ദേവലോകം 12 [പ്രിൻസ് വ്ളാഡ്] 603

ദേവൻ …..ദേവദേവൻ ….അവന്റെ ചുണ്ടുകൾ അറിയാതെ ശബ്ദിച്ചു……. അവൻറെ പ്രതികരണം ദേവനെ അത്ഭുതപ്പെടുത്തി ….കാരണം മറ്റൊന്നുമല്ല തൻറെ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പിന്നെ തൻറെ ബിസിനസിലെ തൻറെ ചില വിശ്വസ്തർക്കും മാത്രമല്ലാതെ മറ്റാരുടെ മുന്നിലും ഇന്നേവരെ ദേവൻ തന്നെ ഐഡന്റിറ്റി വെളിപ്പെടുത്തിയിരുന്നില്ല… തന്റെ കമ്പനിയുടെ ഒഫീഷ്യൽ സൈറ്റിൽ പോലും തന്റെ പേർ മാത്രമേ ഉള്ളൂ …..ഫോട്ടോ നൽകിയിട്ടില്ല …പ്രൈവസി നഷ്ടപ്പെടും എന്ന കാരണം മാത്രമല്ലായിരുന്നു അതിന് കാരണം….. മുത്തച്ഛൻ ദേവരാജന്റെ ഉപദേശം …നമ്മുടെ പേർ കേട്ടാൽ നമ്മുടെ ശത്രുക്കൾ ഞെട്ടി വിറയ്ക്കണം പക്ഷേ അത് അവരുടെ എതിരെ നിന്നു അല്ലെങ്കിൽ കൂടെ നിന്നു ആസ്വദിച്ച് കാണണമെങ്കിൽ നമ്മളുടെ മുഖം ….അത് അവർക്ക് അജ്ഞാതമായിരിക്കണം ..ആ ഉപദേശം താൻ ഒരു പരിധിവരെ പാലിച്ചിട്ടുണ്ട് എന്ന് തന്നെയാണ് ദേവൻറെ വിശ്വാസവും ….പക്ഷേ അതിനെ മുറിപ്പെടുത്തി കൊണ്ടാണ് അനിരുദ്ധിൻെറ വായിൽ നിന്നും തൻറെ പേർ അവൻ കേട്ടത് ……

അപ്പോൾ നിനക്ക് ഇൻട്രൊഡക്ഷൻ ഒന്നും വേണ്ട ….നേരിട്ട് കാര്യത്തിലേക്ക് കടക്കാം അല്ലേ???? ദേവൻ ഒരു പുഞ്ചിരിയോടെ അവൻറെ മുഖത്ത് നോക്കി ചോദിച്ചു.

അവൻറെ മുഖം അപ്പോഴും ചെകുത്താനെ കണ്ടതുപോലെ വിളറി ഇരിക്കുകയായിരുന്നു.

കൂടുതൽ സംസാരിക്കാൻ നിൽക്കാതെ ദേവൻ തന്റെ കയ്യിലുണ്ടായിരുന്ന സർജിക്കൽ ബ്ലേഡ് കൊണ്ട് അവൻറെ നെഞ്ചിലൂടെ ആഴത്തിൽ ഒരു വര വരച്ചു അലറി കരഞ്ഞു പോയി അനിരുദ്ധൻ… അവൻറെ കരച്ചിൽ ഒന്നടങ്ങി വന്നപ്പോൾ തന്നെ നേരത്തെ വരച്ചതിന്റെ വിപരീതമായി ഒന്നുകൂടി അവൻറെ കയ്യിലെ സർജിക്കൽ ബ്ലേഡ് അനുരുദ്ധന്റെ ശരീരത്തിൽ ആഴ്ന്നിറങ്ങി ….അവൻറെ തൊണ്ടയിൽ നിന്നും വീണ്ടുമൊരു നിലവിളി ശബ്ദം പുറത്തേക്ക് വന്നു…..

ആർക്കുവേണ്ടിയാണ് നിങ്ങൾ എന്നെ ഇങ്ങനെ ഉപദ്രവിക്കുന്നത് ???നിങ്ങൾക്ക് എന്താണ് വേണ്ടത് ???അലറി കരച്ചിൽ നിശബ്ദം ആകുന്നതിനോടൊപ്പം അവൻ ചോദിച്ചു …

അതിൻറെ ഉത്തരമായി അവൻറെ ശരീരത്തിൽ ബ്ലേഡ് കൊണ്ട് ഒരു നീണ്ട പാട് കൂടി തീർത്തു ദേവൻ ….

എന്നെ ഉപദ്രവിക്കരുത് എന്ത് വേണമെങ്കിലും ഞാൻ പറയാം …അപ്പോൾ ഉണ്ടായ മുറിവിന്റെ പ്രതിഫലനം എന്നോണം അവൻ വിളിച്ചു കൂകി ..

ദേവൻ ആ സർജിക്കൽ ബ്ലേഡ് ഹാൻഡിൽ അടക്കം അനുരുദ്ധന്റെ തുടയിലേക്ക് കുത്തി നിർത്തി ശേഷം അവൻറെ മുഖത്തിന് നേരെ തൻറെ മുഖം അവൻറെ മുന്നിൽ ഇരുന്നു …

അനിരുദ്ധന് ദേവൻറെ കണ്ണുകളിലേക്ക് നോക്കാൻ പോലും ഭയം തോന്നി…..

ആർക്കുവേണ്ടി… ആർക്കുവേണ്ടിയാണ് നിങ്ങൾ എന്നെ ഇങ്ങനെ ഉപദ്രവിക്കുന്നത്????
അവൻ തലകുനിച്ചുകൊണ്ട് ചോദിച്ചു..

……….. ആര്യ ……….ദേവൻ അവൻ കേൾക്കത്തക്ക വണ്ണം മെല്ലെ അവൻറെ ചെവിയിലായി പറഞ്ഞു ….അവൻ പറഞ്ഞത് കേട്ട് അനിരുദ്ധൻ ഒരു നിമിഷം സ്തംഭിച്ചു ഇരുന്നു പോയി…

ദേവൻ തുടർന്നു …….നിൻറെ ഈ ദുഷിച്ച ജീവിതത്തിന് തിരശ്ശീല വീഴാൻ ഇനിയധികം താമസമില്ല ,അതിൻറെ ആദ്യ ഗഡുവാണ് ഞാൻ തന്നത് …ഒരേ വയറ്റിൽ നിന്ന് വന്ന സ്വന്തം സഹോദരിയെ കാമത്തോടെ നോക്കിയതിന്….. ജീവൻ പറിച്ചെടുക്കേണ്ട ആ തെറ്റിന് ഇത്ര ചെറിയ ശിക്ഷ ഞാൻ നിനക്ക് നൽകിയത് എന്തുകൊണ്ടാണെന്ന് അറിയാമോ ???നിൻറെ പ്രാണൻ….അതെടുക്കാനുള്ള അവകാശം ഞാൻ മറ്റൊരാൾക്ക് നൽകിയതാണ്……. അവളെ നീ അറിയും …….വൈദേഹി……….

അനിരുദ്ധൻറെ ഞെട്ടൽ പൂർണമായിരുന്നു… തൻറെ ജീവൻ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണം എന്ന ഒറ്റ ചിന്തയെ അവനപ്പോൾ തോന്നിയുള്ളൂ …..

ഞാനല്ല ….ഞാൻ അവളെ ഒന്നും ചെയ്തിട്ടില്ല…. അവൾ എനിക്ക് എൻറെ പെങ്ങളെ പോലെ ….

അവനെ പറഞ്ഞ് തീർക്കാൻ വിട്ടില്ല ദേവൻ അതിനു മുന്നേ അവൻറെ നെഞ്ചിൽ ദേവൻറെ ഇടം കാൽ പതിച്ചിരുന്നു കസേരയോടെ അനിരുദ്ധൻ തെറിച്ചുവീണു…

പെങ്ങളെ പോലെ അല്ലേടാ???? സ്വന്തം പെങ്ങളെ ഇരുട്ടിൻറെ മറവിൽ കയറി പിടിക്കാൻ ശ്രമിച്ച നിന്നെ ഞാൻ വിശ്വസിക്കണം …..ദേവൻ പാഞ്ഞു പോയി വീണുകിടക്കുന്ന അവനെ കസേരയോടെ നേരെയിരുത്തി രണ്ട് ചികിട്ടതും മാറിമാറി അടിച്ചു ….തുടയിൽ കുത്തിയിരുന്ന സർജിക്കൽ ബ്ലേഡ് വലിച്ചൂരി അവന്റെ തോളിലേക്ക് ആഞ്ഞു കുത്തി…. അനിരുദ്ധന്റെ തൊണ്ടയിൽ നിന്ന് ഒരു ആർത്തനാദം മുഴങ്ങി ….വീണ്ടും ദേവൻ കസേര വലിച്ചിട്ട് അവൻറെ മുന്നിൽ തന്നെ ഇരുന്നു ….

നീ കള്ളങ്ങൾ പറയുന്നത് ആരോടാണെന്ന് ഓർമ്മവേണം അനിരുദ്ധ് ….വൈദേഹിയെ ഉപദ്രവിച്ച നാലു പേരിൽ ഒരാൾ നീയാണെന്ന് ഉത്തമ ബോധ്യം ഉണ്ടായിട്ടാണ് അമരാവതിയിലെ ദേവദേവൻ ഇങ്ങനെ നിന്റെ മുന്നിൽ ഇരിക്കുന്നത് …ഇനി എനിക്ക് അറിയേണ്ടത് ആ മൂന്നുപേർ ആരൊക്കെയാണെന്നാണ് …എന്റെ കൂടെ കൂടി എന്റെ കുട്ടിയെ ഉപദ്രവിച്ച ആ മൂന്ന് തന്തയില്ലാത്തവൻമാർ….. അതാരൊക്കെയാണെന്ന് …അത് നീ പറയണം ….അത് പറഞ്ഞു കഴിഞ്ഞു നിനക്ക് മരിക്കാം ….ഇല്ലെങ്കിൽ അത്രയും നേരം നീ ഇവിടെ ചിത്രവധം അനുഭവിക്കും, അതിൻറെ ഒരു തുടക്കം മാത്രമാണിത്……

ഇതെല്ലാം കേട്ട അനിരുദ്ധന്റെ തലയിലാകെ ഒരു മൂളലായിരുന്നു….. വൈദേഹിയും , ദേവനും തമ്മിലുള്ള ബന്ധം …..ദേവനും ആരൃയും തമ്മിലുള്ള ബന്ധം… എല്ലാം അവന് കടംകഥ പോലെ തോന്നി…… ചിന്തകളുടെ ഭാരക്കൂടുതലും , ശരീരത്തിൽ നിന്നും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന രക്തവും ….മെല്ലെ അവൻറെ ബോധം മറഞ്ഞു തുടങ്ങി ……

……………..സമർ……………. ദേവൻ ഉറക്കെ വിളിച്ചു ..

Updated: December 13, 2022 — 10:26 pm

57 Comments

  1. evide kkannan illalo…

  2. വരുമെന്ന പ്രതീക്ഷയിൽ കാത്തിരിപ്പാണു ഞാൻ

  3. broo അടുത്ത ഭാഗം എപ്പോ വരും കട്ട വെയ്റ്റിംഗ് ആണു

  4. കൊച്ചിക്കാരൻ

    ???

  5. അടുത്ത ഭാഗം പെട്ടന്ന് ഉണ്ടാകുമോ ബ്രോ കട്ട വെയ്റ്റിങ് ആണ്

  6. Bro where are you

    1. Anna ningalu njammalae maranneenna…will not ask the same question… it may irritate you.. story is too good.. that’s y we are here to ask for the next part…. Hello movie Orman varunnundu..

  7. ചേട്ടോയി….next..?

  8. പ്രിൻസ് ബ്രോ ഇങ്ങള് ഞമ്മളെ മറന്നോ??????

    ഇതിൻറെ അടുത്ത ഭാഗം ഉടൻ തന്നെ തരണേ ഇനിയും കൂടുതൽ വൈകുന്നത് കഥയുമായുള്ള ടച്ച് വിടുകയും വായനാസുഖം നഷ്ടമാക്കുകയും ചെയ്യും ?????????❤️❤️❤️❤️❤️❤️❤️
    അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ആണ് ബ്രോ ??❤️?❤️??❤️❤️❤️❤️?❤️❤️??

  9. ബ്രോ .. അടുത്ത പാർട്ടിനായുള്ള കാത്തിരുപ്പ് ഇനിയും നീളുമോ

  10. അല്ല മോനെ അടുത്ത പാർട്ട്‌ എന്നാ വരുന്നത് കാത്തിരുന്നു മടുത്തു

  11. Waiting for next part

  12. Waiting for next part

  13. Very nice waiting waiting

Comments are closed.