ദേവലോകം 12 [പ്രിൻസ് വ്ളാഡ്] 603

ഇതും ജസ്റ്റ് ഇൻഫാക്ചുവേഷൻ ആണെങ്കിലോ???

അമർ ഒന്നും പറയാതെ കിടന്നു….

വൈഗ എന്തൊക്കെയോ ചിന്തിച്ചു കൊണ്ടിരുന്നു…. ഞാനും നോക്കട്ടെ അവൾ എത്രമാത്രം ബോൾഡ് ആയെന്ന് …എന്തൊക്കെയോ പദ്ധതികൾ വൈഗയും മനസ്സിൽ ചിന്തിച്ചുറപ്പിച്ചു….

ഹാളിൽ കോലാഹലങ്ങൾ എല്ലാം നടന്ന സമയത്ത് അതെല്ലാം കേട്ടുകൊണ്ട് ദേവൻ പുറത്ത് തന്നെ ഉണ്ടായിരുന്നു…. വൈദേഹിയുടെ ഫോണും ദേവൻറെ ഫോണ് തമ്മിൽ കണക്ടഡ് ആയിരുന്നു… ദേവൻറെ നിർദ്ദേശം അനുസരിച്ച് വൈദേഹി തന്നെയാണ് അത് ചെയ്തത്… കുറച്ചുകഴിഞ്ഞ് അനന്തൻ പുറത്തേക്കിറങ്ങി അവനെ പുച്ഛത്തോടെ ഒരു നോട്ടം നോക്കി ജീപ്പും എടുത്ത് എങ്ങോട്ടോ പാഞ്ഞു പോയി…
ഇടയ്ക്ക് മാലിന് പുറത്തുവന്ന അവനൊരു ചായയും നൽകി …അവൻ അതും കൊണ്ട് ദേവലോകം തറവാടിന്റെ ചുറ്റുപാടും വീക്ഷിച്ചു …ഒരിക്കൽ  താൻ ഇവിടെ കയറിയതാണ് , പക്ഷേ അത് രാത്രിയിൽ ആയിരുന്നു ..അത്യാവശ്യം വലിയൊരു കെട്ടിടമായിരുന്നു അത് പഴയ നാലുകെട്ട് ശൈലിയിൽ പണിതീർത്ത ഒരു വീട് കുറച്ചു മാറി തൊട്ടപ്പുറത്ത് തന്നെ ഒരു ഔട്ട് ഹൗസ് ഉണ്ട് ..വീടിനോട് ചേർന്ന് തന്നെ കുറെയേറെ വസ്തുതകൾ ഉണ്ട് …അവിടെയെല്ലാം കൃഷി ചെയ്തിട്ടുണ്ട് …തന്റെ അന്വേഷണം ഇവിടെ തുടങ്ങണം എന്നതിന് ദേവന് കൃത്യമായ ഒരു പദ്ധതി ഉണ്ടായിരുന്നു ..വീട്ടിലെ തന്നെ ഒരാളുടെ സഹായമില്ലാതെ ഇത്ര കൃത്യമായ ഒരു കിഡ്നാപ്പിംങ് സാധ്യമല്ല അതുകൊണ്ട് അവരെ സഹായിച്ച ആൾ ആരാണെന്ന് ആദ്യം കണ്ടുപിടിക്കണം.. സ്വാഭാവികമായും രണ്ടു പേരുടെ നേർക്കാണ് ദേവൻറെ സംശയം നീണ്ടത് …ആനന്ദനും അയാളുടെ മകൻ അനിരുദ്ധും…..

ഏതാണ്ട് ഒരു മണിക്കൂറുകൾക്കു ശേഷം മുൻപ് ചേർന്ന് പോലെ ഒരു സഭ വീണ്ടും ദേവലോകം തറവാടിന്റെ ഹാളിൽ ചേർന്നു. മുത്തച്ഛൻറെ മുത്തശ്ശിയുടെയും നടുക്കിരിക്കാതെ ഒറ്റയ്ക്ക് ഒരു സിംഗിൾ പീസ് സോഫാ സെറ്റിലാണ് വൈദേഹി ഇരുന്നത് …കുളിച്ച് ഫ്രഷായി തൻറെ ഒരു ദാവണിയും ചുറ്റിയാണ് അവൾ ഇരിക്കുന്നത് …പക്ഷേ അവളുടെ ഇരിപ്പിലും നടപ്പിലും പഴയ കുട്ടിത്തമോ കളിയോ ഒന്നുമില്ല ….തികച്ചും പക്വത വന്ന പോലെയുള്ള പെരുമാറ്റം …അനന്തന്റെ അസാന്നിധ്യം അവിടെ ആരും ശ്രദ്ധിച്ചു പോലുമില്ല …

എന്തായി നിങ്ങളുടെ തീരുമാനം??? വൈദേഹിയാണ് തുടക്കമിട്ടത്. ബാക്കിയെല്ലാവരും കണ്ണുകൾ ഭദ്രൻറെ നേർക്ക് നീണ്ടു …
മോളുടെ ഇഷ്ടം അതാണെങ്കിൽ ഞങ്ങൾ ആരും എതിർക്കുന്നില്ല ….ഭദ്രൻ പറഞ്ഞു.

പക്ഷേ എനിക്കൊരു കണ്ടീഷൻ ഉണ്ട്… അത് പറഞ്ഞത് വൈഗയാണ്.
എല്ലാവരും വൈഗയേ നോക്കി …
നീ പറഞ്ഞതുപോലെ ഞങ്ങൾ അയാളെ ഇവിടെ നടത്താം …പക്ഷേ ഇനി പഴയതുപോലെ ആകില്ല കാര്യങ്ങൾ… ദേവലോകം തറവാട്ടിലെ സന്തതി എന്ന നിലക്കുള്ള ചുമതലകൾ നീയും ഏറ്റെടുക്കേണ്ടി വരും ..എന്താ നിനക്ക് സമ്മതമാണോ ???

എനിക്ക് സമ്മതം …വൈദേഹി ഉടൻ തന്നെ പറഞ്ഞു .

ശരി …എന്നാൽ ഇന്ന് മുതൽ ദേവലോകം അസോസിയേറ്റ്സ് നിയന്ത്രിക്കുന്ന എല്ലാ ഹോസ്പിറ്റലുകളുടെയും ഇൻ ചാർജ് നീ ആയിരിക്കും …കാരണം അത് നിൻറെ അച്ഛനായി തുടങ്ങിവച്ചതാണ് ..മാത്രമല്ല അതെല്ലാം നിൻറെ അച്ഛൻറെ പേരിലുമാണ്, അങ്കിൾ മരിച്ചതുകൊണ്ട് അതിൻറെ എല്ലാം ഏക അവകാശി ഇപ്പോൾ നീയാണ് …

മോളെ അതെല്ലാം കൂടി ഇപ്പോൾ എങ്ങനെയാണ് വൈദേഹി നോക്കി നടത്തുന്നത് ??അവൾക്ക് അതിനുള്ള കാര്യപ്രാപ്തി ആയിട്ടില്ല ..രാമനാഥൻ ഇടപെട്ടു .
പക്ഷേ വൈഗ കൈയുയർത്തി മുത്തശ്ശനെ തടഞ്ഞു ….അത് അവളുടെ മുതലാണ്.. അവൾ തന്നെയാണ് നോക്കി നടത്തേണ്ടത്… പിന്നെ കാര്യ പ്രാപ്തിയുടെ കാര്യം അത് തെളിയിക്കേണ്ടത് അവളുടെ പ്രവർത്തിയാണ് …

എനിക്ക് സമ്മതമാണ് …വൈദേഹി പറഞ്ഞു.

ഞാൻ പറഞ്ഞു തീർന്നില്ല.. വൈഗ തുടർന്നു ….നിങ്ങൾക്കറിയാമല്ലോ ദേവലോകം ബിസിനസ് ഗ്രൂപ്പിൻറെ അത്രതന്നെ ഒരുപക്ഷേ അതിൽ കൂടുതൽ വലുതാണ് ഭദ്ര ഗ്രൂപ്പ് ഓഫ് കമ്പനീസ്….. അതിൻറെ ഭരണത്തിന് പുറമെയാണ് ഞാനും അമർനാഥും അച്ഛനും ദേവലോകം കൺസ്ട്രക്ഷൻസും ട്രാൻസ്പോർട്ടും ടെക്സ്റ്റൈൽ മില്ലുകളും നോക്കുന്നത്… നേരത്തെ പറഞ്ഞതുപോലെ ദേവലോകം തറവാടിന്റെ സന്തതി ആയതുകൊണ്ട് വൈദേഹി ഇനി ദേവലോകം ഫിനാൻസിസ് കൂടി ഏറ്റെടുത്ത് നടത്തണം ..അതല്ലെങ്കിൽ ട്രാൻസ്പോർട്ട് …ഏതെങ്കിലും ഒന്ന്.. കഴിയുമെങ്കിൽ രണ്ടും എന്താ തയ്യാറാണോ????

അവളുടെ ആ ചോദ്യത്തിൽ വൈദേഹി ഒന്ന് പകച്ചു …പക്ഷേ ആ നിമിഷം തന്നെ അവളുടെ മനസ്സിൽ ….ദേവദേവന്റെ …മുഖം തെളിഞ്ഞു വന്നു. ഒരു പുഞ്ചിരിയോടെ അവൾ അതും സമ്മതിച്ചു .
ദേവലോകം ഫിനാൻസിയേഴ്സ് ഇനിമുതൽ ഞാൻ ഏറ്റെടുത്തോളം.. അവൾ പറഞ്ഞു.

Updated: December 13, 2022 — 10:26 pm

57 Comments

  1. evide kkannan illalo…

  2. വരുമെന്ന പ്രതീക്ഷയിൽ കാത്തിരിപ്പാണു ഞാൻ

  3. broo അടുത്ത ഭാഗം എപ്പോ വരും കട്ട വെയ്റ്റിംഗ് ആണു

  4. കൊച്ചിക്കാരൻ

    ???

  5. അടുത്ത ഭാഗം പെട്ടന്ന് ഉണ്ടാകുമോ ബ്രോ കട്ട വെയ്റ്റിങ് ആണ്

  6. Bro where are you

    1. Anna ningalu njammalae maranneenna…will not ask the same question… it may irritate you.. story is too good.. that’s y we are here to ask for the next part…. Hello movie Orman varunnundu..

  7. ചേട്ടോയി….next..?

  8. പ്രിൻസ് ബ്രോ ഇങ്ങള് ഞമ്മളെ മറന്നോ??????

    ഇതിൻറെ അടുത്ത ഭാഗം ഉടൻ തന്നെ തരണേ ഇനിയും കൂടുതൽ വൈകുന്നത് കഥയുമായുള്ള ടച്ച് വിടുകയും വായനാസുഖം നഷ്ടമാക്കുകയും ചെയ്യും ?????????❤️❤️❤️❤️❤️❤️❤️
    അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ആണ് ബ്രോ ??❤️?❤️??❤️❤️❤️❤️?❤️❤️??

  9. ബ്രോ .. അടുത്ത പാർട്ടിനായുള്ള കാത്തിരുപ്പ് ഇനിയും നീളുമോ

  10. അല്ല മോനെ അടുത്ത പാർട്ട്‌ എന്നാ വരുന്നത് കാത്തിരുന്നു മടുത്തു

  11. Waiting for next part

  12. Waiting for next part

  13. Very nice waiting waiting

Comments are closed.