ദേവലോകം 12
Author :പ്രിൻസ് വ്ളാഡ്
ദേവലോകം തറവാടിന്റെ മുറ്റത്തേക്ക് ഒരു മിസ്തുബിഷി ലാൻസർ വന്നു നിന്നു… തറവാട്ടിലെ അംഗങ്ങളെല്ലാം പലയിടത്തേക്ക് പോകേണ്ടതിനായുള്ള ഒരുക്കങ്ങളിൽ ആയിരുന്നു….. വൈഗ പാലയ്ക്കലിലേക്കും… അമർനാഥും ഭദ്രനും ഓഫീസിലേക്കും…അനന്തൻ കൂപ്പിലേക്കും… അനിരുദ്ധൻ ഒരാഴ്ചയായി ഔട്ട് ഓഫ് സ്റ്റേഷനാണ് …..രാമനാഥനും പാർവതി അമ്മയും ഉമ്മറത്ത് തന്നെയുണ്ട്…. വന്നുനിന്ന വണ്ടിയുടെ നമ്പർ പ്ലേറ്റിൽ നിന്നും അതൊരു പ്രൈവറ്റ് ടാക്സി ആണ്…. അതിൻറെ പിൻസീറ്റിൽ നിന്നും ഒരു പെൺകുട്ടി പുറത്തേക്കിറങ്ങി ……അവളെ കണ്ടു രാമനാഥന്റെയും പാർവതി അമ്മയുടെയും കണ്ണുകൾ നിറഞ്ഞൊഴുകി …..
….മോളെ വൈദേഹി …എന്ന വിളിയോട്കൂടി അവർ രണ്ടുപേരും കാറിന് അടുത്തേക്ക് ഓടിയെത്തി………
അവളും കണ്ണിൽ ഒരു നീർത്തിളക്കത്തോടെ അവരെ തിരികെ പൊതിഞ്ഞുപിടിച്ചു …ഈ വീട്ടിൽ അവളെ സ്നേഹിച്ചിരുന്ന …അവളെ ആഗ്രഹിച്ചിരുന്ന രണ്ടുപേർ… അത് അവളുടെ മുത്തശ്ശിയും മുത്തശ്ശനും ആയിരുന്നു …ബാക്കിയുള്ളവർക്ക് അവൾ എന്നും ഒരു അപ്രത്യക്ഷമായ സാന്നിധ്യം മാത്രമായിരുന്നു …
കണ്ണിലുണ്ടായിരുന്ന നീർമുത്തുകളുടെ സാന്നിധ്യം അല്ലാതെ ഒരു പൊട്ടിക്കരച്ചിലോ തിരിച്ചുകിട്ടലിന്റെ സന്തോഷപ്രകടനങ്ങളോ അവൾ കാണിച്ചില്ല …വളരെയധികം പക്വത വന്ന ഒരു പെൺകുട്ടിയായി അവൾ മാറിയിരുന്നു ആ നാളുകൾക്കിടയിൽ തന്നെ ….അപ്പോഴേക്കും ആ തറവാട്ടിലെ ബാക്കിയുള്ളവർ കൂടി ഉമ്മറത്ത് സ്ഥാനം പിടിച്ചിരുന്നു പലരുടെ മുഖത്തും പല രീതിയിലുള്ള ഭാവങ്ങൾ അവളെ കണ്ടപ്പോൾ ഉടലെടുത്തു…. കാറിനകത്ത് ഇരുന്ന് ദേവൻ അതെല്ലാം സശ്രദ്ധം വീക്ഷിക്കുന്നുണ്ടായിരുന്നു ….ഒരാളുടെ മുഖത്തൊഴികെ ബാക്കി എല്ലാവരുടെയും മുഖങ്ങളിൽ അവൻ അവൾ തിരിച്ചു വന്നതിന്റെ സന്തോഷം ശ്രദ്ധിച്ചു …പക്ഷേ അനന്തന്റെ മുഖത്ത് മാത്രം ഒരു വലിയ ഞെട്ടലാണ് അവളെ കണ്ടപ്പോൾ ഉണ്ടായത്, അത് ദേവൻ വ്യക്തമായി കണ്ടിരുന്നു….
ബാക്കിയുള്ളവർ കൂടി അവളുടെ അടുത്തേക്ക് എത്തി ….വൈഗയും അമർനാഥും ഭദ്രനും മാലിനിയും ആര്യയും… മുഖത്ത് വെച്ചുകിട്ടിയ ഒരു ചിരിയുമായി അനന്തനും അവരോടൊപ്പം ചേർന്നു… വൈദേഹിക്ക് അവരുടെ സ്നേഹപ്രകടനങ്ങളോട് ഒരുതരം അവജ്ഞയാണ് തോന്നിയത്.. താൻ ഇവിടെ ഉണ്ടായിരുന്നപ്പോൾ തന്നെ ഒരു നോട്ടം കൊണ്ടുപോലും ചേർത്തു പിടിക്കാത്തവർ തന്നെ തഴുകുമ്പോൾ അവൾക്ക് പിന്നെ എന്ത് തോന്നാനാണ്.. അപ്പോഴാണ് ഡ്രൈവിംഗ് സീറ്റ് തുറന്നു ദേവൻ പുറത്തേക്ക് ഇറങ്ങിയത് ഒരു ടാക്സി ഡ്രൈവറുടെ യൂണിഫോം ആയിരുന്നു അവൻ ധരിച്ചിരുന്നത് വെളുത്ത ഷർട്ടും വെളുത്ത പാന്റും ഒരു ക്യാപ്പും അവൻറെ ദൃഢമായ ശരീരഘടനയെ മറക്കത്തക്ക വിധം ലൂസ് ആയ വസ്ത്രങ്ങൾ ആയിരുന്നു അവൻ ധരിച്ചിരുന്നത് ….
എല്ലാവരും ഒരു ആകാംക്ഷയോടെ അവനെ നോക്കി ….
ഇത് വിഷ്ണുവേട്ടൻ …വൈദേഹി ദേവനെ അങ്ങനെയാണ് അവർക്ക് പരിചയപ്പെടുത്തിയത് …..
ചേട്ടനാണ് എന്നെ ഒരു അപകടകരമായ പരിതസ്ഥിതിയിൽ നിന്നും രക്ഷിച്ചത്.. ഇത്രയും നാൾ ഞാൻ ഇദ്ദേഹത്തോടൊപ്പം ആയിരുന്നു ….
evide kkannan illalo…
വരുമെന്ന പ്രതീക്ഷയിൽ കാത്തിരിപ്പാണു ഞാൻ
broo അടുത്ത ഭാഗം എപ്പോ വരും കട്ട വെയ്റ്റിംഗ് ആണു
??
???
അടുത്ത ഭാഗം പെട്ടന്ന് ഉണ്ടാകുമോ ബ്രോ കട്ട വെയ്റ്റിങ് ആണ്
??
Bro where are you
Anna ningalu njammalae maranneenna…will not ask the same question… it may irritate you.. story is too good.. that’s y we are here to ask for the next part…. Hello movie Orman varunnundu..
ചേട്ടോയി….next..?
പ്രിൻസ് ബ്രോ ഇങ്ങള് ഞമ്മളെ മറന്നോ??????
ഇതിൻറെ അടുത്ത ഭാഗം ഉടൻ തന്നെ തരണേ ഇനിയും കൂടുതൽ വൈകുന്നത് കഥയുമായുള്ള ടച്ച് വിടുകയും വായനാസുഖം നഷ്ടമാക്കുകയും ചെയ്യും ?????????❤️❤️❤️❤️❤️❤️❤️
അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ആണ് ബ്രോ ??❤️?❤️??❤️❤️❤️❤️?❤️❤️??
ബ്രോ .. അടുത്ത പാർട്ടിനായുള്ള കാത്തിരുപ്പ് ഇനിയും നീളുമോ
Bakii apolla
അല്ല മോനെ അടുത്ത പാർട്ട് എന്നാ വരുന്നത് കാത്തിരുന്നു മടുത്തു
Waiting for next part
Waiting for next part
Very nice waiting waiting