ദേവലോകം 10 [പ്രിൻസ് വ്ളാഡ്] 442

നിനക്ക് എന്നെ എങ്ങനെ വിശ്വസിക്കാമോ അങ്ങനെ തന്നെ എനിക്ക് ഇവനെയും വിശ്വാസമാണ്…. ദേവൻ സമറിനെ നോക്കി …ഇവൻ എനിക്കൊരു സഹോദരനെ പോലെയാണ്.. എനിക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറായ എൻറെ സഹോദരൻ ..അവൻ സമറിനെ നോക്കി പറഞ്ഞു .അത് കേട്ട് സമറിൻെറ കണ്ണുകൾ രണ്ടും നിറഞ്ഞു.. അവൻ ആരും കാണാതെ പിന്നിലേക്ക് നോക്കി നിറഞ്ഞുവന്ന കണ്ണീരൊപ്പി .
അപ്പോഴാണ് സമർ അക്കാര്യം ശ്രദ്ധിച്ചത് വ്ളാഡ് നല്ലപോലെ തെലുങ്ക് പറയുന്നുണ്ട് അവൻറെ നോട്ടം കണ്ട് വ്ളാഡ് തന്നെ അതിന് ഉത്തരം നൽകി…
ഇവൻ എന്നെ തെലുങ്കും മലയാളവും പഠിപ്പിച്ചു …ഞാൻ ഇവനെ റഷ്യനും ഒരു ഗിവ് ആൻഡ് ടേക്ക് പോളിസി അല്ലേടാ… അവൻ ദേവൻറെ തോളിൽ തട്ടിപ്പറഞ്ഞു.

സംസാരിച്ചു കഴിഞ്ഞെങ്കിൽ നമുക്ക് അകത്തേക്ക് പോകാം… സ്നൈഡര്‍ ആണ് അവരുടെ സംസാരത്തിന് വിരാമമിട്ടത്.

അവർ നാലുപേരും കൂടി ആ കണ്ടെയ്നറിനുള്ളിലേക്ക് പ്രവേശിച്ചു കണ്ടെയ്നറിന്റെ ഭിത്തിയിൽ വിവിധ തരത്തിലുള്ള തോക്കുകളും ആർമറുകളും ഹെൽമെറ്റുകളും സജ്ജീകരിച്ചിട്ടുണ്ടായിരുന്നു…. മൂന്നുനാല് കണ്ടെയ്നറുകൾ ഒരുമിച്ച് ഘടിപ്പിച്ച നിലയിലായിരുന്നു ആ മുറിയുടെ ഉൾവശം ,  അത്രയും വിശാലമായിരുന്നു അത്…. ആവശ്യമുള്ള സാധനങ്ങൾ എടുക്കാം സ്നൈഡർ ഒന്നുകൂടി ഓർമിപ്പിച്ചു.

ആരൊക്കെയുണ്ട് ഓപ്പറേഷന് ??? വ്ളാഡ് ചോദിച്ചു ഞാനും നീയും സമറും പിന്നെ ഞങ്ങളുടെ സെക്യൂരിറ്റി ടീമിലെ മൂന്ന് പേരും അങ്ങനെ മൊത്തം 6 പേർ …..സമർ അവർ മൂന്നു പേരും ഒക്കെയല്ലേ ??

അതേ ദേവേട്ടാ…. നമ്മുടെ സെക്യൂരിറ്റി വിങ്ങിലെ ഏറ്റവും മികച്ച പിള്ളേരാണ്… അവർക്ക് എല്ലാ വെപ്പൺ ട്രെയിനിങ്ങും ലഭിച്ചിട്ടുണ്ട് ….

ഓക്കേ നിനക്ക് വേണ്ടത് എടുക്കാം …ദേവൻ സമറിനോട് പറഞ്ഞു.
സമർ നേരെ സ്നൈപ്പർ ഗൺ വെച്ചിരിക്കുന്ന സ്ഥലത്തേക്ക് നീങ്ങി , അവിടെ ഡിസ്പ്ലേയിൽ വച്ചിരുന്ന രണ്ട് Barrett MRAD റൈഫുള്ളുകൾ അവൻ പുറത്തേക്കെടുത്തു… ശേഷം അത് ഡിസംബൽ ചെയ്തു ഒരു ബാഗിലേക്ക് അടുക്കിവെച്ചു… അതിനു വേണ്ടുന്ന സപ്രസ്സറുകളും സ്കോപ്പും തെർമൽ ഇമേജിങ് എക്സ്റ്റൻഷനും വേറെ ബാഗിലാക്കി എടുത്തു.

തികച്ചും രഹസ്യമായ ഒരു ഓപ്പറേഷൻ പ്ലാൻ   ആയതിനാൽ അധികം ശബ്ദം ഉണ്ടാക്കാത്ത ആയുധങ്ങളാണ് ദേവനും വ്ളാഡും തിരഞ്ഞെടുത്തത് ..അവർ ഓരോ KRISS Vector ലൈറ്റ് മെഷീൻ ഗണ്ണും അതുപോലെBeretta 92FS ഹാൻഡ് ഗണ്ണുമാണ് സെലക്ട് ചെയ്തത്…. അതിനു വേണ്ടുന്ന സപ്രസ്സറും സ്കോപ്പുകളും അവരും സെലക്ട് ചെയ്തു… എല്ലാത്തിനെയും മൂന്ന് ജോഡി എക്സ്ട്രാ പുറത്തു നിൽക്കുന്നവർക്കായി അവർ എടുത്തിരുന്നു… ശേഷം അവർക്കായി ആർമറും ഹെൽമറ്റും സെലക്ട് ചെയ്തു. അവർക്ക് വേണ്ടുന്ന സാധനങ്ങൾ എല്ലാം സെലക്ട് ചെയ്തു പുറത്തേക്കിറങ്ങിയ ദേവൻ കണ്ടത് ഇരുതൂളുകളിലും ബാഗുമായി നിൽക്കുന്ന സമറിനെയാണ്…

ഇതെന്താണ് ഇത്രയും സാധനങ്ങൾ… ദേവൻ സമറിനോട് ചോദിച്ചു.

ഒരുപാടൊന്നും ഇല്ല ദേവേട്ടാ… രണ്ട് റൈഫിളുകൾ , അതിൻറെ അറ്റാച്ച്മെന്റ്, അതുമാത്രം .

അതെന്തിനാടാ രണ്ട് റൈഫിൾ ????

അതൊരു പരീക്ഷണമാണ് ദേവേട്ടാ… കുറെ നാളായി വിചാരിക്കുന്നു ഒന്ന് ട്രൈ ചെയ്യണമെന്ന് …ഈ ലോഡിങ് ടൈം നമുക്ക് കുറയ്ക്കാൻ പറ്റുമല്ലോ , രണ്ടെണ്ണം ഉണ്ടെങ്കിൽ ..എന്തായാലും ഇത്തവണ ഒത്തു വന്നത്..

പിന്നീട് ദേവനും വ്ളാഡും കൂടി എടുത്തു കൊണ്ടുവന്ന ആയുധങ്ങളും ആർമറും അണിഞ്ഞ് ആറുപേരും സജ്ജരായി.. അപ്പോഴേക്കും നായിക്കിന്റെ ബീച്ച് ഹൗസിന്റെ ബ്ലൂ പ്രിന്റ് അടക്കം എല്ലാ കാര്യങ്ങളും സ്നൈഡർ അവർക്ക് നൽകിയിരുന്നു …ഓപ്പറേഷന്റെ രീതികളെ പറ്റിയും മറ്റും ദേവനും വ്ളാഡും കൂടി ബാക്കിയുള്ള നാലുപേർക്കുമായി പറഞ്ഞുകൊടുത്തു. അങ്ങനെ അവർ നായികന്റെ ബീച്ച് ഹൗസ് ലക്ഷ്യമാക്കി നീങ്ങി..
***********************************
നായിക്കിന്റെ ഫോൺ ബീച്ച്ഹൗസിന്റെ ബാൽക്കണിയിലെ കൈവരിയിൽ ഇരുന്നു നിർത്താതെ ശബ്ദിച്ചുകൊണ്ടിരുന്നു…. പൂജയുടെ ശരീരത്തിൻറെ മാദകത്വത്തിൽ ലയിച്ചു തുടങ്ങിയിരുന്ന നായിക്ക് അതൊന്നും ശ്രദ്ധിച്ചില്ല…

ദേവനും കൂട്ടരും സഞ്ചരിച്ചിരുന്ന വണ്ടി നായിക്കിന്റെ ബീച്ച് ഹൗസിന്റെ കുറച്ച് അപ്പുറത്തായി നിർത്തി …അതിൽ നിന്നും അവർ ആറു പേരും പുറത്തേക്കിറങ്ങി. നായിക്കിന്റെ ബീച്ച് ഹൗസിന് തൊട്ടടുത്തായി ഒരു വലിയ ലൈറ്റ് ഹൗസ് ഉണ്ടായിരുന്നു , ദേവൻ സമറിനെ ആ ലൈറ്റ് ഹൗസ് ചൂണ്ടിക്കാണിച്ചു …സമർ പുഞ്ചിരിച്ചുകൊണ്ട് തൻറെ രണ്ട് ബാഗും എടുത്ത് അവിടേക്ക് നടന്നു ..ദേവനും വ്ളാഡും മറ്റു മൂന്നുപേരും പതിയെ നായ്കിന്റെ ബീച്ച് ഹൗസിന് അടുത്തേക്ക് നടന്നു നീങ്ങി…

Updated: September 15, 2022 — 8:44 pm

23 Comments

  1. ത്രിലോക്

    വായിക്കാൻ വൈകി…

    കിടു സ്റ്റോറി..??

    Waiting for next part ❤️❤️

  2. ഇതിന്റെ അടുത്ത ഭാഗം എന്ന് വരും ബ്രോ ??????

    അടുത്തെങ്ങാനും ഉണ്ടാകുമോ? …..

    കൂടുതൽ വൈകുന്നത് കഥയുമായുള്ള ടച്ച് നഷ്ടപ്പെടുത്തുകയും വായനാസുഖം നഷ്ടമാക്കുകയും ചെയ്യും ??

  3. കൊള്ളാം, waiting for next part

  4. ബ്രോ ഉടനെ എങ്ങാനം വരുമോ

  5. Next ennnu bro plz update

  6. ? നിതീഷേട്ടൻ ?

    Ente ponno gambeerm ?. കഥ വെറെ ലെവൽ. ലക്ഷ്മി അവള് സൂര്യന് നന്നായി ചേരും. ദക്ഷ കോടികൾ കടലിൽ കലക്കിയത് gm ഇതുവരെ അറിഞ്ഞില്ലേ കഷ്ടമായി പോയീ ??????. ഇനി വൈദു nte കളികൾ കാണാൻ കാത്തിരിക്കുന്നു ???.

    ബ്രോ ടെ എഴുത്ത് ഒര് rakshem ഇല്ല, seat edging ആണ്.

    1. ? നിതീഷേട്ടൻ ?

      Aa വ്ലാഡ് ee വ്ലാഡ് തന്നെ ആണല്ലേ ???

  7. Udane next part undo.. comments nu reply cheyyarutho

  8. ♥️♥️♥️♥️♥️

  9. ❤️❤️❤️

  10. ലേറ്റ് ആക്കാതെ അടുത്ത പാ൪ട്ട് ഇട്ടാൽ നല്ലതായിരുന്നു

  11. ❤❤❤

  12. ❤❤❤❤❤

  13. കൊള്ളാം
    പ്വോളിച്
    അതികം ലേറ്റ് ആകാതെ പെട്ടെന്നു തരണേ നെക്സ്റ്റ് prt❣️

  14. കൊള്ളാം അടിപൊളി ആകുന്നുണ്ട് ഓരോ പാർട്ടും ???????

    കൂടുതൽ വൈകാതെ അടുത്ത പാർട്ട് തരുമെന്ന് പ്രതീക്ഷിക്കുന്നു ???? അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ?????

    1. Adi poli katta waiting for next part

  15. Ho kollam poli sanam… Adipoli naration… And story

    1. കൊള്ളാം
      അന്യായ ഫീൽ ആണ് സഹോ
      Waiting ഫോർ next part

  16. Super

  17. Kathirunne veruthe aayilla polichu ❣️?

  18. ??❤️

Comments are closed.