ദേവലോകം 12 [പ്രിൻസ് വ്ളാഡ്] 602

സമറും കൂടെ മറ്റ് രണ്ടുപേരും ആ മുറിയിലേക്ക് കടന്നുവന്നു ….

സമർ …എനിക്കറിയണം ആ മൂന്ന് പേർ ആരൊക്കെയാണെന്ന്..അതിന് എന്തു വേണമെങ്കിലും ചെയ്യാം ….ഇവനിൽ ഒരിറ്റ് ജീവൻ ബാക്കി ഇട്ടേക്കണം അതുമതി… പിന്നെ നീ ഇന്ന് എൻറെ കൂടെ വേണം… ഇവർക്ക് ആകില്ലേ അവനെ കൊണ്ട് സത്യം പറയിപ്പിക്കാൻ …ദേവൻ സമറിനോടൊപ്പം വന്ന രണ്ടുപേരെ നോക്കി ചോദിച്ചു …

ധാരാളം മതി ദേവേട്ടാ ….ഇവന്മാർ അവനെ പിഴിഞ്ഞ് ആ പേരുകൾ പറയിപ്പിച്ചിരിക്കും..

***************************************
ഹോസ്പിറ്റലിൽ നിന്നും ഉച്ചയ്ക്ക് ശേഷം ഇറങ്ങിയ വൈദേഹി നേരെ കാറിൻറെ കോ ഡ്രൈവർ സീറ്റിലേക്ക് കയറിയിരുന്നു…. ഏട്ടാ എന്ന് വിളിച്ച് ഡ്രൈവിംഗ് സീറ്റിലേക്ക് നോക്കിയ വൈദേഹി കണ്ടത് അവളെ നോക്കി ചിരിച്ചു കൊണ്ടിരിക്കുന്ന സമറിനെയാണ് ….

സമരറേട്ടനോ ???ഇതിപ്പോ  ഇവിടെ എങ്ങനാ….എന്നോട് ആരും പറഞ്ഞില്ലല്ലോ??? അവൾ സമറിനെ കണ്ട ആഹ്ലാദത്തോടെ ചോദിച്ചു …

ദേവേട്ടൻ വിളിച്ച് ഒരു ആവശ്യമുണ്ട് വരാൻ പറഞ്ഞു ..ഞാൻ ഇങ്ങു പോന്നു ..അവൻ പിറകെ ഇരിക്കുന്ന ദേവനെ കണ്ണുകൊണ്ട് കാട്ടിക്കൊണ്ട് പറഞ്ഞു …

ദേവൻ അപ്പോൾ തുറന്നു പിടിച്ച ലാപ്ടോപ്പിൽ എന്തൊക്കെയോ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു…

ഇതിപ്പം എന്താ ഇത്ര അത്യാവശ്യം??? ദേവൻറെ ആ ഇരിപ്പ് കണ്ടു അവൾ ദേവനോട് ചോദിച്ചു …

നീ മാത്രമല്ല മുതലാളി , എനിക്കും ചെറിയ ഒന്ന് രണ്ട് ബിസിനസുകൾ ഉണ്ട് അത് നോക്കാൻ ഞാൻ മാത്രമേയുള്ളൂ …അവൻ ലാപ്പിൽ നിന്നും മിഴികൾ ഉയർത്തി വൈദേഹിയെ നോക്കിക്കൊണ്ട് പറഞ്ഞു.

വലിയ മുതലാളി വന്നിരിക്കുന്നു…. സമറേവേട്ടൻ പറ ..എന്തൊക്കെയുണ്ട് അമരാവതിയിൽ വിശേഷങ്ങൾ.. താരേച്ചി എങ്ങനെയിരിക്കുന്നു …അവൾ ദേവൻറെ ഉത്തരം ഇഷ്ടപ്പെടാതെ മുഖം കോട്ടിക്കൊണ്ട് സമറിനോട് ചോദിച്ചു..

എല്ലാവർക്കും സുഖം …സമർ ഉത്തരം പറഞ്ഞു …അപ്പോൾ നേരെ തറവാട്ടിലേക്ക് അല്ലേ ???സമർ ചോദിച്ചു .

അയ്യോ അല്ല …എറണാകുളത്തേക്ക് പോണം ..കൊച്ചിയിലേക്ക് ..വൈദേഹി പെട്ടെന്ന് പറഞ്ഞു.

എന്തിന് ???ദേവൻ വീണ്ടും ലാപ്പിൽ നിന്നും മുഖമുയർത്തി ചോദിച്ചു .

ഏട്ടൻ പറഞ്ഞ പ്രോജക്ട് ഞാൻ വൈഗേച്ചിയുമായി ഒന്ന് ഡിസ്കസ് ചെയ്തിരുന്നു …ഒരു പാർട്ണറായി ഭദ്ര ഗ്രൂപ്പ് ഉണ്ടാകും ..പിന്നെ കൊച്ചിയിലെ ഒന്ന് രണ്ട് ബിസിനസ് അസോസിയേറ്റ്സിനെ പറ്റിയും ചേച്ചി പറഞ്ഞു …ഇന്ന് തന്നെ മീറ്റ് ചെയ്യാൻ പറ്റുമോ എന്ന് ചോദിച്ചു …ഉച്ചയ്ക്ക് ശേഷം പ്രത്യേകിച്ച് പരിപാടിയൊന്നും ഇല്ലാത്തതുകൊണ്ട് ഞാൻ സമ്മതിച്ചു… ഓൺ ദി വേ വൈഗ ചേച്ചി ലൊക്കേഷൻ അയച്ചു തരാമെന്ന് പറഞ്ഞിട്ടുണ്ട്…. നമുക്കെന്തായാലും പുറപ്പെടാം…

ഓക്കേ അങ്ങനെയാണെങ്കിൽ കൊച്ചിയിലെ ദേവ്ഗ്രൂപ്പിൻറെ പുതിയ ഓഫീസിൽ കൂടി ഒന്ന് കയറാം …..

ഈ വേഷത്തിലോ???
ദേവൻറെ ഡ്രൈവർ വേഷത്തെ മൊത്തത്തിൽ ഒന്നും നോക്കിക്കൊണ്ട് വൈദേഹി പറഞ്ഞു.

പോകുന്ന വഴിക്ക് ഏതെങ്കിലും ടെക്സ്റ്റൈൽസിൽ നിന്നും ഡ്രസ്സ് പർച്ചേസ് ചെയ്യാം അതും പറഞ്ഞു ദേവൻ വീണ്ടും ലാപ്ടോപ്പിലേക്ക് ശ്രദ്ധയൂന്നി….
ആ കാർ കൊച്ചിയെ ലക്ഷ്യമാക്കി നീങ്ങി….

സമറും വൈദേഹിയും നിർത്താതെ കാര്യം പറഞ്ഞു കൊണ്ടിരിക്കുകയാണ്…. അമരാവതിയാണ് വിഷയം അമരാവതിയിലെ ഓരോരുത്തരുടെയും പേരെടുത്ത് ചോദിച്ച് സമറിനോട് വിശേഷങ്ങൾ ചോദിക്കുന്നുണ്ട് വൈദേഹി…

Updated: December 13, 2022 — 10:26 pm

57 Comments

  1. evide kkannan illalo…

  2. വരുമെന്ന പ്രതീക്ഷയിൽ കാത്തിരിപ്പാണു ഞാൻ

  3. broo അടുത്ത ഭാഗം എപ്പോ വരും കട്ട വെയ്റ്റിംഗ് ആണു

  4. കൊച്ചിക്കാരൻ

    ???

  5. അടുത്ത ഭാഗം പെട്ടന്ന് ഉണ്ടാകുമോ ബ്രോ കട്ട വെയ്റ്റിങ് ആണ്

  6. Bro where are you

    1. Anna ningalu njammalae maranneenna…will not ask the same question… it may irritate you.. story is too good.. that’s y we are here to ask for the next part…. Hello movie Orman varunnundu..

  7. ചേട്ടോയി….next..?

  8. പ്രിൻസ് ബ്രോ ഇങ്ങള് ഞമ്മളെ മറന്നോ??????

    ഇതിൻറെ അടുത്ത ഭാഗം ഉടൻ തന്നെ തരണേ ഇനിയും കൂടുതൽ വൈകുന്നത് കഥയുമായുള്ള ടച്ച് വിടുകയും വായനാസുഖം നഷ്ടമാക്കുകയും ചെയ്യും ?????????❤️❤️❤️❤️❤️❤️❤️
    അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ആണ് ബ്രോ ??❤️?❤️??❤️❤️❤️❤️?❤️❤️??

  9. ബ്രോ .. അടുത്ത പാർട്ടിനായുള്ള കാത്തിരുപ്പ് ഇനിയും നീളുമോ

  10. അല്ല മോനെ അടുത്ത പാർട്ട്‌ എന്നാ വരുന്നത് കാത്തിരുന്നു മടുത്തു

  11. Waiting for next part

  12. Waiting for next part

  13. Very nice waiting waiting

Comments are closed.