ഇടക്കിടെ അനന്തൻ തന്റെ മുന്നിൽ കിടക്കുന്ന നായ്ക്കളെ നോക്കുന്നുണ്ടായിരുന്നു…..
തളർന്നുറങ്ങുകയായിരിക്കും പാവങ്ങൾ…. ഇന്നലെ ഉച്ചമുതൽ അവറ്റകൾക്ക് ഒന്നും കഴിക്കാൻ കൊടുത്തിട്ടില്ല ….അവറ്റകളുടെ കഴുത്തിലെ തൊടൽ കണ്ടോ അതെല്ലാം കൂടെ കൂട്ടി ആ മോട്ടോറിൽ ബന്ധിപ്പിച്ചിട്ടുണ്ട് …ആ മോട്ടോർ കറങ്ങുന്നത് അനുസരിച്ച് അവറ്റകളുടെ ചങ്ങലകൾ ലൂസാവും അവറ്റകൾ തൻറെ അടുത്തേക്ക് മെല്ലെ മെല്ലെ എത്തിക്കൊണ്ടിരിക്കും എന്നാലും ഒരു 20 മണിക്കൂർ അടുപ്പിച്ച് സമയം തനിക്ക് ഉണ്ടാകും ..അവറ്റകളുമായി കളിക്കാൻ… തന്റെ വർഗ്ഗം തന്നെയാണല്ലോ അപ്പോൾ ചോദിക്കാനും പറയാനും ഒക്കെ ഒരുപാട് കാര്യങ്ങൾ ഉണ്ടാകും… പിന്നെ ചങ്ങലകളുടെ കാര്യത്തിൽ എനിക്കത്ര ഉറപ്പൊന്നുമില്ല ചിലപ്പോൾ പൊട്ടി എന്ന് വരാം അങ്ങനെയാണെങ്കിൽ തൻറെ കാര്യം കുറച്ചുകൂടി പെട്ടെന്ന് ആകും…. അവനൊന്നു ചിരിച്ചു …
സമയം നീങ്ങിക്കൊണ്ടിരുന്നു നായ്ക്കൾ മയക്കം വിട്ടുണർന്നു …വിശപ്പിന്റെ ആധികൃം മൂലമാകാം അവറ്റകൾ അനന്തൻറെ നേർക്ക് കുരച്ചുകൊണ്ട് കുതിച്ചു ചാടിക്കൊണ്ടിരുന്നു …പക്ഷേ ചങ്ങലകൾ മുറുക്കി നിർത്തിയിരിക്കുന്നത് കൊണ്ട് അനന്തനടുത്തേക്ക് എത്താൻ അവയ്ക്ക് സാധിച്ചില്ല …പേ പിടിച്ച നായ്ക്കളുടെ വായിൽനിന്നൊലിക്കുന്ന സലൈവ അനന്തന്റെ നേർക്ക് ചെന്നുകൊണ്ടിരുന്നു …ഓരോ പ്രാവശ്യം കുതിച്ചു ചാടുമ്പോഴും കുരയ്ക്കുമ്പോഴും അത് അനന്തനെ നനയിച്ചു കൊണ്ടിരുന്നു…. അനന്തൻ ആകട്ടെ ഭയംകൊണ്ട് ഉറക്കെ കരയാനും തുടങ്ങി …അതെല്ലാം ലക്ഷമൺ ആസ്വദിച്ച് കണ്ടുകൊണ്ടിരുന്നു …
അനന്തൻ തൻറെ കഴുത്തിൽ ഇട്ടിരുന്ന കോളർ വലിച്ചെടുക്കാനായി ശ്രമിച്ചു…. അയാളുടെ ആ പരിശ്രമം കണ്ട് ലക്ഷമൺ അയാളുടെ സമീപം മുട്ടുകുത്തിയിരുന്നു.
താൻ അത് അഴിക്കാനായി നോക്കണ്ട.. അത് അഴിച്ചെന്നു കരുതി താൻ രക്ഷപ്പെടാനും പോകുന്നില്ല….. അതൊരു പ്രൊട്ടക്ഷൻ ആണെടോ… തൻറെ കഴുത്തിന്.. ഈ മൃഗങ്ങൾക്ക് പൊതുവേ ഒരു സ്വഭാവമുണ്ട് ആദ്യം കടിക്കാൻ ശ്രമിക്കുന്നത് കഴുത്തിൽ ആയിരിക്കും… ഇവറ്റകൾ തൻറെ കഴുത്തിൽ എങ്ങാനും ആദ്യം കടിച്ച് താൻ മരിച്ചു പോയാൽ താൻ ഇഞ്ചിഞ്ചായി അനുഭവിക്കുന്നത് എനിക്ക് കാണാൻ കഴിയില്ല …അതുകൊണ്ട് ഒരു കൊച്ചു പ്രൊട്ടക്ഷൻ …അതും കൂടി കേട്ട് അനന്തൻ മരിച്ച അവസ്ഥയിലായി …
മോനെ ഞാൻ കാലുപിടിച്ചു പറയാം…. എന്നെ വെറുതെ വിട്ടുകൂടെ …ഞാനെന്തും ചെയ്യാം …മോൻ പറയുന്ന എന്തും …ഒരു മനുഷ്യജീവൻ ആണെന്ന് കരുതിയെങ്കിലും… ഒരിറ്റ് ദയ എന്നോട് കാട്ടിക്കൂടെ ..അയാൾ ജീവന് വേണ്ടി കെഞ്ചി….
മരിച്ചു കിടന്ന് എൻറെ അമ്മയെ പോലും…. എനിക്ക് പറയാൻ അറപ്പ് തോന്നുന്നു…. ആ തന്നെ ഞാൻ ഒരു മനുഷ്യനായി കൂട്ടണം അല്ലേടോ ????
അവൻ പെട്ടെന്ന് തന്നെ ആ സ്റ്റെപ്പർ മോട്ടറിന്റെ സ്പീഡ് പെട്ടെന്ന് കൂട്ടി നായ്ക്കൾ അനന്തനമേൽ ചാടി വീണു…. അയാളുടെ ശരീരത്തിൽ പലയിടങ്ങളിലായി അവ പല്ലുകളാഴ്ത്തി …പെട്ടെന്ന് ബോധം വന്നതുപോലെ ലക്ഷ്മൺ സ്റ്റെപ്പർ മോട്ടോറിൻെറ കറക്കം റിവേഴ്സ് ആക്കി… അതോടെ നായ്ക്കൾ വീണ്ടും പിറകിലേക്ക് വലിഞ്ഞു മാറി… അവൻ അനന്തനെ നോക്കി അയാളുടെ ദേഹത്ത് പലയിടത്തും നായ്ക്കൾ മുറിവുണ്ടാക്കി കഴിഞ്ഞിരുന്നു… അയാൾ ആകട്ടെ പേടിച്ച് വിറച്ച് ഒരു മൂലയിലേക്ക് ഒതുങ്ങിക്കൂടിയിരുന്നു…
അത്ര പെട്ടെന്നൊന്നും തന്നെ ഞാൻ മരണത്തിന് വിട്ടുകൊടുക്കില്ല അനന്ദാ… താൻ പേടിയറിഞ്ഞ് ഇഞ്ചിഞ്ചായി തന്നെ മരിക്കും…. അവൻ വീണ്ടും കൂടിന് അടുത്ത് നിന്നും അകലേക്ക് മാറി …നായ്ക്കൾ കൂടുതൽ ശൗര്യത്തോടെ അയാളുടെ നേർക്ക് ചാടിക്കൊണ്ടിരുന്നു.. സ്റ്റെപ്പർ മോട്ടർ വീണ്ടും പതിയെ കറങ്ങാൻ തുടങ്ങി.
**************************************
അത് അവൻ തന്നെയാണ് കർണ്ണാ… പക്ഷേ അവൻ ഇന്ന് ഡ്രൈവറുടെ വേഷത്തിൽ ആയിരുന്നു… ദേവലോകത്തെ കാണാതായ ആ പെൺകുട്ടി ഇല്ലേ… വൈദേഹി.. അവളുടെ ഒപ്പമാണ് അവൻ വന്നതത്രെ… ഇന്ന് കണ്ടതും അവളോടൊപ്പം ആണ് …നീ ഇതൊന്നു നോക്കിയേ സഖാവ് വൈശാഖൻ അയാളുടെ ഫോൺ എടുത്ത് കർണ്ണൻ നേരെ നീട്ടി ..അതിൽ ദേവൻ, ഡ്രൈവറുടെ വേഷത്തിൽ കാറിൽ ഇരിക്കുന്ന ഒരു ചിത്രം ഉണ്ടായിരുന്നു… നിന്നെപ്പറ്റി അറിയാൻ ആയിരിക്കണം ,അന്നവൻ പറഞ്ഞത് അവൻ ലക്ഷ്മിയുടെ മകനാണ് എന്നാണ്.. എന്തിനായിരിക്കും അവൻ അങ്ങനെ ഒരു കള്ളം പറഞ്ഞത്…. മേഘൻെറ അടുത്തുനിന്ന് അവൻറെ തുമ്പി കരങ്ങളിൽ തലോടിക്കൊണ്ട് നിൽക്കുന്ന കർണനു നേരെ നോക്കി വൈശാഖൻ ചോദിച്ചു…
കർണ്ണൻ വൈശാഖന് നേരെ തിരിഞ്ഞുനിന്നു, അപ്പോഴും മേഘൻെറ തുമ്പിക്കൈ കർണ്ണന്റെ വലത്തെത്തോളിന് മുകളിലായി തന്നെ ഇരിപ്പുണ്ടായിരുന്നു… അവൻ മെല്ലെ അതിൽ തലോടി കൊണ്ട് പറഞ്ഞു…
അവൻ കള്ളം പറഞ്ഞിട്ടില്ല …സഖാവേ, അവൻ എൻറെ ലക്ഷ്മി അമ്മായിയുടെ മകൻ തന്നെയാണ്….. ദേവദേവൻ…. അമരാവതിയുടെ യുവരാജാവ്…..
evide kkannan illalo…
വരുമെന്ന പ്രതീക്ഷയിൽ കാത്തിരിപ്പാണു ഞാൻ
broo അടുത്ത ഭാഗം എപ്പോ വരും കട്ട വെയ്റ്റിംഗ് ആണു
??
???
അടുത്ത ഭാഗം പെട്ടന്ന് ഉണ്ടാകുമോ ബ്രോ കട്ട വെയ്റ്റിങ് ആണ്
??
Bro where are you
Anna ningalu njammalae maranneenna…will not ask the same question… it may irritate you.. story is too good.. that’s y we are here to ask for the next part…. Hello movie Orman varunnundu..
ചേട്ടോയി….next..?
പ്രിൻസ് ബ്രോ ഇങ്ങള് ഞമ്മളെ മറന്നോ??????
ഇതിൻറെ അടുത്ത ഭാഗം ഉടൻ തന്നെ തരണേ ഇനിയും കൂടുതൽ വൈകുന്നത് കഥയുമായുള്ള ടച്ച് വിടുകയും വായനാസുഖം നഷ്ടമാക്കുകയും ചെയ്യും ?????????❤️❤️❤️❤️❤️❤️❤️
അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ആണ് ബ്രോ ??❤️?❤️??❤️❤️❤️❤️?❤️❤️??
ബ്രോ .. അടുത്ത പാർട്ടിനായുള്ള കാത്തിരുപ്പ് ഇനിയും നീളുമോ
Bakii apolla
അല്ല മോനെ അടുത്ത പാർട്ട് എന്നാ വരുന്നത് കാത്തിരുന്നു മടുത്തു
Waiting for next part
Waiting for next part
Very nice waiting waiting