….ലക്ഷ്മൺ ….അയാൾ സംശയത്തോടെ ചോദിച്ചു .
അതെ …ലക്ഷ്മൺ…. ലക്ഷ്മൺ ആദിത്യൻ…. ഒരു പാവം അച്ഛന്റെയും അമ്മയുടെയും മകൻ , അനിയത്തിക്കുട്ടിയുടെ ഒരേയൊരു ഏട്ടൻ…. കൊന്നുകളഞ്ഞില്ലയോടോ താനും തൻറെ കൂട്ടരും ചേർന്ന് എൻറെ അച്ഛനെയും അമ്മയെയും ….അകറ്റി നിർത്തിയില്ലേ ഒരു അനിയത്തിയെ ഇത്രയും നാൾ അവളുടെ ഏട്ടനിൽ നിന്നും …..
മോനെ ഞാനല്ല ….ഞാനല്ല നിന്റെ അമ്മയും അച്ഛനെയും കൊന്നത് ….
കണ്ണുകൾ കള്ളം പറയില്ല അനന്താ…. കൊന്നത് താനല്ല …പക്ഷേ അതിലും വലുതാണ് താൻ ചെയ്തത്…. വിശ്വാസവഞ്ചന …..ഒരു നരാധമന്റെ കയ്യിലേക്ക് എൻറെ കുടുംബത്തെ എത്തിച്ചു കൊടുത്ത കൊടും വഞ്ചന …. എന്നിട്ട് താനൊക്കെ എന്റെ അമ്മയെ….. അവന് പറഞ്ഞു മുഴുപ്പിക്കാൻ പറ്റിയില്ല.
മോനെ തെറ്റ് പറ്റിപ്പോയി ക്ഷമിക്കണം… മോന്റെ മുന്നിൽ പോലും വരാതെ ഞാൻ എവിടെയെങ്കിലും പോയി താമസിച്ചോളാം… കൊല്ലരുത് .. …അയാൾക്ക് അവിടെനിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതി എന്നായിരുന്നു ചിന്ത…..അയാൾ ലക്ഷ്മണനെ നേരെ കൈകൂപ്പി അപേക്ഷിച്ചു….
തന്റെ ഒരു അപേക്ഷയും എൻറെ ചെവിയിൽ കയറില്ല ….കൊല്ലാൻ തന്നെയാണ് വന്നത്… ഇനി തനിക്ക് ഒരു മടങ്ങി പോകേയുള്ളൂ മരണത്തിലേക്ക്… എൻറെ അനിയത്തിയുടെ… വൈദേഹിയുടെ …സുരക്ഷയെ കരുതി മാത്രമാണ് ഞാൻ അവളുടെ അടുത്തേക്ക് വരാതിരുന്നത് …ഞാൻ തിരികെ വന്നാൽ നിങ്ങൾ എല്ലാവരും കൂടി അവളെയും അപകടപ്പെടുത്തുമോ എന്നുള്ള എന്റെ ഭയം…. എൻറെ കുഞ്ഞിനെ കാണാതായതിനു പിന്നെ നീയൊക്കെ ആണെന്ന് എനിക്കറിയാം… ഇനി ഒരിക്കലും അങ്ങനെ ഒന്നും സംഭവിക്കരുത് …അതിനും കൂടെയാണ് ഞാൻ ഇത്ര തിടുക്കപ്പെട്ടു നിന്നെ അങ്ങോട്ടേക്ക് അയക്കുന്നത്…. നിന്നെ കൊല്ലണമെന്ന് വിചാരിച്ചിരുന്നെങ്കിലും എങ്ങനെ കൊല്ലണം എന്ന് ഒരു കൺഫ്യൂഷൻ ഉണ്ടായിരുന്നു ….നിനക്കറിയണ്ടേ അനന്താ മരണം എങ്ങനെയാണ് നിന്നെ കൊണ്ടുപോകാൻ വരുന്നതെന്ന്…. ലക്ഷ്മണിന്റെ മുഖത്ത് പൈശാചികമായ ഒരു ചിരി തെളിഞ്ഞു വന്നു….. അത് കണ്ട് അനന്തന്റെ കണ്ണുകളിൽ ഭീതി പടർന്നു..
ലക്ഷ്മൺ ആ കൂടിൽ അനന്തന്റെ മുന്നിലായി ഉണ്ടായിരുന്ന തകിട് ഒരു സൈഡിൽ നിന്നും വലിച്ചുമാറ്റി ….ആ കൂടിന് നല്ല നീളം ഉണ്ടായിരുന്നു അതിന് ഒരു പാർട്ടീഷൻ പോലെ ആയിരുന്നു ആ തകിട് വെച്ചിരുന്നത്…. ആ തകിട് മാറിയപ്പോൾ ആ കൂടിന്റെ ബാക്കി അനന്തന് മുന്നിൽ വെളിവായി …ആറു നായ്ക്കൾ…. എല്ലാം ബോധംകെട്ട് കിടക്കുകയാണ്. …അവയുടെ എല്ലാം കഴുത്തിൽ ചങ്ങലയുണ്ട് ആ ചങ്ങല പിന്നിലൊരു കപ്പിയിലേക്ക് ഒരുമിച്ച് കണക്ട് ചെയ്തിരിക്കുന്നു… കപ്പി ആണെങ്കിൽ ഒരു മോട്ടോറുമായി കണക്ടഡ് ആണ്… എങ്ങനെയുണ്ട് അനന്താ അറേഞ്ച് മെൻസ്… ഇപ്പോൾ കേരളത്തിൽ ഏറ്റവും പെട്ടെന്ന് കിട്ടുന്ന ഐറ്റങ്ങളാണ് ഇവ……
…….പേ പിടിച്ച തെരുവ് നായ്ക്കൾ….. ബോധം കെടുത്തിയിട്ടിരിക്കുകയാണ്… അവൻ തൻറെ വാച്ച് നോക്കി ….പേടിക്കണ്ട ഒരു മണിക്കൂർ കൂടി …അപ്പോഴേക്കും അവറ്റകൾ ഉണർന്നെഴുന്നേൽക്കും…
അനന്തൻ ഭീതിയോടെ ആ നായ്ക്കളെ നോക്കി …മോനെ വേണ്ട …ഇനി ഞാൻ ഒന്നിനും… ഒന്നിനും വരില്ല …എല്ലാ സ്വത്തുക്കളും മോൻ എടുത്തോ… ജീവൻ… ജീവൻ അതുമാത്രം….
അവൻ പൊട്ടിച്ചിരിച്ചു …ജീവൻ….. അതുമാത്രം ഞാൻ നിനക്ക് തിരികെ തരില്ല… അനന്താ …നീ എന്താ കരുതിയത് ആ കാറിലിട്ട് ബ്ലാസ്റ്റ് ചെയ്തപ്പോൾ ഞാൻ അങ്ങ് തീർന്നു പോയെന്നോ…. അവിടെ നിന്നും ദൈവത്തെപ്പോലെ ഒരാളെന്നെ വന്ന് രക്ഷിച്ചു ….എൻറെ രുദ്രേട്ടൻ… പിന്നീട് ഓരോ നിമിഷവും ഞാൻ ജീവിച്ചത് നിങ്ങളെയൊക്കെ എങ്ങനെ കൊല്ലാം എന്ന് മാത്രം ആലോചിച്ചാണ് …..നിൻറെയൊക്കെ ബോസ് ഉണ്ടല്ലോ …അയാളെ കൊല്ലാൻ എന്നെക്കാൾ അർഹതയുള്ള ഒരാൾ ഉണ്ട്… അതുകൊണ്ട് മാത്രമാണ് അയാളെ ഞാൻ ഒന്നും ചെയ്യാതിരിക്കുന്നത് ….അയാൾക്കും അധികം ആയുസ്സ് ഉണ്ടാകില്ല ….
evide kkannan illalo…
വരുമെന്ന പ്രതീക്ഷയിൽ കാത്തിരിപ്പാണു ഞാൻ
broo അടുത്ത ഭാഗം എപ്പോ വരും കട്ട വെയ്റ്റിംഗ് ആണു
??
???
അടുത്ത ഭാഗം പെട്ടന്ന് ഉണ്ടാകുമോ ബ്രോ കട്ട വെയ്റ്റിങ് ആണ്
??
Bro where are you
Anna ningalu njammalae maranneenna…will not ask the same question… it may irritate you.. story is too good.. that’s y we are here to ask for the next part…. Hello movie Orman varunnundu..
ചേട്ടോയി….next..?
പ്രിൻസ് ബ്രോ ഇങ്ങള് ഞമ്മളെ മറന്നോ??????
ഇതിൻറെ അടുത്ത ഭാഗം ഉടൻ തന്നെ തരണേ ഇനിയും കൂടുതൽ വൈകുന്നത് കഥയുമായുള്ള ടച്ച് വിടുകയും വായനാസുഖം നഷ്ടമാക്കുകയും ചെയ്യും ?????????❤️❤️❤️❤️❤️❤️❤️
അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ആണ് ബ്രോ ??❤️?❤️??❤️❤️❤️❤️?❤️❤️??
ബ്രോ .. അടുത്ത പാർട്ടിനായുള്ള കാത്തിരുപ്പ് ഇനിയും നീളുമോ
Bakii apolla
അല്ല മോനെ അടുത്ത പാർട്ട് എന്നാ വരുന്നത് കാത്തിരുന്നു മടുത്തു
Waiting for next part
Waiting for next part
Very nice waiting waiting