ദേവലോകം 12 [പ്രിൻസ് വ്ളാഡ്] 603

അച്ഛനെ ഒരുപാട് സ്നേഹിക്കുന്നുണ്ടല്ലേ??? അതുകണ്ട് ഭദ്രൻ ചോദിച്ചു ….

എൻറെ ജീവനേക്കാൾ ഏറെ… ഉത്തരം പറയാൻ ദേവന് ഒരു നിമിഷം പോലും ചിന്തിക്കേണ്ടി വന്നില്ല .

അത് കേട്ട് തന്റെ നെഞ്ചിൽ അറിയാതെ ഒരു വേദന പടരുന്നതായി ഭദ്രന് തോന്നി… അയാൾ ദേവൻറെ തോളിൽ വാത്സല്യത്തോടെ ഒന്ന് തട്ടി തറവാട്ടിലേക്ക് തിരിഞ്ഞു നടന്നു.
***************************************
വൈദേഹിയുമായി ഹോസ്പിറ്റലിലേക്ക് പോവുകയായിരുന്നു ദേവൻ…. വൈദേഹി കോ ഡ്രൈവർ സീറ്റിൽ തന്നെയുണ്ട്.

ഏട്ടൻ പറഞ്ഞതുപോലെ എല്ലാ കാര്യവും ഞാൻ എല്ലാവരോടും പറഞ്ഞു… നിയമപരമായി പോയാൽ പലർക്കും ശിക്ഷ കിട്ടില്ല എന്നാണ് അവരും പറയുന്നത്…. അതുകൊണ്ട്…….

അതുകൊണ്ട് നമുക്ക് തന്നെ എല്ലാം അങ്ങ് തീർക്കാം അല്ലേ മോളെ …ദേവൻ ബാക്കി പൂരിപ്പിച്ചു ..

വൈഗേച്ചിയുടെയും അമർനാഥ് ഏട്ടന്റെയും തീരുമാനവും അത് തന്നെയാണ്… എല്ലാ കാര്യവും അമർനാഥ് ചേട്ടൻ നോക്കിക്കൊള്ളാം എന്ന് പറഞ്ഞു…..

നിനക്ക് അനുരുദ്ധിനെ പറ്റി എന്താണ് അഭിപ്രായം ? ദേവൻ പെട്ടെന്ന് ചോദിച്ചു.

അഭിപ്രായം എന്തെന്ന് ചോദിച്ചാൽ… ഇടയ്ക്ക് എന്നോട് സ്നേഹം ഒക്കെ കാട്ടും…. പക്ഷേ ചേട്ടനോട് അടുക്കാൻ ആര്യ സമ്മതിക്കാറില്ലായിരുന്നു….. അനിരുദ്ധൻ ചേട്ടൻ എൻറെ അടുത്തേക്ക് വരുമ്പോഴേക്കും ആര്യയും അങ്ങോട്ടേക്ക് വരും ….അവളുടെ ഒരു വല്ലാത്ത സ്വഭാവമാണ് …അവൾക്ക് അനിരുദ്ധൻ ചേട്ടനെ ഇഷ്ടമല്ല… ചേട്ടൻ എന്നോട് സംസാരിക്കുന്നതും അവൾക്ക് ഇഷ്ടമല്ല…. പക്ഷേ ബാക്കിയുള്ളവരോട് അനിരുദ്ധൻ ചേട്ടൻ സംസാരിക്കുന്നതിനും ഇടപെടുന്നതിനും അവൾക്ക് ഒരു കുഴപ്പവുമില്ല…. എന്നാൽ അവൾ എന്നോട് മിണ്ടുമോ… അതുമില്ല… ആകെ ഒറ്റപ്പെട്ട ഒരു സ്വഭാവമാണ് അവളുടെ…. എന്നെ അവൾക്ക് തീരെ കണ്ടുകൂടാ എന്ന് തോന്നുന്നു…. ദേവൻ അതിനൊന്ന് മൂളിക്കൊണ്ട് ….ഡ്രൈവിങ്ങിലേക്ക് തിരിഞ്ഞു…
ഇടയ്ക്ക് അവൻ വൈദേഹിയെ ശ്രദ്ധിച്ചപ്പോൾ …അവൾ കൈകൾ രണ്ടും കൂട്ടി തിരുമ്മി ഇടയ്ക്കിടയ്ക്ക് അവനെ നോക്കുന്നുണ്ട് …വൈദേഹിക്കെന്തോ തന്നോട് പറയാനുണ്ട്… പക്ഷേ ഒരു ചെറിയ സ്റ്റാർട്ടിങ് ട്രബിൾ …അവനത് മനസ്സിലായി..

മോൾക്ക് ഏട്ടനോട് എന്തെങ്കിലും പറയാനുണ്ടോ??? അവൻ ചോദിച്ചു. അവൻറെ ആ ചോദ്യം കേട്ട് വൈദേഹി ഒന്ന് ഞെട്ടി…

അത് …അത്… അമർനാഥേട്ടന്റെ എന്നോടുള്ള സമീപനത്തിൽ എന്തോ വ്യത്യാസം പോലെ….

എന്തു വ്യത്യാസം?? ദേവൻ ചോദിച്ചു.

ഞാനറിയാതെ എന്നെ ശ്രദ്ധിക്കുന്നു…. എൻറെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ കാണിക്കുന്നു …നേരത്തെ ഇങ്ങനെയൊന്നുമല്ലായിരുന്നു , വിളിയിലും ആ മാറ്റമുണ്ട് ….

ഇപ്പോൾ അവൻ മോളെ എന്താ വിളിച്ചത്???

പണ്ടൊക്കെ ഒരു നോട്ടമോ മുരടക്കമോ മാത്രമായിരുന്നു ….ഇന്ന് എന്നെ വൈദു കൊച്ചേ… എന്ന് വിളിച്ചു ..

അത് നീ കുഞ്ഞല്ലേ??? അതുകൊണ്ടായിരിക്കും …അവൻ അവളുടെ കവിളിൽ പിടിച്ചു കൊഞ്ചിച്ചു കൊണ്ട് പറഞ്ഞു..

അവൾ തെല്ലു കുറുമ്പോട് അവനെ നോക്കി പേടിപ്പിച്ചു….

നീ എന്നെ ഇങ്ങനെ നോക്കി പേടിപ്പിക്കാതെ ഇതാ ഈ ഫയൽ ഒന്ന് നോക്ക് ….അവൻ പിറകിലത്തെ സീറ്റിൽ നിന്നും ഒരു ഫയൽ എടുത്ത് വൈദേഹിക്ക് കൊടുത്തു ..
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരാൾക്ക് വേണ്ടി ഞാൻ തയ്യാറാക്കിയ പ്രോജക്ട് ആണ് …ഇപ്പോൾ ഇത് നിനക്കാണ് ആവശ്യം ഈ പ്രോജക്ട് നല്ലതുപോലെ പഠിച്ച് ഇതിൽ ഞാൻ പറഞ്ഞിരിക്കുന്ന കമ്പനികളുമായി ഇതിനുവേണ്ടി ഒരു പാർട്ട്ണർഷിപ്പ് ഉണ്ടാക്കാൻ ഉള്ള കാര്യങ്ങൾ ഇന്നുതന്നെ ചെയ്യണം…. ഇതാണ് മോളുടെ ഇന്നത്തെ ജോലി …..

ഏട്ടൻ എന്നെക്കൊണ്ട് ജോലിയെടുപ്പിച്ച് എൻറെ നട്ടെല്ലൊടിക്കാൻ തന്നെയാണ് തീരുമാനം അല്ലേ ???എന്താണ് ഈ പ്രോജക്ട് …..

Updated: December 13, 2022 — 10:26 pm

57 Comments

  1. evide kkannan illalo…

  2. വരുമെന്ന പ്രതീക്ഷയിൽ കാത്തിരിപ്പാണു ഞാൻ

  3. broo അടുത്ത ഭാഗം എപ്പോ വരും കട്ട വെയ്റ്റിംഗ് ആണു

  4. കൊച്ചിക്കാരൻ

    ???

  5. അടുത്ത ഭാഗം പെട്ടന്ന് ഉണ്ടാകുമോ ബ്രോ കട്ട വെയ്റ്റിങ് ആണ്

  6. Bro where are you

    1. Anna ningalu njammalae maranneenna…will not ask the same question… it may irritate you.. story is too good.. that’s y we are here to ask for the next part…. Hello movie Orman varunnundu..

  7. ചേട്ടോയി….next..?

  8. പ്രിൻസ് ബ്രോ ഇങ്ങള് ഞമ്മളെ മറന്നോ??????

    ഇതിൻറെ അടുത്ത ഭാഗം ഉടൻ തന്നെ തരണേ ഇനിയും കൂടുതൽ വൈകുന്നത് കഥയുമായുള്ള ടച്ച് വിടുകയും വായനാസുഖം നഷ്ടമാക്കുകയും ചെയ്യും ?????????❤️❤️❤️❤️❤️❤️❤️
    അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ആണ് ബ്രോ ??❤️?❤️??❤️❤️❤️❤️?❤️❤️??

  9. ബ്രോ .. അടുത്ത പാർട്ടിനായുള്ള കാത്തിരുപ്പ് ഇനിയും നീളുമോ

  10. അല്ല മോനെ അടുത്ത പാർട്ട്‌ എന്നാ വരുന്നത് കാത്തിരുന്നു മടുത്തു

  11. Waiting for next part

  12. Waiting for next part

  13. Very nice waiting waiting

Comments are closed.