വൈഗ പാലയ്ക്കലേക്ക് പോകാൻ ഇറങ്ങുമ്പോൾ ദേവൻ തന്റെ യൂണിഫോമും ഇട്ട് കാറിൽ ചാരി നിൽപ്പുണ്ടായിരുന്നു…. അവനെയൊന്ന് തറപ്പിച്ചു നോക്കിക്കൊണ്ടായിരുന്നു വൈഗ തന്റെ കാറുമെടുത്ത് പാലയ്ക്കലേക്ക് വിട്ടത് , ദേവൻ ആകട്ടെ അവളുടെ നോട്ടം കണ്ട് ആസ്വദിക്കുകയും ചെയ്തു …അതിനുശേഷം ദേവൻറെ നോട്ടം ചെന്നെത്തി നിന്നത് തറവാടിന്റെ ഒരറ്റത്ത് തൂണിൽ ചാരി കണ്ണും നിറച്ച് നിൽക്കുന്ന ആര്യയിൽ ആയിരുന്നു…. അന്നൊരിക്കൽ രാത്രിയിൽ കണ്ടപ്പോഴേ ദേവന് തോന്നിയിരുന്നു അവൾക്ക് എന്തൊക്കെയോ മാനസികമായ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെന്ന്….. അതിനെ ശരിവെക്കുന്ന രീതിയിൽ തന്നെയായിരുന്നു അപ്പോഴത്തെയും അവളുടെ മുഖഭാവം ….മുഖത്തൊരു പ്രകാശവും ഇല്ലാതെ ആകെ ആടിത്തളർന്ന ഒരു പെൺകുട്ടി ……തൂണിൽ പിടിച്ചു നിൽക്കുകയായിരുന്നു അവൾ… കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട് അവന് അവളോട് എന്തൊക്കെയോ ചോദിക്കണമെന്നുണ്ടായിരുന്നു …പക്ഷേ മറ്റുള്ളവർ കണ്ടാൽ എന്ത് വിചാരിക്കും എന്ന ചിന്ത അവനെ അതിൽ നിന്ന് അകറ്റി നിർത്തി …
അപ്പോഴാണ് ഭദ്രൻ ഉമ്മറത്തേക്ക് വന്നത് കാറിൽ ചാരി നിൽക്കുന്ന ദേവദേവനെ ഭദ്രൻ ശ്രദ്ധിച്ചു നോക്കി…എവിടെയോ തന്ൻെറ ചെറുപ്പത്തിലെ ചില സാമ്യതകൾ അവൻറെ രൂപത്തിൽ ഭദ്രൻ കണ്ടു… അയാളുടെ ഉള്ളിൽ അപ്പോൾ തെളിഞ്ഞ മുഖം ലക്ഷ്മിയുടെതായിരുന്നു.. അയാൾ അറിയാത്ത തന്നെ അയാളുടെ ചുവടുകൾ ദേവന് നേരെ നീണ്ടു …
മോനേ മോന്റെ താമസം ഒക്കെ എങ്ങനെയുണ്ട് ..??സുഖമാണോ എന്തെങ്കിലും അസൗകര്യങ്ങൾ ഉണ്ടെങ്കിൽ പറയണം..
ഭദ്രൻറെ മോനെ വിളി ദേവന് വല്ലാത്ത അരോചകമായി തോന്നി….
കുഴപ്പമൊന്നുമില്ല സാർ… എൻറെ പേര് വിളിക്കുന്നതാണ് എനിക്കിഷ്ടം.. അതുകൊണ്ട് എന്നെ വിഷ്ണു എന്ന് വിളിച്ചാൽ മതി …അവൻ അല്പം സൗമ്യതയോടെ ഭദ്രനോട് പറഞ്ഞു.
അവൻറെ മറുപടി ഭദ്രനെ തെല്ലൊന്നു വേദനിപ്പിച്ചു ..പക്ഷേ അത് മറച്ചുപിടിച്ചുകൊണ്ട് അയാൾ തുടർന്നു..
സോറി.. വിഷ്ണുവിന് എൻറെ മകൻറെ പ്രായമേയുള്ളൂ അതുകൊണ്ട് വിളിച്ചു പോയതാ …ആട്ടെ വിഷ്ണുവിൻറെ അമ്മയുടെ പേരെന്താ??? അത് അറിയാനുള്ള വ്യഗ്രത ഭദ്രൻറെ ഉള്ളിൽ ഉണ്ടായിരുന്നു …
ദേവൻ ഒരു നിമിഷം ഒന്ന് ചിന്തിച്ചു നിന്നു പിന്നീട് പറഞ്ഞു …ലച്ചു …ലച്ചു അമ്മ..
അവന് തൻറെ അമ്മയുടെ പേരും അച്ഛൻറെ പേരും മാറ്റി പറയുന്നത് സങ്കൽപ്പിക്കാൻ കൂടി കഴിയില്ലായിരുന്നു… അതുകൊണ്ട് അവൻ ലക്ഷ്മി എന്ന പേര് മുഴുവൻ പറയാതെ ലച്ചു എന്ന് ചുരുക്കിപ്പറഞ്ഞു …
ആ പേര് കേട്ടതും ഭദ്രൻറെ നെഞ്ചിൽ ഒരു തീ ആളി… ഒരുപക്ഷേ അത് തൻറെ ലക്ഷ്മി ആകുമോ… അപ്പോൾ അച്ഛൻറെയോ?? തൻറെ സംശയം തീർക്കാനായി ഭദ്രൻ ചോദിച്ചു..
ശേഖരൻ… രാജശേഖരൻ …അത് പറയുമ്പോൾ ദേവൻറെ ശബ്ദത്തിന് വല്ലാത്ത മുഴക്കം ഉണ്ടായിരുന്നു… അവന്റെ കണ്ണുകളിൽ അച്ഛനോടുള്ള സ്നേഹവും താനെ ഉയർന്നു പോയ തലയെടുപ്പിൽ അച്ഛനെ പറ്റിയുള്ള അഭിമാനവും നിറഞ്ഞുനിന്നു ….
evide kkannan illalo…
വരുമെന്ന പ്രതീക്ഷയിൽ കാത്തിരിപ്പാണു ഞാൻ
broo അടുത്ത ഭാഗം എപ്പോ വരും കട്ട വെയ്റ്റിംഗ് ആണു
??
???
അടുത്ത ഭാഗം പെട്ടന്ന് ഉണ്ടാകുമോ ബ്രോ കട്ട വെയ്റ്റിങ് ആണ്
??
Bro where are you
Anna ningalu njammalae maranneenna…will not ask the same question… it may irritate you.. story is too good.. that’s y we are here to ask for the next part…. Hello movie Orman varunnundu..
ചേട്ടോയി….next..?
പ്രിൻസ് ബ്രോ ഇങ്ങള് ഞമ്മളെ മറന്നോ??????
ഇതിൻറെ അടുത്ത ഭാഗം ഉടൻ തന്നെ തരണേ ഇനിയും കൂടുതൽ വൈകുന്നത് കഥയുമായുള്ള ടച്ച് വിടുകയും വായനാസുഖം നഷ്ടമാക്കുകയും ചെയ്യും ?????????❤️❤️❤️❤️❤️❤️❤️
അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ആണ് ബ്രോ ??❤️?❤️??❤️❤️❤️❤️?❤️❤️??
ബ്രോ .. അടുത്ത പാർട്ടിനായുള്ള കാത്തിരുപ്പ് ഇനിയും നീളുമോ
Bakii apolla
അല്ല മോനെ അടുത്ത പാർട്ട് എന്നാ വരുന്നത് കാത്തിരുന്നു മടുത്തു
Waiting for next part
Waiting for next part
Very nice waiting waiting