ആ പേര് കേട്ടപ്പോൾ കർണ്ണൻ ഒന്ന് ഞെട്ടിയത് വൈഗ ശ്രദ്ധിച്ചു…
ഇല്ലടോ ഞാൻ ….എനിക്ക്.. അങ്ങനെ ഒരാളെ പരിചയമില്ല..
പിന്നെ താൻ എന്തിനാണ് അക്ബർ ഷാ എന്ന പേര് കേട്ടപ്പോൾ ഞെട്ടിയത് ???കർണ്ണൻ എന്നിൽ നിന്നും എന്തെങ്കിലും ഒളിക്കാൻ ശ്രമിക്കുന്നുണ്ടോ ..വൈഗ അല്പം ദേഷ്യത്തോടെ തന്നെ ചോദിച്ചു…
തന്നിൽ നിന്ന് ഞാൻ എന്ത് ഒളിക്കാൻ… ഒക്കെ തൻറെ തോന്നലാ …എനിക്ക് താനീ പറയുന്ന അക്ബർ ഷായെ അറിയുകയുമില്ല.. കണ്ടിട്ടുമില്ല… സത്യം..
തമ്മിൽ കണ്ടു തുടങ്ങിയിട്ട് കുറച്ചു നാളെ ആയിട്ടുണ്ടെങ്കിലും.. ഇപ്പോൾ തന്റെ മുഖത്ത് വിരിയുന്ന ഓരോ ഭാവവും എനിക്ക് നല്ലതുപോലെ തിരിച്ചറിയാൻ കഴിയും… അതുകൊണ്ട് മര്യാദയ്ക്ക് പറഞ്ഞോ… ആരാണവൻ.. അക്ബർ ഷാ… വൈഗയുടെ ശബ്ദത്തിൽ അല്പം ഭീഷണിയുടെ സ്വരം കൂടി കലർന്നു…
അവളോട് സത്യം പറഞ്ഞേക്കാം എന്ന് കർണ്ണന് തോന്നി… പേടി തോന്നിയിട്ടല്ല …സ്നേഹംകൊണ്ട് വെറും സ്നേഹം കൊണ്ട്..
ജോണിക്കുട്ടി അവനായിരുന്നു ഇന്ന് എന്നെ ആക്രമിക്കാൻ വന്നവരുടെ ലോക്കൽ സപ്പോർട്ട്… അവനെ എൻറെ ആളുകൾ അങ്ങ് പൊക്കി… അവന്റെ വായിൽനിന്നാണ് ഈ പേര് ഞാൻ കേട്ടത്…. അല്പം മുമ്പ്…. അതേ പേര് നിന്റെ വായിൽ നിന്നും കേട്ടപ്പോൾ ഉണ്ടായ ഒരു അമ്പരപ്പ് ,,,അതിൽ കൂടുതലൊന്നും ആ ഞെട്ടലിന് പിന്നിൽ ഇല്ല… പിന്നെ നീ ഇതിന്റെ പുറകെ പോകണ്ട ,ഇത് എങ്ങനെ കൈകാര്യം ചെയ്യണം എന്ന് എനിക്കറിയാം.. ഒരു താക്കീതോടെ കർണ്ണൻ പറഞ്ഞു.
അത് പറ്റില്ലല്ലോ. അവന്മാർ ആദ്യം വന്നത് എൻറെ വഴിക്ക് കുറുകയാണ്… തന്റെ പേരിൽ ഒരു വാണിംഗ് എനിക്ക് തന്നിരുന്നു.. അന്ന് ഞാൻ അത് അത്രയ്ക്ക് കാര്യമാക്കിയില്ല …പക്ഷേ ഇപ്പോൾ എനിക്ക് അറിയണം കർണ്ണാ ആർക്കാണ് ..നമ്മുടെ ജീവിതം തകർക്കേണ്ടതെന്ന്….
” നമ്മുടെ ജീവിതം” അപ്പോൾ അവരുടെ ജീവിതവും സെറ്റായി.. ഇനി എന്നാണാവോ എൻറെ… ലച്ചു ഒരു നെടുവീർപ്പോടെ മനസ്സിൽ ഓർത്തു..
വൈഗ പറഞ്ഞത് കേട്ട് കർണന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു… ഇങ്ങനെയൊക്കെ നടന്നിട്ട് നീ എന്താണ് എന്നോട് പറയാതിരുന്നത്… കർണ്ണൻ അതേ ദേഷ്യത്തോടെ വൈഗയോട് ചോദിച്ചു…
അങ്ങനെ എല്ലാ കാര്യവും പറയാൻ താൻ എന്റെ ആരാ??? വൈഗ പുച്ഛത്തോടെ തിരികെ ചോദിച്ചു…
അവളുടെ ആഭാവവും ചോദ്യവും കേട്ട് കര്‍ണന്‍റ് ഞരമ്പുകൾ വലിഞ്ഞുമുറുകി…. അവന്റെ സ്റ്റിച്ചിൽ നിന്നും ബ്ലഡ് ഒഴുകാൻ തുടങ്ങി..
Karna relax… you are bleeding വൈഗ ആശങ്കയോടെ കോട്ടനെടുത്ത് അവൻറെ മുറിവിൽ നിന്ന് ഒഴുകുന്ന രക്തം തുടയ്ക്കാനായി ചെന്നു..
തൊട്ടുപോകരുത് എന്നെ… കർണ്ണൻ ദേഷ്യത്തോടെ അവളെ പിടിച്ചു മാറ്റി…
കർണ്ണാ കളിക്കല്ലേ.. മുറിവിൽ നിന്നും രക്തം വരുന്നുണ്ട്…
വരട്ടെ …അതിന് നിനക്കെന്താ??? ഞാൻ നിൻറെ ആരാ?? കർണ്ണൻ വൈഗ ചോദിച്ച അതേ ചോദ്യം തിരികെ എറിഞ്ഞു…
എന്താ വിഷമം തോന്നുന്നുണ്ടോ?? എന്നിൽ നിന്നും നിങ്ങൾ ഇതൊക്കെ മറച്ചു പിടിക്കുമ്പോൾ എനിക്കും ഇങ്ങനെയൊക്കെ തന്നെയാണ് തോന്നുന്നത് വൈഗയും വീറോടെ പറഞ്ഞു…
അവളുടെ ആ നോട്ടത്തിലും പറച്ചിലിലും കർണൻ തല്ലൊന്നു അടങ്ങി… അവൻ വൈഗയുടെ ഇരു കൈകളിലും പിടിച്ചു തന്നോട് ചേർത്തു… ഇനി എന്നിൽ നിന്നും ഒന്നും മറച്ചു വെക്കരുത് കേട്ടല്ലോ??? അവൻ ഏറ്റവും സൗമ്യമായി അവളോട് പറഞ്ഞു..
വൈഗ അവൻറെ കൈകൾ കുടഞ്ഞറിഞ്ഞ് ,അവൻറെ നെഞ്ചിൽ പിടിച്ച് മെല്ലെ പിറകിലേക്ക് തള്ളി…
അത് പറ്റില്ലല്ലോ കർണ്ണാ…എൻറെ കാര്യങ്ങളൊക്കെ,, തന്നെ ചെയ്തതാണ് എനിക്ക് ശീലം…. അതിന് മാറ്റമുണ്ടാകണമെങ്കിൽ.. അതിന് വേണ്ടതൊക്കെ എത്രയും പെട്ടെന്ന് ചെയ്യാൻ നോക്ക്.. അവൾ ഒരു കള്ള ചിരിയോടെ പറഞ്ഞു.. വൈഗയുടെ ആ ഒരു ഭാവം കർണൻ ആദ്യമായി കാണുകയായിരുന്നു..
പിന്നെ കുറച്ചുനാൾ ഞാനിവിടെ ഉണ്ടാകില്ല.. മുംബൈയിലേക്ക് പോവുകയാണ്.. ബിസിനസ്സിൽ ചെറിയ പ്രശ്നങ്ങൾ ..ഒന്ന് രണ്ടാഴ്ച കഴിഞ്ഞ് മടങ്ങിവരും നാളെ മോണിംഗ് ആണ് ഫ്ലൈറ്റ്… അതുവരെ മോനിവിടിരുന്ന് റസ്റ്റ് എടുക്ക്… പിന്നെ ഞാൻ പറഞ്ഞ കാര്യത്തെ പറ്റി നന്നായെന്ന് ആലോചിക്കുക്… വൈഗ അവനെ കട്ടിലിൽ പിടിച്ചിരുത്തി മുറിവ് നന്നായി ക്ലീൻ ചെയ്തു …
അപ്പോൾ ലച്ചു… ഏട്ടനെ നന്നായി നോക്കിക്കൊള്ളണം. ലച്ചുവിന്റെ കവിളിൽ ഒരു മുത്തം കൂടി കൊടുത്ത് വൈഗ പുറത്തേക്ക് ഇറങ്ങി…
അവളുടെ ശീലം ഒക്കെ മാറ്റാൻ ഞാൻ എന്താണ് ചെയ്യേണ്ടത്???? കർണൻ കട്ടിലിൽ കിടന്നുകൊണ്ട് അടുത്തിരിക്കുന്ന ലച്ചുവിനോട് ചോദിച്ചു..
നിങ്ങൾ എന്തൊരു ട്യൂബ് ലൈറ്റ് ആണ് എൻറെ ഏട്ടാ …വൈഗേച്ചി പറഞ്ഞതൊന്നും നിങ്ങൾക്ക് മനസ്സിലായില്ലേ????
എന്തു മനസ്സിലാക്കാൻ?? കർണൻ ലച്ചുവിന്റെ സൈഡിലേക്ക് ചരിഞ്ഞു കിടന്ന് കൊണ്ട് ചോദിച്ചു…
എന്തൊരു പൊട്ടനാ..ഏട്ടാ നിങ്ങൾ… ലച്ചു തലയിൽ കൈവെച്ചു കൊണ്ട് പറഞ്ഞു…
പൊട്ടൻ നിൻറെ… കാര്യം പറയടി….
ഒരാൾ തന്റെ കാര്യങ്ങളൊക്കെ ഒറ്റയ്ക്ക് ചെയ്യുന്ന ശീലം എപ്പോഴാ മാറ്റുന്നത് ????
കർണ്ണൻ ഒന്നാലോചിച്ചു എന്നിട്ട് പറഞ്ഞു തുടങ്ങി.. ഒന്നുകിൽ കയ്യും കാലും ഒടിഞ്ഞു കിടക്കുമ്പോൾ അല്ലെങ്കിൽ വീട്ടിൽ വേലക്കാരെ വെക്കുമ്പോൾ…. അല്ലേ?? അവൻ ഒരു സംശയരൂപത്തിൽ ലച്ചുവിനെ നോക്കി…
ഈ ഏട്ടനെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല ഇങ്ങനെയും ഉണ്ടോ പൊട്ടന്മാർ,,, ലോകത്ത്… ലച്ചു അതും പറഞ്ഞ് എഴുന്നേറ്റ് പുറത്തേക്ക് പോകാൻ തുടങ്ങി…
ഒന്നു പറഞ്ഞിട്ട് പോടി ..അവൾ എന്താ ഉദ്ദേശിച്ചത് ..കർണ്ണൻ ദയനീയമായി ലച്ചുവിനെ നോക്കിക്കൊണ്ട് ചോദിച്ചു..
ഒരാൾ ഒറ്റയ്ക്ക് ചെയ്യുന്ന ശീലങ്ങളൊക്കെ എപ്പോഴാ മാറ്റുന്നത് …അയാൾ വിവാഹം കഴിക്കുമ്പോൾ… അപ്പോൾ കൂടെ ഒരാളും കൂടി, എല്ലാം ഷെയർ ചെയ്യാൻ ഉണ്ടാകും… എത്രയും പെട്ടെന്ന് എന്നെ താലികെട്ടി കൂടെ കൂട്ടെടോ കാർണാ… എന്നാണ് വൈകേച്ചി പറഞ്ഞിട്ട് പോയത്… ബുദ്ധൂസ്….. അവൾ കർണന്റെ തലക്കിട്ട് ഒരു കിഴുക്കും കൊടുത്തു പുറത്തേക്ക് ഓടി …
പക്ഷേ ആ വേദനയൊന്നും അവനെ ബാധിച്ചില്ല …അവന്റെയുള്ളിൽ പ്രണയത്തിൻറെ മഞ്ഞു പെയ്യുകയായിരുന്നു ആ നിമിഷം…
**********************************
റൂമിന്റെ ഡോർ തുറന്നടയുന്ന ശബ്ദമാണ് വൈഗയുടെ ഓർമ്മകളിൽ ആയിരുന്ന കർണ്ണനെ തിരികെ കൊണ്ടുവന്നത്…..
ഇപ്പോൾ എങ്ങനെയുണ്ട്… വേദനയൊക്കെ കുറഞ്ഞോ???? അങ്ങോട്ടേക്ക് കയറിവന്ന ദേവൻ പുഞ്ചിരിയോടെ അവനോട് ചോദിച്ചു….
നീ എങ്ങനെ ഇവിടെ ….നാട്ടിലേക്ക് പോകണം ഇങ്ങോട്ട് വരില്ല എന്നൊക്കെ പറഞ്ഞിട്ട്???? കർണൻ സംശയത്തോടെ ചോദിച്ചു
അങ്ങനെയൊക്കെ തന്നെയായിരുന്നു… വൈദേഹിയെ പിക് ചെയ്യണം …അതിനായി വന്നതാ… അപ്പോൾ നീ എന്തായാലും ഇവിടെ ഒടിഞ്ഞു മടങ്ങി കിടക്കുകയല്ലേ ,,ഒന്ന് വന്നു കണ്ടേക്കാം എന്ന് കരുതി… ദേവൻ മുകളിൽ കറങ്ങുന്ന ഫാനിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു….
എങ്ങനെയുണ്ട് നേഴ്സുമാരൊക്കെ???? ദേവൻ ഒരു ചെറു ചിരിയോടെ ചോദിച്ചു…
ഒന്ന് രണ്ടെണ്ണം കൊള്ളാം ….എന്ന് പറയണമായിരിക്കും…. കർണൻ തലയിണ ഒന്ന് ഹെഡ് റെസ്റ്റിലേക്ക് നീക്കിവെച്ച് നിവർന്നിരുന്നുകൊണ്ട് പുച്ഛത്തോടെ പറഞ്ഞു…
ഏറ്റില്ല അല്ലേ????
ഈയിടെയായിട്ട് നിൻറെ തമാശയുടെ നിലവാരം വല്ലാതെ താഴുന്നുണ്ട് ദേവ….
എനിക്കും തോന്നി… സൂര്യനും പറയുന്നുണ്ട് …ദേവൻ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു..
എന്താണ് ജോണിക്കുട്ടിയുടെ അവസ്ഥ ??എടാ അവനെ അങ്ങ് വിട്ടേക്കണേ …കൂടുതൽ ഉപദ്രവിക്കാൻ നിൽക്കണ്ട…. പിന്നെ നീ പറഞ്ഞ ആ അക്ബർ ഷാ…. അവനെപ്പറ്റി വൈഗയും ഇപ്പോൾ ചോദിച്ചിട്ട് പോയതേയുള്ളൂ…
അവൾക്ക് എങ്ങനെ ആ പേര് കിട്ടി???? അതുവരെ ചിരിയോടെ ഇരുന്ന ദേവൻറെ മുഖം ഗൗരവഭാവം കൈവരിച്ചു…
എങ്ങനെ കിട്ടി എന്നൊന്നും അറിയില്ല.. പക്ഷേ അവൻ ആദ്യം അവളെ ആണ് ടാർഗറ്റ് ചെയ്തത്…. എൻറെ പേരിൽ ഒരു വാണിംഗ് ഒക്കെ കൊടുത്തു എന്ന് അവൾ പറഞ്ഞു… അതിനുശേഷം ആണ് ഈ അറ്റംറ്റ്…. ഒരുപക്ഷേ ഇന്ന് എന്നെ ആക്രമിക്കാൻ വന്ന ആരെങ്കിലും അവരുടെ കയ്യിൽ പെട്ടിട്ടുണ്ടാവും … അമർനാഥ് അവിടെ ഉണ്ടായിരുന്നുവല്ലോ… അവരുടെ കയ്യിൽ നിന്നാവും അക്ബർ ഷാ എന്ന പേര് അവൾക്ക് കിട്ടിയത്….
So he is Akbar Shah …അല്ലേ???? വാതിൽക്കൽ നിന്നും ആ സ്വരം കേട്ട് കർണ്ണനും ദേവനും അങ്ങോട്ടേക്ക് നോക്കി.
….. ദക്ഷ… അവൾ അവിടെ നിൽപ്പുണ്ടായിരുന്നു….
കർണ്ണനും ദേവനും സംശയ ഭാവത്തിൽ അവളെ നോക്കി….
അവൾ പിന്നീട് ഒന്നും മറച്ചുവച്ചില്ല അവൾ എന്തിനാണ് രാമപുരത്തേക്ക് വന്നത് എന്നുള്ളതിന്റെ സത്യാവസ്ഥ കർണ്ണനോടും ദേവനോടും പറഞ്ഞു..
വൈഗയിൽ നിന്നും ,ആരാണ് തങ്ങളെ രണ്ടുപേരെയും ഒരുമിച്ച് ടാർഗറ്റ് ചെയ്യുന്നത് എന്നറിയാനാണ് അവൾ ഇവിടേക്ക് വന്നത് എന്ന കാര്യം ഇരുവരെയും ഒരുപോലെ സംശയത്തിലാഴ്ത്തി….
എന്നിട്ട് നീയെന്താ എന്നോട് പറയാതിരുന്നത് ???അല്പസമയം മുൻപ് വൈഗയോട് താൻ ചോദിച്ച അതേ ചോദ്യം ദേവൻ ദക്ഷയോട് ചോദിക്കുന്നത് കേട്ട് കണ്ണൻ ചെറു ചിരിയോടെ ഇരുന്നു..
ഞാൻ പറഞ്ഞല്ലോ കുറച്ചുപേർ എന്നെ ഹൈവേയിൽ തടഞ്ഞു നിർത്തിയതും ഭീഷണിപ്പെടുത്തിയതും…
അതു പറഞ്ഞു ..പക്ഷേ അവർ വൈഗയെയും ടാർഗറ്റ് ചെയ്തിട്ടുള്ള കാര്യം… അത് നീ പറഞ്ഞില്ലല്ലോ??
അത് ഞാൻ പറഞ്ഞിരുന്നെങ്കിൽ എനിക്ക് ഇതുപോലെ ഇവിടെ വന്ന് …വാവയ്ക്ക് …….പെട്ടെന്ന് അവൾ ഒന്ന് നിർത്തി.. അല്ല ദേവേട്ടന് ഇതുപോലെ ഒരു സർപ്രൈസ് തരാൻ പറ്റുമായിരുന്നോ?? അവളൊരു ചമ്മലോടെ ബാക്കി പൂർത്തിയാക്കി..
വാവയോ ..ഇവനോ… എന്നൊരു ആത്മഗതത്തോടെ കർണൻ ദേവനെ ഒന്ന് ഇരുത്തി നോക്കി..
ദേവൻ അവനെ ഒന്ന് ചിരിച്ചു കാട്ടി..
നിങ്ങൾ ഒഫീഷ്യൽ ആയിട്ട് മീറ്റ് ചെയ്തിട്ടില്ലല്ലോ ????ദേവൻ ചമ്മൽ മറച്ച് ദക്ഷയെ ചേർത്തുപിടിച്ച് അവൻറെ അരികിലായി ഇരുത്തിക്കൊണ്ട് പറഞ്ഞു…
ദക്ഷ ,,ഇത് കർണ്ണൻ… അബ്കാരിയാണ്… പിന്നെ അല്ലറ ചില്ലറ ബിസിനസുകളും ഉണ്ട്… പിന്നെ സർവ്വോപരി എന്റെ അമ്മാവൻ സാക്ഷാൽ സഖാവ് രാഘവന്റെ മകനും..
പിന്നെ കർണ്ണനോട് ആയി.. ഇത് ദക്ഷ ,,സി ഇ ഓ ഓഫ് ദേവദക്ഷ ഗ്രൂപ്പ്… ദേവൻ ഒന്നു നിർത്തി..
പരിചയപ്പെടുത്തൽ പൂർണ്ണമായല്ലോ മോനേ ദേവാ… ഞാൻ നിൻറെ അമ്മാവൻറെ മകൻ…. അപ്പോൾ ഇദ്ദേഹമോ… കർണ്ണൻ ,ദക്ഷയെ നോക്കിക്കൊണ്ട് ദേവനോട് ചോദിച്ചു…
ഇവളോ …she is my better half… ഈ ദേവൻറെ നന്മയുടെ ..തിന്മയുടെ… ജീവിതത്തിൻറെ …ശരീരത്തിൻറെ എല്ലാം നല്ല പാതി… ദക്ഷയെ ഒന്നുകൂടി ചേർത്തുപിടിച്ചുകൊണ്ട് അവൻ പറഞ്ഞു… ദക്ഷ അത് കേട്ട് എൻറെ മാറിലേക്ക് തലചായ്ച്ചു വച്ചു… ദേവൻ അവളുടെ നെറുകയിൽ ചുണ്ടുകൾ ചേർത്തു…
കർണന്റെ ചുമ കേട്ട് ദക്ഷ പെട്ടെന്ന് അവനിൽ നിന്നും അടർന്നു മാറി
ഓ…റൊമാൻസ്…. ഞാനൊരുത്തൻ ഇവിടെയുണ്ട് എന്നൊരു ചിന്ത എങ്കിലും വേണ്ടേ, ദൈവമേ… കർണ്ണൻ ,അവരിവരെയും കളിയാക്കിക്കൊണ്ട് ചോദിച്ചു…
അപ്പോൾ ദക്ഷ.. ഇവൻറെ പെണ്ണ് എന്ന് പറയുമ്പോൾ എനിക്ക് താൻ പെങ്ങളാണ്… ഞാൻ നിനക്ക് ഏട്ടനും…. കർണ്ണൻ ചെറു ഗൗരവത്തിൽ പറഞ്ഞു
നിനക്ക് ആൾറെഡി ഒരു പെങ്ങളില്ലേ??? ഇനി ഇവളെ കൂടി എടുത്തു തലയിൽ വെക്കണോ??? ദേവൻഒരു തമാശയോടെ ചോദിച്ചു
അതെന്താ എന്നെ പെങ്ങളാക്കിയാൽ.. കണ്ണേട്ടന്… ഉഫ്….ക..ർ..ണേട്ടന്… ഏട്ടൻ ഒക്കെ ആണെങ്കിൽ …എനിക്ക് ഡബിൾ ഒക്കെ …അവൾ ദേവൻറെ അരികിൽ നിന്നും എഴുന്നേറ്റ് കർണ്ണൻ കിടക്കുന്ന ബെഡിന്റെ സൈഡിലായി മാറി ഇരുന്നുകൊണ്ട് പറഞ്ഞു…
ദക്ഷ …..താൻ കണ്ണേട്ടാ എന്ന് തന്നെ വിളിച്ചോ …. അമ്മ എന്നെ കണ്ണാ എന്നായിരുന്നു വിളിച്ചിരുന്നത് ,,അമ്മ പോയതിനു ശേഷം ആദ്യമായിട്ടാണ് ഒരാൾ…. പിന്നെ ദേവാ…. ലച്ചു എൻറെ പെങ്ങൾ അല്ല…
ദേവനും ദക്ഷയും ഒരേസമയം ഞെട്ടിക്കൊണ്ട് അവനെ നോക്കി….
ഇങ്ങനെ നോക്കണ്ട.. പെങ്ങളെക്കാൾ ഉപരി അവൾ എനിക്കെന്റെ മകളാണ്… അവൾക്ക് 9 മാസം മാത്രം പ്രായമുള്ളപ്പോഴാണ് അച്ഛൻ പോകുന്നത്.. പിന്നീട് എൻറെ ഈ കൈകളിൽ കിടന്നാണ് അവൾ വളർന്നത്.. അവളുടെ കരച്ചിലും ചിരിയും കുറുമ്പും എല്ലാം ഏറ്റവും കൂടുതൽ കണ്ടിട്ടുള്ളതും കാട്ടിയിട്ടുള്ളതും എന്നോടാണ്…. എൻറെ നെഞ്ചിൽ കിടന്നാണ് അവൾ ഉറങ്ങിയിട്ടുള്ളത്… പിന്നീട് വളർന്നപ്പോൾ എന്തും തുറന്നു പറയാവുന്ന ഒരു സുഹൃത്ത് കൂടിയായി ഞാൻ അവൾക്ക്… എത്രയൊക്കെ അവൾ വളർന്നാലും എനിക്കൊന്നും അവൾ എൻറെ മകളാണ്… അച്ഛൻ എൻറെ കയ്യിൽ ഏൽപ്പിച്ച പോയ ആ കുഞ്ഞു പൈതൽ… കർണന്റെ കണ്ണുകൾ ചെറുതായി നിറഞ്ഞിട്ടുണ്ടായിരുന്നു..
അതെല്ലാം വാതിലിന് ഇപ്പുറത്തുനിന്ന് കേട്ട ലച്ചുവിന്റെ കണ്ണുകളും നിറഞ്ഞ് ഒഴുകി… ഉടൻതന്നെ സൂര്യൻറെ കാര്യം തൻറെ ഏട്ടനോട് പറയണമെന്ന് അവൾ ഉറപ്പിച്ചു… വൈദേഹിയെ കാണാനായി അവൾ പുറത്തേക്ക് പോയി…
************************************
താൻ എന്താ ഈ പറയുന്നേ …..അവൻ രക്ഷപ്പെട്ടെന്നോ???. എങ്ങനെ???? വേണ്ടത്ര ആളുകളെ ഏർപ്പെടുത്താൻ ഞാൻ പറഞ്ഞതല്ലേ ….. എന്നിട്ട് തോറ്റതിന്റെ വിശേഷം എന്നെ വിളിച്ചു പറയാൻ തനിക്ക് നാണമില്ലേ… നകുൽ ഫോണിലൂടെ അക്ബർ ഷായോട് കയർക്കുകയായിരുന്നു…..
അത് ….സാർ ….ഞാൻ വേണ്ടത്ര ആളുകളെ ഏർപ്പെടുത്തിയിരുന്നു… എല്ലാം നല്ല ഒന്നാന്തരം ക്രിമിനൽസ്….പക്ഷേ എവിടെയോ ഒരു മറിമായം സംഭവിച്ചു….. എങ്ങനെയാണെന്ന് അറിയില്ല,,, അവൻ രക്ഷപ്പെട്ടു….. അവിടെ നടന്ന എല്ലാ കാര്യവും ഷാ അറിഞ്ഞിരുന്നെങ്കിലും നകുലിനെ കൂടുതൽ ദേഷ്യം പിടിപ്പിക്കാതെ ഇരിക്കാൻ അയാൾ അങ്ങനെയാണ് പറഞ്ഞത്…..
എന്നിട്ട് അവന്മാരൊക്കെ ഇപ്പോൾ എവിടെ????
എല്ലാവരും ഹോസ്പിറ്റലിലാണ്…
അവർക്കൊന്നും നിന്നെ അറിയില്ലല്ലോ.???? അല്ലേ???
അക്ബർ ഷാ…എന്ന പേരല്ലാതെ മറ്റൊന്നും അവർക്ക് അറിയില്ല….
ഒരു കാരണം വെച്ചാലും ഒരന്വേഷണവും നിന്നിലേക്ക് എത്താൻ പാടില്ല….. അഥവാ എത്തിയാൽ…. അത് എന്നിലേക്ക് നീളാനും …അങ്ങനെ സംഭവിച്ചാൽ നിന്നെ കുടുംബം അടക്കം ഞാൻ കത്തിക്കും… എന്നെ നിനക്ക് ശരിക്കും അറിയാല്ലോ?????
നകുൽ ഒരു ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞു നിർത്തി….
ഇല്ല ….എന്നിലേക്ക് എത്താൻ വേറൊരു ലിങ്കുകളും ഇല്ല…. അക്ബർ ഒന്നുകൂടി ഓർമിച്ച് ഉറപ്പുവരുത്തി…
**********************************
അവൻ ദുബായിലേക്ക് പോവുകയാണ്,,, എന്നാണ് അവസാനമായി ജോണിക്കുട്ടിയോട് പറഞ്ഞത്…. മാത്രമല്ല നമ്മൾ പ്രതീക്ഷിക്കാത്ത ഒരു തെളിവും നമുക്ക് കിട്ടി ..അവൻറെ ഒരു ഫോട്ടോഗ്രാഫ് ….ജോണിക്കുട്ടി അവൻ പോലും അറിയാതെ എടുത്ത ഒരു ഫോട്ടോ ….അത്ര ക്ലാരിറ്റി ഇല്ലായിരുന്നുവെങ്കിലും സമറും അവൻറെ ടീമും ഇമേജസ് സെൻസിംഗ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നല്ല വ്യക്തമാക്കി ആ ചിത്രം എനിക്ക് അയച്ചു തന്നിട്ടുണ്ട്….. ദേവൻ അവൻറെ മൊബൈലിലെ ഒരു ഫോട്ടോ കർണ്ണനെയും ദക്ഷയെയുംകാട്ടിക്കൊണ്ട് പറഞ്ഞു…
ഇവനെ നീ എവിടെയെങ്കിലും വച്ച് കണ്ടിട്ടുണ്ടോ ???ചോദ്യം കർണ്ണനോട് ആയിരുന്നെങ്കിലും ദക്ഷയും കർണ്ണനും ഒരുപോലെ ഇല്ല എന്ന് മറുപടി പറഞ്ഞു….
ദുബായിൽ ഉള്ളവനെ ഇനി എങ്ങനെ അന്വേഷിക്കും???? നാട്ടിലെത്തുന്നത് വരെ കാത്തിരുന്നേ മതിയാവൂ…. അല്ല….. അവൻ എത്തിയാൽ തന്നെ എങ്ങനെ അറിയും ????കർണ്ണൻ ആരോടെന്നില്ലാതെ പറഞ്ഞു..
Broo eanthayi adutha part ippol eangan undakumo atho kadha nirthiyathu aano anengil onnu parnayane idakkidakku vannu nokkandallo
Ee stry kure part vereyum vannittund
Any update
Bro nthayii
Oru vivarom illallo
Bro story Stop chayitho
Next പാർട്ട് ഉടനെ കാണുമോ
4 months ആയി ഒരു പാർട്ട് വന്നിട്ട്, ഒരു അപ്ഡേറ്റ് എങ്കിലും തന്നൂടെ.
Any update
സഹോ.. കഥകൾ. Com ന്നാ സംഭവത്തെ kurichu?നിക്ക് അറില്ലാരുന്നു സത്യം… പ്രൊഫസർ പറഞ്ഞു അറിഞ്ഞിട്ടാണ് ഞാൻ google ൽ നോക്കി കിട്ടുന്നത്.. So…..
വളരെ നല്ലൊരു ത്രില്ലെർ മൂവി ആണിത്.. വായിച്ചാലും വായിച്ചാലും മനസ്സിന്റെ കൊതി തീരാത്തൊരു കാവ്യാമാണിത്.. സത്യം.. കഥകൾകുടുംബത്തിലെ ന്റെ ആദ്യത്തെ കണ്ടെത്തലും, വായനയും, ആസ്വാദനവും ആണ്…. വളരേ വളരേ ഇഷ്ടം… തുടർന്നും…
Pls Next part
സഹോ… എന്തെങ്കിലും ഒരു update പുതുവർഷം പ്രമാണിച്ചെങ്കിലും… കാത്തിരിക്കുന്നു… നല്ല ഒരു കഥയാത് കൊണ്ടാ… തീർച്ചയായും തുടരണം… ഇടക്ക് എന്തേലും ഒരു update എങ്കിലും തന്നാൽ വായനക്കാർ ഞങ്ങൾക്ക് ഒരു ആശ്വാസമായിരിക്കും… പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു വായനക്കാരൻ…
സഹോ… കാത്തിരിക്കുന്നു… ഇത്, നല്ല ഒരു കഥയാ… അതുകൊണ്ട്, തീർച്ചയായും തുടരണം… ഇടക്ക് എന്തേലും ഒരു update എങ്കിലും തന്നാൽ, വായനക്കാർ ഞങ്ങൾക്ക് ഒരു ആശ്വാസമായിരിക്കും… എന്തെങ്കിലും ഒരു update, പുതുവർഷം പ്രമാണിച്ചെങ്കിലും… പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു വായനക്കാരൻ…
സഹോ… കാത്തിരിക്കുന്നു… ഇത്, നല്ല ഒരു കഥയാ… അതുകൊണ്ട്, തീർച്ചയായും തുടരണം… ഇടക്ക് എന്തേലും ഒരു update എങ്കിലും തന്നാൽ, വായനക്കാർ ഞങ്ങൾക്ക് ഒരു ആശ്വാസമായിരിക്കും… എന്തെങ്കിലും ഒരു update, പുതുവർഷം പ്രമാണിച്ചെങ്കിലും… പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു വായനക്കാരൻ…
Any update…We r waiting bro
ഒരു update തരുമോ, അടുത്ത ഭാഗം എപ്പോൾ വരുമെന്ന്…?
Bakki part okke vere sitil varunnund..
Evide ini varille?
???
Broo katta waiting aanu adutha part aduthengan undakumo
3 month ayi we are waiting bro
ഇതിൻ്റെ അടുത്ത ഭാഗം എവിടെ?
അടുത്ത part ഉണ്ടാകുമോ…
New kadha waiting ann bro
ഭായ് ഇതിന്റെ ബാക്കി ഭാഗം എപ്പോൾ വരും തിരക്കാണ് എന്ന് അറിയാം എന്നാലും ഒരു തിയ്യതി പറയാൻ പറ്റുമോ
Any update
Bro nxt part epozada
സാറേ പോയവഴി പുല്ലുപോലുമില്ലല്ലോ എന്തുപറ്റി. ഇനിയും കാത്തിരിപ്പിക്കുന്നത് നീതിയല്ല ബ്രോ.
Evdide man 1month aayalo