അല്ലേ ???
എന്തോ …എങ്ങനെ ….അങ്ങനെ എപ്പോഴാണ് ഞാൻ പറഞ്ഞത് ????
വൈഗ നീ കഴിഞ്ഞ കാര്യങ്ങൾ മറക്കരുത്….. കർണ്ണനെ കാണണം എന്ന് പറഞ്ഞു മുഖവും വീർപ്പിച്ച് നിന്നപ്പോൾ ഞാനാണ് ഡോക്ടറെ കണ്ടു അയാളെ സോപ്പിട്ട് രായിക്ക് രാമാനം നിന്നെ ഐസിയുവിൽ എത്തിച്ചത്……
പക്ഷേ എനിക്ക് അന്ന് കർണ്ണനോട് പ്രണയം ഇല്ലായിരുന്നല്ലോ… കുറ്റബോധം മാത്രമായിരുന്നു ….നിൻറെ കാര്യത്തിൽ അതല്ലല്ലോ സ്ഥിതി നിനക്ക് അവളോട് മുട്ടൻ പ്രേമം അല്ലേ ??
നിക്ക് …നിക്ക്… എങ്ങനെ ???എനിക്ക് അന്ന് കർണ്ണനോട് പ്രണയം ഇല്ലായിരുന്നല്ലോ എന്നോ??? അപ്പോൾ ഇപ്പോഴോ ??അവൻ വൈഗയെ ചുഴിഞ്ഞു നോക്കി ….
അവൾ എന്തോ ഓർക്കാതെ പറഞ്ഞതുപോലെ നാവും കടിച്ചു നിന്നു….
പോരട്ടെ …പോരട്ടെ… ഇപ്പോൾ എന്താണ് കർണ്ണനോട് ???
……..പ്രണയം ……മനസ്സുനിറഞ്ഞ പ്രണയം…… അത് പറഞ്ഞപ്പോൾ വൈഗയുടെ കണ്ണുകളിൽ രണ്ടു കുഞ്ഞു നക്ഷത്രങ്ങൾ മിന്നി…..
വൈഗ ഞാൻ ഈ കേട്ടത് ശരിയാണോ….. നിനക്ക് കർണ്ണനോട് ……..എത്രപേർ നിൻറെ പിന്നാലെ വന്നതാണ്…. ബിസിനസ്മെൻസ്,,, യങ്ങ് പൊളിറ്റീഷ്യൻസ്,,, ആക്ടേഴ്സ് …
ശരിയാണ് ,പക്ഷേ അവരെല്ലാം ഇഷ്ടപ്പെട്ടത് ഒന്നുകിൽ എൻറെ പണം…. അല്ലെങ്കിൽ സ്മാർട്ട്നെസ്സ് അതുമല്ലെങ്കിൽ സൗന്ദര്യം ഇതൊക്കെയാണ് …….അമർ നിനക്കറിയാമോ? ഒരാളുടെ ഏറ്റവും മോശപ്പെട്ട വശം ഏതാണെന്ന്….. ഒന്നെങ്കിൽ അയാൾ മറ്റൊരാളെ വെറുക്കുമ്പോൾ ……അല്ലെങ്കിൽ അടക്കാനാകാത്ത കോപം കാട്ടുമ്പോൾ… കർണ്ണൻ ആദ്യം പ്രണയിച്ചത് എൻറെ ഈ മോശം വശങ്ങളെയാണ് …..എൻറെ വെറുപ്പിനെ, കോപത്തെ വരെ പ്രണയിക്കുന്ന ആൾക്കല്ലാതെ മറ്റാർക്കാണ് ഞാൻ എൻറെ പ്രണയം ,ജീവിതം ഇതെല്ലാം നൽകേണ്ടത് …….കർണ്ണൻ ഇന്നെൻറെ പ്രണയമാണ് …..എൻറെ ജീവൻ തന്നെയാണ് …….
..ഓ മൈ ഗോഡ് …വൈഗ നീ ഇത്രയും റൊമാൻറിക് ആയിരുന്നോ???? അവർ അമ്പരന്നു കൊണ്ട് ചോദിച്ചു …
പോടാ …നോക്കാതെ ഓഫീസിൽ പോയി പണി ചെയ്യാൻ നോക്ക് …ഞാൻ പോയി എൻറെ ചെക്കനെ ഒന്ന് കാണട്ടെ…. അവൾ താഴേക്ക് പോകാനായി ഒരുങ്ങി..
പോകുന്നതൊക്കെ കൊള്ളാം …ഓഫീസിലെ വല്ല കാര്യങ്ങളും ഭവതി അറിയുന്നുണ്ടോ എന്തോ???÷
വൈകിട്ട് 6 മുതൽ 11 മണി വരെ ഓഫീസിലെ പേപ്പർ വർക്ക് മുഴുവൻ ഞാൻ തന്നെയല്ലേ ചെയ്യുന്നത് ഓഫീസിൽ വരുന്നില്ലെങ്കിലും …വൈഗ തിരിഞ്ഞുനിന്ന് അല്പം ദേഷ്യത്തോടെ ചോദിച്ചു .
അത്രയേ ഞാനും പറഞ്ഞുള്ളൂ …..ഓഫീസിൽ വരുന്നില്ലല്ലോ…. അവൻ ഒരു ചിരിയോടെ പറഞ്ഞു …
ആഹാ …നിനക്ക് ചുട്ടരച്ച ചമ്മന്തി ഉണ്ടാക്കാൻ അറിയാമോ ???അമ്പഴങ്ങ കൊണ്ട് അച്ചാർ ഉണ്ടാക്കാൻ… ചേമ്പിൻ താള് തോരൻ …അറ്റ്ലീസ്റ്റ് ഒരു പപ്പടം കാച്ചാൻ എങ്കിലും അറിയാമോ ??
അമർ അതൊക്കെ കേട്ട് വായും തുറന്നിരുന്നു…
ഓഫീസിൽ വന്നിരിക്കുന്നത് പോലെയുള്ള എളുപ്പപ്പണി അല്ല അതെല്ലാം… കുറച്ചു പാടാണ് ….അതും കഴിഞ്ഞ് വന്നിട്ടാണ് ഞാൻ ഓഫീസ് വർക്കും കൂടെ ചെയ്യുന്നത്…. അപ്പോഴാണ് അവൻറെ ഒരു ഇളക്കൽ ….വൈഗ വെട്ടിത്തിരിഞ്ഞ് താഴേക്ക് പോയി …പെട്ടെന്ന് വാതിൽക്കൽ തിരിഞ്ഞുനിന്ന് അമറിനെ നോക്കി പറഞ്ഞു….. പിന്നെ വൈദേഹിയുടെ കാര്യം…SHE IS A GEM… വിട്ടു കളയണ്ട… ചില്ലറ സഹായങ്ങളൊക്കെ പ്രതീക്ഷിക്കാം മോൻ ഓഫീസിൽ പോകാൻ നോക്ക് അവൾ താഴേക്ക് പോയി………
evide kkannan illalo…
വരുമെന്ന പ്രതീക്ഷയിൽ കാത്തിരിപ്പാണു ഞാൻ
broo അടുത്ത ഭാഗം എപ്പോ വരും കട്ട വെയ്റ്റിംഗ് ആണു
??
???
അടുത്ത ഭാഗം പെട്ടന്ന് ഉണ്ടാകുമോ ബ്രോ കട്ട വെയ്റ്റിങ് ആണ്
??
Bro where are you
Anna ningalu njammalae maranneenna…will not ask the same question… it may irritate you.. story is too good.. that’s y we are here to ask for the next part…. Hello movie Orman varunnundu..
ചേട്ടോയി….next..?
പ്രിൻസ് ബ്രോ ഇങ്ങള് ഞമ്മളെ മറന്നോ??????
ഇതിൻറെ അടുത്ത ഭാഗം ഉടൻ തന്നെ തരണേ ഇനിയും കൂടുതൽ വൈകുന്നത് കഥയുമായുള്ള ടച്ച് വിടുകയും വായനാസുഖം നഷ്ടമാക്കുകയും ചെയ്യും ?????????❤️❤️❤️❤️❤️❤️❤️
അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ആണ് ബ്രോ ??❤️?❤️??❤️❤️❤️❤️?❤️❤️??
ബ്രോ .. അടുത്ത പാർട്ടിനായുള്ള കാത്തിരുപ്പ് ഇനിയും നീളുമോ
Bakii apolla
അല്ല മോനെ അടുത്ത പാർട്ട് എന്നാ വരുന്നത് കാത്തിരുന്നു മടുത്തു
Waiting for next part
Waiting for next part
Very nice waiting waiting