ശുഭകരമായിരുന്നില്ല.. ഇതുവരെ പവർ ഓഫ് അറ്റോണിയുടെ ബലത്തിൽ ആയിരുന്നു ഹോസ്പിറ്റൽ ഭരണം അത് ഇന്നത്തോടെ ക്യാൻസൽ ചെയ്തു.. ആ വാർത്തയായിരുന്നു അയാൾക്ക് പറയാനുണ്ടായിരുന്നത് ..അതുപോലെ അയാൾ സൂക്ഷിച്ചിരുന്ന ഹോസ്പിറ്റലിനെ പറ്റിയുള്ള പല ഫയലുകളും വൈദേഹി കൊണ്ടുപോയി എന്ന വാർത്തയും…
ആ ഫോൺ കട്ട് ആയതും അടുത്ത കോൾ വന്നു.. ഹോസ്പിറ്റലിൽ നിന്നാണ് ഹോസ്പിറ്റലിൽ അയാൾ കൂടെ നിർത്തിയിരുന്ന പലരും അയാളെ വിളിച്ചു കൊണ്ടിരുന്നു എല്ലാവർക്കും പറയാനുണ്ടായിരുന്നത് ഒരു കാര്യമാണ് വൈദേഹി ചാർജെടുത്തതും ഓഫീസിലുള്ള ഇംപോർട്ടന്റ് ഫയലുകൾ എല്ലാം അവൾ കൊണ്ടുപോയതും… തനിക്ക് എന്തെങ്കിലും ചെയ്യാൻ സാധിക്കുന്നതിനു മുൻപ് തന്നെ അവൾ എല്ലാം കൈലാക്കിയിരിക്കുന്നു….. ആ ചിന്ത അയാളെ പേടിപ്പെടുത്തി അതെല്ലാം വിശദമായി പഠിച്ചാൽ അതോടെ തീരും തന്റെ നിലനിൽപ്പ് തന്നെ , അയാൾക്ക് എന്തെന്നില്ലാത്ത ആദി തോന്നി.
അയാൾ വേഗം തന്നെ ഒരുങ്ങി ഹോസ്പിറ്റലിലേക്ക് പോകാനായി തുടങ്ങി… അപ്പോഴാണ് അടുത്ത കാൾ വരുന്നത്.. ഫിനാൻസിൽ നിന്നായിരുന്നു വൈദേഹി അവിടെ ചാർജെടുത്തെന്നും എല്ലാ ഫയലുകളും അവൾ നോക്കാനായി വാങ്ങിയെന്നും ഫിനാൻസിലെ മാനേജർ അയാളോട് പറഞ്ഞു ..അതുകേട്ടതും അയാൾ തളർന്ന് ഇരുന്നു പോയി… കാലിനടിയിൽ നിന്നും മണ്ണ് ചോർന്നു പോകുന്നതായി അയാൾക്ക് അനുഭവപ്പെട്ടു.. പിന്നീട് അയാൾക്ക് അവിടെ നിൽക്കാനും തോന്നിയില്ല .അവിടെ നടക്കുന്ന കാര്യങ്ങൾ അപ്പപ്പോൾ തന്നെ അറിയിക്കാൻ ആളുകളെ ഏർപ്പെടുത്തി അയാൾ ടിമ്പഴ്‌സിലേക്കുള്ള തടി മുറിക്കാൻ ടെൻഡർ എടുത്ത ഉൾക്കാട്ടിലേക്ക് പുറപ്പെട്ടു …….
**************************************
ലക്കി ..ഇത് ഇപ്പോൾ തന്നെ വേണമോ???? രുദ്രേട്ടന്റെ അഭിപ്രായം കൂടി അറിഞ്ഞിട്ട് പോരെ ???
ലക്കി തന്റെ ബാഗുകൾ പാക്ക് ചെയ്യുകയായിരുന്നു….
നിനക്ക് തോന്നുന്നുണ്ടോ വിശാൽ രുദ്രേട്ടൻ ഇതറിഞ്ഞാൽ എന്നെ ഇവിടെ നിന്ന് പോകാൻ സമ്മതിക്കുമെന്ന് …
അപ്പോൾ രുദ്രേട്ടൻ അറിയാതെ പോകാനാണ് അല്ലേ നിൻറെ പ്ലാൻ???
അതെ രുദ്രേട്ടൻ അറിഞ്ഞാൽ എന്നെ ഇവിടെ നിന്നും പോകാൻ അനുവദിക്കില്ല… ഒന്നുമില്ലെങ്കിലും രുദ്രേട്ടൻെറ അച്ഛൻറെ പാർട്ണർ അല്ലേ അയാൾ….
അപ്പോൾ അയാളെ തീർക്കാൻ തന്നെയാണോ നിൻറെ തീരുമാനം????
എൻറെ തീരുമാനം …അതെല്ലാം ഒരു 15 വയസ്സുകാരൻ എന്നോ എടുത്തതാണ്… അത് നടപ്പിലാക്കാൻ കുറച്ചു വൈകി എന്ന് മാത്രം …ഇനി അയാൾ ജീവിച്ചിരിക്കണ്ട.. ഇത്രയും നാൾ അയാളെ ആ നീച്ചനെ എന്തായുധം കൊണ്ട് കൊല്ലാം എന്നായിരുന്നു എന്റെ ചിന്ത …ഇപ്പോൾ എനിക്ക് അതിനും ഒരു ഉത്തരമുണ്ട്… അവൻറെ കണ്ണുകൾ ആ സമയം ചുവന്നു തുടുത്തിരുന്നു .
evide kkannan illalo…
വരുമെന്ന പ്രതീക്ഷയിൽ കാത്തിരിപ്പാണു ഞാൻ
broo അടുത്ത ഭാഗം എപ്പോ വരും കട്ട വെയ്റ്റിംഗ് ആണു
??
???
അടുത്ത ഭാഗം പെട്ടന്ന് ഉണ്ടാകുമോ ബ്രോ കട്ട വെയ്റ്റിങ് ആണ്
??
Bro where are you
Anna ningalu njammalae maranneenna…will not ask the same question… it may irritate you.. story is too good.. that’s y we are here to ask for the next part…. Hello movie Orman varunnundu..
ചേട്ടോയി….next..?
പ്രിൻസ് ബ്രോ ഇങ്ങള് ഞമ്മളെ മറന്നോ??????
ഇതിൻറെ അടുത്ത ഭാഗം ഉടൻ തന്നെ തരണേ ഇനിയും കൂടുതൽ വൈകുന്നത് കഥയുമായുള്ള ടച്ച് വിടുകയും വായനാസുഖം നഷ്ടമാക്കുകയും ചെയ്യും ?????????❤️❤️❤️❤️❤️❤️❤️
അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ആണ് ബ്രോ ??❤️?❤️??❤️❤️❤️❤️?❤️❤️??
ബ്രോ .. അടുത്ത പാർട്ടിനായുള്ള കാത്തിരുപ്പ് ഇനിയും നീളുമോ
Bakii apolla
അല്ല മോനെ അടുത്ത പാർട്ട് എന്നാ വരുന്നത് കാത്തിരുന്നു മടുത്തു
Waiting for next part
Waiting for next part
Very nice waiting waiting