മനസ്സിൽ ഉണ്ടായിരുന്നത് തന്നെ കണ്ടപ്പോൾ തന്നെ പുഞ്ചിരിച്ചുകൊണ്ട് നിന്ന കർണ്ണന്റെ മുഖമായിരുന്നു …കർണ്ണന് തന്നെ കണ്ടപ്പോൾ അങ്ങനെ തോന്നിയിരുന്നോ??? ഈ ആണുങ്ങൾക്ക് മാത്രമേ അങ്ങനെ തോന്നാറുള്ളോ??? അവളുടെ ചിന്തകൾ കാടുകയറി…. തലയൊന്നു കുടഞ്ഞ് കണ്ണുകൾ അമർത്തിയടച്ച് ഒരിക്കൽ കൂടി ഉറങ്ങാനുള്ള ശ്രമം അവൾ നടത്തി….
അർദ്ധരാത്രിയിൽ ഇരുട്ട് നല്ലപോലെ കട്ടപിടിച്ച സമയത്ത് ദേവൻ കറുത്ത വേഷവും ധരിച്ച് ഔട്ട് ഹൗസിൽ നിന്നും ദേവലോകം തറവാട് ലക്ഷ്യമാക്കി നീങ്ങി… അനന്തന്റെയും അനിരുദ്ധൻെറയും മുറികൾ ആയിരുന്നു അവൻറെ ലക്ഷ്യം… മുൻപ് വന്ന പരിചയമുണ്ടായതുകൊണ്ട് ഏകദേശം ആ മുറികളുടെ സ്ഥാനം അവന് അറിയാമായിരുന്നു…. ആരെയും ഉണർത്താതെ വളരെ വിദഗ്ധമായി അവൻ ആ മുറികളിൽ കയറുകയും അവന് വേണ്ടുന്ന സാധനങ്ങൾ എടുക്കുകയും ചെയ്തു …ആരും അറിയാതെ തന്നെ മുറിയിൽ തിരിച്ചെത്തി , അവിടെനിന്നും കളക്ട് ചെയ്ത സാധനങ്ങൾ അവൻ ഭദ്രമായി പാക്ക് ചെയ്തു… നാളെത്തന്നെ ഇത് ഭദ്രമായി രഘുവരൻ സാറിൻറെ പക്കൽ ഏൽപ്പിക്കണം… അതിനു വേണ്ടുന്ന കാര്യങ്ങൾ സമറിനെ വിളിച്ച് ഏൽപ്പിച്ചതിനുശേഷം ആണ് ദേവൻ തിരികെ കട്ടിലിലേക്ക് കിടന്നത്….
ദേവൻ പറഞ്ഞത് അനുസരിച്ച് വൈദേഹി കാലത്തെ തന്നെ ഹോസ്പിറ്റലിൽ പോകാനായി ഒരുങ്ങി ഇറങ്ങി …ഒരു കോപ്പർ കളർ സാരിയായിരുന്നു അവളുടെ വേഷം.. അവളെ പ്രതീക്ഷിച്ചു എന്നപോലെ ദേവനും തൻറെ ഡ്രൈവർ യൂണിഫോമിൽ പുറത്തുണ്ടായിരുന്നു. ഭക്ഷണം പുറത്തൂന്ന് കഴിച്ചോളാം എന്ന് മുത്തശ്ശിയോടും മുത്തശ്ശനോടും പറഞ്ഞ് അവൾ വണ്ടിയിൽ കയറി ദേവനോടൊപ്പം ഹോസ്പിറ്റലിലേക്ക് പോയി ..ഹോസ്പിറ്റലിൽ എത്തി കാർ എംഡിയുടെ പാർക്കിംഗ് ഏരിയയിലേക്ക് കയറ്റിയിട്ട് ദേവനും വൈദേഹിയും ഹോസ്പിറ്റലിൽ കയറി ……….ദേവലോകം മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ…… മൂന്ന് ഹോസ്പിറ്റലുകൾ ഉണ്ട് ദേവലോകം ഗ്രൂപ്പിന് അവയിൽ ഏറ്റവും വലുതും അതുപോലെ ബിസിനസ്പരമായ എല്ലാ റെക്കോർഡ്സും സൂക്ഷിക്കുന്നതും ഈ ഹോസ്പിറ്റലിലാണ്…. അവിടെ എത്തി നേരെ എംഡിയുടെ ക്യാബിനിലേക്കാണ് അവർ പോയത് …ക്യാബിനരിലേക്ക് കയറാൻ തുടങ്ങിയ വൈദേഹിയെ അവിടെനിന്ന സെക്യൂരിറ്റി ഗാർഡ് തടഞ്ഞു…
നിങ്ങൾ ആരാണ് ഇത് എംഡിയുടെ റൂം ആണ് …ഇവിടെ കേറണമെങ്കിൽ എംഡിയുടെ പെർമിഷൻ വേണം.. അയാൾ പറഞ്ഞു.
ആരാണ് എംഡി ??അവൾ അയാളോട് ചോദിച്ചു .
അനിരുദ്ധൻ സാർ… മുന്നിൽ വച്ചിരിക്കുന്ന ബോർഡ് കണ്ടില്ലേ??? സെക്യൂരിറ്റി ഗാർഡ് അവളെ നോക്കി പുച്ഛത്തോടെ ചോദിച്ചു.
അവൾ ഒരു ചിരിയോടെ അവിടെ വെച്ചിരുന്ന ആ ബോർഡ് വലിച്ചിളക്കി അടുത്തിരുന്ന വേസ്റ്റ് ബിന്നിലേക്ക് ഇട്ടു.. അതുകണ്ട് അവളെ തടയാൻ വന്ന സെക്യൂരിറ്റി ഗാർഡിനു മുന്നിലായി ദേവൻ കയറി നിന്നു.. അയാൾ ദേവനെ തള്ളി മാറ്റാനായി ദേവൻറെ നെഞ്ചിലേക്ക് കൈവച്ചു ..പക്ഷേ അതിനു മുന്നേ തന്നെ ദേവൻ അയാളുടെ കയ്യിൽ പിടുത്തം ഇട്ടിരുന്നു , ദേവനാ കൈപിടിച്ച് വെറുതെ ഒന്ന് കറക്കി അയാൾ ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട് ദേവന് വിധേയനായി നിന്നു .
അയാളുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് ബാക്കിയുണ്ടായിരുന്ന ഗാർഡുകളും കുറച്ച് ഓഫീസ് സ്റ്റാഫും ഡോക്ടേഴ്സും അവിടെ കൂടി ..അവിടെ കൂടിയ ഗാർഡുകൾ ദേവനെ നേരെ തിരിഞ്ഞു.. അപ്പോഴേക്കും വൈദേഹിയുടെ ശബ്ദം അവിടെ മുഴങ്ങി …
…..ഞാൻ വൈദേഹി…. ഡോക്ടർ ആദിത്യന്റെ മകൾ ….ഡോക്ടർ ആദിയെ നിങ്ങൾക്ക് എല്ലാവർക്കും അറിയാമായിരിക്കുമല്ലോ… ഈ ഹോസ്പിറ്റലിന്റെ ഫൗണ്ടർ……. എൻറെ അച്ഛൻറെ വിയർപ്പാണ് ഈ ആശുപത്രി…. ഇനിമുതൽ ഞാൻ ഇവിടെ കാണും…
………..As your new M.D…….. ഒഫീഷ്യൽ ആയിട്ടുള്ള അറിയിപ്പ് നിങ്ങൾക്ക് ഇന്ന് തന്നെ ലഭിക്കും …
അവിടെ പലർക്കും ഡോക്ടർ ആദിക്ക് വൈദേഹി എന്നൊരു മകൾ ഉള്ളതായി അറിയാം.. അവളാണ് ഈ ഹോസ്പിറ്റലിന്റെ അവകാശി എന്നും അറിയാം …പക്ഷേ അവളെ ഇതുവരെ ആരും നേരിട്ട് കണ്ടിട്ടില്ല …അവൾ പറഞ്ഞത് കേട്ടതിന്റെ ഹാങ്ങോവറിൽ ആയിരുന്നു എല്ലാവരും..
evide kkannan illalo…
വരുമെന്ന പ്രതീക്ഷയിൽ കാത്തിരിപ്പാണു ഞാൻ
broo അടുത്ത ഭാഗം എപ്പോ വരും കട്ട വെയ്റ്റിംഗ് ആണു
??
???
അടുത്ത ഭാഗം പെട്ടന്ന് ഉണ്ടാകുമോ ബ്രോ കട്ട വെയ്റ്റിങ് ആണ്
??
Bro where are you
Anna ningalu njammalae maranneenna…will not ask the same question… it may irritate you.. story is too good.. that’s y we are here to ask for the next part…. Hello movie Orman varunnundu..
ചേട്ടോയി….next..?
പ്രിൻസ് ബ്രോ ഇങ്ങള് ഞമ്മളെ മറന്നോ??????
ഇതിൻറെ അടുത്ത ഭാഗം ഉടൻ തന്നെ തരണേ ഇനിയും കൂടുതൽ വൈകുന്നത് കഥയുമായുള്ള ടച്ച് വിടുകയും വായനാസുഖം നഷ്ടമാക്കുകയും ചെയ്യും ?????????❤️❤️❤️❤️❤️❤️❤️
അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ആണ് ബ്രോ ??❤️?❤️??❤️❤️❤️❤️?❤️❤️??
ബ്രോ .. അടുത്ത പാർട്ടിനായുള്ള കാത്തിരുപ്പ് ഇനിയും നീളുമോ
Bakii apolla
അല്ല മോനെ അടുത്ത പാർട്ട് എന്നാ വരുന്നത് കാത്തിരുന്നു മടുത്തു
Waiting for next part
Waiting for next part
Very nice waiting waiting