അപ്പോൾ അനന്തന്റെയും അനിരുദ്ധന്റെയും കാര്യമോ അവരാണല്ലോ ഇതുവരെ ഫിനാൻസും ഹോസ്പിറ്റലുകളും നടത്തിക്കൊണ്ടിരുന്നത്… രാമനാഥൻ ചോദിച്ചു .
അതിന് അനുരുദ്ധന് ഇതിനൊന്നും സമയമില്ലല്ലോ ഇപ്പോൾ തന്നെ ഒരാഴ്ചയായിട്ട് എവിടെയാണെന്ന് പോലും അറിയില്ല ..അനന്തനാണെന്നുണ്ടെങ്കിൽ ടിമ്പേഴ്സിന്റെ കാര്യവും ഫിനാൻസിന്റെ കാര്യവുമായി 24 മണിക്കൂറും ഓട്ടമാണ്… വൈദേഹി സമ്മതിച്ച നിലയ്ക്ക് അയാൾക്കൊരു റസ്റ്റും ആകും… പിന്നെ അനിരുദ്ധന് വേണമെങ്കിൽ ട്രാൻസ്പോർട്ടിന്റെ കാര്യങ്ങൾ കൂടി നോക്കിക്കോട്ടെ. …ഇപ്പോൾ അമർനാഥ് ആണല്ലോ നോക്കുന്നത് …അതൊഴിഞ്ഞു കൊടുത്താൽ അത്രയും സമയം അവന് ഭദ്ര ഗ്രൂപ്പിൽ ശ്രദ്ധിക്കാനാകും …അപ്പോൾ ഇനി ഇതിനുമേൽ ഒരു ചർച്ചയില്ല… ആ വീട്ടിലെ ഇപ്പോഴത്തെ അവസാനവാക്കായ ഭദ്രൻ പറഞ്ഞു നിർത്തി .
അമർനാഥ് ഇത്രയും സമയം നല്ല അസ്സലായി വൈദേഹിയെ വായ് നോക്കിയിരുന്നു ….അവളുടെ ഓരോ ചലനങ്ങളും വാക്കുകളും നോട്ടങ്ങളും അവൻ എൻറെ കണ്ണുകൾ കൊണ്ട് ഒപ്പിയെടുത്തു …വൈഗ ഇടയ്ക്കിടെ അവനെ നോക്കി പേടിപ്പിക്കുന്നുണ്ടായിരുന്നു …പക്ഷേ ചെക്കൻ ആകട്ടെ അവളെ മൈൻഡ് ചെയ്തതു പോലുമില്ല ..അങ്ങനെ ദേവനെ ഔട്ട് ഹൗസിൽ താമസിപ്പിക്കാൻ തീരുമാനമായി …വൈഗ ദേവനെ പറ്റി കൂടുതൽ അന്വേഷിക്കാൻ അമർനാഥനെ ചുമതലപ്പെടുത്തി ….പക്ഷേ ദേവൻ തന്റെ ഫാൾസ് ഐഡന്റിറ്റി കണ്ടുപിടിക്കാതിരിക്കാൻ ഉള്ള എല്ലാ തെളിവുകളും നേരത്തെ തന്നെ തയ്യാറാക്കിയിരുന്നു ….അന്വേഷിച്ച അമർനാഥിനും അതിൽ കൂടുതൽ ഒന്നും ലഭിച്ചതുമില്ല …അതുകൊണ്ട് ദേവൻ പറഞ്ഞതെല്ലാം സത്യമാണെന്ന് അവരും വിശ്വസിച്ചു ..തൻറെ വീട് തൂത്തുക്കുടിയിൽ ആണെന്നും ഒരു ഓട്ടം കഴിഞ്ഞ് വരുന്ന സമയത്ത് ഒരു ആക്സിഡന്റിൽ പെട്ട് കിടക്കുന്ന വൈദേഹിയെ താൻ രക്ഷിച്ചു എന്നും തന്റെ ഭാര്യ കുറെ നാളായി പിണങ്ങി മാറി താമസിക്കുകയാണ് എന്നും മറ്റുള്ള കഥകൾ വളരെ തന്മയത്വത്തോടെ ദേവൻ അവരെ പറഞ്ഞു വിശ്വസിപ്പിച്ചു… അതിനായുള്ള തെളിവുകളും അവൻ മുൻപ് തന്നെ ഒരുക്കിയിരുന്നു…
തിരിച്ച് വീട്ടിലെത്തിയ അനന്തൻ അവിടെ നടന്ന കാര്യങ്ങൾ അറിഞ്ഞു ഞെട്ടിത്തരിച്ചിരുന്നു …ഫിനാൻസും ഹോസ്പിറ്റലും കൈവിട്ടു പോയത് അയാളെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയായിരുന്നു ….ഹോസ്പിറ്റൽ വഴി ഇല്ലീഗലായ പല കാര്യങ്ങളും അയാൾ ചെയ്തു പോന്നിരുന്നു ..അതുപോലെതന്നെ ഫിനാൻസിൽ നിന്നും കുറെ അധികം പണം അയാൾ എടുത്തുപയോഗിക്കുകയും ചെയ്തിരുന്നു …അനിരുദ്ധനെ ആണെങ്കിൽ വിളിച്ചിട്ട് കിട്ടുന്നുമില്ല …അയാൾക്ക് എല്ലാംകൂടി ഭ്രാന്ത് എടുക്കുന്നത് പോലെ തോന്നി .
അയാൾ അതിനെപ്പറ്റി ഭദ്രനോടും രാമനാഥനോടും സംസാരിച്ചപ്പോൾ എടുത്ത തീരുമാനത്തിൽ നിന്നും മാറാൻ അവർക്ക് തരിമ്പും താല്പര്യമില്ല എന്നാണ് അയാൾക്ക് മനസ്സിലായത് …വേണമെങ്കിൽ ട്രാൻസ്പോർട്ട് നോക്കിക്കോളൂ എന്ന് പറയുകയും ചെയ്തു …ഹോസ്പിറ്റലിൽ നടത്തിയിരുന്ന ഇല്ലീഗൽ ആയുള്ള മെഡിസിൻ എക്സ്പിരിമെന്റുകളും ഓർഗൻ ട്രാൻസ്പോർട്ടും പൊങ്ങി വന്നാൽ പിന്നെ ശിഷ്ടകാലം ജയിലിൽ കിടക്കേണ്ടി വരും …പിന്നെ ആകെയുള്ള സമാധാനം എട്ടും പൊട്ടും തിരിയാത്ത വൈദേഹിയാണ് ഇതെല്ലാം നോക്കാൻ പോകുന്നത് എന്നുള്ളതാണ് ….അവളോട് അല്പം സ്നേഹം കാണിച്ച് കൂടെ നിൽക്കണം ,.ഇനി അതേ മാർഗ്ഗമുള്ളൂ… ഒരാഴ്ചത്തേക്ക് ഇനി അനിരുദ്ധനെ നോക്കണ്ട…. ഡിംബേഴ്സിലേക്ക് തടി വെട്ടാനുള്ള കോൺട്രാക്റ്റും റെഡിആയി കിടക്കുകയാണ് …നാളെയോ മറ്റന്നാളോ അവിടേക്ക് പോകണം …ഉൾക്കാട്ടിലേക്ക് കുറച്ച് കയറ്റി വെട്ടണം അതിനും കൂടിയുള്ള കൈമടക്ക് ഫോറസ്റ്റുകാർക്ക് കൊടുത്തിട്ടുണ്ട് ….താനും കൂടി ചെന്നില്ലെങ്കിൽ എല്ലാം വെള്ളത്തിലാകും.. അയാൾ മനസ്സിൽ ചില കണക്കുകൂട്ടലുകൾ നടത്തി നിദ്രയിലേക്ക് അമർന്നു.
evide kkannan illalo…
വരുമെന്ന പ്രതീക്ഷയിൽ കാത്തിരിപ്പാണു ഞാൻ
broo അടുത്ത ഭാഗം എപ്പോ വരും കട്ട വെയ്റ്റിംഗ് ആണു
??
???
അടുത്ത ഭാഗം പെട്ടന്ന് ഉണ്ടാകുമോ ബ്രോ കട്ട വെയ്റ്റിങ് ആണ്
??
Bro where are you
Anna ningalu njammalae maranneenna…will not ask the same question… it may irritate you.. story is too good.. that’s y we are here to ask for the next part…. Hello movie Orman varunnundu..
ചേട്ടോയി….next..?
പ്രിൻസ് ബ്രോ ഇങ്ങള് ഞമ്മളെ മറന്നോ??????
ഇതിൻറെ അടുത്ത ഭാഗം ഉടൻ തന്നെ തരണേ ഇനിയും കൂടുതൽ വൈകുന്നത് കഥയുമായുള്ള ടച്ച് വിടുകയും വായനാസുഖം നഷ്ടമാക്കുകയും ചെയ്യും ?????????❤️❤️❤️❤️❤️❤️❤️
അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ആണ് ബ്രോ ??❤️?❤️??❤️❤️❤️❤️?❤️❤️??
ബ്രോ .. അടുത്ത പാർട്ടിനായുള്ള കാത്തിരുപ്പ് ഇനിയും നീളുമോ
Bakii apolla
അല്ല മോനെ അടുത്ത പാർട്ട് എന്നാ വരുന്നത് കാത്തിരുന്നു മടുത്തു
Waiting for next part
Waiting for next part
Very nice waiting waiting