….വൈദു കൊച്ചേ ….എന്ന അമർനാഥന്റെ വിളി വൈദേഹിയുടെ മനസ്സിൽ ഒരു അസ്വസ്ഥത സൃഷ്ടിച്ചെങ്കിലും , വൈഗയുടെ മുഖത്ത് ഒരു പുഞ്ചിരി വിരിയിച്ചു .ഇപ്പോൾ അവളും വൈദേഹിയെ അംഗീകരിച്ചു തുടങ്ങിയിരുന്നു…
ശിക്ഷ കിട്ടുമെന്ന് പറഞ്ഞത് നിന്റെ ഭർത്താവിനെയും മകനെയും കൂടെ ചേർത്താണ്… ഒരു ദയയും അതിൽ നീ പ്രതീക്ഷിക്കേണ്ട ….രാമനാഥൻ മാലിനിയോട് കയർത്തുകൊണ്ട് പറഞ്ഞു…
അവർ ഇങ്ങനെ തലതെറിച്ചു പോയതിന് ഞാനും ഇവളും എന്ത് ചെയ്യാനാണ് അമ്മാവാ…. അവർ വിഷമതയോടെ പറഞ്ഞു…. ആര്യ ആകട്ടെ വല്ലാത്ത ഒരു വിഷമാവസ്ഥയിലായിരുന്നു….
അവർ വിളിക്കുമ്പോൾ പറഞ്ഞോളൂ… ഇനി എൻറെ മനസ്സിലോ തറവാട്ടിലോ അവർക്ക് ഒരു സ്ഥാനവുമില്ല …എൻറെ മുന്നിൽ അവരെ കണ്ടാൽ വെട്ടി നുറുക്കി കളയും… രാമനാഥൻ ദേഷ്യത്തിൽ തന്നെയായിരുന്നു ..
ഹോസ്പിറ്റലിലും അതുപോലെ ഫിനാൻസിലും നടത്തേണ്ട ശുദ്ധികലശത്തെപ്പറ്റി ചിന്തിക്കുകയായിരുന്നു ഭദ്രനെന്ന കറതീർന്ന ബിസിനസുകാരൻ….. ഹോസ്പിറ്റലിനും തറവാടിനും പേരുദോഷം വരാത്ത രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യണമെന്ന് അയാൾ തീരുമാനിച്ചുറപ്പിച്ചു…. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇക്കാര്യങ്ങൾ പുറത്തുകൊണ്ടുവന്ന വൈദേഹിയെ അവരെല്ലാവരും അഭിനന്ദിച്ചു ….
അവിടെനിന്ന് തിരികെ റൂമിലേക്ക് എത്തിയതായിരുന്നു വൈഗയും അമർനാഥും…
ഇപ്പോൾ എൻറെ പെണ്ണിൻറെ കഴിവുകളിൽ വിശ്വാസമായില്ലേ ????അമർ വൈഗയോടായി ചോദിച്ചു…
തീർച്ചയായും… ഇത്രയും വലിയ സത്യങ്ങൾ ബോൾഡ് ആയി നമ്മുടെ മുന്നിൽ തലയുയർത്തി നിന്ന് പറയാൻ അവൾ കാണിച്ച ചങ്കൂറ്റത്തെ ഞാൻ സമ്മതിച്ചിരിക്കുന്നു …അവളുടെ അച്ഛനായി കെട്ടിപ്പൊക്കിയ ആ ഹോസ്പിറ്റൽ നിലനിർത്താനായി അവൾ എടുത്ത തീരുമാനത്തെ ഞാൻ അഭിനന്ദിക്കുന്നു …..
നീ ശ്രദ്ധിക്കേണ്ടത് ശ്രദ്ധിച്ചില്ല വൈഗ…. ചാർജെടുത്ത് ഒറ്റ ദിവസം കൊണ്ട് അവൾ ഇതെല്ലാം കണ്ടുപിടിച്ചു….. ആ സ്മാർട്ട്നെസ്സിനെ അല്ലേ അഭിനന്ദിക്കേണ്ടത് ????
പ്രണയം കൊണ്ട് ചിലർ അന്ധരാകാറുണ്ട്…. അമർ…. അതാണ് നിനക്ക് പറ്റിയിരിക്കുന്നത്… നിനക്ക് തോന്നുന്നുണ്ടോ വൈദേഹിയെ പോലെ ഒരു കുട്ടിക്ക് ഒരു ഒരു ദിവസം കൊണ്ട് ഏകദേശം പത്തുവർഷത്തെ ഡേറ്റകൾ അനലൈസ് ചെയ്തു ഇങ്ങനെയൊരു റിപ്പോർട്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുമെന്ന്….. കാമുകൻ ആയിട്ടല്ല ഒരു ബിസിനസ്മാനായി ചിന്തിക്കൂ …എന്നിട്ട് പറയു…
അമർനാഥ് കസേരയിലേക്ക് ചാരിയിരുന്നു… യു ആർ കറക്റ്റ് വൈഗ… അവൾക്ക് അതിന് സാധിക്കില്ല …വളരെ എക്സ്പീരിയൻസ് ആയിട്ടുള്ള ഒരാൾക്ക് മാത്രം സാധിക്കുന്ന കാര്യമാണത് …..അവളെ ആരോ ഹെൽപ്പ് ചെയ്യുന്നുണ്ട് ….അത് തീർച്ച… പക്ഷേ ആര്????
ആ ഡ്രൈവർ …..അവളുടെ കൂടെ വന്ന… അയാളുടെ ബോഡി ലാംഗ്വേജ് , സംസാരം, കണ്ണുകൾ ഇതൊന്നും ഒരു ഡ്രൈവറുടേതല്ല. ഒന്നുകിൽ അയാൾ അല്ലെങ്കിൽ ഇവരുടെ രണ്ടുപേരുടെയും പിന്നിൽ പ്രബലനായ മറ്റൊരാൾ ….വിത്ത് ലോട്ട് ഓഫ് എക്സ്പീരിയൻസ് ആൻഡ് മാൻ പവർ …….
പക്ഷേ അയാളെ പറ്റി അന്വേഷിച്ചതല്ലേ… അന്വേഷിച്ചിടത്തോളം അയാൾ പറഞ്ഞത് എല്ലാം സത്യവുമാണ് ….
എനിക്കറിയില്ല ….അമർ,,,, എവിടെയോ ചിലതൊന്നും പൊരുത്തപ്പെടുന്നില്ല ….
എനിവേ …എൻറെയും വൈദേഹിയുടെയും കാര്യത്തിൽ എനിക്ക് നിൻറെ ഹെൽപ്പ് പ്രതീക്ഷിക്കാമല്ലോ …
evide kkannan illalo…
വരുമെന്ന പ്രതീക്ഷയിൽ കാത്തിരിപ്പാണു ഞാൻ
broo അടുത്ത ഭാഗം എപ്പോ വരും കട്ട വെയ്റ്റിംഗ് ആണു
??
???
അടുത്ത ഭാഗം പെട്ടന്ന് ഉണ്ടാകുമോ ബ്രോ കട്ട വെയ്റ്റിങ് ആണ്
??
Bro where are you
Anna ningalu njammalae maranneenna…will not ask the same question… it may irritate you.. story is too good.. that’s y we are here to ask for the next part…. Hello movie Orman varunnundu..
ചേട്ടോയി….next..?
പ്രിൻസ് ബ്രോ ഇങ്ങള് ഞമ്മളെ മറന്നോ??????
ഇതിൻറെ അടുത്ത ഭാഗം ഉടൻ തന്നെ തരണേ ഇനിയും കൂടുതൽ വൈകുന്നത് കഥയുമായുള്ള ടച്ച് വിടുകയും വായനാസുഖം നഷ്ടമാക്കുകയും ചെയ്യും ?????????❤️❤️❤️❤️❤️❤️❤️
അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ആണ് ബ്രോ ??❤️?❤️??❤️❤️❤️❤️?❤️❤️??
ബ്രോ .. അടുത്ത പാർട്ടിനായുള്ള കാത്തിരുപ്പ് ഇനിയും നീളുമോ
Bakii apolla
അല്ല മോനെ അടുത്ത പാർട്ട് എന്നാ വരുന്നത് കാത്തിരുന്നു മടുത്തു
Waiting for next part
Waiting for next part
Very nice waiting waiting