ദേവലോകം 12 [പ്രിൻസ് വ്ളാഡ്] 603

…ഞങ്ങളെ മൂന്നു പേരെ മാത്രമല്ലേ അവൾ നേരിട്ട് കണ്ടുള്ളൂ…. നീ ഇപ്പോഴും അവളുടെ മുന്നിൽ അവളുടെ ഏട്ടൻ തന്നെയല്ലേ???

അനിരുദ്ധ് : അതെ .അതുമാത്രമാണ് ഏക ആശ്വാസം ..അവളുടെ കൂടെ മറ്റാരോ ഉണ്ടായിരുന്നു എന്നും അച്ഛൻ പറഞ്ഞു.. അവളുടെ ഏട്ടൻ ആണത്രേ…. അയാളാണ് അവളെ രക്ഷിച്ചത് …

ഇനി അതാരാണാവോ?? കാർത്തിക് തന്റെ സംശയം പ്രകടിപ്പിച്ചു.

ആരായാലും ശ്രദ്ധിക്കണം. ഇനി ഒരു പരാജയം കൂടി ഏറ്റുവാങ്ങേണ്ടിവന്നാൽ ഓർക്കാൻ കൂടി സാധിക്കുന്നില്ല…
ഇത് അർജുനെ അറിയിക്കേണ്ടേ.. നീ തന്നെ വിളിക്ക് …അമനാണ് പറഞ്ഞത് .

അനിരുദ്ധ് അർജുന്റെ പേഴ്സണൽ നമ്പറിലേക്ക് ഡയൽ ചെയ്തു….

അർജുൻ… നീ ഇപ്പോൾ എവിടെയാണ്??

കൊച്ചിയിൽ ….ജി എം പറഞ്ഞ ഒരു വർക്കുണ്ടായിരുന്നു.. ഇപ്പോൾ അത് തീർന്നു കൊണ്ടിരിക്കുന്നു …കത്തിയെരിഞ്ഞു കൊണ്ടിരിക്കുന്ന ഗോഡൗൺ നോക്കിക്കൊണ്ട് അർജുൻ പറഞ്ഞു ..നീ ഇപ്പോൾ എന്തിനാണ് വിളിച്ചത് എന്തെങ്കിലും അത്യാവശ്യം???

ഒരു പ്രോബ്ലം ഉണ്ട് …വൈദേഹി…. വൈദേഹി അവൾ തറവാട്ടിലേക്ക് തിരിച്ചുവന്നു …

വാട്ട് ……..അതെങ്ങനെ….. നിന്നോട് ഇത് ആരുപറഞ്ഞു ???

അച്ഛൻ വിളിച്ചപ്പോൾ പറഞ്ഞതാണ്…. അതു മാത്രമല്ല ഹോസ്പിറ്റലിന്റെ പവർ ഓഫ് അറ്റോണി ക്യാൻസൽ ചെയ്ത് അവൾ പുതിയ എംഡിയായി ചാർജ് എടുത്തു…

ഫക്ക്,,,,,, നീ ഉടൻതന്നെ നാട്ടിലേക്ക് തിരിച്ചോ …അവളെ എത്രയും പെട്ടെന്ന് ഇല്ലാതാക്കണം…. ഞങ്ങളെ മൂന്നു പേരെയും അവൾ തിരിച്ചറിഞ്ഞതാണ്…. മാത്രമല്ല സിൻഡിക്കേറ്റിനോട് നമ്മൾ അവളെ തീർത്തു എന്നാണ് പറഞ്ഞിരിക്കുന്നത് ….നിൻറെ അച്ഛൻ വാ തുറന്നാൽ പ്രശ്നമാകും…

അതു നീ പേടിക്കണ്ട …അച്ഛനോട് ഞാൻ പറഞ്ഞിട്ടുണ്ട് ആരെയും അറിയിക്കരുതെന്ന് ,,,പക്ഷേ എനിക്ക് ഒരുപാട് വഴക്ക് കിട്ടി നമ്മൾ ഏൽപ്പിച്ച കാര്യം ചെയ്യാത്തതിന് .പിന്നീട് ആശ്വാസം എന്തെന്നാൽ എന്നെ അവൾ തിരിച്ചറിഞ്ഞിട്ടില്ല …അതുപോലെ നിങ്ങളെ ഇനി കാണാനുള്ള ചാൻസും ഇല്ല …അവളെ പതിയെ ഇല്ലാതാക്കാം നമുക്ക് ….

അവിടെ ഒരു പ്രശ്നമുണ്ട് അനിരുദ്ധ്.. വൈഗയുടെ ഫോണിലും ലാപ്പിലും എല്ലാം എൻറെ പിക്ച്ചറുകൾ കാണും …അറിയാതെ എങ്ങാനും അവൾ അത് കണ്ടാൽ അത് പ്രശ്നമാകും.. എനിക്ക് വൈഗയുമായുള്ള ഫ്രണ്ട്ഷിപ്പ് വളരെ വിലപ്പെട്ടതാണ് …അവൾ മൂലമാണ് എനിക്ക് എൻറെ പ്രണയത്തെ പോലും ലഭിച്ചത് …അവളിൽ നിന്നും എന്റെ ഈ ബിസിനസുകളെ ഞാൻ ഇതുവരെ വളരെ ശ്രദ്ധയോടെയാണ് ഞാൻ മറച്ചു വെച്ചിരുന്നത്… അത് അവളുടെ മുന്നിൽ വെളിപ്പെടാൻ ഞാൻ സമ്മതിക്കില്ല ….ഒരു കാരണവശാലും അവളുടെ ഫ്രണ്ട്ഷിപ്പ് എനിക്ക് നഷ്ടപ്പെട്ടു കൂടാ… അതിന് വൈദേഹി ഉടൻ തന്നെ മരിക്കണം…. അത് നീ ഉറപ്പുവരുത്തണം …

അതും പറഞ്ഞു അർജുൻ കോൾ കട്ട് ചെയ്തു ..

എന്നിട്ട് നീ എന്ത് തീരുമാനിച്ചു ???ഇതു തന്നെ പോവുകയാണോ ??

അനിരുദ്ധ് : അതെ രാവിലെ എട്ടുമണിക്ക് ഫ്ലൈറ്റ് ഉണ്ട് അതിൽ പോയാൽ ഉച്ചയോടെ അവിടെയെത്താം.. അവിടുത്തെ സ്ഥിതിഗതികൾ അറിഞ്ഞിട്ട് വേണം ബാക്കി പ്ലാൻ ചെയ്യാൻ …

എന്നാൽ നീ പെട്ടെന്ന് പോകാനുള്ള കാര്യങ്ങൾ റെഡിയാക്ക്…കാർത്തിക് അവനെ പറഞ്ഞു വിട്ടു…

****************************************
അനിരുദ്ധ് കോൽക്കട്ടയിൽ നിന്നും ബോർഡിങ് പാസ് എടുത്ത ഉടൻ തന്നെ ആ വിവരം അവർ സൂര്യനാരായണനെ അറിയിച്ചു…..അവൻ ആ വിവരം ഉടൻ തന്നെ ദേവദേവന് കൈമാറി ….കരിപ്പൂരിൽ ഇറങ്ങാതെ നേരിട്ട് കൊച്ചിയിലെത്താൻ ആയിരുന്നു അവൻറെ പ്ലാൻ… അനുരുദ്ധൻ കൊച്ചിയിൽ ഇറങ്ങുമ്പോൾ തന്നെ അവനെ പോകാനായി ദേവൻ സമറിനെ ഏർപ്പെടുത്തി …സമറിനേക്കാൾ വിദഗ്ധമായി അത് ചെയ്യാൻ മറ്റാർക്കും സാധിക്കില്ല എന്ന് ദേവനറിയാമായിരുന്നു…

രാവിലെ തന്നെ ദേവൻ വൈദേഹിയെ വിളിച്ച് അടുത്തിരുത്തി ഹോസ്പിറ്റലിലും ഫൈനാൻസിലും നടന്ന തിരുമറികളെ പറ്റി വൈദേഹിയോട് വിശദീകരിച്ചു കൊടുത്തു…. അവൾക്ക് പെട്ടെന്നൊന്നും മനസ്സിലാകാത്തത് കൊണ്ട് വളരെ സമയമെടുത്ത് വിശദമായി തന്നെയാണ് ഓരോ കാര്യങ്ങളും ദേവൻ വൈദേഹിയെ പറഞ്ഞു മനസ്സിലാക്കിയത്…. എല്ലാം അറിഞ്ഞു കഴിഞ്ഞ വൈദേഹി  പേടിച്ച് വിറച്ചു പോയി.. അത്രമാത്രം ഇല്ലീഗൽ ആയിട്ടുള്ള കാര്യങ്ങളാണ് ഹോസ്പിറ്റലിന്റെ മറവിൽ നടന്നിരിക്കുന്നത്.
അവൾക്ക് എന്ത് ചെയ്യണം എന്ന് ഒരു നിശ്ചയവും ഇല്ലായിരുന്നു …ഇത് പുറത്തിറഞ്ഞാൽ ഹോസ്പിറ്റൽ ജനങ്ങൾ കത്തിക്കും …അതുപോലെതന്നെ ദേവലോകം തറവാട്ടിലെ മുത്തച്ഛൻ അടക്കം എല്ലാവരും ഇരുമ്പഴിക്കുള്ളിൽ ആകുകയും ചെയ്യും… അവൾ ഒരു ആശ്രയത്തിനായി ദേവനെ നോക്കി …തന്റെ അച്ഛൻറെ ഒരായുസ്സിലെ പരിശ്രമമാണ് ആ ഹോസ്പിറ്റൽ… തൻറെ അച്ഛന്റേതെന്ന് പറയാൻ ബാക്കിയുള്ള ഏക സ്വത്ത്.

Updated: December 13, 2022 — 10:26 pm

57 Comments

  1. evide kkannan illalo…

  2. വരുമെന്ന പ്രതീക്ഷയിൽ കാത്തിരിപ്പാണു ഞാൻ

  3. broo അടുത്ത ഭാഗം എപ്പോ വരും കട്ട വെയ്റ്റിംഗ് ആണു

  4. കൊച്ചിക്കാരൻ

    ???

  5. അടുത്ത ഭാഗം പെട്ടന്ന് ഉണ്ടാകുമോ ബ്രോ കട്ട വെയ്റ്റിങ് ആണ്

  6. Bro where are you

    1. Anna ningalu njammalae maranneenna…will not ask the same question… it may irritate you.. story is too good.. that’s y we are here to ask for the next part…. Hello movie Orman varunnundu..

  7. ചേട്ടോയി….next..?

  8. പ്രിൻസ് ബ്രോ ഇങ്ങള് ഞമ്മളെ മറന്നോ??????

    ഇതിൻറെ അടുത്ത ഭാഗം ഉടൻ തന്നെ തരണേ ഇനിയും കൂടുതൽ വൈകുന്നത് കഥയുമായുള്ള ടച്ച് വിടുകയും വായനാസുഖം നഷ്ടമാക്കുകയും ചെയ്യും ?????????❤️❤️❤️❤️❤️❤️❤️
    അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ആണ് ബ്രോ ??❤️?❤️??❤️❤️❤️❤️?❤️❤️??

  9. ബ്രോ .. അടുത്ത പാർട്ടിനായുള്ള കാത്തിരുപ്പ് ഇനിയും നീളുമോ

  10. അല്ല മോനെ അടുത്ത പാർട്ട്‌ എന്നാ വരുന്നത് കാത്തിരുന്നു മടുത്തു

  11. Waiting for next part

  12. Waiting for next part

  13. Very nice waiting waiting

Comments are closed.