മോനോടുള്ള നന്ദി എങ്ങനെ അറിയിക്കണം എന്ന് ഞങ്ങൾക്കറിയില്ല , മരിക്കുന്നതുവരെ ഈ കിഴവന്റെയും കിഴവിയുടെയും പ്രാർത്ഥനകളിൽ മോനുണ്ടാകും… രാമനാഥനും പാർവതി അമ്മയും കണ്ണുകൾ നിറച്ച് നന്ദിയോടെ അവൻറെ ഇരു കൈകളിലും പിടിച്ചു കരഞ്ഞുകൊണ്ട് പറഞ്ഞു …ബാക്കി അവിടെ നിന്നവരും നന്ദി നിറഞ്ഞ ഒരു നോട്ടം അവനെ നോക്കി… പക്ഷേ വൈഗയുടെയും അമർനാഥന്റെയും നോട്ടത്തിൽ നന്ദിയോടൊപ്പം ഒരു സംശയത്തിന്റെയും ലാഞ്ചന ഉണ്ടായിരുന്നു… അനന്തൻ ആകട്ടെ അൽപ്പം ഈർഷ്യയോടെയാണ് അവനെ കണ്ടത് ….
ഇവളെ ഇങ്ങനെ പുറത്തു നിർത്തി സംസാരിക്കാനാണോ ഉദ്ദേശം? അവളെയും കൊണ്ട് അകത്തേക്ക് വാ ….ഭദ്രനാണ് പറഞ്ഞത് .
എല്ലാവരും അവളെയും പൊതിഞ്ഞുപിടിച്ച് അകത്തേക്ക് കയറി… രാമനാഥൻ തിരിഞ്ഞ് വിഷ്ണുവിനെയും അകത്തേക്ക് ക്ഷണിച്ചു …വിഷ്ണു ആക്ഷണം നന്ദിപൂർവ്വം നിരസിച്ചു…
ഞാനിവിടെ നിന്നു കൊള്ളാം നിങ്ങൾക്ക് ഒരുപാട് സംസാരിക്കാൻ ഉണ്ടാവും ഞാൻ ഒരു ശല്യം ആകുന്നില്ല…..
അങ്ങനെയൊന്നുമില്ല മോനെ …രാമനാഥൻ അവനെ വീണ്ടും നിർബന്ധിച്ചു .
ഇല്ല സാർ.. ഞാൻ ഇവിടെ തന്നെ നിൽക്കാം നിങ്ങൾ സംസാരിച്ചിട്ട് വരൂ… ദേവൻ രാമനാഥനെ നിർബന്ധിച്ചു അകത്തേക്ക് അയച്ചു .
എല്ലാവരും ഹാളിലാണ് ഒത്തുചേർന്നത് ഓരോരുത്തരായി വൈദേഹിയോട് സന്തോഷം പ്രകടിപ്പിക്കുന്നുണ്ട് …വൈഗയും അമർനാഥും അവരിൽ നിന്ന് ഒഴിഞ്ഞ് ഒരു കോണിൽ നിൽക്കുകയാണ്… വൈദേഹിയുടെ മുഖത്ത് നിന്നും ആ സ്നേഹപ്രകടനങ്ങളിൽ അവൾക്കുണ്ടായ ഇഷ്ടക്കേട് തിരിച്ചറിഞ്ഞാണ് അവർ രണ്ടുപേരും ഒഴിഞ്ഞു നിന്നത്…
എനിക്ക് നിങ്ങളോട് എല്ലാം ഒരു കാര്യം പറയാനുണ്ട് വൈദേഹിയുടെ സ്വരം അവിടെ മുഴങ്ങിക്കേട്ടു.. മുത്തച്ഛൻറെ മുത്തശ്ശിയുടെയും ഇടയിൽ ഇരിക്കുകയായിരുന്ന വൈദേഹി എഴുന്നേറ്റു എല്ലാവരുടെയും അഭിമുഖമായി നിന്നാണ് സംസാരിക്കുന്നത് …
പഴയ ദാവണിക്കാരിയിൽ നിന്നും ഒരുപാട് മാറ്റം അവൾക്ക് സംഭവിച്ചു എന്ന് സ്വരം കൊണ്ട് തന്നെ അവർക്ക് തിരിച്ചറിയാൻ സാധിച്ചു …അവളുടെ ശരീരഭാഷ തന്നെ മാറിയിരുന്നു …വൈഗ അത് നല്ലതുപോലെ ശ്രദ്ധിച്ചു ..
ഡെനിമിന്റെ ഡാർക്ക് ബ്ലൂ കളർ ലോങ് കുർത്തിയും ജീൻസും ആയിരുന്നു അവളുടെ വേഷം ..ഇന്നേവരെ ദാവണി ഉടുത്തു മാത്രമേ അവളെ വൈഗ കണ്ടിട്ടുള്ളൂ …വൈഗയും അമർനാഥും അവളുടെ സംസാരം തന്നെ ശ്രദ്ധിച്ചു നിന്നു…
വൈദേഹി തുടർന്നു… എന്നെ ഇവിടെ നിന്നാരോ ബലമായി പിടിച്ചു കൊണ്ടു പോയതാണ് ശാരീരികവും മാനസികവുമായി അവർ എന്നെ ഉപദ്രവിക്കുകയും ചെയ്തു…. അതിൽ നിന്നെല്ലാം എന്നെ രക്ഷപ്പെടുത്തിയത് പുറത്തു നിൽക്കുന്ന വിഷ്ണു ഏട്ടനാണ്… എൻറെ കൂടപ്പിറപ്പിനേക്കാൾ വലിയ സ്ഥാനമാണ് ഞാൻ ഇന്ന് എൻറെ വിഷ്ണു ഏട്ടനെ നൽകിയിരിക്കുന്നത് …അദ്ദേഹമാണ് എന്നെ അവരിൽ നിന്നും രക്ഷപ്പെടുത്തി ഈ നിലയിൽ എന്നെ തിരികെ ഇവിടെ എത്തിച്ചത് …അപ്പോൾ ഞാൻ പറഞ്ഞു വരുന്നത് എന്താണെന്ന് വെച്ചാൽ വിഷ്ണുവേട്ടൻ ഇനി ഇവിടെ എന്നോടൊപ്പം കുറച്ചു കാലം കാണും ..നിങ്ങൾ അനുവദിച്ചാലും അനുവദിച്ചില്ലെങ്കിലും….. അവസാനത്തെ വാചകം അവൾ ഒരു കടുപ്പത്തോടുകൂടിയാണ് പറഞ്ഞു നിർത്തിയത് .
വൈദേഹി ഇത്രയും ബോൾഡ് ആയി സംസാരിക്കുന്നത് ഇന്നേവരെ ആരും കേട്ടിട്ടില്ല ….അതുകൊണ്ടുതന്നെ എല്ലാവർക്കും അതൊരു അത്ഭുതമായിരുന്നു ….
അങ്ങനെ ഊരും പേരും അറിയാത്തവനെ ഒന്നും ഇവിടെ കേറ്റി താമസിപ്പിക്കാൻ പറ്റില്ല അനന്തൻ ആയിരുന്നു ആദ്യത്തെ എതിർപ്പ് പ്രകടമാക്കിയത് ….
നിൻറെ അഭിപ്രായം എന്താ ഭദ്ര ??രാമനാഥൻ ഭദ്രേനോടായി ചോദിച്ചു..
നമ്മുടെ കുട്ടിയെ രക്ഷിച്ച ആളോട് നമുക്ക് തീർത്താൽ തീരാത്ത കടപ്പാടുണ്ട്… പക്ഷേ ഇത്രയും പെൺകുട്ടികൾ ഇവിടെയുള്ളപ്പോൾ ഒരു അപരിചിതനെ…. ഭദ്രൻ ആര്യയെയും വൈഗയെയും വൈദേഹിയെയും നോക്കി ….
evide kkannan illalo…
വരുമെന്ന പ്രതീക്ഷയിൽ കാത്തിരിപ്പാണു ഞാൻ
broo അടുത്ത ഭാഗം എപ്പോ വരും കട്ട വെയ്റ്റിംഗ് ആണു
??
???
അടുത്ത ഭാഗം പെട്ടന്ന് ഉണ്ടാകുമോ ബ്രോ കട്ട വെയ്റ്റിങ് ആണ്
??
Bro where are you
Anna ningalu njammalae maranneenna…will not ask the same question… it may irritate you.. story is too good.. that’s y we are here to ask for the next part…. Hello movie Orman varunnundu..
ചേട്ടോയി….next..?
പ്രിൻസ് ബ്രോ ഇങ്ങള് ഞമ്മളെ മറന്നോ??????
ഇതിൻറെ അടുത്ത ഭാഗം ഉടൻ തന്നെ തരണേ ഇനിയും കൂടുതൽ വൈകുന്നത് കഥയുമായുള്ള ടച്ച് വിടുകയും വായനാസുഖം നഷ്ടമാക്കുകയും ചെയ്യും ?????????❤️❤️❤️❤️❤️❤️❤️
അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ആണ് ബ്രോ ??❤️?❤️??❤️❤️❤️❤️?❤️❤️??
ബ്രോ .. അടുത്ത പാർട്ടിനായുള്ള കാത്തിരുപ്പ് ഇനിയും നീളുമോ
Bakii apolla
അല്ല മോനെ അടുത്ത പാർട്ട് എന്നാ വരുന്നത് കാത്തിരുന്നു മടുത്തു
Waiting for next part
Waiting for next part
Very nice waiting waiting