ദേവലോകം 12 [പ്രിൻസ് വ്ളാഡ്] 602

നീ തരുന്നത് വിഷമാണെങ്കിൽ കൂടി എനിക്ക് അത് അമൃതാണ്…. അവളുടെ മുഖത്ത് നോക്കി ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു….. അവൾ എന്തെങ്കിലും പറയുന്നതിനുമുന്നേ അവൻ ആ ഗ്ലാസിൽ നിന്നും ഒരു സിപ്പ് എടുത്തു… എന്നാൽ അത് ഇറക്കുന്നതിന് മുന്നേ ദക്ഷ അവൻറെ കഴുത്തിൽ ആയി പിടിച്ചിരുന്നു …ഒപ്പം പരിഭ്രമത്തോടുകൂടിയുള്ള അവളുടെ വിളിയും…

….. വാവേ …കുടിക്കല്ലേ…..
ആ സമയം അവളുടെ വാക്കുകളിൽ പരിഭ്രമവും കണ്ണുകളിൽ പ്രണയവുമായിരുന്നു……

അത് കേട്ട് അറിയാതെ തന്നെ വൈദേഹിയുടെ ചുണ്ടുകളിൽ നിന്നും ഒരു പേര് പുറത്തേക്കു വന്നു ….ദേ…വൂ…ട്ടി…

***************************************

രാത്രി…ഉൾക്കാട്ടിൽ നിന്നും കാടിനു പുറത്തെ റസ്റ്റ് ഹൗസിലേക്ക് മടങ്ങി വരികയായിരുന്നു അനന്തൻ.. ജീപ്പിലാണ് വരുന്നത് കൂടെ രണ്ടുപേരുണ്ട് ..അപ്പോഴാണ് തങ്ങളുടെ വഴിയിൽ ഒരു പുത്തൻ ഥാർ വിലങ്ങിന് കിടക്കുന്നത് അവർ കണ്ടത് ….ആരാടാ ഇത്ര രാവിലെ വഴിയിൽ ഈ വണ്ടി കൊണ്ടിരിക്കുന്നത് …ഇറങ്ങിനോക്ക്… അനന്തൻ തൻറെ കൂടെയുള്ളവരോട് പറഞ്ഞു .

കൂടെയുണ്ടായിരുന്ന രണ്ടു പേർ ഇറങ്ങി ഥാറിന് നേർക്ക് നടന്നു… അവർ വിൻഡോ ഗ്ലാസിൽ തട്ടി അകത്തുള്ള ആളെ വിളിച്ചു… വിൻഡോ ഗ്ലാസ് താന്നുവന്നു അതിനോടൊപ്പം അകത്തുനിന്നും പുറത്തേക്ക് ഒരു മരുന്ന് സ്പ്രേ ചെയ്തു… അത് മൂക്കിലേക്ക് വലിച്ചു കേറ്റിയ രണ്ട് ആൾക്കാരും കുറച്ചു സമയത്തിനുള്ളിൽ തന്നെ അവിടെ കുഴഞ്ഞുവീണു ..അത് കണ്ടു നിന്ന അനന്തന് എവിടെയോ അപകടം മണത്തു.. അയാൾ ജീപ്പിൽ നിന്നും പുറത്തിറങ്ങി ,,അതേസമയം തന്നെ പിന്നിൽ നിന്നും തലയിൽ എന്തോ ഭാരം ഉള്ളത് വന്ന് അടിച്ചു അനന്തൻ ബോധം മറഞ്ഞു തറയിലേക്ക് വീണു ..

ബോധം തെളിഞ്ഞപ്പോൾ അയാൾ തൻറെ ചുറ്റും നോക്കി… താൻ കൂട് പോലുള്ള എന്തോ ഒന്നിൽ ഇരിക്കുകയാണ് .പിറകിലും വശങ്ങളിലും അഴികൾ കാണാം മുന്നിൽ എന്തോ തകിട് ഉപയോഗിച്ച് മറച്ചിരിക്കുന്നു…. വശങ്ങൾ തമ്മിൽ അഞ്ചടിയോളം വീതിയുണ്ട് മുന്നിലും പിറകിലും ആയി ഏതാണ്ട് മൂന്നടിയും എഴുന്നേറ്റു നിൽക്കാൻ സാധിക്കില്ല ഇരിക്കാം അത്രമാത്രം …തൻറെ കഴുത്തിൽ എന്തോ അസ്വസ്ഥത തോന്നി തൊട്ടുനോക്കിയപ്പോൾ കഴുത്തിൽ ഒരു വീതിയുള്ള കോളർ ചുറ്റിയിട്ടുണ്ട് അതിനു മുകളിലായി ഒരു ചങ്ങലയും അതിൻറെ ഒരറ്റം ആ കേജിലായി ഘടിപ്പിച്ചിരിക്കുന്നു… ചങ്ങലയുടെ ഇരുവശവും ലോക്കാണ്…. അയാൾ കഴുത്തിൽ കിടക്കുന്ന ചങ്ങലയിൽ പിടിച്ചു വലിച്ചു നോക്കി ഇല്ല അത് അഴിഞ്ഞു വരുന്നില്ല അത്ര ടൈറ്റായി തന്നെയാണ് ലോക്ക് ചെയ്തിരിക്കുന്നത്.

ആഹാ താൻ എഴുന്നേറ്റോ ?? അങ്ങോട്ടേക്ക് ഒരു ചെറുപ്പക്കാരൻ നടന്നുവന്നു …അനന്തൻ കൂട്ടിൽ കിടന്നുകൊണ്ട് അവനെ നോക്കി ..

നീ ആരാ ???ഞാൻ ആരാണെന്ന് നല്ലപോലെ അറിഞ്ഞിട്ട് തന്നെയാണോ എന്നെ നീ ഇങ്ങോട്ട് പിടിച്ചു കൊണ്ടു വന്നത്… ജീവനിൽ കൊതിയുണ്ടെങ്കിൽ എന്നെ തുറന്നു വിടാൻ… അയാൾ ആ കൂട്ടിൽ കിടന്നു അലറി ….

കിടന്നു കുരക്കാതെടോ …ആരാണെന്ന് നല്ലതുപോലെ അറിഞ്ഞിട്ട് തന്നെയാണ് തന്നെ പൊക്കിയെടുത്ത് ഇങ്ങോട്ട് കൊണ്ടുവന്നത് ….അതിനുമുമ്പ് തനിക്ക് ഞാൻ ആരാണെന്ന് അറിയണ്ടേ …താൻ എന്നെ ഒന്ന് സൂക്ഷിച്ചു നോക്ക് …എന്നെ ഇതിനു മുൻപ് എവിടെയെങ്കിലും കണ്ടിട്ടുണ്ടോ ???

അനന്തൻ അവനെ സൂക്ഷിച്ചു നോക്കി …ഉണ്ട് …താൻ എവിടെയോ ഇവനെപ്പോലെ ഒരാളെ കണ്ടിട്ടുണ്ട് …പക്ഷേ എവിടെ ???അനന്തന്റെ ഓർമ്മകൾ കുറെ പുറകിലേക്ക് പോയി …അയാളുടെ ഉള്ളിൽ ഒരു ഞെട്ടൽ ഉടലെടുത്തു ….ആദിത്യൻ…. അയാളുടെ ചുണ്ടുകൾ അറിയാതെ പറഞ്ഞു പോയി .

ഓഹോ അപ്പോൾ അച്ഛനെ മറന്നിട്ടില്ല അല്ലേ..

അയാളുടെ ഞെട്ടൽ പൂർണ്ണമായിരുന്നു….

Updated: December 13, 2022 — 10:26 pm

57 Comments

  1. evide kkannan illalo…

  2. വരുമെന്ന പ്രതീക്ഷയിൽ കാത്തിരിപ്പാണു ഞാൻ

  3. broo അടുത്ത ഭാഗം എപ്പോ വരും കട്ട വെയ്റ്റിംഗ് ആണു

  4. കൊച്ചിക്കാരൻ

    ???

  5. അടുത്ത ഭാഗം പെട്ടന്ന് ഉണ്ടാകുമോ ബ്രോ കട്ട വെയ്റ്റിങ് ആണ്

  6. Bro where are you

    1. Anna ningalu njammalae maranneenna…will not ask the same question… it may irritate you.. story is too good.. that’s y we are here to ask for the next part…. Hello movie Orman varunnundu..

  7. ചേട്ടോയി….next..?

  8. പ്രിൻസ് ബ്രോ ഇങ്ങള് ഞമ്മളെ മറന്നോ??????

    ഇതിൻറെ അടുത്ത ഭാഗം ഉടൻ തന്നെ തരണേ ഇനിയും കൂടുതൽ വൈകുന്നത് കഥയുമായുള്ള ടച്ച് വിടുകയും വായനാസുഖം നഷ്ടമാക്കുകയും ചെയ്യും ?????????❤️❤️❤️❤️❤️❤️❤️
    അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ആണ് ബ്രോ ??❤️?❤️??❤️❤️❤️❤️?❤️❤️??

  9. ബ്രോ .. അടുത്ത പാർട്ടിനായുള്ള കാത്തിരുപ്പ് ഇനിയും നീളുമോ

  10. അല്ല മോനെ അടുത്ത പാർട്ട്‌ എന്നാ വരുന്നത് കാത്തിരുന്നു മടുത്തു

  11. Waiting for next part

  12. Waiting for next part

  13. Very nice waiting waiting

Comments are closed.