ശരി അങ്ങനെ ആണെന്നുണ്ടെങ്കിൽ ബാക്കി സംസാരം സ്റ്റേഷനിൽ ചെന്നിട്ട് ആകാം …
അവൾ അവൻറെ ആ മറുപടിക്ക് ഒന്നു പകച്ചുനിന്നു.
എന്താ പറഞ്ഞത് മനസ്സിലായില്ല എന്നുണ്ടോ ആര്യക്ക് …ഇവിടെവെച്ച് സംസാരിക്കാൻ മടിയാണെന്നുണ്ടെങ്കിൽ നമുക്ക് പോലീസ് സ്റ്റേഷനിലേക്ക് പോകാം എന്ന് ….
അവളുടെ നെഞ്ചിൽ ഒരു തരിപ്പ് പടർന്നു.. അതിന് ….അതിന് …ഞാൻ എന്ത് കുറ്റം ചെയ്തു ??
നീ ഒരു തെറ്റും ചെയ്തില്ല അല്ലേ ???പാവം ഒരു പെൺകുട്ടിയെ ,.തന്റെ ചേട്ടനോട് കൂടി ചേർന്നു കൊല്ലാൻ ശ്രമിച്ചത് ഒരു തെറ്റല്ല എന്നാണോ ആര്യ കരുതുന്നത്?? ദേവൻ മെല്ലെ അവളുടെ അടുത്തേക്ക് ചെന്ന് അവൾക്കു മാത്രം കേൾക്കാൻ പാകത്തിനായി പറഞ്ഞു .
ഇല്ല …..ഞാൻ അങ്ങനെ ചെയ്തിട്ടില്ല….. ഒരിക്കലും എനിക്കതിന് കഴിയില്ല ..എന്നാൽ കഴിയുന്ന വിധം സംരക്ഷിച്ചു പിടിച്ചിട്ടേയുള്ളു , അയാളിൽ നിന്നും… അവളുടെ മിഴികൾ പെയ്യാൻ തുടങ്ങി…
അവൾ പറഞ്ഞ കാര്യങ്ങൾ ഏകദേശം ദേവന് മുന്നേ തന്നെ അറിവുള്ളതായിരുന്നു… വൈദേഹി ആര്യയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആലോചിച്ച ദേവന് മനസ്സിലായിരുന്നു അവൾ വൈദേഹിയെ അനിരുദ്ധുമായി അടുത്ത് ഇടപഴകാൻ വിടാത്തതിന്റെ കാര്യം …കാരണംഅവൾക്കറിയാമായിരന്നു അവളുടെ ഏട്ടൻെറ സ്വഭാവം …പാവം എല്ലാം ഉള്ളിലൊതുക്കി കഴിയുകയായിരുന്നു…
ആര്യ …കാറിലേക്ക് കയറൂ.. എനിക്ക് കുറച്ച് കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്… അതിനുശേഷം ഞാൻ തിരിച്ച് ഇവിടെ തന്നെ ഡ്രോപ്പ് ചെയ്യാം ….
ആര്യ ഒന്നും മിണ്ടാതെ അവൻ തുറന്നു പിടിച്ച വാതിലിലൂടെ കോർ ഡ്രൈവർ സീറ്റിലേക്ക് കയറിയിരുന്നു.. ദേവൻ കാറിലേക്ക് കയറി വണ്ടി സ്റ്റാർട്ട് ചെയ്തു…. ഏകദേശം ഒരു മണിക്കൂറിനു ശേഷം അവർ അവിടേക്ക് തന്നെ തിരികെ എത്തുമ്പോഴേക്കും ആര്യ ദേവനോട് പറഞ്ഞിരുന്നു ഇതുവരെ അവൾ അനുഭവിച്ചു തീർത്ത അവളുടെ ജീവിതം…… ഓരോ നിമിഷവും തൻറെ മാനവും ശരീരവും തൻറെ ജ്യേഷ്ഠന്റെയും അവൻറെ താന്തോന്നികളായ കൂട്ടുകാരുടെയും മുന്നിൽ പൊതിഞ്ഞുപിടിച്ച് കഴിയേണ്ടി വന്ന കുട്ടിക്കാലവും …കൗമാരവും… ആകെയുണ്ടായിരുന്ന ആശ്വാസം അമ്മ മാത്രമായിരുന്നു .ഒരുപക്ഷേ അമ്മയുടെ കൂടി തണൽ ഇല്ലായിരുന്നെങ്കിൽ അവൾ പണ്ടേ ഒരു മുഴം കയറിൽ അവളുടെ ജീവനൊടുക്കിയേനെ… ചേട്ടൻറെ സ്പർശനങ്ങളിൽ വാത്സല്യത്തിന് പകരം കാമം നിറഞ്ഞപ്പോൾ അതാരോടും പറയാൻ കഴിയാതെ എല്ലാം ഉള്ളിൽ ഒതുക്കേണ്ടി വന്ന അവൾക്ക് ഒടുവിൽ അത് അതിരു കടന്നപ്പോൾ അമ്മയോട് പറയേണ്ടിവന്നു.. മൂത്ത മകനോട് ഉണ്ടായിരുന്നു അമിത സ്നേഹമാകാം അത് മറ്റാരോടും പറയരുതെന്ന് അമ്മ അവൾക്ക് താക്കീത് കൊടുത്തു… പക്ഷേ പിന്നീട് എപ്പോഴും അമ്മയുടെ ഒരു അദൃശ്യമായ സംരക്ഷണം അവൾക്കുണ്ടായിരുന്നു മകൻ അവളോട് അടുക്കുമ്പോൾ എല്ലാം അവർ വിലക്കുമായിരുന്നു.. ഒറ്റയ്ക്ക് അവരെ നിർത്തേണ്ട സാഹചര്യത്തിലേക്ക് പിന്നീട് മാലിനി അവരെ എത്തിച്ചേരുന്നില്ല… അപ്പോഴാണ് അവൾ വൈദേഹിയോടുള്ള തൻറെ ചേട്ടൻറെ പെരുമാറ്റം ശ്രദ്ധിക്കുന്നത് അന്നുമുതൽ അവൾ തൻറെ അമ്മ തനിക്ക് നൽകിയ അദൃശ്യമായ സംരക്ഷണം വൈദേഹിക്ക് നൽകുവാൻ തുടങ്ങി …അതിലെപ്പോഴോ ഒരു വിള്ളൽ വന്നപ്പോഴാണ് വൈദേഹിയെ അവർ അവിടെ നിന്നും പിടിച്ചുകൊണ്ടുപോയത്…. ദേവന് ആര്യയെ ഓർത്ത് ഒരേസമയം അഭിമാനവും അതുപോലെതന്നെ സങ്കടവും തോന്നി …ഇനി ഒന്നിന്റെ പേരിലും അവൾക്ക് ഒരിക്കലും ഒരു ബുദ്ധിമുട്ട് തോന്നില്ല എന്ന ഉറപ്പ് ദേവൻ ആര്യയ്ക്ക് നൽകിയതിനുശേഷമാണ് അവളെ തിരികെ കോളേജിൽ ഡ്രോപ്പ് ചെയ്തത്…. അതിനിടയിൽ ദേവൻ താൻ പോലീസ് അല്ല എന്ന സത്യവും അവളോട് പറഞ്ഞിരുന്നു… തന്നെയൊരു സുഹൃത്തായി കാണാനുള്ള അനുവാദവും അവൻ അവൾക്കു നൽകി.
***************************************
അനിരുദ്ധൻ കണ്ണുതുറന്ന് ചുറ്റും നോക്കി… തലയ്ക്ക് വല്ലാത്ത ഭാരം ഗ്ലാസ് ഇട്ട ജനലഴികളിലൂടെ പ്രകാശം അകത്തേക്ക് അരിച്ചെത്തുന്നു …അവൻ തൻെറ കൈകാലുകൾ ചലിപ്പിക്കാനായി ശ്രമിച്ചു… സാധിക്കുന്നില്ല…. താൻ ബന്ധനസ്ഥൻ ആണെന്ന സത്യം അവൻ അപ്പോഴാണ് അറിഞ്ഞത്…
ഉച്ചയോടു കൂടി കൊച്ചിൻ എയർപോർട്ടിൽ ലാൻഡ് ചെയ്തു ,പാലക്കാടേക്ക് ഒരു ടാക്സിയെടുത്ത് വരികയായിരുന്നു. അപ്പോഴാണ് വഴിയിൽ ഒരു ആക്സിഡൻറ്…. ആക്സിഡൻറ് പറ്റിയ ആളെ താങ്ങിയെടുത്തു കൊണ്ട് ഒരാൾ തന്റെ വണ്ടിക്ക് നേരെ കൈ കാണിച്ചു… താൻ നിർത്തണ്ട എന്ന് പറഞ്ഞതാണ് പക്ഷേ ടാക്സി ഡ്രൈവർ , ഒരു ജീവനല്ലേ എന്ന് പറഞ്ഞു അവിടെ നിർത്തി…. പക്ഷേ അകത്തേക്ക് കയറിയവർ തങ്ങളുടെ മുഖത്തേക്ക് എന്തോ അമർത്തി ….അതാണ് അവസാനമായി ഓർമ്മയിൽ ഉള്ളത് .
അവൻ ആ കസേരയിൽ കിടന്നു അലറി വിളിച്ചു …..
ആരാണ് …ആരാണെന്നെ ഇവിടെ കൊണ്ടുവന്നത്…. നിങ്ങൾക്ക് എന്താണ് വേണ്ടത് …എന്നെ ഇതിൽ നിന്ന് അഴിച്ചുവിടൂ… ഇല്ലെങ്കിൽ ഇതിൻറെ പ്രത്യാഘാതം വളരെ വലുതായിരിക്കും…… അവൻ ആ ബന്ധത്തിൽ കിടന്നുകൊണ്ട് അലറി …..
കുറെ നേരത്തെ പരിശ്രമത്തിനു ശേഷവും തനിക്ക് മറുപടിയൊന്നും കിട്ടുന്നില്ല എന്ന് മനസ്സിലാക്കിയ അനിരുദ്ധൻ ആ പ്രവർത്തി അവിടെ ഉപേക്ഷിച്ചു ….തലതാഴ്ത്തിയിട്ട് എന്താണ് നടക്കുന്നതെന്ന് അറിയാതെ അവനിരുന്നു …കുറേസമയത്തിനുശേഷം അവിടെയുണ്ടായിരുന്ന ഒരു വാതിൽ കരകര ശബ്ദത്തോടുകൂടി മലർക്കെ തുറന്നു ….ആ വാതിലിലൂടെ ടാക്സി ഡ്രൈവറുടെ വേഷം ധരിച്ച ഒരാൾ മെല്ലെ അകത്തേക്ക് കയറി ….അയാൾ കയറിയ ഉടൻ തന്നെ ആ റൂമിൽ മൊത്തമായി പ്രകാശം പരന്നിരുന്നു.. അനിരുദ്ധൻ കയറിവന്ന ആളുടെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി ….
evide kkannan illalo…
വരുമെന്ന പ്രതീക്ഷയിൽ കാത്തിരിപ്പാണു ഞാൻ
broo അടുത്ത ഭാഗം എപ്പോ വരും കട്ട വെയ്റ്റിംഗ് ആണു
??
???
അടുത്ത ഭാഗം പെട്ടന്ന് ഉണ്ടാകുമോ ബ്രോ കട്ട വെയ്റ്റിങ് ആണ്
??
Bro where are you
Anna ningalu njammalae maranneenna…will not ask the same question… it may irritate you.. story is too good.. that’s y we are here to ask for the next part…. Hello movie Orman varunnundu..
ചേട്ടോയി….next..?
പ്രിൻസ് ബ്രോ ഇങ്ങള് ഞമ്മളെ മറന്നോ??????
ഇതിൻറെ അടുത്ത ഭാഗം ഉടൻ തന്നെ തരണേ ഇനിയും കൂടുതൽ വൈകുന്നത് കഥയുമായുള്ള ടച്ച് വിടുകയും വായനാസുഖം നഷ്ടമാക്കുകയും ചെയ്യും ?????????❤️❤️❤️❤️❤️❤️❤️
അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ആണ് ബ്രോ ??❤️?❤️??❤️❤️❤️❤️?❤️❤️??
ബ്രോ .. അടുത്ത പാർട്ടിനായുള്ള കാത്തിരുപ്പ് ഇനിയും നീളുമോ
Bakii apolla
അല്ല മോനെ അടുത്ത പാർട്ട് എന്നാ വരുന്നത് കാത്തിരുന്നു മടുത്തു
Waiting for next part
Waiting for next part
Very nice waiting waiting