ദേവലോകം 10 [പ്രിൻസ് വ്ളാഡ്] 441

തീർന്നിരുന്നു …അവരും അവർക്ക് ആവുന്ന രീതിയിലുള്ള സമ്മാനങ്ങൾ അവൾക്ക് നൽകി ..ദേവൻ ഒരു ബോക്സ് ആണ് അവൾക്ക് സമ്മാനമായി കൊടുത്തത് , അത് അവിടെ വെച്ച് തന്നെ അഴിക്കാൻ തുടങ്ങിയപ്പോൾ ദേവൻ വൈദേഹിയെ തടഞ്ഞു …അത് അവൾക്ക് മാത്രം കാണാനുള്ള ഗിഫ്റ്റ് ആണെന്നും അവൾ ഒറ്റയ്ക്കാകുമ്പോൾ തുറന്നു നോക്കിയാൽ മതി എന്നും പറഞ്ഞു ….

ഭക്ഷണമൊക്കെ കഴിഞ്ഞ് റൂമിലെത്തിയ രുദ്രയും വൈദേഹിയും കൂടി ഓരോ ഗിഫ്റ്റ് ആയി തുറന്നു നോക്കാൻ തുടങ്ങി…. അപ്പോഴാണ് വൈദേഹി ദേവൻറെ ഗിഫ്റ്റ് ഓർത്തത് അവൾ അത് എടുത്തുവെച്ച് തുറന്നു …അതെന്താണെന്ന് അറിയാനായി രുദ്ര കണ്ണുമിഴിച്ചു നോക്കി നിന്നു …അതൊരു ഭംഗിയായി പൊതിഞ്ഞ സ്ക്വയർ ബോക്സ് ആയിരുന്നു …അത് തുറന്നു നോക്കിയ വൈദേഹിയുടെ കണ്ണുകൾ തിളങ്ങി …ഒരു  SIG P320 COMPACT പിസ്റ്റൽ ആയിരുന്നു അത് …കൂടെ 9mm ബുള്ളറ്റിന്റെ നൂറെണ്ണം അടങ്ങിയ ഒരു പാക്കറ്റും…

അനിയത്തിക്ക് കൊടുക്കാൻ പറ്റിയ ഗിഫ്റ്റ്…. രുദ്ര കളിയായി പറഞ്ഞു ….

ഒന്ന് പോടീ… എനിക്കിന്ന് കിട്ടിയ ഏറ്റവും വിലപ്പെട്ട ഗിഫ്റ്റ് ആണ് …എൻറെ ദേവേട്ടൻ തന്നത് …അവൾ ബുള്ളറ്റ് ഇടാതെ തന്നെ ആ തോക്കൊന്ന് ലോഡ് ചെയ്തു , ട്രിഗർ അമർത്തി …ക്ലിക്ക് എന്നൊരു ശബ്ദത്തോടെ അത് ഫയർ ചെയ്തു… എന്നാ സ്മൂത്ത് അടി ഇത് ????അവൾ പിസ്റ്റൽ തിരിച്ചും മറിച്ചും നോക്കിക്കൊണ്ട് പറഞ്ഞു …

നീ ആരെടീ ഫൂലൻദേവിയോ അവളുടെ അപ്പോഴത്തെ ചെയ്തികൾ കണ്ടു രുദ്ര അവളോട് ചോദിച്ചു… അവൾ ഒരു ക്ലോസപ്പ് പുഞ്ചിരിയാണ് അതിന് ഉത്തരമായി നൽകിയത് .

എല്ലാം കഴിഞ്ഞ് രാത്രിയിൽ അത്താഴത്തിന് എല്ലാവരും ഒത്തുകൂടിയപ്പോഴാണ് ദേവൻ വൈദേഹിയുമൊത്ത് രാമപുരത്തേക്ക് പോകുന്ന കാര്യം എടുത്തിട്ടത് ….ലക്ഷ്മി അതിനെ ശക്തമായി എതിർത്തു , പക്ഷേ വൈദേഹിയുടെയും രാജശേഖരന്റെയും നിർബന്ധത്തിനു വഴങ്ങി ഒടുവിൽ അവൾ അതിന് സമ്മതിച്ചു .അങ്ങനെ രണ്ടു ദിവസം കഴിഞ്ഞ് ദേവനുമൊത്ത് വൈദേഹി രാമപുരത്തേക്ക് പോകുവാൻ ധാരണയായി… അതുകഴിഞ്ഞ് അടുത്തുതന്നെ രുദ്ര തിരികെ ലണ്ടനിലേക്ക് പോകും… സൂര്യൻ ബാംഗ്ലൂരിലേക്കും…

പിന്നീട് രണ്ട് ദിവസം അവർ അവിടെ അടിച്ചുപൊളിച്ചു …ഒടുവിൽ ആ ദിവസം വന്നെത്തി….ഇന്ന് രാവിലെ വൈദേഹി ദേവനുമൊത്ത് രാമപുരത്തേക്ക് പോവുകയാണ്… പാലസ് മൊത്തത്തിൽ ഒരു വിഷാദഭാവം എടുത്ത് അണിഞ്ഞിരുന്നു ….വൈദേഹി അത്രമാത്രം അവിടെയുള്ളവർക്ക് പ്രിയങ്കരിയായി തീർന്നിരുന്നു …അവളെ യാത്രയാക്കാനായി അഗ്രഹാരത്തിലുള്ള കുട്ടികളും മുതിർന്നവരും ഒക്കെ എത്തിയിരുന്നു… കുറെ നേരത്തെ വിടവാങ്ങലുകൾക്ക് ശേഷം ദേവനും വൈദേഹിയും പാലക്കാട്ടേക്ക് തിരിച്ചു …………ഇനി ദേവൻറെ കളികൾ കരിമ്പനകളുടെ നാട്ടിൽ……. പാലക്കാടിന്റെ മണ്ണിൽ…

**************************************

കുറച്ച് നാളുകൾക്കു മുമ്പ് ……
നായിക് മരിച്ച ആ ദിവസം രാത്രിയിൽ ജിഎമ്മിന്റെ ബംഗ്ലാവ്……

G.M ദേഷ്യം കൊണ്ട് നിന്ന് വിറക്കുകയാണ്… അയാളുടെ മുന്നിൽ പോയി നിൽക്കാൻ ആർക്കും ധൈര്യമില്ല… എല്ലാവരും പേടിച്ചരണ്ട് നിൽക്കുകയാണ്.

നിനക്കൊന്നും അറിയില്ല എത്ര കോടിയുടെ മുതലാണ് നഷ്ടമായതെന്ന്…. നായിക് അവൻ എവിടെ …കത്തിക്കും ഞാൻ അവനെ ..

അയാൾ കണ്ണിൽ കണ്ടതെല്ലാം തച്ചുടക്കുകയാണ് …

അർജുൻ എവിടെ? ഒരു മണിക്കൂറിനകം എനിക്ക് അവനെ കാണണം… വിളിക്കവനെ അയാൾ അലറി….
*************†************************

Updated: September 15, 2022 — 8:44 pm

23 Comments

  1. ത്രിലോക്

    വായിക്കാൻ വൈകി…

    കിടു സ്റ്റോറി..??

    Waiting for next part ❤️❤️

  2. ഇതിന്റെ അടുത്ത ഭാഗം എന്ന് വരും ബ്രോ ??????

    അടുത്തെങ്ങാനും ഉണ്ടാകുമോ? …..

    കൂടുതൽ വൈകുന്നത് കഥയുമായുള്ള ടച്ച് നഷ്ടപ്പെടുത്തുകയും വായനാസുഖം നഷ്ടമാക്കുകയും ചെയ്യും ??

  3. കൊള്ളാം, waiting for next part

  4. ബ്രോ ഉടനെ എങ്ങാനം വരുമോ

  5. Next ennnu bro plz update

  6. ? നിതീഷേട്ടൻ ?

    Ente ponno gambeerm ?. കഥ വെറെ ലെവൽ. ലക്ഷ്മി അവള് സൂര്യന് നന്നായി ചേരും. ദക്ഷ കോടികൾ കടലിൽ കലക്കിയത് gm ഇതുവരെ അറിഞ്ഞില്ലേ കഷ്ടമായി പോയീ ??????. ഇനി വൈദു nte കളികൾ കാണാൻ കാത്തിരിക്കുന്നു ???.

    ബ്രോ ടെ എഴുത്ത് ഒര് rakshem ഇല്ല, seat edging ആണ്.

    1. ? നിതീഷേട്ടൻ ?

      Aa വ്ലാഡ് ee വ്ലാഡ് തന്നെ ആണല്ലേ ???

  7. Udane next part undo.. comments nu reply cheyyarutho

  8. ♥️♥️♥️♥️♥️

  9. ❤️❤️❤️

  10. ലേറ്റ് ആക്കാതെ അടുത്ത പാ൪ട്ട് ഇട്ടാൽ നല്ലതായിരുന്നു

  11. ❤❤❤

  12. ❤❤❤❤❤

  13. കൊള്ളാം
    പ്വോളിച്
    അതികം ലേറ്റ് ആകാതെ പെട്ടെന്നു തരണേ നെക്സ്റ്റ് prt❣️

  14. കൊള്ളാം അടിപൊളി ആകുന്നുണ്ട് ഓരോ പാർട്ടും ???????

    കൂടുതൽ വൈകാതെ അടുത്ത പാർട്ട് തരുമെന്ന് പ്രതീക്ഷിക്കുന്നു ???? അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ?????

    1. Adi poli katta waiting for next part

  15. Ho kollam poli sanam… Adipoli naration… And story

    1. കൊള്ളാം
      അന്യായ ഫീൽ ആണ് സഹോ
      Waiting ഫോർ next part

  16. Super

  17. Kathirunne veruthe aayilla polichu ❣️?

  18. ??❤️

Comments are closed.