ദേവലോകം 12 [പ്രിൻസ് വ്ളാഡ്] 602

അവളുടെ മനസ്സ് അറിഞ്ഞതുപോലെ തന്നെ ദേവൻ പറഞ്ഞു തുടങ്ങി …നീ വിഷമിക്കേണ്ട നിൻറെ അച്ഛൻ കരുതിയത് പോലെ തന്നെ ഇനി ആ ഹോസ്പിറ്റൽ പ്രവർത്തിക്കും… വളരെ നല്ല നിലയിൽ തന്നെ അതിനൊരു ശുദ്ധികലശമാവശ്യമാണ് ….അതിന് നിയമത്തിന്റെ വഴി തന്നെ വേണമെന്ന് നിർബന്ധമില്ല …അനന്തന്റെയും അനിരുദ്ധന്റെയും കൂടെ നിന്ന് ഈ നെറികേട് കാണിച്ചവരെ ഒക്കെ നമുക്ക് തന്നെ നേരിടാം …പക്ഷേ അതിനു മുൻപ് നീ ഇത് ഈ തറവാട്ടിലെ എല്ലാവരെയും അറിയിക്കണം ….ഇന്ന് തന്നെ… കഴിയുമെങ്കിൽ ഇപ്പോൾ തന്നെ…

വേണ്ട …ഒന്നും മാറ്റി വെക്കണ്ട …ഇപ്പോൾ തന്നെ പറയാം… അത് ചെയ്യാതിരുന്നതാണ് എനിക്ക് ഇതുവരെ പറ്റിയ തെറ്റ് …വൈദേഹി ആ ഫയലുകളുമായി തറവാട്ടിലേക്ക് കയറി .

ആ സമയം വൈഗ പാലയ്ക്കലേക്ക് പോകാനായി ഇറങ്ങുകയായിരുന്നു…

വൈഗേച്ചി…ഒന്ന് വന്നേ… എനിക്ക് കുറച്ചു കാര്യങ്ങൾ പറയണം… അവൾ വൈഗയോട് പറഞ്ഞു.. അവളുടെ സ്വരത്തിലെ മാറ്റവും കയ്യിലെ ഫയലുകളും കണ്ടപ്പോൾ തന്നെ എന്തെങ്കിലും സീരിയസ് പ്രശ്നമായിരിക്കുമെന്ന് വൈഗക്കും മനസ്സിലായി …അവൾ വൈദേഹിയുടെ കൂടെ തന്നെ അകത്തേക്ക് തിരിച്ചു കയറി.

വൈദേഹി ഹാളിൽ എല്ലാവരെയും വിളിച്ചു കൂട്ടി ,ദേവൻ അവൾക്ക് വിശദീകരിച്ചു കൊടുത്ത എല്ലാ കാര്യവും അതുപോലെതന്നെ അവൾ തറവാട്ടിലെ എല്ലാവരോടും പറഞ്ഞു …ആ ഫയലുകളും അവൾ എല്ലാവരുടെയും മുന്നിൽ തുറന്നുവച്ചു …കേട്ടതൊന്നും വിശ്വാസമാവാതെ ഞെട്ടിത്തരിച്ചു നിൽക്കുകയാണ് എല്ലാവരും… വൈഗയും അമർനാഥും അടക്കം… ഇക്കാര്യങ്ങൾ പുറത്തിറങ്ങാൻ ഹോസ്പിറ്റൽ മാത്രമല്ല തറവാട് അടക്കം ജനങ്ങൾ നശിപ്പിക്കും… മാലിനിയും ആര്യയും തറഞ്ഞു നിൽക്കുകയാണ്… അവർ ഇങ്ങനെ ഒരു കാര്യം പ്രവർത്തിക്കുമെന്ന് വിശ്വസിക്കാൻ ഇരുവർക്കും സാധിക്കുന്നണ്ടായിരുന്നില്ല…

ഇതിനാണോ അവൻ ഇടയ്ക്കിടയ്ക്ക് ബിസിനസ് എന്നും പറഞ്ഞ് നാട് ചുറ്റുന്നത്…. കുലം മുടിക്കാൻ ഉണ്ടായ സാമദ്രോഹി …രാമനാഥന് ദേഷ്യം അടക്കാൻ സാധിക്കാതെ മാലിനിയോട് കയർത്തു… അവർക്കാണെങ്കിൽ എന്ത് സമാധാനം പറയണം എന്ന് ഒരു നിശ്ചയവും ഇല്ലായിരുന്നു…..

അതെങ്ങനെ അച്ഛനെ കണ്ടല്ലേ പഠിക്കുന്നത് …നോക്കാൻ ഏൽപ്പിച്ച മുതൽ കട്ടുമുടിച്ചവൻറെ അല്ലേ വിത്ത്…. ഇറങ്ങിക്കോണം നാലും ഈ തറവാട്ടിൽ നിന്നും ….അനന്തനോടും മകനോടുമുള്ള ദേഷ്യം രാമനാഥൻ മാലിനിയോട് തീർത്തു…

അവർ എന്തു തെറ്റ് ചെയ്തിട്ടാണ് മുത്തച്ഛൻ അവരോട് കയർക്കുന്നത്….. വൈദേഹി ഇടപ്പെട്ടു… ഇതിൽ തെറ്റ് ചെയ്തവർക്ക് എല്ലാം അവർ അർഹിക്കുന്ന ശിക്ഷ ലഭിക്കണം നിയമപരമായിട്ടാണെങ്കിൽ അങ്ങനെ……

…..വേണ്ട…… ഇതിൽ നിയമത്തെ കൂട്ടുപിടിക്കേണ്ട ….അവർക്കുള്ള ശിക്ഷ നേരിട്ട് തന്നെ നടപ്പാക്കാം… അമർനാഥ് ഗൗരവത്തിൽ പറഞ്ഞു …ഇതിൽ നിയമപരമായി പോയാൽ ശിക്ഷിക്കപ്പെടുന്നതിൽ കൂടുതൽ പേരും നിരപരാധികളായിരിക്കും….. അപരാധികൾ രക്ഷപ്പെട്ടെന്നും വരാം…..

അതെ …അതാണ് ശരി… ആദി അങ്കിളിന്റെ പ്രതീക്ഷയായിരുന്നു ഈ ഹോസ്പിറ്റൽ… അത് കൂടുതൽ ഉയരങ്ങളിൽ എത്തണം… അതിന് നിനക്ക് സാധിക്കും ,ഇപ്പോൾ ആ വിശ്വാസം എനിക്ക് ഉണ്ട് …വൈഗ വൈദേഹിയെ ചേർത്തുനിർത്തി അവളുടെ നെറുകലായി ചുംബിച്ചു  കൊണ്ട് പറഞ്ഞു….

വൈഗ ആദ്യമായാണ് വൈദേഹിയെ ചേർത്തുപിടിക്കുന്നത് …അത് ആദ്യം അവളിലൊരു അസ്വസ്ഥത സൃഷ്ടിച്ചു.. പക്ഷേ അത് അങ്ങേയറ്റം ആത്മാർത്ഥതയോടു കൂടിയാണെന്ന് അവളുടെ നെറുകിൽ കിട്ടിയ ചുംബനം അവൾക്ക് മനസ്സിലാക്കി കൊടുത്തു… അതുകൊണ്ടായിരിക്കണം അവൾ വൈഗയുടെ മാറിലേക്ക് തലചായ്ച്ചുനിന്നു…
അതുവരെ അത്യധികം ദേഷ്യത്തോടുനിന്ന എല്ലാവരുടെയും കണ്ണിന് ആ കാഴ്ച ഒരു മഞ്ഞ വീഴുന്ന അനുഭൂതി സമ്മാനിച്ചു…..

പലരുടെയും മരണത്തിന് വരെ കാരണമായവരാണ്.. അവരെ വെറുതെ വിടരുത്.. വൈഗയുടെ മാറൽ ചേർന്ന്നിന്നുകൊണ്ട് വൈദേഹി പറഞ്ഞു..

അതോർത്ത് എൻറെ വൈദു കൊച്ച്…. വിഷമിക്കേണ്ട അതെല്ലാം ഞാൻ നോക്കിക്കോളാം… ഇരുകൈയും മാറിൽ പിണച്ചു കെട്ടിക്കൊണ്ട് വൈദേഹിയെയും വൈഗയെയും നോക്കിഅമർനാഥ് പറഞ്ഞു…

Updated: December 13, 2022 — 10:26 pm

57 Comments

  1. evide kkannan illalo…

  2. വരുമെന്ന പ്രതീക്ഷയിൽ കാത്തിരിപ്പാണു ഞാൻ

  3. broo അടുത്ത ഭാഗം എപ്പോ വരും കട്ട വെയ്റ്റിംഗ് ആണു

  4. കൊച്ചിക്കാരൻ

    ???

  5. അടുത്ത ഭാഗം പെട്ടന്ന് ഉണ്ടാകുമോ ബ്രോ കട്ട വെയ്റ്റിങ് ആണ്

  6. Bro where are you

    1. Anna ningalu njammalae maranneenna…will not ask the same question… it may irritate you.. story is too good.. that’s y we are here to ask for the next part…. Hello movie Orman varunnundu..

  7. ചേട്ടോയി….next..?

  8. പ്രിൻസ് ബ്രോ ഇങ്ങള് ഞമ്മളെ മറന്നോ??????

    ഇതിൻറെ അടുത്ത ഭാഗം ഉടൻ തന്നെ തരണേ ഇനിയും കൂടുതൽ വൈകുന്നത് കഥയുമായുള്ള ടച്ച് വിടുകയും വായനാസുഖം നഷ്ടമാക്കുകയും ചെയ്യും ?????????❤️❤️❤️❤️❤️❤️❤️
    അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ആണ് ബ്രോ ??❤️?❤️??❤️❤️❤️❤️?❤️❤️??

  9. ബ്രോ .. അടുത്ത പാർട്ടിനായുള്ള കാത്തിരുപ്പ് ഇനിയും നീളുമോ

  10. അല്ല മോനെ അടുത്ത പാർട്ട്‌ എന്നാ വരുന്നത് കാത്തിരുന്നു മടുത്തു

  11. Waiting for next part

  12. Waiting for next part

  13. Very nice waiting waiting

Comments are closed.