അവരുടെ കാർ ഒരു വലിയ ഒരു കെട്ടിട സമുച്ചയത്തിന്റെ പോർച്ചിൽ ആയി വന്നു നിന്നു… കാറിൽ ഇരുന്നപ്പോൾ തന്നെ വൈദേഹിക്ക് വൈഗയുടെ കോൾ വന്നിരുന്നു …അവിടെ ചെന്ന് ചെയ്യേണ്ട കാര്യങ്ങൾ എല്ലാം ശരിയാക്കി എന്നും ജസ്റ്റ് പ്രോജക്റ്റ് എക്സ്പ്ലൈൻ ചെയ്താൽ മതിയെന്നും മറ്റും വൈഗ അവളോട് പറഞ്ഞു…… എങ്ങോട്ടേക്കാണ് പോകുന്നതെന്നും ആരെയൊക്കെയാണ് കാണേണ്ടതെന്നും കൂടി അവൾ പറഞ്ഞു കൊടുത്തിരുന്നു…. ദേവൻ വല്ലാത്ത ടെൻഷനിൽ ആയതുകൊണ്ട് വൈദേഹി അതിനെപ്പറ്റി ദേവനോട് ഒന്നും പറഞ്ഞിരുന്നില്ല…. അവൾക്ക് തന്നെ കൈകാര്യം ചെയ്യാൻ പറ്റും എന്ന് ചെറിയൊരു കോൺഫിഡൻസ് അവൾക്കുണ്ടായിരുന്നു …അല്ലെങ്കിലും മീറ്റ് ചെയ്യാൻ പോകുന്നതും ഒരു ലേഡിയെ തന്നെയാണല്ലോ അതോർത്ത് അവൾ ആശ്വസിച്ചു….
വൈദേഹി ദേവനെയും കൂട്ടി ആ വലിയ ഓഫീസ് കോംപ്ലക്സിനുള്ളിലേക്ക് നടന്നു… ദേവൻറെ ശ്രദ്ധ മുഴുവൻ തൻറെ ഐപാഡിൽ തന്നെയായിരുന്നു …ദേവൻ ചെയ്യുന്ന വർക്കിൽ തടസ്സം ഉണ്ടാക്കാത്ത വിധം പതിയെ അവൻറെ ഇടങ്കയിൽ പിടിച്ചു കൊണ്ട് വൈദേഹി നടന്നു… വൈദേഹി അവനെ റിസപ്ഷനിലേക്കാണ് നയിച്ചത് ….റിസപ്ഷനിൽ ഇരുന്ന പെൺകുട്ടി ദേവനെ കണ്ണിമ വെട്ടാതെ നോക്കി നിന്നു… പക്ഷേ അവൻ അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല…..
എക്സ്ക്യൂസ് മീ …വി ആർ ഹിയർ ടു മീറ്റ് ദക്ഷ മേടം …..വൈദേഹി റിസപ്ഷൻെറ ടേബിളിൽ ഒന്ന് കൊട്ടി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു …..
പെട്ടെന്നാണ് ആ പെൺകുട്ടി സ്വബോധത്തിലേക്ക് വന്നത്…
സോറി മാഡം, അപ്പോയിൻമെന്റ് ഉണ്ടോ???
യെസ്…. വൈദേഹി…… ആ പേരിലാണ്…
അവൾ തൻറെ മുന്നിലെ കമ്പ്യൂട്ടറിലേക്ക് മിഴികൾ നട്ടു…
മാഡം പുറത്താണ് …ഒരു 15 മിനിറ്റ്… അതിനുള്ളിൽ എത്തും …..മാഡത്തിന് എക്സിക്യൂട്ടീവ് ലോഞ്ചിലേക്ക് ഇരിക്കാം… ആ പെൺകുട്ടി പറഞ്ഞുകൊണ്ട് ദേവനെ ഒന്ന് നോക്കി …..അവൻറെ ശ്രദ്ധ അപ്പോഴും തന്റെ ഐപ്പാടിൽ തന്നെയായിരുന്നു…. അവിടെ നടന്ന വൈദേഹിയുടെയും റിസപ്ഷനിസ്റ്റിന്റെയും സംഭാഷണങ്ങൾ ഒന്നും തന്നെ ദേവൻ കേട്ടിരുന്നില്ല അല്ലെങ്കിൽ ശ്രദ്ധിച്ചിരുന്നില്ല …അവന്റെ മുന്നിൽ പുറംകടലിൽ കുടുങ്ങിക്കിടക്കുന്ന ആ ഷിപ്പുകളും അതിനുള്ളിലെ ജീവനക്കാരും മാത്രമായിരുന്നു അപ്പോൾ…. ദുബായ് കോസ്റ്റിലെ വെതർ റിപ്പോർട്ടും കൂടി മോശമായത് അവനെ വല്ലാത്ത ടെൻഷനിലേക്ക് കണ്ടെത്തിച്ചു…..
റിസപ്ഷനിസ്റ്റ് പെൺകുട്ടി തന്നെ അവരെ എക്സിക്യൂട്ടീവ് ലോഞ്ചിലേക്ക് കൂട്ടിക്കൊണ്ടു പോയി …അവൾ ഇടയ്ക്കിടെ ദേവനെ നോക്കുന്നുണ്ടായിരുന്നു… എന്നിട്ട് മെല്ലെ വൈദേഹിയോട് ചോദിച്ചു… മാഡത്തിന്റെ ഹസ്ബൻഡ് ആണോ???
അല്ല… എൻറെ ബ്രദർ ആണ് ….അവളൊന്നു ചിരിച്ചുകൊണ്ട് പറഞ്ഞു ..
കല്യാണം…….. അറിയാതെ തന്നെ ആ പെൺകുട്ടിയുടെ വായിൽ നിന്ന് അടുത്തതായി വീണത് അതാണ്..
വൈദേഹി അവളെ ഒന്ന് തറപ്പിച്ചു നോക്കി… അതറിഞ്ഞിട്ട് കുട്ടിക്ക് എന്തിനാ????
സോറി… അറിയാതെ ചോദിച്ചതാ …അവൾ മെല്ലെ അവിടെ നിന്ന് തടി തപ്പി…
അവൾ ഒരു ചിരിയോടെ ദേവനെ നോക്കി, ഒന്ന് വാരാം എന്ന് വിചാരിച്ചതാണ് പക്ഷേ അവിടെ ഇതൊന്നും അറിഞ്ഞിട്ടു പോലുമില്ല ….അവൻറെ മുഖം അപ്പോഴും ടാബിൽ തന്നെയാണ് …അവർ രണ്ടുപേരും അവിടെക്കിടന്ന ഒരു സോഫയിലേക്ക് ചാഞ്ഞിരുന്നു …
സർ…. മാഡം…. കുടിക്കാൻ എന്തെങ്കിലും?? അപ്പോഴേക്കും ഒരാൾ അവരുടെ അടുത്തേക്ക് വന്നു ..
evide kkannan illalo…
വരുമെന്ന പ്രതീക്ഷയിൽ കാത്തിരിപ്പാണു ഞാൻ
broo അടുത്ത ഭാഗം എപ്പോ വരും കട്ട വെയ്റ്റിംഗ് ആണു
??
???
അടുത്ത ഭാഗം പെട്ടന്ന് ഉണ്ടാകുമോ ബ്രോ കട്ട വെയ്റ്റിങ് ആണ്
??
Bro where are you
Anna ningalu njammalae maranneenna…will not ask the same question… it may irritate you.. story is too good.. that’s y we are here to ask for the next part…. Hello movie Orman varunnundu..
ചേട്ടോയി….next..?
പ്രിൻസ് ബ്രോ ഇങ്ങള് ഞമ്മളെ മറന്നോ??????
ഇതിൻറെ അടുത്ത ഭാഗം ഉടൻ തന്നെ തരണേ ഇനിയും കൂടുതൽ വൈകുന്നത് കഥയുമായുള്ള ടച്ച് വിടുകയും വായനാസുഖം നഷ്ടമാക്കുകയും ചെയ്യും ?????????❤️❤️❤️❤️❤️❤️❤️
അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ആണ് ബ്രോ ??❤️?❤️??❤️❤️❤️❤️?❤️❤️??
ബ്രോ .. അടുത്ത പാർട്ടിനായുള്ള കാത്തിരുപ്പ് ഇനിയും നീളുമോ
Bakii apolla
അല്ല മോനെ അടുത്ത പാർട്ട് എന്നാ വരുന്നത് കാത്തിരുന്നു മടുത്തു
Waiting for next part
Waiting for next part
Very nice waiting waiting