ദേവലോകം 12 [പ്രിൻസ് വ്ളാഡ്] 602

അവനാണെങ്കിൽ പെട്ടുപോയ അവസ്ഥയിലിരുന്ന് കാർ ഓടിക്കുകയാണ്… ദേവൻ ആകട്ടെ പിറകിലെ സീറ്റിൽ എന്തൊക്കെയോ മീറ്റിങ്ങുകളും മറ്റും അറ്റൻഡ് ചെയ്തുകൊണ്ടിരിക്കുകയാണ്.. ഏതാണ്ട് രണ്ടുമണിക്കൂറുകൾ കൊണ്ട് കാർ കൊച്ചി നഗരത്തിലേക്ക് കയറി …ആദ്യം ഒരു വലിയ ടെക്സ്റ്റൈൽ ഷോപ്പിലാണ് ആണ് കൊണ്ടു നിർത്തിയത്.. ദേവൻ കാരണം ഇറങ്ങി ഷോപ്പിലേക്ക് കയറിപ്പോയി.

15 മിനിറ്റിനു ശേഷം ഷോപ്പിൽ നിന്ന് ഇറങ്ങിവരുന്ന ദേവനെ കണ്ടു  വൈദേഹി വാ തുറന്ന് നിന്നുപോയി ….പക്ക എക്സിക്യൂട്ടീവ് ലുക്കിൽ ദേവൻ …പെൻസിൽ ഗ്രേ പാൻസും റെഡ് കളർ ഷർട്ടും അതിനുമുകളിലായി ബ്ലാക്ക് കളർ അർമാനി സ്യൂട്ട് കണ്ണിൽ ഒരു ബ്ലാക്ക് കളർ ഏവിയേറ്റർ ഗ്ലാസ് കയ്യിൽ ബ്ലാക്ക് കളർ റാഡോ ..വൈദേഹിയുടെ മാത്രമല്ല അപ്പോൾ ആ ടെക്സ്റ്റൈൽ കോമ്പൗണ്ടിൽ നിന്ന് എല്ലാവരുടെയും ശ്രദ്ധ ദേവനിൽ തന്നെയായിരുന്നു …അവൻറെ കയ്യിൽ ഒരു പേപ്പർ ബാഗിൽ ഡ്രൈവർ യൂണിഫോം ഭദ്രമായി മടക്കി പിടിച്ചിട്ടുണ്ടായിരുന്നു… അവൻ വന്നു കാറിലേക്ക് കയറി ..

ദേവേട്ടാ… യു ലുക്ക് സൊ ഹോട്ട് …ദേ ഇവിടെ ഉള്ള എല്ലാ പിടക്കോഴികളുടെയും ശ്രദ്ധ ഏട്ടനിൽ തന്നെയായിരുന്നു …കാറിൽ കയറിയ ദേവനെ നോക്കി വൈദേഹി പറഞ്ഞു.. അത് കേട്ട് ചിരിച്ചുകൊണ്ട് ദേവൻ വീണ്ടും ലാപ്ടോപ്പ് ഓൺ ചെയ്തു..

ഇനിയും ഒരുപാട് ദൂരമുണ്ടോ സമരറേട്ടാ…

ഇല്ല മോളെ കൂടിയാലൊരു 15 മിനിറ്റ്…. അതിനുള്ളിൽ നമ്മൾ ആ ലൊക്കേഷനിൽ എത്തും …വൈഗ വൈദേഹിക്ക് അയച്ചുകൊടുത്ത ലൊക്കേഷനിലേക്ക് ഡ്രൈവ് ചെയ്യുകയായിരുന്നു സമർ ….

അപ്പോഴാണ് ദേവന് ഒരു കോൾ വന്നത്… അവനത് അറ്റൻഡ് ചെയ്ത് സംസാരിച്ചു, അതിനുശേഷം ദേവന്റെ മുഖത്ത് ചെറുതായി ഒരു ടെൻഷൻ കണ്ടു തുടങ്ങി…
അത് കണ്ട വൈദേഹി അവനോട് കാര്യം തിരക്കി…

നത്തിംഗ് സീരിയസ്.. ദുബായിലെ നമ്മുടെ ഇംപോർട്ടിംഗ് ലൈസൻസിന് എന്തോ പ്രശ്നം…. അത് കേട്ടപ്പോൾത്തന്നെ സമർ വണ്ടി ചവിട്ടി നിർത്തി ….

ദേവേട്ടാ… അപ്പോൾ നമ്മുടെ ഷിപ്പുകൾ????

അതേ സമർ. നമ്മുടെ മൂന്ന് ഷിപ്പുകളും ഇപ്പോൾ പുറംകടലിൽ കിടക്കുകയാണ് ഇന്നലെ മുതൽ ..നീ തൽക്കാലം വണ്ടി എടുക്ക് …

പിന്നീട് ആ കാറിൽ വല്ലാത്ത നിശബ്ദതയായിരുന്നു …സമറിന്റെയും ദേവന്റെയും മുഖത്ത് വല്ലാത്ത ടെൻഷനും… അതുകണ്ട് സഹിക്കവയ്യാതെ വൈദേഹി സമറിനെ ശബ്ദം ഉണ്ടാക്കാതെ തോണ്ടിവിളിച്ച് എന്താണ് പ്രശ്നം എന്ന് കണ്ണുകൾ കൊണ്ട് ചോദിച്ചു…

ആ ഷിപ്പുകളിൽ നമ്മുടെ സ്ഥിരം കസ്റ്റമേഴ്സിനുള്ള പ്രോഡക്റ്റ് ആണ് റോ മെറ്റീരിയൽസ്…… അത് വൈകിയാൽ അവർ നമ്മുടെ കയ്യിൽ നിന്നും ചരക്കെടുക്കുന്നത് ചിലപ്പോൾ നിർത്തിയേക്കും …ബിസിനസ്സിൽ സമയത്തിന് വലിയ വിലയാണ് വൈദേഹി. അവൻ ശബ്ദം താഴ്ത്തി വൈദേഹിക്ക് മാത്രം കേൾക്കുന്ന രീതിയിൽ പറഞ്ഞു…

ദേവേട്ടാ ഇനിയിപ്പോൾ എന്ത് ചെയ്യും??? അവർ നമ്മുടെ സ്ഥിരം കസ്റ്റമേഴ്സ് അല്ലേ??

അതാണ് സമർ പ്രശ്നവും…. വകുപ്പ് മന്ത്രിയുടെ പി എക്ക് ഒരു ഡീറ്റെയിൽഡ് മെയിൽ അയക്കണം …ഒന്ന് വിളിക്കുക കൂടി ചെയ്യാം ..എന്തായാലും പ്രശ്നം പെട്ടെന്ന് പരിഹരിക്കണം ..ദേവൻ തിരിച്ചു തൻറെ ടാബ് എടുത്തുവച്ച് പണി തുടങ്ങി..

Updated: December 13, 2022 — 10:26 pm

57 Comments

  1. evide kkannan illalo…

  2. വരുമെന്ന പ്രതീക്ഷയിൽ കാത്തിരിപ്പാണു ഞാൻ

  3. broo അടുത്ത ഭാഗം എപ്പോ വരും കട്ട വെയ്റ്റിംഗ് ആണു

  4. കൊച്ചിക്കാരൻ

    ???

  5. അടുത്ത ഭാഗം പെട്ടന്ന് ഉണ്ടാകുമോ ബ്രോ കട്ട വെയ്റ്റിങ് ആണ്

  6. Bro where are you

    1. Anna ningalu njammalae maranneenna…will not ask the same question… it may irritate you.. story is too good.. that’s y we are here to ask for the next part…. Hello movie Orman varunnundu..

  7. ചേട്ടോയി….next..?

  8. പ്രിൻസ് ബ്രോ ഇങ്ങള് ഞമ്മളെ മറന്നോ??????

    ഇതിൻറെ അടുത്ത ഭാഗം ഉടൻ തന്നെ തരണേ ഇനിയും കൂടുതൽ വൈകുന്നത് കഥയുമായുള്ള ടച്ച് വിടുകയും വായനാസുഖം നഷ്ടമാക്കുകയും ചെയ്യും ?????????❤️❤️❤️❤️❤️❤️❤️
    അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ആണ് ബ്രോ ??❤️?❤️??❤️❤️❤️❤️?❤️❤️??

  9. ബ്രോ .. അടുത്ത പാർട്ടിനായുള്ള കാത്തിരുപ്പ് ഇനിയും നീളുമോ

  10. അല്ല മോനെ അടുത്ത പാർട്ട്‌ എന്നാ വരുന്നത് കാത്തിരുന്നു മടുത്തു

  11. Waiting for next part

  12. Waiting for next part

  13. Very nice waiting waiting

Comments are closed.