ദേവലോകം 12 [പ്രിൻസ് വ്ളാഡ്] 603

എനിക്കൊരു കോഫി മതി ദേവേട്ടനോ???

വൺ ബ്ലാക്ക് ടീ…അവൻ ടാബിൽ തന്നെ നോക്കിക്കൊണ്ട് പറഞ്ഞു….

അവൻറെ കൈ മെല്ലെ അവൻറെ കോട്ടിന്റെ പോക്കറ്റിലേക്ക് പോയി… പുറത്തെത്തി കയ്യിൽ ഒരു Davidoff സിഗാർ ഉണ്ടായിരുന്നു ….അത് കണ്ടു വൈദേഹിക്ക് അല്പം വിഷമം വന്നു… അവൾക്കറിയാം വല്ലാതെ ടെൻഷൻ വരുമ്പോഴാണ് ദേവൻ സ്മോക്ക് ചെയ്യുന്നത്….

ഇതിപ്പം എന്തിനാ ദേവേട്ടാ ???എന്താ അത്രയ്ക്ക് ടെൻഷൻ …ഷിപ്പുകളെ ഓർത്താണോ??? അവൾ അവൻറെ അടുത്തേക്ക് നീങ്ങി ഇരുന്നുകൊണ്ട് ചോദിച്ചു ….

ഷിപ്പ് മാത്രമല്ല മോളെ …അതിനുള്ളിൽ ജീവനക്കാരുണ്ട്… അവരുടെ സേഫ്റ്റി കൂടി നോക്കേണ്ടത് ഞാനാണ്… ദുബായുടെ വെതർ റിപ്പോർട്ട് അത്ര ശരിയല്ല… കടൽക്ഷോഭം ഉണ്ടാകാനുള്ള ചാൻസ് ഉണ്ട് എത്രയും പെട്ടെന്ന് കപ്പൽ പോർട്ടിൽ അടുപ്പിക്കണം.. ചേട്ടൻ കാര്യങ്ങളെല്ലാം ഒരുവിധം ശരിയാക്കിയിട്ടുണ്ട് ഇനി ഒരു കൺഫർമേഷൻ മെയിൽ കൂടി വരാനുണ്ട്.. അതു വന്നാൽ സമാധാനമായി അതുവരെ ചെറിയൊരു താങ്ങിനാണ് ഇവൻ… അവൻ സിഗാർ അവൾക്ക് നേരെ ഉയർത്തി കാണിച്ചു…
മോൾ അങ്ങോട്ട് മാറിയിരുന്നേ… ചേട്ടൻറെ മാത്രമല്ല മോളുടെ ശ്വാസകോശവും സ്പോഞ്ച് പോലെയാണ് ….സിഗാറിന് തീപകരും മുൻപായി അവളുടെ മൂക്കിനൊന്ന് തട്ടികൊണ്ട് ദേവൻ പറഞ്ഞു.

അവൾ ചെറിയ കോപത്തോടെ അവൻറെ അരികിൽ നിന്നും എഴുന്നേറ്റ് കുറച്ച് അകലെയായി പോയിരുന്നു …അപ്പോഴേക്കും ടീയും കോഫിയും അവർക്കായി വന്നിരുന്നു….

ദക്ഷയുടെ ഡിഫൻഡർ അവളുടെ ഓഫീസിൻറെ മുന്നിലായി കൊണ്ടുവന്നു ചവിട്ടി …ഡ്രൈവർ ഡോർ തുറന്നു അവൾ പുറത്തേക്ക് ഇറങ്ങി,,, കോഡ്രൈവർ സീറ്റിൽ നിന്നും അവളുടെ ഓഫീസ് മാനേജർ ഗുരുമൂർത്തിയും.. രാവിലെ തുടങ്ങിയ അലച്ചിലാണ് ….ഗോഡൗണിന്റെ പ്രോബ്ലം ,,,അതിൻറെ ഇൻഷുറൻസ് അതിനും പുറമേ അവൾക്ക് വന്ന ഫോൺ കോൾ.. എല്ലാംകൊണ്ടും ദക്ഷ അല്പം ടൗൺ ആണ് …വൈഗ വിളിച്ച് തന്റെ അപ്പോയിൻമെന്റ് എടുത്തത് കൊണ്ട് മാത്രമാണ് ആവളിന്ന് ഓഫീസിലേക്ക് വന്നത് അല്ലെങ്കിൽ നേരെ വില്ലയിലേക്ക് പോകാനായിരുന്നു പ്ലാൻ ….തൻറെ ക്യാബിനിലേക്ക് പോകുന്ന വഴി അവളുടെ മിഴികൾ എക്സിക്യൂട്ടീവ് ലോഞ്ചിലേക്ക് നീണ്ടു ….അവിടെ കണ്ട കാഴ്ച അവളെ വീണ്ടും ദേഷ്യം പിടിപ്പിച്ചു ……നോൺ സ്മോക്കിംഗ് ഏരിയ ആയ എക്സിക്യൂട്ടീവ് ലോഞ്ചിൽ ദേവനിരുന്നു സിഗാർ പുകയ്ക്കുന്നു …..

ഇങ്ങേരെ ഞാനിന്ന്…… അതും പറഞ്ഞു അവൾ എക്സിക്യൂട്ടീവ് ലോഞ്ചിന്റെ ഗ്ലാസ് ഡോർ തള്ളി തുറന്നു ദേവൻറെ അരികിലേക്ക് കുതിച്ചു …അവൻറെ അരികിലേക്ക് എത്തിയ ദക്ഷ പെട്ടെന്ന് തന്നെ അവൻറെ കൈയിൽ നിന്നും സിഗാർ വലിച്ചെടുത്ത് അവൻറെ മുന്നിലിരുന്ന് ബ്ലാക്ക് ടീയിലേക്ക് താഴ്ത്തി ….സിഗാർ അതിലിട്ടൊന്ന് ചുഴറ്റിയ ശേഷം ബ്ലാക്ക് ടീയെടുത്ത് അവൻറെ നേരെ നീട്ടി …

ഇന്നാ കുടിക്ക് ടെൻഷൻ പെട്ടെന്ന് തീരും……

വൈദേഹി ഇതെല്ലാം കണ്ടു ആകെ കിളി പോയി ഇരിക്കുകയാണ്… ഇനി എന്താണ് അവിടെ നടക്കാൻ പോകുന്നത് എന്ന് ആകാംക്ഷയിലാണ് അവിടെ ഇരുന്ന ബാക്കിയുള്ളവർ …ദേവൻ ഒരു കോർണറിൽ ചെന്നിരുന്നത് കൊണ്ടും എക്സിക്യൂട്ടീവ് ലോഞ്ചിൽ അപ്പോൾ അധികം ആരും ഇല്ലാഞ്ഞതിനാലും അവിടെയിരുന്ന് സ്മോക്ക് ചെയ്ത അവനെ ആരും വിലക്കിയിരുന്നില്ല….

ദേവൻറെ കണ്ണുകൾ അപ്പോൾ തൻറെ നേരെ ടീ ഗ്ലാസും നീട്ടിപ്പിടിച്ചു നിൽക്കുന്ന ദക്ഷയുടെ കണ്ണുകളിൽ തന്നെയായിരുന്നു…..

Updated: December 13, 2022 — 10:26 pm

57 Comments

  1. evide kkannan illalo…

  2. വരുമെന്ന പ്രതീക്ഷയിൽ കാത്തിരിപ്പാണു ഞാൻ

  3. broo അടുത്ത ഭാഗം എപ്പോ വരും കട്ട വെയ്റ്റിംഗ് ആണു

  4. കൊച്ചിക്കാരൻ

    ???

  5. അടുത്ത ഭാഗം പെട്ടന്ന് ഉണ്ടാകുമോ ബ്രോ കട്ട വെയ്റ്റിങ് ആണ്

  6. Bro where are you

    1. Anna ningalu njammalae maranneenna…will not ask the same question… it may irritate you.. story is too good.. that’s y we are here to ask for the next part…. Hello movie Orman varunnundu..

  7. ചേട്ടോയി….next..?

  8. പ്രിൻസ് ബ്രോ ഇങ്ങള് ഞമ്മളെ മറന്നോ??????

    ഇതിൻറെ അടുത്ത ഭാഗം ഉടൻ തന്നെ തരണേ ഇനിയും കൂടുതൽ വൈകുന്നത് കഥയുമായുള്ള ടച്ച് വിടുകയും വായനാസുഖം നഷ്ടമാക്കുകയും ചെയ്യും ?????????❤️❤️❤️❤️❤️❤️❤️
    അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ആണ് ബ്രോ ??❤️?❤️??❤️❤️❤️❤️?❤️❤️??

  9. ബ്രോ .. അടുത്ത പാർട്ടിനായുള്ള കാത്തിരുപ്പ് ഇനിയും നീളുമോ

  10. അല്ല മോനെ അടുത്ത പാർട്ട്‌ എന്നാ വരുന്നത് കാത്തിരുന്നു മടുത്തു

  11. Waiting for next part

  12. Waiting for next part

  13. Very nice waiting waiting

Comments are closed.