ദേവലോകം 12 [പ്രിൻസ് വ്ളാഡ്] 602

ദേവൻ ഉടൻ തന്നെ സൂര്യനാരായണനെ വിളിച്ചു …

ഹലോ സൂര്യ…. അനിരുദ്ധൻ …സൺ ഓഫ് അനന്തൻ…. ദേവലോകം….. രാമപുരം… പാലക്കാട്.. ഇവൻറെ പാസ്പോർട്ട് ഏത് എയർപോർട്ടിൽ പൊങ്ങിയാലും ഞാൻ അറിയണം …..അവൻറെ സ്വരത്തിൽ വല്ലാത്ത മൂർച്ചയുണ്ടായിരുന്നു…

അവനാണോ ….അവനാണോ …എൻറെ കുട്ടിയെ ???സൂര്യൻ ചോദിച്ചു ..

അവനും ഉണ്ടായിരുന്നു ആ കൂട്ടത്തിൽ….

ദേവാ ഞാനും വരുന്നു …അങ്ങോട്ടേക്ക്…

വേണ്ട സൂര്യ ….അവന്മാരുടെ ജീവൻ അത് എടുക്കേണ്ടത് വൈദേഹി തന്നെയാണ്… നീയും ഞാനും അവിടെ വെറും കാഴ്ചക്കാർ…….

സൂര്യ ദേഷ്യത്തോടെ ഫോൺ കട്ട് ചെയ്തു….

അതിനു പിന്നാലെ ദേവന് സമറിൻെറ ഫോൺ വന്നു… ഹോസ്പിറ്റലിൽ നിന്നും ഫിനാൻസിൽ നിന്നും കൊണ്ടുപോയ ഫയലുകൾ പരിശോധിച്ചതിന്റെ റിപ്പോർട്ടാണ് സമറിനു പറയാനുണ്ടായിരുന്നത്….. ഹോസ്പിറ്റലുകളിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളെ പറ്റിയുള്ളതും അതുപോലെ ഇല്ലീഗൽ ആയിട്ടുള്ള പ്രവർത്തനങ്ങളെ പറ്റിയും ഉള്ള കാര്യങ്ങൾ തെളിവുകൾ അടക്കം സമറിൻെറ ടീം കണ്ടുപിടിച്ചിരുന്നു… അതുപോലെതന്നെ ഫിനാൻസിൽ നിന്നും ഏകദേശം 50 കോടിയോളം രൂപ അനന്തൻ മുക്കിയിരുന്നു …അതും തെളിവുസഹിതം അവർ കണ്ടുപിടിച്ചു …
ഏതുസമയവും ഒരു ടീമിനെ ഒരുക്കി നിർത്തിക്കോളാൻ സമറിനോട് പറഞ്ഞു ദേവൻ ഫോൺ കട്ട് ചെയ്തു….

അപ്പോൾ തന്തയും മോനും ചേർന്നുള്ള കളിയാണ് അല്ലേ ??രണ്ടിനെയും ശരിയാക്കിത്തരാം …ആദ്യം മകൻ ശേഷം താൻ …

അതേസമയം അനന്തനുള്ള പണി ലക്ഷ്മണിന്റെ രൂപത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ ആൾറെഡി ലാൻഡ് ചെയ്തിരുന്നു …..

**************************************
ഇതേസമയം കൊച്ചിയിൽ………. ദേവദക്ഷ ഗ്രൂപ്പിൻറെ ഗോഡൗൺ തീപിടിച്ച് എരിയുകയായിരുന്നു ….അകലെയുള്ള ഒരു കെട്ടിടത്തിന്റെ ബാൽക്കണിയിൽ നിന്നും അർജുൻ അത് തന്റെ കയ്യിലിരുന്ന ബൈനാക്കുലറിലൂടെ നോക്കിനിന്നു….

ക്ഷമിക്കണം ദക്ഷ .എനിക്ക് തൽക്കാലം ഇതല്ലാതെ മറ്റു മാർഗ്ഗങ്ങൾ ഒന്നുമില്ല ..നിന്നെ സംബന്ധിച്ചോളം ഇതൊരു ചെറിയ നഷ്ടമാണ് …. എന്നാൽ ഇതിലും ഞാൻ നിനക്ക് ലാഭമുണ്ടാക്കി തന്നിട്ടുണ്ട്…. നിന്നെ ഒരിക്കലും വേദനിപ്പിക്കാൻ എനിക്ക് കഴിയില്ല ….ദക്ഷ നീയത്രമാത്രം എന്നിൽ വേരുറപ്പിച്ചു പോയി …. അവൻറെ ചുണ്ടുകൾ മൊഴിഞ്ഞു .

Updated: December 13, 2022 — 10:26 pm

57 Comments

  1. evide kkannan illalo…

  2. വരുമെന്ന പ്രതീക്ഷയിൽ കാത്തിരിപ്പാണു ഞാൻ

  3. broo അടുത്ത ഭാഗം എപ്പോ വരും കട്ട വെയ്റ്റിംഗ് ആണു

  4. കൊച്ചിക്കാരൻ

    ???

  5. അടുത്ത ഭാഗം പെട്ടന്ന് ഉണ്ടാകുമോ ബ്രോ കട്ട വെയ്റ്റിങ് ആണ്

  6. Bro where are you

    1. Anna ningalu njammalae maranneenna…will not ask the same question… it may irritate you.. story is too good.. that’s y we are here to ask for the next part…. Hello movie Orman varunnundu..

  7. ചേട്ടോയി….next..?

  8. പ്രിൻസ് ബ്രോ ഇങ്ങള് ഞമ്മളെ മറന്നോ??????

    ഇതിൻറെ അടുത്ത ഭാഗം ഉടൻ തന്നെ തരണേ ഇനിയും കൂടുതൽ വൈകുന്നത് കഥയുമായുള്ള ടച്ച് വിടുകയും വായനാസുഖം നഷ്ടമാക്കുകയും ചെയ്യും ?????????❤️❤️❤️❤️❤️❤️❤️
    അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ആണ് ബ്രോ ??❤️?❤️??❤️❤️❤️❤️?❤️❤️??

  9. ബ്രോ .. അടുത്ത പാർട്ടിനായുള്ള കാത്തിരുപ്പ് ഇനിയും നീളുമോ

  10. അല്ല മോനെ അടുത്ത പാർട്ട്‌ എന്നാ വരുന്നത് കാത്തിരുന്നു മടുത്തു

  11. Waiting for next part

  12. Waiting for next part

  13. Very nice waiting waiting

Comments are closed.