എനിക്കെന്താണ് അവകാശം എന്നോ ??ഈ വീട്ടിലെ മൂത്ത മകൻറെ മകൾ എന്ന അവകാശം …അതുമതി നിന്നെയൊക്കെ അനുസരിപ്പിക്കാൻ ..വൈഗ കോപത്തോടെ അടുത്തിരുന്ന ഫ്ലവർ വെയ്സ് എടുത്ത് നിലത്തേക്ക് എറിഞ്ഞു ….അതൊരു വലിയ ശബ്ദത്തോടെ ചിന്നഭിന്നമായി ..എല്ലാവരും ഒന്നു ഞെട്ടി.. എന്നാൽ വൈദേഹി മാത്രം കൂൾ ആയി നിന്നു .
മൂത്ത മകൻറെ മകൾ അല്ലേ …എന്നിട്ട് എവിടെയായിരുന്നു ഇത്രയും നാൾ… ഈ വീട്ടിലെ പലരും മരിച്ചു മണ്ണടിഞ്ഞപ്പോൾ പോലും ആരെയും കണ്ടില്ലല്ലോ??? പിന്നെ നിങ്ങൾ പറഞ്ഞ സുരക്ഷ …നിങ്ങളും ഇവിടെയുള്ളപ്പോഴല്ലേ എന്നെ ആരൊക്കെയോ ചേർന്നു പിടിച്ചോണ്ട് പോയത് ഇത്രയും നാളായിട്ട് നിങ്ങൾക്ക് എന്നെ അന്വേഷിച്ച് കണ്ടുപിടിക്കാൻ ആയോ ???അവൾ പുച്ഛത്തോടെ അവരെയെല്ലാം നോക്കിക്കൊണ്ട് തുടർന്നു… പുറത്തു നിൽക്കുന്ന ആ മനുഷ്യനാണ് എന്നെ രക്ഷിച്ചത് ..പിന്നെ അദ്ദേഹത്തെ ഇവിടെ നിർത്തണമെന്ന് ഞാൻ അപേക്ഷിച്ചതല്ല ..എൻറെ തീരുമാനമാണ് പറഞ്ഞത് ..അത് നടക്കുകയും ചെയ്യും… കാരണം ഈ വീട്ടിൽ എനിക്കും തുല്യമായ അവകാശമുണ്ട് ഒരുപക്ഷേ നിങ്ങളെക്കാൾ കൂടുതൽ അതുകൊണ്ട് വിഷ്ണുവേട്ടൻ ഇവിടെ നിൽക്കും എന്ന് പറഞ്ഞാൽ ഇവിടെ നിന്നിരിക്കും …പിന്നെ ഉണ്ടാക്കുന്ന ശബ്ദമാണ് തീരുമാനത്തിന്റെ അടിസ്ഥാനം എങ്കിൽ നിങ്ങൾ ഇപ്പോൾ ഉണ്ടാക്കിയതിനെക്കാൾ കൂടുതൽ ശബ്ദമുണ്ടാക്കാൻ എനിക്കും അറിയാം… അവൾ അടുത്തിരുന്ന മറ്റൊരു ഫ്ലവർ വെയ്സ് എടുത്ത് ഹാളിൽ മനോഹരമായ അലങ്കരിച്ചു വെച്ചിരുന്ന ചില്ലിട്ട ഷോ കേസിലേക്ക് വലിച്ചെറിഞ്ഞു.. ഷോക്കേസിന്റെ ചില്ലുകളും അതിനുള്ളിൽ വച്ചിരുന്ന അലങ്കാര സാധനങ്ങളും എല്ലാം ഒരു വലിയ ശബ്ദത്തോടെ പൊട്ടി തകർന്നു താഴെ വീണു അതിനകത്ത് ഉണ്ടായിരുന്ന ഗ്ലാസിന്റെയും സെറാമിക്സിന്റെയും ഐറ്റങ്ങൾ ഓരോന്നായും കൂട്ടത്തോടെയും താഴേക്ക് വീണ് പൊട്ടിക്കൊണ്ടേയിരുന്നു… പൊട്ടുന്ന ശബ്ദം കെട്ടടങ്ങിയപ്പോൾ വൈദേഹി തുടർന്നു ..വന്നു കയറിയപ്പോൾ ഇങ്ങനെ ഒരു സീൻ ഉണ്ടാക്കണമെന്ന് കരുതിയതല്ല ..സോറി …അവൾ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും മുഖത്ത് നോക്കി പറഞ്ഞു ..
പിന്നീട് ബാക്കിയുള്ളവരോട് ആയി…. ഞാനൊന്ന് ഫ്രഷ് ആവാൻ പോവുകയാണ് തിരിച്ചു വരുമ്പോൾ എനിക്ക് നിങ്ങളുടെ അഭിപ്രായം അറിയണം ..അത് യെസ് ആയാലും നോ ആയാലും വിഷ്ണുവേട്ടൻ ഇവിടെ കാണും…. പക്ഷേ യെസ് എന്ന് കേൾക്കാനാണ് എനിക്കിഷ്ടം …അതും പറഞ്ഞു വൈദേഹി തൻറെ റൂമിലേക്ക് പോയി …
അവിടെ നിന്ന് എല്ലാവരും കുറച്ചുനേരത്തേക്ക് ഹാളിൽ തന്നെ ചലനമറ്റതുപോലെ നിന്നു ….അവിടെ എന്തൊക്കെയാണ് നടന്നത് എന്ന് അവർ ഒന്നുകൂടെ ഓർത്തെടുത്തു.. പിന്നീട് ഓരോരുത്തരായി അവരവരുടെ റൂമിലേക്ക് നടന്നു നീങ്ങി …പക്ഷേ ഒരാൾ മാത്രം ഇതെല്ലാം കണ്ടും കേട്ടും കിളി പോയത് പോലെ നിന്നു ….മറ്റാരുമല്ല അമർനാഥ്…
വൈഗ അമർനാഥിന്റെ കയ്യും പിടിച്ച് റൂമിലേക്ക് അവനെ വലിച്ചു കൊണ്ടു പോയി.? റൂമിൽ കയറി അവൾ ദേഷ്യത്തോടെ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു….. ഇവിടെ എല്ലാവർക്കും വൈദേഹിയെ പറ്റി പറയുമ്പോൾ തേനും പാലും ഒഴുകുമായിരുന്നു …അവൾ പാവമാണ് അവൾ മിണ്ടാപൂച്ചയാണ്.. എന്തൊക്കെയായിരുന്നു എന്നിട്ട് ഇപ്പോൾ കണ്ടില്ലേ …അച്ഛന് നേരെ വരെ അവൾ ശബ്ദം ഉയർത്തി ..നീ ഇതൊന്നും കണ്ടിട്ട് എന്താണ് ഒന്നും മിണ്ടാതെ നിന്നത്.. അതോ നീയും അവളെ കണ്ട് പേടിച്ചോ ???
അപ്പോഴും അമർനാഥന്റെ സ്വബോധം മറ്റ് എവിടെയോ ആയിരുന്നു ….അമർ… അമറേ, നീ ഇത് വല്ലോം കേൾക്കുന്നുണ്ടോ വൈഗ അമർനാഥന്റെ ഇരു ചുമലുകളിലും പിടിച്ചു കുലുക്കി …
വൈഗ. I think ….I am in love… അമർ ഒരു വിറയലോടെ പറഞ്ഞു….
What???????
Yes… വൈഗ ..I am in love… ഇന്നേവരെ ഞാൻ അനുഭവിക്കാത്ത ഒരു വൈബ് എന്നിൽ നിറയുന്നു
evide kkannan illalo…
വരുമെന്ന പ്രതീക്ഷയിൽ കാത്തിരിപ്പാണു ഞാൻ
broo അടുത്ത ഭാഗം എപ്പോ വരും കട്ട വെയ്റ്റിംഗ് ആണു
??
???
അടുത്ത ഭാഗം പെട്ടന്ന് ഉണ്ടാകുമോ ബ്രോ കട്ട വെയ്റ്റിങ് ആണ്
??
Bro where are you
Anna ningalu njammalae maranneenna…will not ask the same question… it may irritate you.. story is too good.. that’s y we are here to ask for the next part…. Hello movie Orman varunnundu..
ചേട്ടോയി….next..?
പ്രിൻസ് ബ്രോ ഇങ്ങള് ഞമ്മളെ മറന്നോ??????
ഇതിൻറെ അടുത്ത ഭാഗം ഉടൻ തന്നെ തരണേ ഇനിയും കൂടുതൽ വൈകുന്നത് കഥയുമായുള്ള ടച്ച് വിടുകയും വായനാസുഖം നഷ്ടമാക്കുകയും ചെയ്യും ?????????❤️❤️❤️❤️❤️❤️❤️
അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ആണ് ബ്രോ ??❤️?❤️??❤️❤️❤️❤️?❤️❤️??
ബ്രോ .. അടുത്ത പാർട്ടിനായുള്ള കാത്തിരുപ്പ് ഇനിയും നീളുമോ
Bakii apolla
അല്ല മോനെ അടുത്ത പാർട്ട് എന്നാ വരുന്നത് കാത്തിരുന്നു മടുത്തു
Waiting for next part
Waiting for next part
Very nice waiting waiting