ഭാഗം പേരും യുവതികളായിരുന്നു… തങ്ങളുടെ ഏത് ഇംഗിതത്തിനും വഴങ്ങുന്ന രീതിയിൽ ഉള്ളവർ… താങ്കളുടെ പ്രൈവറ്റ് ഫാം ഹൗസിൽ അവർക്കായി ഒരു യൂണിഫോമും പാട്രിക് നിശ്ചയിച്ചിട്ടുണ്ട് …നല്ല സെക്സിയായ ടൂ പീസ് ബിക്കിനി… പിന്നെ പേരിന് മാത്രം ഒരു ചെറിയ സ്കർട്ട്… യുവതികളുടെ മാതകത്വം മുഴുവൻ എടുത്തു കാണിക്കുന്ന രീതിയിലുള്ള വസ്ത്രം…
തന്റെയും ജി എമ്മിന്റെയും വികാരങ്ങളെ കൊടുമുടിയിൽ എത്തിക്കാൻ കെൽപ്പുള്ള അവർക്ക് രുദ്രദേവിൽ ചെറിയ രീതിയിൽ പോലും സ്വാധീനമുണ്ടാക്കാനാവുന്നില്ല എന്ന് അയാൾ അത്ഭുതത്തോടെ കണ്ടു….

ഇനി ഒരുപക്ഷേ അവൻ ഗേ ആണോ ,എന്ന് സംശയത്തിൽ അയാൾ കുറേ നല്ല യുവാക്കളെയും അവിടെ നിർത്തി…
പാട്രിക്കിൻറെ ഉദ്ദേശം മനസ്സിലായ രുദ്രദേവ് നേരിട്ട് തന്നെ അയാളെ കണ്ടു ……താൻ ഗേ അല്ലെന്നും തന്റെ താലി അണിയുന്നവൾക്ക് മാത്രമേ തന്നെ സ്വാധീനിക്കാൻ ആകൂ എന്നും അവൻ അയാളുടെ മുഖത്ത് നോക്കി പറഞ്ഞു… കൂടെ ഇനി ഇങ്ങനെയുള്ള ചീപ്പ് നമ്പറുകൾ ഇറക്കരുത് …എന്നൊരു വാണിങ്ങും കൊടുത്തു…

അവൻറെ വ്യക്തിത്വം അത് പാട്രിക്കിനെ കൂടുതൽ ആകർഷിച്ചു…. തൻറെ മകൾ എമിലിയുടെ പങ്കാളിയായി അവനെ മനസ്സിൽ ഉറപ്പിക്കുകയും ചെയ്തു….
അക്കാര്യം ജി എമ്മിനോട് സംസാരിച്ചപ്പോൾ അയാൾ അത്യാഹ്ലാദത്തോടെ അതിനെ സ്വാഗതം ചെയ്തു… പാട്രിക്കിന്റെ കണക്കില്ലാത്ത സ്വത്തുക്കളിൽ ആയിരുന്നു ജി എമ്മിന്റെ കണ്ണ്..

എന്നാൽ അവരിവർക്കും അറിയാത്ത ഒരു കാര്യമുണ്ടായിരുന്നു… രുദ്രദേവ് വളരെ മുന്നേ തന്നെ തൻറെ പ്രണയത്തിനും ജീവിതത്തിനും ഒരവകാശിയെ കണ്ടെത്തിയിരുന്നു എന്നുള്ള കാര്യം.
………അവന്റെ മാത്രം വഴക്കാളി കുട്ടിയെ…..

**********************************

പറഞ്ഞിട്ട് ചെന്നില്ലെങ്കിൽ വാവയ്ക്ക് പിണങ്ങാൻ ഇനി അതു മതി …….ചില സമയങ്ങളിൽ വാവയ്ക്ക് തനി പിള്ളാരുടെ സ്വഭാവമാണ്… രാത്രിയിൽ ഇരുട്ടത്ത് തപ്പിത്തടഞ്ഞ് ഔട്ട് ഹൗസിൽ ദേവൻറെ അടുത്തേക്ക് പോവുകയാണ് ദക്ഷ…

പിൻവശത്തെ വാതിലിൽ പതിയെ രണ്ടുമുട്ടു മുട്ടിയതും വാതിൽ തുറന്ന് ദക്ഷയെ അകത്തേക്ക് പിടിച്ചു കയറ്റിയതും ഒരുമിച്ചായിരുന്നു…
ദേവൻ അവളുടെ വരവും പ്രതീക്ഷിച്ചു അക്ഷമനായി വാതിൽക്കൽ തന്നെയായിരുന്നു നിൽപ്പ്…

എത്ര നേരമായി ഞാൻ ഇവിടെ ഈ നിൽപ്പ് നിൽക്കുകയാണെന്ന് അറിയാമോ????  ദക്ഷയെ തൻറെ നെഞ്ചോരം ചേർത്ത് ഇടുപ്പിലായി അമർത്തിപ്പിടിച്ചുകൊണ്ട് ദേവൻ അവളോട് ചോദിച്ചു…

ഒരു വിധത്തിലാണ് വൈദേഹിയെ സമ്മതിപ്പിച്ച് ഇങ്ങോട്ടേക്ക് വന്നത്….. രാവിലെ ഇതു പറഞ്ഞാണല്ലേ എൻറെ ദേവേട്ടനെ ഒതുക്കിയത് എന്നവൾ എന്നോട് ചോദിച്ചപ്പോൾ ഞാൻ നിന്ന നിൽപ്പിൽ അങ്ങ് ഇല്ലാണ്ട് ആയിപ്പോയി… നിങ്ങൾക്ക് ഇതൊന്നും അറിയേണ്ടല്ലോ???? ദക്ഷ അവന്‍റെ നെഞ്ചിലൊന്ന് മെല്ലെ ഇടിച്ച് ചുണ്ട് കൂർപ്പിച്ചുകൊണ്ട് പറഞ്ഞു…

വല്ലാണ്ട് അങ്ങ് കൂർപ്പിക്കല്ലേ പെണ്ണേ …എനിക്ക് അതങ്ങ് കടിച്ചെടുക്കാൻ തോന്നും.. അവൻ തന്റെ മൂക്ക് അവളുടെ മൂക്കിലായി ഒന്നുരസിക്കൊണ്ട് പറഞ്ഞു..

അയ്യട മാറിക്കെ… രാവിലെ മുഖം വീർപ്പിച്ച് ഇരുന്നപ്പോൾവന്നു കണ്ടേക്കാം എന്ന് തോന്നി ..അത്രയേ ഉള്ളൂ.. എനിക്ക് പെട്ടെന്ന് പോണം …എന്നെ വിട്ടേ.. ദക്ഷ അവൻറെ കൈയിൽ കിടന്ന് ഒന്ന് കുതറിക്കൊണ്ട് പറഞ്ഞു..

അവൾ പറഞ്ഞത് കേട്ടതും ദേവൻറെ കൈകൾ അവളിൽ നിന്നും അഴിഞ്ഞു..
അപ്പോൾ ഇത്രയും നേരം കാത്തുനിന്ന് ഞാൻ മണ്ടൻ.. അല്ലേ?? നീ പൊയ്ക്കോ …അവൻ കെറുവോടെ മുഖം തിരിച്ചു നിന്നു..

ദേവൻറെ ആ കാട്ടിക്കൂട്ടൽ കണ്ടു ദക്ഷ ചിരി കടിച്ചു പിടിച്ചു… തന്നോട് മാത്രം കാട്ടുന്ന അല്ലെങ്കിൽ തന്റെ മുന്നിൽ മാത്രം പുറത്തുവരുന്ന ദേവൻറെ ഭാവങ്ങൾ ….അവൾ വല്ലാത്തൊരു കൊതിയോടെ അവനെ നോക്കി നിന്നു….

ദക്ഷ അവനെ പിടിച്ച് തനിക്ക് നേരെ നിർത്തി.. അവൻറെ പാദങ്ങളിലായി അവൾ കയറി നിന്നു ..ദേവൻറെ ഇരുതോളുകളിലായി പിടിച്ചു മെല്ലെ പൊന്തി ദക്ഷ അവൻറെ കീഴ്ചുണ്ടുകളെ നുണഞ്ഞെടുത്തു…

ദേവൻറെ കൈകൾ വീണ്ടും അവളുടെ അരയെ ചുറ്റി… അവളെ അതേപോലെ തൻറെ പാദങ്ങളിൽ നിർത്തി അവൻ മെല്ലെ ബെഡ്റൂമിലേക്ക് കയറി …അവളുടെ ചുംബന ചൂടിൽ ഒതുങ്ങി കൊണ്ട് ദേവൻ അവളെ അണച്ചുപിടിച്ചു…
ഭിത്തിയോട് ചേർന്ന് നിന്ന അവൻറെ കൈ കൊണ്ട് അറിയാതെ  റൂമിലെ ഫാനിന്റെയും ലൈറ്റിന്റെയും സ്വിച്ച് ഓൺ ആയി….

ഒരു ജനാലയുടെ അപ്പുറം ഈ കാഴ്ച കണ്ടു നിന്ന വൈഗ വെറുപ്പോടെ മുഖം തിരിച്ചു തിരികെ തറവാട്ടിലേക്ക് നടന്നു… അവളുടെ ഉള്ളിൽ പല രീതിയിലുള്ള വാദപ്രതിവാദങ്ങൾ ഉയർന്നുവന്നു.. അയാൾ വിവാഹിതനായ ഒരാളാണെന്നല്ലേ പറഞ്ഞത്….. ഭാര്യയുള്ളയാൾ… പിന്നെ ഈ രാത്രിയിൽ ഇവളോടൊപ്പം….. ദക്ഷ അവൾ വിവാഹിത അല്ലല്ലോ…. ഒരു ദിവസം കണ്ട അയാളുമായി അവൾക്ക് ഇങ്ങനെഒക്കെ…. ഇവളെയാണോ ഞാൻ എൻറെ അമറിന് വേണ്ടി…ഛെ… അല്ലെങ്കിൽ ഞാൻ എന്തിനാണ് ഇതൊക്കെ ആലോചിക്കുന്നത് ഇത് അവരുടെ ജീവിതമല്ലേ… പക്ഷേ അയാളെപ്പോലെ ഒരാളെ ഇവിടെ നിർത്തിയാൽ…. എന്തായാലും അയാൾ നാളെ നാട്ടിലേക്ക് പോവുകയാണെന്നാണ് പറഞ്ഞത്…. രണ്ടാഴ്ച കഴിഞ്ഞാൽ ഞാനും തിരികെ വരും ,,എന്നിട്ട് ഇതിനെല്ലാം ഒരു പരിഹാരം ഉണ്ടാക്കണം അവൾ മനസ്സിൽ ഉറപ്പിച്ചു…..
ഈ സമയം ദേവനും ദക്ഷയും അവരുടേതായ സ്വർഗം തീർക്കുകയായിരുന്നു……
**********************************
കുറച്ച് മണിക്കൂറുകൾക്ക് മുമ്പ്… ഹോസ്പിറ്റലിൽ……
കർണ്ണന് രാത്രിയിലേക്കുള്ള ആഹാരവും കൊടുത്ത ശേഷം അവൻ കിടക്കുന്ന കിടക്കയ്ക്ക് സമീപം തന്നെ ഒരു കസേരയും പിടിച്ചിട്ട് അവൻറെ തോളിലേക്ക് തല വച്ചുകൊണ്ട് ഇരിക്കുകയാണ് ലച്ചു… സൂര്യൻറെ കാര്യം എങ്ങനെയെങ്കിലും കർണ്ണനോട് പറയണം അതാണ് അവളുടെ ഉദ്ദേശം..

ഏട്ടാ ……അവൾ മെല്ലെ അവൻറെ കയ്യിൽ പിടിച്ചു കുലുക്കി വിളിച്ചു…

എന്താ ലച്ചു…….

അതെ ..ഞാൻ ഒരാളെ ഇഷ്ടമാണെന്ന് ഏട്ടനോട് പറഞ്ഞാൽ എന്തായിരിക്കും ഏട്ടൻറെ പ്രതികരണം.. അവൾ മെല്ലെ വാക്കുകൾ ഓരോന്നായി പെറുക്കിയെടുത്ത് പറഞ്ഞു…..

കർണ്ണൻ ഒന്ന് എഴുന്നേറ്റ് ഹെഡ് റെസ്റ്റിലേക്ക് ചാരിയിരുന്നു… എന്താണ് ഇപ്പോൾ അങ്ങനെയൊരു ചോദ്യം… കർണ്ണൻ ഗൗരവത്തോടെ തിരക്കി..

ചേട്ടൻ ഞാൻ ചോദിച്ചതിന് ഉത്തരം പറ……

ഞാൻ അവനെപ്പറ്റി നല്ലതുപോലെ അന്വേഷിക്കും ……എന്നിട്ട് നല്ലതാണെങ്കിൽ നിൻറെ പഠിപ്പെല്ലാം കഴിഞ്ഞ് അവൻറെ വീട്ടുകാരോടും ആലോചിച്ചു നടത്തിത്തരും… അതല്ല അവൻ വല്ല തരികിടയും ആണെങ്കിൽ.. അവൻ സെമിത്തേരിയിലും നീ പാലക്കൽ തറവാട്ടിന്റെ വല്ല കോമ്പൗണ്ടിലും കിടക്കും… കർണ്ണൻ അതെ ഗൗരവത്തിൽ തന്നെ പറഞ്ഞു..

എന്നാൽ ഏട്ടൻ ഒരാളെ പറ്റി ഒന്ന് അന്വേഷിക്കാമോ??? ലച്ചു കർണ്ണന്റെ കൈയിലെ ഞൊട്ട ഓരോന്നായി പൊട്ടിച്ചുകൊണ്ട് പറഞ്ഞു…

ആരെപ്പറ്റി???? കർണൻ ഒന്നുകൂടി നിവർന്നിരുന്നു…

സൂര്യൻ… സൂര്യനാരായണൻ….

ആ പേര് കേട്ട് കർണ്ണൻ ആദ്യം ഒന്ന് അമ്പരന്നു …ഏത് രാവിലെ ഇവിടെ വന്ന സൂര്യനാരായണനോ.. എസ്. പി…

അതെ ….ലെച്ചു മുഖം ഉയർത്താതെ പറഞ്ഞു..

എന്താ സിനിമയൊക്കെ കണ്ടു കാക്കിക്കുപ്പായത്തോട് തോന്നിയ ക്രഷ് ആണോ??? ആണെങ്കിൽ അത് വേണ്ട… കർണ്ണൻ തന്റെ കൈ അവളുടെ കൈകളിൽ നിന്നും വേർപ്പെടുത്തിക്കൊണ്ട് പറഞ്ഞു…

അവൾ മുഖമുയർത്താതെ പെട്ടെന്ന് കർണ്ണൻറെ മടിയിലായി തലചായ്ച്ചു വച്ചു… അവൾക്ക് വല്ലാതെ സങ്കടം ആകുമ്പോഴാണ് അവൾ അങ്ങനെ ചെയ്യാറുള്ളത് …
കർണ്ണനും അതുകണ്ട് സങ്കടമായി…

മോളെ അവനെ ഞാൻ പരിചയപ്പെട്ടിട്ട് കുറച്ചു ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ…… പെട്ടെന്നൊരു ദിവസം പോയി അവനോട് ഇതൊന്നും പറയാൻ എനിക്ക് ആവില്ല …..നീ ഇത് മറക്കണം… സൂര്യനെ പറ്റി ഏറെക്കുറെ എല്ലാ കാര്യങ്ങളും കർണ്ണനറിയാമെങ്കിലും അവൻ അങ്ങനെയാണ് ലച്ചുവിനോട് പറഞ്ഞത്… ഇനി ഒരുപക്ഷേ ഇന്ന് സൂര്യൻ ,ലച്ചുവിനോട് കാണിച്ച കെയർ കണ്ടുകൊണ്ടായിരിക്കുമോ അവൾ ഇങ്ങനെയൊക്കെ പറഞ്ഞത് …കർണ്ണന് സംശയമായി…
മോളെ അവൻ ഇന്ന് നിന്നെ സംരക്ഷിച്ചത് എൻറെ അനിയത്തിയെ അവന്റെ അനിയത്തിയായി തന്നെ കാണുന്നതു കൊണ്ടായിരിക്കാം…. മോൾ അതിന് മറ്റൊരു അർത്ഥം നൽകരുത്.. കർണ്ണൻ വീണ്ടും അവളോട് പറഞ്ഞു….

Updated: August 12, 2023 — 11:35 pm

57 Comments

  1. Broo eanthayi adutha part ippol eangan undakumo atho kadha nirthiyathu aano anengil onnu parnayane idakkidakku vannu nokkandallo

  2. Ee stry kure part vereyum vannittund

  3. Bro nthayii
    Oru vivarom illallo

  4. Bro story Stop chayitho

  5. Next പാർട്ട്‌ ഉടനെ കാണുമോ

  6. 4 months ആയി ഒരു പാർട്ട്‌ വന്നിട്ട്, ഒരു അപ്ഡേറ്റ് എങ്കിലും തന്നൂടെ.

  7. Any update

  8. നന്ദുസ്

    സഹോ.. കഥകൾ. Com ന്നാ സംഭവത്തെ kurichu?നിക്ക് അറില്ലാരുന്നു സത്യം… പ്രൊഫസർ പറഞ്ഞു അറിഞ്ഞിട്ടാണ് ഞാൻ google ൽ നോക്കി കിട്ടുന്നത്.. So…..
    വളരെ നല്ലൊരു ത്രില്ലെർ മൂവി ആണിത്.. വായിച്ചാലും വായിച്ചാലും മനസ്സിന്റെ കൊതി തീരാത്തൊരു കാവ്യാമാണിത്.. സത്യം.. കഥകൾകുടുംബത്തിലെ ന്റെ ആദ്യത്തെ കണ്ടെത്തലും, വായനയും, ആസ്വാദനവും ആണ്…. വളരേ വളരേ ഇഷ്ടം… തുടർന്നും…

  9. Pls Next part

    1. ആനന്ദ്

      സഹോ… എന്തെങ്കിലും ഒരു update പുതുവർഷം പ്രമാണിച്ചെങ്കിലും… കാത്തിരിക്കുന്നു… നല്ല ഒരു കഥയാത് കൊണ്ടാ… തീർച്ചയായും തുടരണം… ഇടക്ക് എന്തേലും ഒരു update എങ്കിലും തന്നാൽ വായനക്കാർ ഞങ്ങൾക്ക് ഒരു ആശ്വാസമായിരിക്കും… പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു വായനക്കാരൻ…

    2. ആനന്ദ്

      സഹോ… കാത്തിരിക്കുന്നു… ഇത്, നല്ല ഒരു കഥയാ… അതുകൊണ്ട്, തീർച്ചയായും തുടരണം… ഇടക്ക് എന്തേലും ഒരു update എങ്കിലും തന്നാൽ, വായനക്കാർ ഞങ്ങൾക്ക് ഒരു ആശ്വാസമായിരിക്കും… എന്തെങ്കിലും ഒരു update, പുതുവർഷം പ്രമാണിച്ചെങ്കിലും… പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു വായനക്കാരൻ…

    3. വായന പ്രിയൻ

      സഹോ… കാത്തിരിക്കുന്നു… ഇത്, നല്ല ഒരു കഥയാ… അതുകൊണ്ട്, തീർച്ചയായും തുടരണം… ഇടക്ക് എന്തേലും ഒരു update എങ്കിലും തന്നാൽ, വായനക്കാർ ഞങ്ങൾക്ക് ഒരു ആശ്വാസമായിരിക്കും… എന്തെങ്കിലും ഒരു update, പുതുവർഷം പ്രമാണിച്ചെങ്കിലും… പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു വായനക്കാരൻ…

  10. Any update…We r waiting bro

  11. ഒരു update തരുമോ, അടുത്ത ഭാഗം എപ്പോൾ വരുമെന്ന്…?

  12. നീലകുറുക്കൻ

    Bakki part okke vere sitil varunnund..

    Evide ini varille?

  13. കൊച്ചിക്കാരൻ

    ???

  14. Broo katta waiting aanu adutha part aduthengan undakumo

  15. 3 month ayi we are waiting bro

  16. ഇതിൻ്റെ അടുത്ത ഭാഗം എവിടെ?

  17. അടുത്ത part ഉണ്ടാകുമോ…

  18. New kadha waiting ann bro

  19. ഭായ് ഇതിന്റെ ബാക്കി ഭാഗം എപ്പോൾ വരും തിരക്കാണ് എന്ന് അറിയാം എന്നാലും ഒരു തിയ്യതി പറയാൻ പറ്റുമോ

  20. Any update

  21. Bro nxt part epozada

    1. സാറേ പോയവഴി പുല്ലുപോലുമില്ലല്ലോ എന്തുപറ്റി. ഇനിയും കാത്തിരിപ്പിക്കുന്നത് നീതിയല്ല ബ്രോ.

  22. Evdide man 1month aayalo

Comments are closed.